ലണ്ടനിലെ വിടുഭോഷൻ കൊറോണ കോയിപ്പൻ.. കഥ.. കാരൂർ സോമൻ

ആകാശച്ചെരുവിൽ വെളിച്ചം മങ്ങിയ സമയം. എങ്ങും കൊറോണ വൈറസ് ഭീതിയിലാണ്. ലണ്ടനിൽ നിന്നെത്തിയ കോയി പറമ്പിലെ കോയിപ്പൻ എന്ന് വിളിപ്പേരുള്ള യാക്കൂബ് കൊറീത് വറീത് കാറുമായി റോഡിലിറങ്ങി. കർശന നിയമമുണ്ടായിട്ടും ഒരു സമൂഹത്തെ നശിപ്പിക്കാനിറങ്ങിയവരെ വെറുതെ വിടാൻ പോലീസ് തയ്യാറായില്ല. കാറുമായി മുന്നിലെത്തിയ കോയിപ്പൻ തന്റെ പൊങ്ങച്ചം പൊലീസിന് മുന്നിൽ എടുത്തു കാട്ടി. മാസ്‌ക് ധരിച്ചിട്ടില്ല. ഉടനടി പോലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോൾ ഇയാൾ വൈറസ് കുടുബത്തിലുള്ളതെന്ന് മനസ്സിലാക്കി. മുൻപ് ആലപ്പുഴയിൽ ധാരാളം കോഴികൾ വൈറസ് […]
Singing After the Storm

ജിജി തോംസൺ, കറന്‍റ് ബുക്ക്സ്, കോട്ടയം മരണത്തിന്‍റെ പടിവാതിൽക്കൽ വരെ എത്തിയിട്ട് ജീവിതത്തിലേയ്ക്ക് തിരികെ വന്നവർ ധാരാളമുണ്ടാകും. എന്നാൽ അതിനെ ഒരു താത്വിക ചിന്തയ്ക്കുള്ള പ്രേരണയായെടുക്കുന്നവർ വളരെ ചുരുക്കമായിരിക്കും. ഇത്തരത്തിലുള്ള അപൂർവം ചിലരിൽ ഒരാളാണ് ജിജി തോംസൺ. അദ്ദേഹം രചിച്ച ‘കൊടുങ്കാറ്റിന് ശേഷമുള്ള ഗാനാലാപനം’ (Singing After the Storm) എന്ന ചെറു കൃതി മരണത്തിലൂടെ കടന്നുപോയ ഒരാളിന്റെ അനുഭവ സാക്ഷ്യം എന്നതിലുപരി, ജീവിതത്തെയും വിശ്വാസത്തെയും സംബന്ധിച്ചുള്ള വിലപ്പെട്ട വിലയിരുത്തലായിട്ടാണ് മാറുന്നത്. ഹൃദ്രോഗം മൂലം ആശുപത്രിയിലായ ദിവസത്തെക്കുറിച്ചുള്ള […]
മലയാളത്തിന് പാശ്ചാത്യ രാജ്യത്തു നിന്നൊരു സമ്മാനം

മലയാള ഭാഷക്ക് പുതിയ വിചിന്തനങ്ങളും പഠനങ്ങളും ആവശ്യമായ ഒരു കാലത്താണ് മലയാള കൃതികൾ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുന്നത്. അത് സാഹിത്യത്തിന് ഒരു മുതൽക്കൂട്ടാണ്. ഇംഗ്ലീഷ് ഭാഷ ലോകമെങ്ങും പ്രത്യകിച്ചും ബ്രിട്ടനിൽ മുന്നിൽ നിൽക്കുന്നതിന്റ പ്രധാന കാരണം മിന്നിമറയുന്ന സിനിമകളേക്കാൾ പുസ്തകം, വായന അവർ ഹ്ര്യദയത്തോടെ ചേർത്തു പിടിക്കുന്നതുകൊണ്ടാണ്. അതിന് അടിത്തറയിട്ടത് 10661087 വരെ ഇംഗ്ലണ്ട് ഭരിച്ച വില്യം ഒന്നാമൻ രാജാവാണ്. പ്രമുഖ പ്രവാസി സാഹിത്യകാരൻ കാരൂർ സോമന്റെ ഇംഗ്ലീഷ് നോവൽ “മലബാർ അഫ്ളയിം” (Malabar Aflame) ജെയിൻ യൂനിവേഴ്സിറ്റി, […]
നൂൽപ്പാലം (കഥ: ജിൻസൻ ഇരിട്ടി, ഇംഗ്ലണ്ട്)

”അങ്ങോട്ട് മാറിയിരിയടാ ചെക്കാ” പുലർച്ചയായതുകൊണ്ട് ഹോസ്പിറ്റലും ചുറ്റുവട്ടവും ഉണർന്നു വരുന്നതേയുള്ളൂ . സെക്യൂരിറ്റികാരന്‍റെ അലർച്ചയോടെയുള്ള പരുക്കൻ ശബ്ദം സ്റ്റെർകേസിൽ പല കുറി പ്രതിധ്വനി ഉണ്ടാക്കി . പറഞ്ഞത് അനുസരിക്കാതെ,വന്യ മൃഗത്തെ നോക്കുന്നപോലെ പകച്ചു തുറിച്ചു നോക്കിയിരുന്ന ചെക്കനെ പരുഷമായി കണ്ണുരുട്ടികൊണ്ട് സെക്ക്യൂരിറ്റി എന്തോ പറയാനാഞ്ഞപ്പോൾ വരാന്തയിലൂടെ പോയ ഒരു വൃദ്ധൻ പറഞ്ഞു: ” എടോ ഉവ്വേ അവന് മലയാളം അറിയാമ്മേല .ഹിന്ദി പയ്യനാ” അത് കേട്ട് സെക്യൂരിറ്റിയുടെ മസിലൊന്ന് അയഞ്ഞു . ” ബച്ചാ, വഹാം ബൈട്ടോ […]
പുലിജന്മങ്ങള്‍ (കഥ: കാരൂര്‍ സോമന്‍)

