LIMA WORLD LIBRARY

മുത്തം (ബേബി കാക്കശേരി, സ്വിസ്സ് സർലൻഡ്)

രത്നം പതിച്ച പൊൻമോതിരം മുത്തുവാൻ മെത്തറാൻ കൈവിരൽ നീട്ടി നിന്നു. കന്യകൾ, വെള്ള ശിരോവസ്ത്രധാരികൾ തിക്കിത്തിരക്കിയടുത്തു വന്നു – ഏതു മഹാമാരി, വ്യാധിയായീടിലും മാറ്റുവാൻ കെല്പുള്ളോനാണു ദൈവം. ആ ദൈവത്തിന്റെ പ്രതിനിധിയാണു ഞാൻ മാസ്ക്ക് ധരിക്കാതെ മുത്തു നിങ്ങൾ . ഞങ്ങൾക്കിതേ സഭ തന്നതുള്ളൂ ഗുണം നിങ്ങളായിട്ടതും തള്ളരുതേ! ലോകം മുഴുവൻ പടരുന്ന മാരിയെ മാറ്റുവാനാവാത്ത ദൈവങ്ങളെ മുത്തണോ കുത്തണോ പോറ്റണോ മാറ്റണോ ഉത്തരം നൽകണേ വായനക്കാർ ! – ബേബി കാക്കശ്ശേരി

ആപ്പിൾ ആപ്പിലാക്കിയ കവിത (ബേബി കാക്കശ്ശേരി സ്വിസ്സ് സർലൻഡ്)

“ഓരോ ദിവസവും ആപ്പിൾ ഒന്നു വീതം കഴിക്കുകിൽ കണേണ്ടതില്ല ഡോക്ടറെ മരണം വരെ നിശ്ചയം ” ചൊല്ലു പോലെ ആപ്പിൾ തിന്നു കാണാതെ നടപ്പാണത്രേ തന്റെ ഭർത്താവായ ഡോക്ടറെ ചില വല്ലാത്ത ഭാര്യമാർ – –

മോചനം (ബേബി കാക്കശ്ശേരി സ്വിസ്സ് സർലൻഡ്)

നാലുനാൾ മുമ്പു ഞാൻ ചത്തുപോയെങ്കിലും നാട്ടുകാർ വീട്ടുകാർ വന്നില്ലടക്കുവാൻ ! നന്നേ തണുത്തു മരവിച്ചൊരെൻ ജഡം പിന്നെയും മോർച്ചറിയിൽ തണുപ്പിക്കണോ? പള്ളിപ്പറമ്പിലെ മണ്ണിലും പാടില്ല വള്ളിലക്കാട്ടിലെ മണ്ണിലും പാടില്ല കോവിതു വന്നിട്ടു ചത്തതാണായതു – കൊണ്ടു കത്തിക്കണം ചാരമാക്കീടണം മുഷ്ടി ചുരുട്ടിയെറിയുന്നു നാട്ടുകാർ കൂട്ടുകാർ ബന്ധുമിത്രാദികളും തഥാ . മോർച്ചറിയിൽ ഞാൻ തണുത്തു വിറയ്ക്കുന്നു മോചനം കിട്ടാൻ തീയിട്ടു കരിക്കുക. – ബേബി കാക്കശ്ശേരി-

ഡോ. സിന്ധു ഹരികുമാർ കവിത

പകലിൻ വാതിൽ ചാരി മിഹിരൻ പടിയിറങ്ങി… പടിഞ്ഞാറു ചെമ്പട്ടുടുത്തു ചേതോഹരിയായി… മൂകാനുരാഗം മൂളിയൊരിളം തെന്നൽ വീശി… മൗനാനുവാദം നൽകി സന്ധ്യയാം ശ്രീലക്ഷ്മിയും… നെന്മണി കതിരുകൾ നമ്രശിരസ്കരായ്…. നിശ്ചലമാകുന്നു നിരുത്സാഹമോടവർ… നീഹാരം പുൽകുവാൻ വെമ്പും പുൽനാമ്പുകൾ… നീഡങ്ങൾ പൂകുവാൻ പായും വിഹഗങ്ങളും… രാവിൻ തേരേറിയാ പനിമതി അണയവേ… പുളകിതയാകുന്നു ക്ഷിതിയാം പ്രണയിനി.. പ്രഫുല്ലമാം മിഴികൾ തുറന്നു താരാഗണം… വിണ്ണിന്റെ മേനിയിൽ പൂത്തിറങ്ങീടുന്നു… നിശാഗന്ധി നീർത്തും സുഗന്ധത്തിൻ കമ്പളം.. നിലാപക്ഷി മൂളുന്ന രാഗത്തിൻ മധുരിമ… ഇന്ദുഗോപങ്ങൾ തീർക്കും ഇന്ദ്രജാലങ്ങൾ.. ചന്ദ്രിക […]

