മുത്തം (ബേബി കാക്കശേരി, സ്വിസ്സ് സർലൻഡ്)

Facebook
Twitter
WhatsApp
Email

രത്നം പതിച്ച പൊൻമോതിരം മുത്തുവാൻ
മെത്തറാൻ കൈവിരൽ നീട്ടി നിന്നു.
കന്യകൾ, വെള്ള ശിരോവസ്ത്രധാരികൾ
തിക്കിത്തിരക്കിയടുത്തു വന്നു –

ഏതു മഹാമാരി, വ്യാധിയായീടിലും
മാറ്റുവാൻ കെല്പുള്ളോനാണു ദൈവം.
ആ ദൈവത്തിന്റെ പ്രതിനിധിയാണു ഞാൻ
മാസ്ക്ക് ധരിക്കാതെ മുത്തു നിങ്ങൾ .
ഞങ്ങൾക്കിതേ സഭ തന്നതുള്ളൂ ഗുണം
നിങ്ങളായിട്ടതും തള്ളരുതേ!

ലോകം മുഴുവൻ പടരുന്ന മാരിയെ
മാറ്റുവാനാവാത്ത ദൈവങ്ങളെ
മുത്തണോ കുത്തണോ പോറ്റണോ മാറ്റണോ
ഉത്തരം നൽകണേ വായനക്കാർ !

– ബേബി കാക്കശ്ശേരിbaby kakasheri

About The Author

Leave a Reply

Your email address will not be published. Required fields are marked *