LIMA WORLD LIBRARY

ചൊവ്വയിലെ ഹെലികോപ്റ്റർ പറക്കൽ മാറ്റി

ന്യൂയോർക്ക്∙ ചൊവ്വാ ഗ്രഹത്തിലെ ഹെലികോപ്റ്റർ പറക്കൽ പരീക്ഷണം മറ്റൊരു ദിവസത്തേക്കു മാറ്റി. ചൊവ്വയിലിറങ്ങിയ നാസയുടെ ദൗത്യം പെഴ്‌സിവീയറൻസിന്റെ ഭാഗമായുള്ള ഇൻജെന്യൂയിറ്റി ഹെലികോപ്റ്റർ ഇന്നലെ പറത്താനായിരുന്നു നേരത്തേ നിശ്ചയിച്ചിരുന്നത്. ഹെലികോപ്റ്ററിന്റെ ബ്ലേഡുകൾ മിനിറ്റിൽ 2400 തവണ കറങ്ങുന്നുണ്ടോയെന്ന് ഇന്നലെ നടത്തിയ പരിശോധനയിൽ ഉദ്ദേശിച്ച ഫലം ലഭിക്കാഞ്ഞതിനെ തുടർന്നാണു പറക്കൽ നീട്ടിയത്. കൂടുതൽ പരിശോധനകൾക്കു ശേഷം 14 നോ അതു കഴിഞ്ഞോ പരീക്ഷിക്കുമെന്ന് നാസ അറിയിച്ചു. പ്രശ്നകാരണം പരിശോധിക്കുകയാണെന്നും ഹെലികോപ്റ്ററിനു മറ്റു കുഴപ്പങ്ങളില്ലെന്നും നാസ പറഞ്ഞു. 1.8 കിലോ ഭാരവും, […]

നടാൻസ് ആണവകേന്ദ്രം ഇരുട്ടിലായി; ആണവ ഭീകരാക്രമണമെന്ന് ഇറാൻ

ദുബായ് ∙ ഇറാനിലെ നടാൻസ് ആണവകേന്ദ്രത്തിൽ അപ്രതീക്ഷിതമായി വൈദ്യുതി നിലച്ചു. ആണവ ഭീകരപ്രവർത്തനമാണിതെന്ന് ഇറാൻ ആണവോർജ ഏജൻസി മേധാവി അലി അക്ബർ സലേഹി ആരോപിച്ചു. എന്നാൽ വൈദ്യുതി വിതരണ ഗ്രിഡിലെ തകരാറാണു കാരണമെന്ന് ഇറാനിയൻ പ്രസ് ടിവി റിപ്പോർട്ട് ചെയ്തു. ഇതുമൂലം നിലയത്തിൽ ആളപായമോ ആണവ മലിനീകരണമോ ഉണ്ടായിട്ടില്ലെന്ന് ഇറാൻ ആണവോർജ ഏജൻസി വക്താവും അറിയിച്ചു. 50 ഇരട്ടി വേഗമേറിയ യുറേനിയം സമ്പുഷ്ടീകരണത്തിനു ശനിയാഴ്ച തുടക്കമിട്ടതിനു പിന്നാലെയാണു വൈദ്യുതി നിലച്ചത്. ഇതിനിടെ, ഇസ്രയേലിൽ നിന്നുള്ള സൈബർ ആക്രമണത്തെ […]

