കരളിലുറങ്ങാത്ത കനവുകൾ കാത്തുഞാൻ
മരുവുന്നൊരേകാന്ത തീരത്ത് ഞാനിന്നും
വരുമെന്നൊരുദിനം കാതിൽപ്പറഞ്ഞു നീ
വരവർണ്ണജാലമായെങ്ങോ മറഞ്ഞു.
വഴിയിലീ കണ്ണുനീർ മിഴിനട്ടു ഞാനെത്ര
മൊഴികളാം നിന്നുടെ സാന്ത്വനപ്പൂക്കളെ
പൂമണമൊഴുകുന്ന പൂനിലാ രാവിലീ
പൂർണ്ണേന്ദു മാത്രമെൻ കൂട്ടുവന്നു.
മധുമഴയുതിരുമീ മണിമുകിൽത്താഴെ ഞാൻ
മൃദുലമോഹത്തിലെൻ പാട്ടുമൂളി
പാഴ്ക്കിനാവൊഴുകുന്ന പൗർണ്ണമിത്തീരത്ത്
പാഴ്മുളംതണ്ടിലൊരു പാട്ടുപോലെ..











