LIMA WORLD LIBRARY

മോചനം (ബേബി കാക്കശ്ശേരി സ്വിസ്സ് സർലൻഡ്)

നാലുനാൾ മുമ്പു ഞാൻ ചത്തുപോയെങ്കിലും
നാട്ടുകാർ വീട്ടുകാർ വന്നില്ലടക്കുവാൻ !
നന്നേ തണുത്തു മരവിച്ചൊരെൻ ജഡം
പിന്നെയും മോർച്ചറിയിൽ തണുപ്പിക്കണോ?

പള്ളിപ്പറമ്പിലെ മണ്ണിലും പാടില്ല
വള്ളിലക്കാട്ടിലെ മണ്ണിലും പാടില്ല
കോവിതു വന്നിട്ടു ചത്തതാണായതു –
കൊണ്ടു കത്തിക്കണം ചാരമാക്കീടണം
മുഷ്ടി ചുരുട്ടിയെറിയുന്നു നാട്ടുകാർ
കൂട്ടുകാർ ബന്ധുമിത്രാദികളും തഥാ .

മോർച്ചറിയിൽ ഞാൻ തണുത്തു വിറയ്ക്കുന്നു
മോചനം കിട്ടാൻ തീയിട്ടു കരിക്കുക.

– ബേബി കാക്കശ്ശേരി-

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px