ശിവദാസ മേനോന്റെ ഫോണിലേക്കൊരു
മെസേജ്. ചേട്ടന്‍
ബിസിയാണോ ?
മോഹന ചന്ദ്രനാണ്.
അയാളിപ്പോള്‍ എന്തിനാണിങ്ങനെ
ഒരു മെസേജ്
അയച്ചിരിക്കുന്നത്. അത്രക്കെന്തേലും അത്യാവശ്യം കാണും. മേനോന്‍ മോഹനെ വിളിച്ചു.
എന്താടോ ഇപ്പം
ഇങ്ങനെയൊരു
മെസേജിട്ടത് ? കാര്യമുണ്ട് ചേട്ടാ.
നമ്മുടെ ആയില്യ
മോള്‍ടെ പിറന്നാള്‍
ദിനമാണ് അടുത്ത
ഞായറാഴ്ച. വീടിനടുത്തുള്ള
ശ്രീപാദം എ.സി. ഓഡിറ്റോറിയത്തില്‍
ചെറിയ ആഘോഷം. ചേട്ടനും, സുമതി
ചേച്ചിയും വരണം. ആയില്യയുടെ ജന്മ ദിനമോ?അതെങ്ങി
നെ ശരിയാകും ? ചിങ്ങമാസത്തിലേ
ആയില്യമല്ലേയവള്‍
പിന്നെ ഇപ്പോള്‍ ഈ കന്നി മാസത്തില്‍… അയാള്‍ പാതി നിര്‍ത്തി. അതിനൊക്കെയും കാരണമുണ്ട്. തമ്മില്‍ നേരിട്ടു കാണുമ്പോള്‍ എല്ലാം വിശദമായി. പറയാം.
മേനോന്‍ ഓര്‍ത്തു. മോഹന്റെ ഏക
മകളാണ് ആയില്യ.
എഴു വര്‍ഷം മുന്‍പ്
അവളുടെ വിവാഹം കഴിഞ്ഞു. നാടിളക്കി
ഒരു വിവാഹ മാമാങ്കം.
കഴിഞ്ഞയാഴ്ച
വിവാഹ മോചനം.
അനുശ്രീയെന്ന
ആറു വയസുകാരി
അവള്‍ക്ക് കൂട്ടിനു
നിഴലായി എപ്പോഴും കൂടെയു ണ്ട് . പിന്നെ ഇപ്പം
ഇങ്ങനെ ഒരാഘോഷം. ഏതായാലും
ഞായറാഴ്ച കാര്യം
അറിയാമല്ലോ
മേനോനെ
വിളിച്ചു കാര്യം
പറഞ്ഞപ്പോള്‍ ഒരു
മന സമാധാനം.
അതിനുള്ള കാര്യം
ഓര്‍ക്കുമ്പോള്‍
ഇപ്പോഴും ഉളളില്‍
ദേഷ്യം പതഞ്ഞു
പൊങ്ങുന്നു.
മോഹനന്റെ
മുന്നില്‍ കാലം എഴു വര്‍ഷങ്ങള്‍
പിന്നോട്ടു നടന്നു.
അയാളുടെ ഓര്‍മ്മയില്‍ അലങ്കാര ദീപങ്ങള്‍ മിന്നുന്ന
ഒരു പടുകൂറ്റന്‍
കല്യാണപ്പന്തല്‍. അത്തരം ഒരു പന്തല്‍ ആ നാട്ടില്‍
ആദ്യമായിട്ടാണ്.
അന്നാ നാട്ടിലൈ ഒരു വീട്ടിലും ഉച്ചക്ക്
ഊണു വെച്ചിട്ടു
ണ്ടാവില്ല.
കല്യാണ വേഷത്തില്‍
ആയില്യ ശരിക്കും
അപ്‌സരസായി. അമേരിക്കയില്‍ ഉയര്‍ന്ന ജോലിയുളള, പാലക്കാട്ടെ ഉന്നത
മേനോന്‍ കുടുംബത്തിലേ
അരവിന്ദിന്റെ
കൈകളിലേക്ക
വളെ ഏല്‍പ്പിക്കു
മ്പോള്‍ തന്റെ
മനസിനുണ്ടായ ചാരിതാര്‍ത്ഥ്യത ഇന്നും ഓര്‍ക്കുന്നു.
വിജയശ്രീലാളി
തനായി അതിഥികളേ സല്‍ക്കരിക്കുന്ന
തന്നേ എല്ലാവരും
അസൂയയോടെ നോക്കി നിന്നു.
ആയില്യയെന്ന
പെണ്‍കുട്ടി സഹിക്കാവുന്നതിനുമപ്പുറമുള്ള
ഒരു വിവാഹ ജീവിതത്തിലേക്കാണ് പ്രവേശിച്ചത്.