നമുക്ക് നല്ല സായാഹ്നങ്ങളില്ല എന്ന പരാതിയായിരുന്നു അരുണയ്ക്ക്. എപ്പോഴും അതിനെക്കുറിച്ചു മാത്രം സഹദേവന്‍ പരിതപിച്ചു. കാരണം അയാള്‍ക്ക് അവള്‍ക്കൊപ്പം ചെലവഴിക്കാന്‍ സായാഹ്നങ്ങള്‍ ഉണ്ടായിരുന്നില്ല. വൈകുന്നേരം സഹദേവന്‍ സ്ഥിരമായി ഇംഗ്ലീഷ് എം.എ സായാഹ്ന ക്ലാസ്സില്‍ പോയിരുന്നു. ചിലപ്പോള്‍ അയാള്‍ മദ്യപിക്കാന്‍ പോയി. മറ്റു ചിലപ്പോള്‍ പബ്ലിക് ലൈബ്രറിയില്‍ കുത്തുവിട്ട രാഷ്ട്രീയ പ്രസിദ്ധീകരണങ്ങളില്‍ അഭയം തേടി. ഖുരണ അയാളെ മൊബൈലില്‍ വിളിച്ച് എല്ലായ്‌പ്പോഴും ”ദേവാ, ഇപ്പോള്‍ ഫ്രീയാണോ ഈ സന്ധ്യയ്ക്ക് ഗുല്‍മോഹര്‍ പൊഴിഞ്ഞുവീണ നടവഴിയില്‍ നമുക്കല്‍പം നടക്കാം.’ എന്നു കേണു. […]
ലോകത്തെ വിസ്മയ ഗോപുരം – എസ്.കുഞ്ഞുമോൻ, ആലപ്പുഴ

യാത്രകളെന്നും ഗാഢമായ ആലിംഗനംപോലെ കുളിര്‍മ പകരുന്ന ഒരനുഭവമാണ്. മനുഷ്യനെന്നും പുതിയ പുതിയ കാഴ്ചകള്‍, മേച്ചില്‍പ്പുറങ്ങള്‍, പുണ്യദേവാലയങ്ങള്‍ കണ്ട് ഒരു തീര്‍ത്ഥാടകനായി മാറുന്നു. അത് സിനിമപോലുള്ള മായാജാലമല്ല അതിലുപരി അരികത്തു നില്ക്കുന്ന അതുല്യവും അവര്‍ണ്ണനീയവുമായ അറിവിന്‍റെ ലോകമാണ്. ലോകത്തെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രമാണ് പാരീസ്. ഏകദേശം മൂന്നു കോടിയോളം വിനോദസഞ്ചാരികള്‍ ഈ പട്ടണത്തില്‍ എല്ലാ വര്‍ഷവും വന്നു പോകുന്നു. അതിന്‍റെ പ്രധാന കാരണം പാരീസിന്‍റെ ഉന്മാദസൗന്ദര്യം മാത്രമല്ല മറിച്ച് സെയിന്‍ നദിക്കരയില്‍ സ്നേഹവാത്സല്യത്തോടെ നമ്മെ മാടി വിളിക്കുന്ന യൂറോപ്പിന്‍റെ […]
ചന്ദ്രയാൻ – ചുനക്കര ജനാർദ്ധനൻ നായർ

പൂനിലാവുപോലൊരു ചന്ദ്രയാൻ – ചുനക്കര ജനാർദ്ദനനൻ നായർ് ഏത് രാജ്യക്കാരനായാലും ശാസ്ത്രലോകത്തിനും മാനവരാശിക്കും വിലയേറിയ സംഭാവനകൾ നല്കുന്നവർക്ക് വീരപരിവേഷമാണ് നല്കുന്നത്. ഇന്ത്യക്കാരൻറെ സ്മൃതിമുദ്രകളിൽ ഒരു ദീപശിഖയായി എന്നുമെന്നും എരിഞ്ഞുകൊണ്ടിരിക്കുന്ന അഭിമാനസ്തംഭമാണ് ചന്ദ്രയാൻ. ഇന്ത്യൻ ശാസ്ത്രജ്ഞരുടെ ആകാശത്തേ അമ്പിളികുമ്പിളിൽ ജീവജലത്തിൻറെ മഹനീയസാന്നിദ്ധ്യം ലോകത്തിന് കാട്ടികൊടുത്തത്. അത് ഇന്ത്യക്കാരന് ലഭിച്ച സുവർണ്ണ സമ്മാനമായി മാത്രമല്ല മറിച്ച് മാനവരാശിക്ക് ലഭിച്ച സമ്മാനമാണ്. ആകാശനീലിമയിലേയ്ക്ക് കുതിച്ചുയർന്ന ചന്ദ്രയാൻ ഭൗമബന്ധം നഷ്ടപ്പെട്ട് അപ്രത്യക്ഷമാകും മുമ്പേ പുറത്തുവിട്ട വിലപ്പെട്ട ചിത്രങ്ങളാണ് ചന്ദ്രനിൽ ജലാംശത്തിൻറെ തെളിവ് രേഖപ്പെടുത്തിയത്. […]



