LIMA WORLD LIBRARY

ഓണം … തിരുവോണം – ദീപ ബിബീഷ് നായർ

ഓണം വന്നോണം മലനാട്ടിൽ
പൊന്നോണം
മനമാകെ മയിലാടും പോലൊരു
തിരുവോണം

മുറ്റത്തെപ്പൂവിന്നും നാണം
മൂളിപ്പാട്ടേകും വണ്ടിനിന്നോണം
തുമ്പയും തെച്ചിയും മെല്ലെ വിടരുമ്പോഴെന്നുള്ളിൽ വീണ്ടും തിരുവോണം

വീശുന്ന കാറ്റിന്നും ഈണം
മഴമാറിയാ പ്രകൃതിയ്ക്കും നാണം
പാതയോരത്തായ് കാണുമാപ്പൂക്കളും
ചൊല്ലുന്നു ഇന്ന് തിരുവോണം

കവലകൾ നിറയുന്നോരോണം
കഥകൾ പറയുമാ കാലത്തിന്നോണം
പുത്തനുടുപ്പുമായന്നലൂഞ്ഞാലിലായൊത്തു
കൂടുമ്പോൾ തിരുവോണം

തൂശനിലയിലായോണം
അടപ്പായസസദ്യയിലോണം
നാലൂട്ടം കറികളും നാവൂറും രുചിയുമായ്
എത്തീ പൊന്നിൻ തിരുവോണം

പൂക്കളമിട്ടുള്ളൊരോണം
ജാതി വിദ്വേഷമില്ലാത്തൊരോണം
അത്തം തുടങ്ങിയാൽ പത്താം നാളെത്തുമ്പോൾ
മാവേലിനാട്ടിൽ തിരുവോണം

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px