വിവാഹത്തിന്റെ
ഏഴാം നാള്‍ ഏഴാം
കടല്‍ കടന്നു പറന്നിറങ്ങിയത്
ഒരു അഗ്‌നി കുണ്ഠ
ത്തിന്‍ നടുവിലേക്ക്.
കണ്ടാല്‍,പേരിനു
ചേരുന്ന ഐശ്യര്യ
മുള്ള മുഖം.ആ
കാഴ്ചയിലെ സൗന്ദര്യം
മനസിനില്ലായിരുന്നു. അയാള്‍ക്കെപ്പോഴും സ്വന്തം ജോലിയും,
അതിനു വേണ്ട യാത്രകളുമൊക്കെ
യായിരുന്നു. പിന്നെ
സംശയം. അതയാളുടെ കൂടെപ്പിറപ്പാണ്. മൊത്തത്തിലൊരു
സൈക്കോ. പുറം മോടി കണ്ട്
ഒന്നും വ്യക്തമായി
അന്വേഷിക്കാതെ
നടത്തിയ ബന്ധം.
പരിചയമില്ലാത്ത
അന്യ നാട്ടില്‍ നിസഹായയായി
അവള്‍. ആരെങ്കിലും അവളോട് അടുപ്പം
കാണിച്ചാല്‍ തന്റെ
സ്റ്റാറ്റസിനു ചേരില്ല
യെന്ന ഭാവം. പുരുഷന്മാര്‍ സൗഹൃദം കാണിച്ചാല്‍ പിന്നെ
മര്‍ദ്ദനമുറകള്‍. അച്ഛനും, അമ്മയും
വിഷമിക്കരുതെന്ന്
കരുതി എല്ലാ വേദനയും
ഉള്ളിലൊതുക്കി
ആയില്യ കഴിഞ്ഞു
അതിനിടയില്‍
എങ്ങനെയോ
അനുശ്രീ അവളുടെ ജീവിതത്തില്‍ വന്നു.
പ്രസവത്തിനു പോലും
നാട്ടില്‍ വന്നില്ല.
നാട്ടിലെ ട്രീറ്റ്‌മെന്റ്
കൊള്ളില്ല പോലും.
പ്രസവം കഴിഞ്ഞുള്ള ദിവസ ങ്ങളില്‍ പോലും
വിശ്രമമോ, ചികിത്സയോ ലഭിച്ചില്ല. ഒടുവില്‍
സഹികെട്ടപ്പോള്‍ നാട്ടിലേക്കു മടങ്ങി.
അപ്പോഴും സ്വന്തം
വീട്ടില്‍ പോകാന്‍
അവള്‍ക്ക്
അനുവാദമില്ല. കടലിനക്കരെയി
രുന്ന് ഭര്‍ത്താവിന്റെ
മാനസിക പീഠനം.
നാട്ടില്‍ അയാളുടെ
അമ്മയുടെ വീതം ഗാര്‍ഹിക പീഠനം.
ക്ഷമയുടെ നെല്ലിപ്പലകയില്‍
നിന്നവള്‍ ആദ്യമായ് അച്ഛനോട് ദുഖങ്ങള്‍
പറഞ്ഞു. അത്അയാളുടെ
അമ്മ അയാളുടെ
ചെവിയിലെത്തിച്ചു
അടുത്ത ദിവസം
തന്നെ അയാള്‍ ആകാശക്കപ്പലില്‍
വന്നിറങ്ങി.
പിന്നീടുള്ള
ദിവസങ്ങള്‍
അവള്‍ക്ക്
നരക തുല്യം. ഇതറിഞ്ഞപ്പോള്‍
അവളേ വീട്ടിലോട്ടു
കൊണ്ടുവന്ന് ബന്ധം
ഒഴിയാന്‍ മോഹന്‍ നിശ്ചയിച്ചു. അത് ഏറ്റവും
എതിര്‍ത്തത് മേനോനും,
ഭാര്യയുമായിരുന്നു.
ബന്ധുക്കളും, നാട്ടുകാരും
എന്തു കരുതും. കുടുംബക്കാര്‍ക്ക് നാണക്കേടാകും.
എങ്ങിനെയെങ്കിലും
പിടിച്ച് നില്‍ക്കാന്‍
നില്‍ക്കാന്‍ അവളോടു പറയൂ
എന്നൊക്കെയാരുന്നു ബന്ധുക്കളില്‍
ഭൂരിഭാഗവും അഭി
പ്രായപ്പെട്ടത്. അതിനു മുന്‍പന്തി
യില്‍ നിന്നവരായി രുന്നു മേനോന്‍
ചേട്ടനും, സുമതി
ചേച്ചിയും. അതു
കൊണ്ടു തന്നെയാണ് അവരെ പ്രത്യകം
ക്ഷണിച്ചത്.