വഴക്ക് കഴിഞ്ഞു; ജോർദാൻ രാജാവും രാജകുമാരനും ഒരുമിച്ച് വേദിയിൽ

അമ്മാൻ ∙ ജോർദാനിലെ അബ്ദുല്ല രാജാവും അകൽച്ചയിലായിരുന്ന ഹംസ ബിൻ ഹുസൈൻ രാജകുമാരനും ഒരുമിച്ചു പൊതുവേദിയിൽ എത്തി. സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികം പ്രമാണിച്ചു യുദ്ധ സ്മാരകത്തിൽ രാജകുടുംബാംഗങ്ങൾ പുഷ്പചക്രം അർപ്പിക്കുന്ന വേളയിലാണ് ഇരുവരും ഒന്നിച്ചത്. കുടുംബാംഗങ്ങളെല്ലാം ചേർന്നുനിൽക്കുന്ന ഫോട്ടോയും പിന്നീടു പുറത്തുവിട്ടു. 1999ൽ അന്തരിച്ച ഹുസൈൻ രാജാവിന്റെ മക്കളാണ് ഇപ്പോഴത്തെ രാജാവ് അബ്ദുല്ലയും ഹംസ രാജകുമാരനും. ഹുസൈൻ രാജാവിനു രണ്ടാം ഭാര്യ മൂനയിലുണ്ടായ മകനാണ് അബ്ദുല്ല രാജാവെങ്കിൽ നാലാം ഭാര്യ നൂറിൽ ഉണ്ടായ മകനാണ് ഹംസ രാജകുമാരൻ. […]

ഹൈദരാബാദിനെ പിടിച്ചുകെട്ടി കൊല്‍ക്കത്ത; ആദ്യജയം സ്വന്തമാക്കി

സണ്‍റൈസേഴ്സ് ഹൈദാരാബാദിനെ പത്തുറണ്‍സിന് തോല്‍പ്പിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ആദ്യജയം. 188 റണ്‍സ് പിന്തുടര്‍ന്ന ഹൈദരാബാദിന്റെ പോരാട്ടം 5 വിക്കറ്റ് നഷ്ടത്തിൽ 177 റണ്‍സില്‍ അവസാനിച്ചു. ഒരുവിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സ് എന്ന നിലയില്‍ നിന്ന് 5ന് 160 എന്ന് സ്കോറിലേയ്ക്ക് പതിച്ചശേഷം ദിനേശ് കാര്‍ത്തിക്കിന്റെ വരവാണ് കൊല്‍ക്കത്തയുടെ സ്കോര്‍ 180 കടത്തിയത്. അവസാന അഞ്ചോവറില്‍ കൊല്‍ക്കത്തയ്ക്ക് അഞ്ചുവിക്കറ്റുകള്‍ നഷ്ടമായി. ഫിനിഷര്‍മാരാകേണ്ട ഓയിന്‍ മോര്‍ഗനും ആന്ദ്രേ റസലും രണ്ടക്കം കടക്കാതെ പുറത്തായശേഷമായിരുന്നു കാര്‍ത്തിക്കിന്റെ വരവ്. ഒന്‍പത് പന്തില്‍ […]

‘ഒടിടിയോട് സഹകരിച്ചാല്‍ ഫഹദ് ഫാസില്‍ ചിത്രങ്ങള്‍ ഇനി തിയേറ്റര്‍ കാണില്ല’; മുന്നറിയിപ്പുമായി ഫിയോക്ക്

ഫഹദ് ഫാസിലിനെ വിലക്കുമെന്ന് തീയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്‍റെ മുന്നറിയിപ്പ്. ഒടിടി ചിത്രങ്ങളി‍ല്‍ ഇനി അഭിനയിച്ചാല്‍ വിലക്കിലേക്ക് നീങ്ങുമെന്നും ഫിയോക്ക് സൂചിപ്പിക്കുന്നു. തുടര്‍ച്ചയായി ഫഹദിന്‍റെ മൂന്ന് ചിത്രങ്ങള്‍ ഒടിടി റിലീസിനെത്തിയതാണ് ഫിയോക്കിനെ ചൊടിപ്പിച്ചത്. ഒടിടിയോട് സഹകരിച്ചാല്‍ ഫഹദ് ഫാസില്‍ ചിത്രങ്ങള്‍ ഇനി തിയേറ്റര്‍ കാണില്ല. ഫിയോക്കിന്‍റെ പുതിയ ഭാരവാഹിയായി ചുമതലയെടുത്ത വിജയകുമാറിന്‍റെ നേതൃത്വത്തിലായിരുന്നു യോഗത്തിലായിരുന്നു ഈ തീരുമാനം. സിയൂ സൂണ്‍, ഇരുള്‍, ജോജി എന്നീ മൂന്ന് ചിത്രങ്ങളാണ് തുടര്‍ച്ചയായി ഫഹദ് ഫാസിലിന്‍റേതായി ഒടിടി റിലീസിനെത്തിയത്. സിയു സൂണ്‍, […]

