LIMA WORLD LIBRARY

ബുദ്ധിജീവി – മാലൂര്‍ മുരളി

ബുദ്ധിയ്ക്കുന്നതശ്രേണിയായതും
കൈകള്‍ നല്ല സ്വതന്ത്രമായതും
മനുജര്‍ മഹിയെ തളച്ചിടാന്‍
മതിയായുള്ളൊരു കാരണീയരായ് ..!

തിന്മയാകുന്ന കയ്പ്പുനീരിനെ
തീനായിട്ടു കൊടുക്കുവാന്‍
മര്‍ത്യനല്ലാതെയാരുണ്ടീ
മഹിയില്‍ പുലരുന്നവര്‍.

ഏതിനേം നാശഗര്‍ത്തത്തില്‍
എരിയിച്ചു തിമിര്‍ക്കുവോര്‍!
സ്വയമായെരിയും , നിനയ്ക്കുക
സമയക്കൂടിനു ചട്ടമുണ്ടതില്‍.

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px