വഴിയരികില്‍ വായ്
പിളര്‍ന്നുനില്‍ക്കുന്ന
പഴയൊരു പോസ്റ്റ്‌ബോക്‌സിനോട്
ഞാനൊരിക്കല്‍ ചോദിച്ചു:
‘എന്റെ വിലാസം ഇതിലുണ്ടോ?’
ചുവന്ന വായതുറന്ന്
അതെന്നെ നോക്കി പല്ലിളിച്ചു.
ഉള്ളില്‍ നിറയെ
വിലാസമില്ലാകടലാസുകള്‍!.
കാലുകള്‍ തേഞ്ഞുനടന്നപ്പോള്‍
ഞാനൊരു നഗരത്തിലെത്തി.
അവിടെ എല്ലാവര്‍ക്കും
ഒരേ മുഖം, ഒരേതിടുക്കം…
മതിലിന്മേല്‍ ഒരു കാക്കവന്നിരുന്ന്
കരഞ്ഞപ്പോള്‍ ഞാന്‍ ചോദിച്ചു,
‘നീയെന്താണിങ്ങനെ കറുത്തിരിക്കുന്നത്?’
കാക്ക പറഞ്ഞു:
‘നിങ്ങളുടെ ഉള്ളിലെ വെളുപ്പുകണ്ട്
ഞാന്‍ കറുത്തുപോയതാണ്!’
പിന്നെ ഞാന്‍ കണ്ണാടിയില്‍ നോക്കിയില്ല,
കാരണം, ഞാനപ്പോള്‍
ഞാനല്ലാതായിക്കഴിഞ്ഞിരുന്നു!.