തൃശൂർ പൂരം നിയന്ത്രണങ്ങളോടെ നടത്താൻ ആലോചന; 10 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾക്കും പ്രായമായവർക്കും പ്രവേശനമുണ്ടാകില്ല

കോവിഡ് വ്യാപനം ഇല്ലാതെ തൃശൂർ പൂരം നടത്തുന്ന കാര്യത്തിൽ സർക്കാർ മാർഗ്ഗ നിർദ്ദേശമിറക്കിയേക്കും. ഇക്കാര്യമാവശ്യപ്പെട് ജില്ലാ കലക്ടർ ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരുന്നു. എന്നാൽ പൂരത്തിന്‍റെ ചടങ്ങുകളിൽ മാറ്റമുണ്ടാകില്ല. ഇതു സംബന്ധിച്ച അന്തിമ തീരുമാനം അടുത്ത ദിവസങ്ങളിലുണ്ടാകും. തൃശൂര്‍ പൂരത്തിന്‍റെ ചടങ്ങുകൾ ,ആചാരങ്ങൾ എന്നിവയിൽ നിന്ന് പിന്നോട്ടു പോകാതെയുള്ള നിയന്ത്രണങ്ങളെ കുറിച്ചാണ് ആലോചിക്കുന്നത്. കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ പൂരത്തിന് പങ്കെടുക്കുന്ന ആളുകളുടെ കാര്യത്തിൽ നിയന്ത്രണം കൊണ്ടുവരും. പത്ത് വയസിൽ താഴെയുള്ള കുട്ടികൾക്കും, പ്രായമായവർക്കും പ്രവേശനമനുവദിച്ചേക്കില്ല. വടക്കുംനാഥ ക്ഷേത്രത്തിനകത്ത് […]

മഹാരാഷ്​ട്ര വീണ്ടും ലോക്ഡൗണിലേക്ക്?

കോവിഡ്​ വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ മഹാരാഷ്​ട്ര വീണ്ടും അടച്ചിടലിലേക്ക്​ നീങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ. ലോക്​ഡൗൺ സംബന്ധിച്ച തീരുമാനം ബുധനാഴ്ചക്ക്​ ശേഷം കൈകൊള്ളുമെന്ന്​ ആരോഗ്യമന്ത്രി രാജേഷ്​ ടോപെ പറഞ്ഞു. കോവിഡ് വ്യാപനം തടയുന്നതിനാവശ്യമായ കാര്യങ്ങൾ കൈകൊള്ളുന്നതിനും ലോക്​ഡൗൺ സംബന്ധിച്ച തീരുമാനമെടുക്കുന്നതിനുമായി സംഘടിപ്പിച്ച കോവിഡ്​ 19 ടാസ്​ക്​ ഫോഴ്​സിന്‍റെ യോഗത്തിന്​ ശേഷം മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ നിലവിലെ സാഹചര്യം പരിശോധിക്കുമ്പോൾ ലോക്​ഡൗൺ ആവശ്യമാണെന്നാണ്​ ടാസ്‌ക് ഫോഴ്‌സിന്‍റെ അഭിപ്രായമെന്നും മന്ത്രി പറഞ്ഞു. ലോക്​ഡൗൺ കാലാവധിയും ഇതിനെ തുടർന്നുണ്ടാകുന്ന സാമ്പത്തിക തകർച്ചയും എങ്ങനെ […]

