നീർമേഘപ്പാളിനിവർത്തി
കർക്കിടകക്കൂറൊരുങ്ങി
നാക്കിലയിൽ അന്നവുമായോർമ്മകളും.
പിതൃക്കൾക്കു ശാന്തിയേകാൻ
പുലർച്ചക്കു ദർഭാഞ്ജലി
ബലിനൽകുന്നാത്മാവിന്നശ്രുകണം
നീർമേഘപ്പാളിനിവർത്തി……
കൈപിടിച്ചടുപ്പിച്ച അമ്മതന്നാത്മരാഗം
അകതാരിലെരിയുന്ന ദീപനാളം
ആയിരം ബലിപിണ്ഡമൊരുപോലെ നനയുന്നു
മനതാരിൽ മീഴിനീരിൻപാത്രശേഷം
നീർമേഘപ്പാളിനിവർത്തി……
ചോറൂട്ടിയോമനിച്ച
അച്ഛന്റെകാൽക്കീഴിൽ
അക്ഷികളാലെന്റെ തിലതർപ്പണം
അക്ഷതമൊരുകോടി ഉച്ചിയിലുതിർക്കുന്നു
അറിവില്ലാപ്പുത്രന്റെ മനസങ്കടം
നീർമേഘപ്പാളിനിവർത്തി……











