LIMA WORLD LIBRARY

ഓക്സ്ഫഡ് വാക്സീൻ സുരക്ഷിതവും ഫലപ്രദവുമാണെന്ന് എംഎച്ച്ആർഎയുടെ ഉറപ്പ്; യുകെയിൽ രണ്ടു ഡോസുകളും സ്വീകരിച്ചവർ അഞ്ചു ദശലക്ഷം കടന്നു

ഓക്സ്ഫഡും അസ്ട്രാസെനകയും ചേർന്നു വികസിപ്പിച്ചതും ഇന്ത്യയിൽ കോവിഷീൽഡ് എന്ന പേരിൽ സീറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്നതുമായ കോവിഡ് വാക്സീന്റെ ഫലപ്രാപ്തിയും സുരക്ഷിതത്വവും ഊന്നിപ്പറഞ്ഞ് ബ്രിട്ടനിലെ മെഡിസിൻസ് ആൻഡ് ഹെൽത്‌കെയർ പ്രോഡക്ട്സ് റെഗുലേറ്ററി ഏജൻസി (എംഎച്ച്ആർഎ). ബ്രിട്ടനിൽ വാക്സീൻ സ്വീകരിച്ച 181 ലക്ഷം പേരിൽ രക്തം കട്ടപിടിക്കുന്ന സങ്കീർണാവസ്ഥയുണ്ടായത് 30 പേരിലാണെന്നും അവരിൽ 7 പേർ മരിച്ചെന്നും ഏജൻസി അറിയിച്ചു. മാർച്ച് 24 വരെയുള്ള കണക്കു പ്രകാരമാണിത്. ഈ മരണങ്ങൾക്കു കാരണമായത് വാക്സീനാണെന്നതിനു തെളിവില്ലെന്ന് ഏജൻസി ചൂണ്ടിക്കാട്ടുന്നു. വാക്സീൻ എടുക്കാതിരിക്കുമ്പോഴുള്ള […]

യുകെയിൽ മെയ് 17 മുതൽ വിദേശ അവധി ആഘോഷങ്ങൾക്ക് അനുമതി; വിദേശ യാത്രകൾക്ക് ട്രാഫിക് ലൈറ്റ് സംവിധാനം

യുകെയിൽ നിന്നുള്ള വിദേശ അവധി ആഘോഷങ്ങൾക്കായുള്ള യാത്രകൾക്ക് അനുമതി. മെയ് 17 മുതൽ വിദേശ അവധി യാത്രകൾക്കായി രാജ്യം വിടാം. ആറ് ആഴ്ചയ്ക്കുള്ളിൽ വിദേശ അവധി ദിവസങ്ങൾക്ക് വഴിയൊരുക്കി ട്രാഫിക്-ലൈറ്റ് സംവിധാനത്തിലൂടെ വിദേശ യാത്രയ്ക്കുള്ള നിരോധനം നീക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. വാക്സിനേഷൻ പ്രോഗ്രാമുകൾ, അണുബാധ നിരക്ക്, അറിയപ്പെടുന്ന വേരിയന്റുകളുടെ വ്യാപനം, അവയെ തിരിച്ചറിയാനുള്ള കഴിവ് എന്നിവ അനുസരിച്ച് അവധിയാഘോഷങ്ങൾക്കായുള്ള രാജ്യങ്ങളെ സർക്കാർ വിലയിരുത്തും. ജനപ്രിയ യൂറോപ്യൻ ലക്ഷ്യസ്ഥാനങ്ങളിൽ ചുരുക്കം പേർക്ക് മാത്രമേ ‘ഹരിത’ പദവി ലഭിക്കുമെന്നാണ് കരുതുന്നത്. […]

റഷ്യയുടെ നീക്കം ലോകമഹായുദ്ധം തന്നെ; ഉക്രേനിയന്‍ അതിര്‍ത്തിയില്‍ സൈനിക വിന്യാസം നടത്തുന്നത് ലോക പോലീസ് ആണെന്ന് തെളിയിക്കാന്‍; നിനച്ചിരിക്കാതെ ലോകം ഒരു യുദ്ധത്തിലേക്ക് വഴുതി വീഴുന്നത് ഇങ്ങനെ