സിബിഎസ്ഇ 10,12 പരീക്ഷകള്‍ ഓണ്‍ലൈന്‍ ആയി നടത്താന്‍ സാധ്യത

സിബിഎസ്ഇ 10,12 പരീക്ഷകള്‍ ഓണ്‍ലൈനായി നടത്താനുള്ള സാധ്യത സര്‍ക്കാര്‍ പരിശോധിക്കുന്നു. കൊവിഡ് നിരക്ക് ഉയര്‍ന്ന സാഹചര്യത്തില്‍ പരീക്ഷ മാറ്റണമെന്ന് വ്യാപകമായി ആവശ്യമുയര്‍ന്ന സാഹചര്യത്തിലാണിത്. നേരത്തെ സിബിഎസ്ഇ ഈ പരീക്ഷകള്‍ നിശ്ചയിച്ചപ്രകാരം ഓഫ്‌ലൈനായി നടത്തുമെന്ന് അറിയിപ്പ് നല്‍കിയിരുന്നു. പരീക്ഷ മാറ്റിവച്ചുവെന്നതരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും അറിയിച്ചിരുന്നു. മെയ് 4 മുതലാണ് ഓഫ് ലൈനായി സിബിഎസ്ഇ പരീക്ഷകള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. അതേസമയം എല്ലാ സിബിഎസ്ഇ പരീക്ഷകളും മാറ്റിവയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാരിനോടാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഇക്കാര്യം നിര്‍ദേശിച്ചത്. പരീക്ഷ […]

കുഞ്ഞാത്തോൽ – ശാന്തിനി ടോം | നോവൽ ആരംഭിക്കുന്നു 1

മട്ടുപ്പാവിലെ അരഭിത്തിയിൽ ചാരി പാടത്തേക്കു നോക്കി രേവതി നിൽപ് തുടങ്ങിയിട്ട് നേരമേറെയായി. ഒരു കപ്പ് കാപ്പിയുമായി അവൾ മുകളിലേക്ക് പോവുന്നത് കണ്ടു രവി ദിനപത്രവുമെടുത്തു പിന്തുടരുകയായിരുന്നു. അവിടെ സിമന്റ് ബെഞ്ചിലിരുന്നു പത്രം മുഴുവൻ വായിച്ചു കഴിഞ്ഞപ്പോഴാണ് രേവതി നിന്നയിടത്തു നിന്നും തെല്ലും അനങ്ങിയിട്ടില്ലല്ലോ എന്ന് രവി ശ്രദ്ധിച്ചത്. അയാൾ പത്രം അവിടെത്തന്നെ ഇട്ടിട്ട് അവളെ സമീപിച്ചു. തന്റെ സാമീപ്യം പോലും തിരിച്ചറിയാതെ അവൾ എന്തിൽ മുഴുകിയാണ് നില്കുന്നത് എന്ന് അയാൾ കൗതുകത്തോടെ നോക്കി. പാടത്തിനപ്പുറത്തെ കോയിക്കൽ മനയിലേക്കാണ് […]

REAL Neurological screening Test

Note the words below. Initially, you will have difficulty reading them. However, gradually your brain will interpret the words correctly. Please give a chance for these words to speak to your brain. Here we go! 7H15 M3554G3 53RV35 7O PR0V3 H0W 0UR M1ND5 C4N D0 4M4Z1NG 7H1NG5! 1MPR3551V3 7H1NG5! 1N 7H3 B3G1NN1NG 17 WA5 H4RD […]

ITHIHASA – A 100000 Years Story of BHARATH (INDIA) – Documentary English subtitles

Strongly urge you all to please see this video to know our Nation’s real history (better word is ITIHASA or that which actually happened). Many top Indian and foreign Historians (who have studied Vedic literature), Geology, Astronomy, archeology and latest dating technologies are compiling Encyclopaedia of Indian History with Scientific PROOF funded by Govt of […]

Do Not Under Estimate Others

A lady in a faded grey dress and her husband dressed in a home made suit walked in timidly without an appointment into the Harvard University President’s outer office. The secretary could tell in a moment that such backwoods individuals had no business at Harvard and probably did not even deserve to be in Harvard. […]