ഞായറാഴ്ച, ശ്രീപാദത്തിലേക്ക്
മോഹനന്റെ
ബന്ധുക്കള്‍ ഓരോരുത്തരായി
വന്നു ചേര്‍ന്നു.
എല്ലാവര്‍ക്കും
അത്ഭുതം. ചിങ്ങമാസത്തില്‍
ജനിച്ച ആയില്യക്ക്
പിറന്നാളെങ്ങനെ
കന്നി മാസത്തി
ലാകും. അതും
ഡൈവോഴ്‌സായിട്ട്
ഒരാഴ്ചയായില്ല.
എല്ലാവരും അടക്കം പറയുന്നത് മോഹനന്‍ ശ്രദ്ധിച്ചു. എല്ലാവരുടേയും
സംശയങ്ങള്‍ക്ക്
വിരാമമിട്ടു കൊണ്ട്
മോഹനന്റെ കൈ
പിടിച്ച് ആയില്യ
കടന്നു വന്നു.
കല്യാണ നാളില്‍
ഉടുത്ത സാരിയും,
അണിഞ്ഞ ആഭര
ണങ്ങളും ഒരിക്കല്‍
കൂടി അവളുടെ
അഴകിനു മാറ്റു
കൂട്ടി. ഇന്നിവളുടെ
ജന്മദിനം എന്നു
ഞാന്‍ പറഞ്ഞത്
നൂറു ശതമാനം
ആത്മാര്‍ത്ഥമായാണ്.ഇന്ന് ആയില്യം.
ഇവളുടെ പക്കപ്പി
റന്നാള്‍.അതു പിറന്നാളായിത്തന്നെ ആഘോഷിക്കുന്നു.
കാരണം,ഇന്ന്
കന്നിമാസത്തിലെ
ആയില്യം. ഇവളേ
അടിമ കിടത്തിയ
മണ്ണാറ ശാലയില്‍
വിശേഷ പൂജ
നടക്കുന്ന നാള്‍.
ഇവളുടെ ജീവിത
ത്തില്‍ കടന്നു വന്ന,അല്ലെങ്കില്‍
ഞാന്‍ തള്ളി വിട്ട
ഒരു ധൂമകേതു
അകന്നു പോയി,
അവള്‍ക്കു പുനര്‍
ജന്മം കിട്ടിയ
ദിവസം. അതിന്റ ആഘോഷമാണ്.
എഴു കൊല്ലം
മരണ തുല്യയായി
ജീവിച്ച ആയില്യക്
പുനര്‍ ജന്മം കിട്ടിയ
പുണ്യ ദിവസം
അവളുടെ ജീവിതത്തിലേ ക്കൊരു
നരാധിപന്‍ കടന്നു
വന്നതിനു സാക്ഷി
യായ നിങ്ങള്‍
അവന്‍ അവളുടെ
ജീവിതത്തില്‍
നിന്ന് ഒഴിഞ്ഞു
പോകുന്നതിന്റേ സാക്ഷികളാകണം.
മോഹന്‍ തന്നെ
അവളുടെ മംഗല്യ
താലി ഊരി. സീമന്ത രേഖയിലെ
സിന്ദുരം മായിച്ചു.
അപ്പോഴേക്കും
അനുശ്രീ കൊഞ്ചി
ക്കൊണ്ടോടി വന്നു.
എല്ലാവരുടേയും
മുഖത്ത് ഈ
തീരുമാനം ശരിയെന്ന ഭാവം.
സമൂഹത്തിന്റെ നാവിനേ പേടിച്ച് ഭര്‍ത്താവില്‍ നിന്നും, വീട്ടുകാരില്‍ നിന്നുമുള്ള പിഠനങ്ങള്‍ സഹിച്ച്
ഒടുവില്‍ ആത്മഹത്യയില്‍
അഭയം തേടിയ
എത്രയോ നിഷ്‌ക
ളക്കരായ പെണ്‍
കുട്ടികള്‍. ഉറ്റവരെ ദുഖത്തിലാക്കി
കടന്നു പോയി. അങ്ങനെയൊരു
സാഹചര്യം സ്വന്തം മകള്‍ക്കു വന്നാല്‍ ഒരു പിതാവിന്റെ
തീരുമാനം ഇതായിരിക്കണം.
എല്ലാവരും മോഹനെ മാതൃകയാക്കണം.
സമൂഹത്തെ ഭയന്ന്
നിസഹായനായി
നിന്നാല്‍ നഷ്ടം
നമുക്കു മാത്രം.
എന്ന് എല്ലാവരും
മോഹനന്
മൗന സമ്മതം
നല്‍കി. അതിന്റെ സന്തോഷം പങ്കിടാന്‍ നല്ല ഉഗ്രന്‍ സദ്യയും കഴിഞ്ഞ്
മനസും,വയറുo നിറഞ്ഞാണ എല്ലാവരം പിരിഞ്ഞത്.