തര്‍ക്കത്തിലുള്ള ഉക്രേനിയന്‍ അതിര്‍ത്തി പ്രദേശത്തേക്ക് 4000 ഓളം വരുന്ന സൈനികരെ റഷ്യ അയച്ചത് ഒരു പക്ഷെ ഒരു യൂറോപ്യന്‍ യുദ്ധത്തിനോ, ഒരു ലോക മഹായുദ്ധത്തിനോ വരെ വഴിതെളിച്ചേക്കാം എന്നാണ് സ്വതന്ത്ര റഷ്യന്‍ സൈനിക നിരീക്ഷകരുടെ വിലയിരുത്തല്‍. കിഴക്കന്‍ ഉക്രെയിനില്‍ വിമതരുടെ നിയന്ത്രണത്തിനടുത്തുള്ളതും അടുത്തിടെ റഷ്യയോട് കൂട്ടിച്ചേര്‍ക്കപ്പെട്ട ക്രിമിയയുടെ സമീപത്തുള്ളതുമായ അതിര്‍ത്തികളിലേക്ക് റഷ്യ കഴിഞ്ഞദിവസം സൈനിക നീക്കം നടത്തുന്നതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. സംഘര്‍ഷാവസ്ഥ കൂടുതല്‍ സങ്കീര്‍ണ്ണമായതോടെ ഉക്രെയിനിലെ റഷ്യയുടെ യഥാര്‍ത്ഥ ഉദ്ദേശം മനസ്സിലാക്കുവാന്‍ ഒരു സൈക്കോ അനാലിസ്റ്റ് […]

ന്യു യോര്‍ക്ക് അതിജീവനത്തിന്റെ പാതയില്‍; ജൂണില്‍ രാജ്യത്തു മരണ സംഖ്യ കൂടിയേക്കുമെന്ന് വൈറ്റ് ഹൗസ്

ന്യു യോര്‍ക്ക്: കൊറോണയുടെ പ്രഭവ കേന്ദ്രമായ ന്യു യോര്‍ക്കില്‍ മരണ സംഖ്യ വീണ്ടും കുറഞ്ഞു- 226. തലേന്ന് 280. സ്റ്റേറ്റിലൊട്ടാകെ മരണം 19,415. ആശുപത്രിയിലാകുന്നവരുടെയും (700 പേര്‍) മരിക്കുന്നവരുടെയും എണ്ണം കുറയുന്നുവെങ്കിലും അഗ്രഹിക്കുന്നത്ര വേഗത്തിലല്ല ഈ മാറ്റമെന്നു ഗവര്‍ണര്‍ ആന്‍ഡ്രൂ കോമൊ പറഞ്ഞു. സ്റ്റേറ്റില്‍ നിയന്ത്രണണ്‍ഗല്‍ നീക്കാന്‍ 10 ദിവസം കൂടിയാണുള്ളത്-മെയ് 15. പക്ഷെഅടച്ചതിനേക്കാള്‍ വിഷമമാണു തുറക്കുന്നതിനെന്നു ഗവര്‍ണര്‍ പറഞ്ഞു. അതിനു കൂടുതല്‍ ശ്രദ്ധ ആവശ്യമുണ്ട്. വൈറസ് വീണ്ടും പടരാതിരിക്കാന്‍ അതീവ ശ്രദധ ആവശ്യമുണ്ട്. പല ഘട്ടമായിട്ടായിരിക്കും […]

അമേരിക്കയില്‍ തൊഴിലില്ലായ്മ റിക്കാഡുകള്‍ ഭേദിച്ചു

അമേരിക്കയിലെ തൊഴില്‍ ഇല്ലായ്മ പതിനെട്ട് ശതമാനം കടന്നു. ആറു ആഴ്ചയായി അണ്‍എംപ്ലോയെമെന്റ് ഇന്‍ഷുറന്‍സിനു അപേക്ഷിച്ചത് 30.3മില്യണ്‍ ആളുകള്‍ ആണ്. ഇത് സര്‍വ്വലകാല റിക്കാഡുകളും ഭേദിച്ചു. അമേരിക്കയിലെ1933 ന് ശേഷമുള്ള ഏറ്റവും രൂക്ഷമായ തൊഴിലില്ലായ്മയാണ് രാജ്യം നേരിടുന്നത് .അന്ന്24.9 ശതമാനം അണ്‍എംപ്ലോയെമെന്റ് റേറ്റ് ഉണ്ടായിരുന്നെകിലും 12.8മില്യണ്‍ ആളുകള്‍് മാത്രമേ തൊഴില്‍ ഇല്ലാത്തവരായി ഉണ്ടായിരുന്നുള്ളു. ജോലിചെയ്യുന്നവര്‍ക്കിടയില്‍ അഞ്ചില്‍ഒരാള്‍ക്ക് വീതംജോലി നഷ്ടമായെന്നു കണക്കുകള്‍ കാണിക്കുന്നു. ഇത്രയും ആളുകള്‍ പെട്ടെന്ന് അണ്‍എംപ്ലോയെമെന്റിനു അപേക്ഷിക്കുന്നതു മൂലം അതില്‍ തീരുമാനമെടുക്കുന്നതിനു വളരെ കാലതാമസം നേരിടുന്നു. തൊഴില്‍ […]

