LIMA WORLD LIBRARY

ന്യു യോര്‍ക്ക് അതിജീവനത്തിന്റെ പാതയില്‍; ജൂണില്‍ രാജ്യത്തു മരണ സംഖ്യ കൂടിയേക്കുമെന്ന് വൈറ്റ് ഹൗസ്

ന്യു യോര്‍ക്ക്: കൊറോണയുടെ പ്രഭവ കേന്ദ്രമായ ന്യു യോര്‍ക്കില്‍ മരണ സംഖ്യ വീണ്ടും കുറഞ്ഞു- 226. തലേന്ന് 280. സ്റ്റേറ്റിലൊട്ടാകെ മരണം 19,415.

ആശുപത്രിയിലാകുന്നവരുടെയും (700 പേര്‍) മരിക്കുന്നവരുടെയും എണ്ണം കുറയുന്നുവെങ്കിലും അഗ്രഹിക്കുന്നത്ര വേഗത്തിലല്ല ഈ മാറ്റമെന്നു ഗവര്‍ണര്‍ ആന്‍ഡ്രൂ കോമൊ പറഞ്ഞു.

സ്റ്റേറ്റില്‍ നിയന്ത്രണണ്‍ഗല്‍ നീക്കാന്‍ 10 ദിവസം കൂടിയാണുള്ളത്-മെയ് 15. പക്ഷെഅടച്ചതിനേക്കാള്‍ വിഷമമാണു തുറക്കുന്നതിനെന്നു ഗവര്‍ണര്‍ പറഞ്ഞു. അതിനു കൂടുതല്‍ ശ്രദ്ധ ആവശ്യമുണ്ട്. വൈറസ് വീണ്ടും പടരാതിരിക്കാന്‍ അതീവ ശ്രദധ ആവശ്യമുണ്ട്. പല ഘട്ടമായിട്ടായിരിക്കും തുറക്കുന്നത്. ആദ്യഘട്ടമായി നിര്‍മ്മാണ മേഖല, ഉദ്പാദന മേഖല, ഹോള്‍സെയില്‍ സപ്ലൈ ചെയിന്‍, ചിലതരം റീട്ടെയില്‍ എന്നിവ തുറക്കും. പിക്ക് അപ്പും അനുവദിക്കും.

രണ്ടാം ഘട്ടത്തില്‍ ഫൈനാന്‍സ്, ഇന്‍ഷുറന്‍സ്, റീട്ടെയില്‍, അഡിമിനിസ്റ്റ്രേറ്റിവ്, റിയല്‍ എസ്റ്റേറ്റ്, റെന്റല്‍ ലീസിംഗ് മേഖലകള്‍ തുറക്കും

മൂന്നാം ഘട്ടത്തിലാണു റെസ്റ്റോറന്റ്, ഹോട്ടലുകള്‍ തുടങ്ങിയവ തുറക്കുക.

നാലാം ഘട്ടത്തില്‍ ആര്‍ട്ട്‌സ്, വിനോദം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകള്‍ തുറക്കും.

ന്യു യോര്‍ക്ക് സിറ്റിയിലും മരണവും ആശുപത്രിയിലാകുന്നവ്രുടെ എണ്ണവും രോഗബാധിതരാകുന്നവരുടെ എണ്ണവും കുറഞ്ഞതായി മേയര്‍ ബില്‍ ഡി ബ്ലാസിയോ പറഞ്ഞു.സിറ്റിയില്‍ രോഗബാധിതര്‍ 166,000 കവിഞ്ഞു. ഐ.സി.യുവില്‍ 645 പേരാണുള്ളത്

ഇതദ്യമായി സിറ്റി ഹോസ്പിറ്റലുകളില്‍ എല്ലാം ആവശ്യത്തിനു പേഴ്‌സണല്‍ പ്രൊട്ടക്ഷന്‍ എക്വിപ്പ്‌മെന്റ് (പി.പി.ഇ) ഉണ്ട്.

മെമ്മോറിയല്‍ ഡേയ്ക്കു ബീച്ചൂകള്‍ തുറക്കില്ലെന്നും മേയര്‍ അറിയിച്ചു. വൈകല്യമുള്ള കുട്ടികള്‍ സ്വകാര്യ സ്‌കൂളിലാണെങ്കിലും അവര്‍ക്കും ഐപാഡ് ആവശ്യമെങ്കില്‍ നല്‍കുമെന്ന് മേയര്‍ പറഞ്ഞു.

ഇതെ സമയം ക്വീന്‍സില്‍ രോഗബാധിതര്‍ 51,000 കടന്നു. ബ്രൂക്ക്‌ലിനില്‍ 44,303. ബ്രോങ്ക്‌സില്‍ 38,099. മന്‍ഹാട്ടന്‍-20693. സ്റ്റാറ്റന്‍ ഐലന്‍ഡ്-11999.

കോവിഡ് ഉടനെ തീരുമെന്ന പ്രതീക്ഷയാണു ജനത്തിനെങ്കിലും സ്ഥിതി വഷളാകാനാണു സാധ്യത എന്നാണു വൈറ്റ് ഹൗസ് മെമ്മോയില്‍ പറയുന്നതെന്നു ന്യു യോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ഇപ്പോള്‍ രാജ്യത്ത് പ്രതിദിനം 1750 ആയി കുറഞ്ഞ മരണ സംഖ്യ ജൂണ്‍ ഒന്നോടു കൂടി പ്രതിദിനം 3000 ആകാന്‍ സാധ്യതയുണ്ടെന്നു വൈറ്റ് ഹൗസിലെ ആഭ്യന്തര മെമ്മോയില്‍ പറയുന്നതായി ന്യു യോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.രാജ്യത്തെ പല കൗണ്ടികളിലും വൈറസ് ബാധ കൂടുന്നതാണു കാരണം

ഒരു ലക്ഷത്തോളം പേര്‍ മരിച്ചേക്കാമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് ഫോക്സ് ന്യൂസിന്റെ പ്രത്യേക ഷോയില്‍ പറഞ്ഞു. ദാരുണമായ കാര്യമാണത്- ട്രമ്പ് പറഞ്ഞു.അമേരിക്കയില്‍ അറുപതിനായിരത്തിനും എഴുപതിനായിരത്തിനും ഇടയില്‍ ആളുകള്‍ മരിച്ചേക്കുമെന്ന് കഴിഞ്ഞ ആഴ്ച ട്രമ്പ് പറഞ്ഞിരുന്നു. മരണസംഖ്യ ഇപ്പോള്‍ എഴുപതിനായിരത്തോട് അടുക്കുന്ന സാഹചര്യത്തിലാണ്പുതിയ പ്രസ്താവന.

ഈ വര്‍ഷം അവസാനത്തോടെ പ്രതിരോധ മരുന്ന് കണ്ടെത്താന്‍ കഴിയുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്നും ട്രമ്പ് പറഞ്ഞു.

സെപ്റ്റംബര്‍ മാസത്തോടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യം ഒന്നാകെ ഏറെക്കാലംഅടച്ചിടാന്‍ സാധിക്കില്ലെന്നും അങ്ങനെ ചെയ്താല്‍ രാജ്യം അവശേഷിക്കില്ലെന്നും ട്രമ്പ് പറഞ്ഞു. പകുതിയിലേറേ സ്റ്റേറ്റുകള്‍ ഇപ്പോള്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീക്കുകയോ കുറക്കുകയോ ചെയ്തിട്ടുണ്ട്.
https://www.aswamedham.com/inner_details1.php?cat_id=2&det_id=48486

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px