ലോകം കാണാന്‍ കൊതിച്ചു ഞാന്‍.
കനിവിന്റെ നോട്ടം. തേടി പുഞ്ചിരിച്ചു.
പ്രിയ താതന് യാത്രയായി മേഘങ്ങള്‍ക്കപ്പുറം.
കൂടെപ്പിറപ്പില്ലാതെ. ആ ദേഹ ചൂടറിയാതെ
ഏകാന്തതയുടെ നിഴലില്‍ ഞാന്‍ തനിച്ചായി.
പിന്നെയൊരുനാള്‍. അച്ഛന് ചമഞ്ഞൊരാള് വന്നു
രണ്ടാനച്ഛനായി.,’ അച്ഛാ’ എന്ന് നെഞ്ചുരുകി വിളിച്ച എന്‍ നാവില്‍.
കത്തുന്ന സിഗരറ്റിന്റെ പൊള്ളലായിരുന്നു മറുപടി.
സ്നേഹിക്കേണ്ട കൈകള്‍ കൂരതയുടെ ചായമെടുത്തു
എന്‍ കുഞ്ഞൂടലില് വേദനയുടെ ചിത്രങ്ങള്‍ വരച്ചു.
ഇന്ദ്രിയങ്ങള്‍ ചുട്ടുപൊള്ളിച്ചു. ബാല്യം കരിഞ്ഞു തീര്‍ന്നു.
സുഖലോഭീയായ ഒരാള്‍ക്കുവേണ്ടി.
എന്‍ അമ്മയും യൂദാസായി മാറിയ നേരം.
ഒരു അഷ്കര്‍ മൃഗത്തിന്റെ മുന്നില്‍ ഞാന്‍ എറിയപ്പെട്ടു.
അന്‍പത്തിയൊന്ന് മുറിവുകള്‍.,….
ഓരോന്നിലും ഞാന്‍ പിടഞ്ഞു പിടഞ്ഞു തീര്‍ന്നു.
തൊണ്ടയില്‍ കുരുങ്ങിയ ഒരുപിടി ചോറിനും
ശ്വാസം കിട്ടാതെ ഉഴറിയ നേരത്തും.
ഒരുതുള്ളി വെള്ളം തരാന്‍ എന്‍ അമ്മ അരികില്‍ ഉണ്ടായില്ല.
ഓടിക്കളിക്കേണ്ട കുഞ്ഞു കൈകളില്‍
പ്ലാസ്റ്ററിന്റെ വെള്ളച്ചങ്ങലകള്. ശ്വാസം മുട്ടിച്ച്.
നോവിച്ച്. രസിച്ച് അവര്‍ തീര്‍ത്ത ക്രൂരതയില്‍
ഞാനൊരു കനലായി എരിഞ്ഞടങ്ങി.
ഒടുവില്‍ മോര്‍ച്ചറിയിലെ തണുപ്പിലേക്ക് ചുരുങ്ങി..
ഇന്ന് ഞാന്‍ നിങ്ങളോട് യാചിക്കുകയാണ്.
ഇനി ഒരു മാലാഖക്കുഞ്ഞു ഇത് പോലെ പൊലിയരുത്.
ഇനി ഒരു കുരുന്നിനും ഈ വിധി വരരുത്.
ഇനി ഒരു അമ്മയും അഷ്കര്‍ മ്യഗങ്ങള്‍ക്ക്
മുന്നില്‍ സ്വന്തം കുഞ്ഞിനെ ഒറ്റിക്കൊടുക്കരുത്.
എന്റെ മരണം ഓര്‍മ്മപ്പെടുത്തലാകട്ടെ _
കുഞ്ഞുങ്ങള്‍ ദൈവത്തിന്റെ കയ്യൊപ്പാണ്.
അവരെ നോക്കുന്നവര്‍ക്ക് മാപ്പില്ലെന്ന്
ഈ ലോകം ഉറക്കെ പറയട്ടെ…