മുഖ്യമന്ത്രിക്കു കിട്ടുന്ന ജനപിന്തുണയില്‍ ആരും അസ്വസ്ഥരാകേണ്ട: പിണറായി

മുഖ്യമന്ത്രിക്കു കിട്ടുന്ന ജനപിന്തുണയില്‍ ആരും അസ്വസ്ഥരാകേണ്ടെന്ന് പിണറായി വിജയന്‍. പാര്‍ട്ടിയാണ് സുപ്രീം. പി. ജയരാജന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ ഒരു കുഴപ്പവുമില്ലെന്നും പിന്നാലെ കൂടേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആളുകളുടെ സ്നേഹപ്രകടനം എല്‍ഡിഎഫിനോടുള്ള അഭിനിവേശമാണ്. ഇതെല്ലാം കണ്ട് കമ്യൂണിസ്റ്റുകാര്‍ക്ക് ഒന്നും തോന്നാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. തോന്നിയാല്‍ പാര്‍ട്ടി തിരുത്തും. മാധ്യമ സിന്‍ഡിക്കേറ്റെന്നു പറയുന്നില്ല, പക്ഷേ ഇത് വിലയ്ക്കെടുക്കലെന്നും മുഖ്യമന്ത്രി ആരോപിച്ചു

രാജ്യത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു; പുതുതായി 93249 രോഗികള്‍, ആശങ്കയായി 8 സംസ്ഥാനങ്ങൾ

ജ്യത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 93249 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം സെപ്തംബർ 20-ന് ശേഷം രാജ്യത്ത് ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണ് ഇത്. 2020 സെപ്തംബർ 20 ന് 92,605 കേസുകളായിരുന്നു രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 513 പേർ രോഗബാധയെ തുടർന്ന് മരണപ്പെട്ടു. 60048 പേർ രോഗമുക്തി നേടിയിട്ടുണ്ട്. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകൾ 1,24,85,509 ആയി ഉയർന്നു. 1,16,29,289 പേർ രോഗമുക്തി […]

കൊട്ടിക്കലാശം ; ഓർമ്മകളിൽ മാത്രം : ആൻസി സാജൻ

നിയമസഭാ തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന് നാളെ വൈകിട്ട് 7 മണിയോടെ സമാപനമാവുന്നു. കോവിഡ് തുള്ളിതുള്ളി നടക്കുന്നുണ്ടെങ്കിലും വീറുറ്റ , വാശി നിറഞ്ഞ വോട്ടഭ്യർത്ഥനയുടെ ദിവസങ്ങളാണ് കടന്നുപോയത്. എന്നാൽ കലാശക്കൊട്ട് എന്ന പതിവ് കുംഭകുട, പൊന്നിൻകുട ആട്ടങ്ങൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിരോധിച്ചു കൊണ്ട് ഉത്തരവിറങ്ങി. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ശുപാർശ കണക്കിലെടുത്താണ് ഈ നടപടി. ആശ്വാസമായി . പ്രധാന ജംഗ്ഷൻ കേന്ദ്രീകരിച്ച് അങ്ങോട്ടൊരോട്ടം , അവിടുന്നിങ്ങോട്ടൊരോട്ടം എന്ന മട്ടിൽ മൂന്ന് മുന്നണികളും തുള്ളിക്കയറുന്ന അസുലഭ പ്രകടനമാണ് നിരോധിക്കപ്പെട്ടത്.ഉന്താനും […]