സ്വതന്ത്ര ഭാരത ഭൂമിക്കിന്ന്
എൺപതിലെത്തിയ ആഘോഷം.
ആർഷ ഭാരത ഭൂമിക്കിന്ന്
ആഹ്ലാദത്താലാമോദം.
എൺപതിലെത്തിയ മാതൃത്വത്തിന്
അതിരുകളില്ലിന്നീയുലകിൽ.
വിജ്ഞാനത്തിൻ വീഥിയിലുയരും
വിശ്വത്തിന്റെ വിജയ പതാക.
അടിമകളായിട്ടനവധി വർഷം
ആട്ടും കൊണ്ടു കിടന്നവർ നമ്മൾ !
അതുകൊണ്ടറിയുന്നേറിയ മധുരം
സ്വാതന്ത്ര്യത്തിൻ മധു നുകരുമ്പോൾ.
ഗാന്ധി അഹിംസ നിരാഹാരം
നേരിൽ കണ്ടവർ വിറ പൂണ്ടു
നാടും വിട്ടവരോടിയൊളിച്ചു
നമ്മളുയർത്തി
ത്രിവർണ്ണ പതാക.
യുദ്ധംകണ്ടു ഞടുങ്ങും മർത്യന്
നിത്യവുമേകുമൊരാശാകേന്ദ്രം.
കൊട്ടും കൊരവയുമില്ലാതെവിടെയും
കാട്ടും നേർവഴി ഭാരതമെന്നും.
പ്രസിഡന്റായി
ദ്രൗപതി മുർമു
ഭാരതമക്കൾക്കഭിമാനം.
ആശാദീപവുമായി നയിക്കൂ
അറിയും ഭാരതജനനിയെ ലോകം.
ജയ് ഹിന്ദ്