കവിതകളുടെ അന്തരാർത്ഥമറിയുന്നവർ- വെള്ളിയോടൻ

ആന്തരിക ചോദനകളാൽ ബഹിർസ്ഫുരിക്കുന്നവയാണ് കവിതകൾ. ഉള്ളകങ്ങളിൽ ജ്വലിച്ച് നിൽക്കുന്ന കാവ്യപ്രവാഹത്തെ തടഞ്ഞു നിർത്താൻ കഴിയാതെ വരുമ്പോൾ, ഒരു വിസ്‌ഫോടനമായി അത് ബഹിർഗമിക്കുന്നു. അത്തരം സ്‌ഫോടനാത്മകമകമായ കവിതകൾ സമൂഹത്തെയും വ്യക്തികളെയും നിരന്തരം പ്രകമ്പനം കൊള്ളിക്കുന്നു. ദാർശനികമായും കാൽപനികമായും അവ നമ്മുടെ ചുറ്റുപാടുകളിൽ അദൃശ്യ സാന്നിധ്യമറിയിക്കുന്നു.അത്തരം കവിതകൾ കാലാതിവർത്തിയും ദേശാതിവർത്തിയുമായി പരിണമിക്കുമെന്ന് നിസ്സംശയം പറയാം. ബഹിയയുടെ കവിതകൾ ആന്തരികമായ ചോദനയിൽ അകമുറിയിൽ പിറവിയെടുത്ത് ഇങ്ങനെ ബഹിർസ്ഫുരണം സംഭവിച്ചവയാണ്. സുന്ദരമായിക്കുമ്പോൾ തന്നെ തീവ്രവുമായിരിക്കുന്നവയാണ് ബഹിയയുടെ ഫുൾ ജാർ ആസിഡ് നന്ദികൾ എന്ന […]

നൃത്തമാടുക നിങ്ങൾ : ആൻസി സാജൻ

സ്ക്കൂൾതലം കഴിഞ്ഞ് പഠിക്കാൻ പോകുന്നത് കലാശാലകളിലേക്കാണ്. ഉണർവും ഉൽസാഹവും നിറഞ്ഞ യുവതയുടെ പ്രതീകമാണ് കലാലയ ജീവിതം.സ്നേഹ സൗഹാർദ്ദങ്ങളുടെ പൂത്തു നിൽക്കുന്ന പൂമരക്കാലം. കാരണങ്ങളില്ലാതെ ചിരികളിൽ നിറയാനും സ്നേഹിതരുടെ കണ്ണുകളിൽ തങ്ങളെത്തന്നെ കാണാനും ആനന്ദത്തിന്റെ വഴികളിൽ മാത്രം ഓടിനടക്കാനും കഴിയുന്ന പ്രിയതരമായ വിദ്യാർത്ഥിക്കാലമാണത്. കടന്നുപോയത് എത്ര വിലയേറിയതെന്നറിയാൻ പിന്നീട് ഒന്ന് ഓർത്തുനിന്നാൽ മതിയാവും.ഹൃദയം കവിഞ്ഞ് കണ്ണുനിറഞ്ഞ് പുതിയകാല ചിത്രങ്ങൾ മാഞ്ഞു പോകും. സമ്പത്തിന്റെ ഭാരമില്ലാതെ മൽസരങ്ങളുടെ ഭാരമില്ലാതെ എടുത്താൽ പൊങ്ങാത്ത ഉത്തരവാദിത്വങ്ങളുടെ കനങ്ങളില്ലാതെ കടന്നുപോയ നല്ല കാലം. അന്നത്തേതുപോലെ […]

ഇരട്ടമഴവില്ല് – പുഷ്പ ബേബി തോമസ്

മഴമേഘങ്ങളുടെ നിറക്കാഴ്ചയായി മന്നിൻ്റെ മോഹമായി ആശകളുടെ വസന്തമായി അത്യപൂർവ്വമായി തെളിയുന്ന ഇരട്ട മഴവില്ലുകളാണ് നീയും, ഞാനും . പ്രതിഛായയായി കണ്ണാടിക്കാഴ്ച പോലെ നാം ഇരുവരും . ഇത്തിരി നേരക്കാഴ്ചയിൽ ഒത്തിരി കാര്യങ്ങൾ പറയാതെ അറിഞ്ഞ് നിന്നിൽ എന്നെ കണ്ട് മിഴികളിൽ നിന്നെ നിറച്ച് തമ്മിൽ അലിഞ്ഞ് അലിഞ്ഞ് … കൂട്ടുകാരാ ….. ഇരട്ട മഴവില്ല് പോലെ അസാധാരണമാണ് നീയും, ഞാനും , നമ്മുടെ പ്രണയവും