അവസ്ഥാന്തരം – ഡോ.സിന്ധു ഹരികുമാർ

ജനലഴികൾ കടന്നു വിശാല വീഥിയിൽ.. നരച്ച നയനങ്ങൾ പ്രദക്ഷിണം ചെയ്യവേ.. ഞെട്ടറ്റടർന്നു വീണൊരാ വാകപൂക്കളും.. പേറിയതാരുടെ തപ്തനിശ്വാസങ്ങൾ.. നിഴലനക്കങ്ങൾ നിലച്ച സായന്തന… വേള മുഷിപ്പിൻ കനച്ച ഗന്ധം തിങ്ങി… ചിന്തകൾ ചിതലരിക്കുന്നൊരാ ചിത്തിലെ… ഓർമ്മച്ചെപ്പൊന്നറിയതെ തുറന്നുപോയ്… യൗവ്വനമുരുക്കി വിളക്കിയാ കണ്ണികൾ.. വിലയിട്ടു കേവല നിസ്സംഗതയിൽ… സ്വാർത്ഥത തായ് വേരറുക്കും തുടർക്കഥ… തീക്കനലാകുന്നു ശാപജന്മങ്ങളിൽ… അമിതവാത്സല്യ തിമിരത്തിൻ അന്ധത.. തീർത്തത് മൂഢസ്വർഗ്ഗം മാത്രമെന്നുമേ.. ഒരു തുള്ളി രേതസ്സിൽ പൊക്കിൾ കൊടിയിലും.. ഭൂമിതൻ മാറിലും നിന്റെ കാൽപാടുകൾ.. നിണമൂറ്റി പോറ്റിയ […]

ഫോണ്‍ നഷ്ടപ്പെട്ടാൽ എങ്ങനെ കണ്ടെത്താം? ഫോണിലെ ഡാറ്റ എങ്ങനെ നശിപ്പിക്കാം? 1

പലപ്പോഴും ഫോണ്‍ കാണാതെപോകാം. വീട്ടിലോ, ഓഫീസിലോ, റെസ്റ്റോറന്റുകളിലോ ശ്രദ്ധയില്ലാതെ നാം ഫോണ്‍ വച്ച് മറന്നു പോകുക വളരെ സ്വാഭാവികം. അതുപോലെ അവസാനമായി ഫോണ്‍ എവിടെയാണ് വെച്ചതെന്ന് മറന്നുപോകുന്നതും സാധാരണമാണ്, ആര്‍ക്ക് വേണമെങ്കിലും ഇത് സംഭവിക്കാം. സാധാരണ ഇത്തരം സന്ദര്‍ഭങ്ങളില്‍ ആരോടെങ്കിലും നമ്മുടെ ഫോണിലേക്ക് വിളിക്കാന്‍ ആവശ്യപ്പെട്ട് ഫോണ്‍ കണ്ടെത്തുകയാണ് പതിവ്. പുറത്തെവിടെയെങ്കിലും വച്ച് ഫോണ്‍ നഷ്ടപ്പെടുകയാണെങ്കില്‍ ഫോണ്‍ റിംഗ് ചെയ്യിപ്പിച്ച് കണ്ടെത്തുന്ന വഴി നടക്കില്ല. മോഷ്ടിക്കപ്പെട്ടാലും ഈ വഴി പ്രായോഗികമല്ല. എന്നാല്‍ ഫോണ്‍ തിരയാനും അത് എവിടെയാണെന്ന് […]