LIMA WORLD LIBRARY

ഇവിടെപുക്കവർ -ബാലചന്ദ്രൻ അമ്പലപ്പാട്ട്

സകലജീവികളും
ജഡമായിത്തീരും
സ്വപ്നങ്ങളിൽ
കണ്ണീർ തിളയ്‌ക്കും
നെഞ്ചിൻകൂട്ടിൽപുഴുനുളയ്ക്കും

മാംസത്തിൽ കുരുപ്പകിളിർക്കും
ശവംനാറിപ്പൂക്കൾ പൂത്തുവിടരും
കഴുകനുംകൊത്താത്തപാപത്തിന്റെ ഫലംവളരും
ശവംതീനിയുറുമ്പു
കൾകണ്ണുംകരളും
കരണ്ടുതീർക്കും
മുട്ടുചിരട്ടയിൽപാമ്പുകൾ

മുട്ടയിട്ടുപെരുകും
തലയോട്ടികൾദണ്ഡികൾ

ഭിക്ഷയ്ക്കുകൊണ്ടുപോകും
അസ്ഥിക്കഷണങ്ങൾ മന്ത്രവാദി
കൾആഭിചാരത്തിനെടുക്കും
പല്ലുകളും വാരിയെല്ലുകളും

ചുടലമാടൻ മാലയ്ക്കെടുക്കും
ചീകിമിനുക്കിയമുടിയിഴകൾ നാടോടി
കൾതിരുപ്പനാക്കും
കരയണ്ട ഒരുതടയണക്കും തടയാനാവില്ലല്ലോ!

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px