ഇരട്ടമഴവില്ല് – പുഷ്പ ബേബി തോമസ്

Facebook
Twitter
WhatsApp
Email

മഴമേഘങ്ങളുടെ നിറക്കാഴ്ചയായി
മന്നിൻ്റെ മോഹമായി
ആശകളുടെ വസന്തമായി
അത്യപൂർവ്വമായി തെളിയുന്ന
ഇരട്ട മഴവില്ലുകളാണ് നീയും, ഞാനും .

പ്രതിഛായയായി
കണ്ണാടിക്കാഴ്ച പോലെ
നാം ഇരുവരും .

ഇത്തിരി നേരക്കാഴ്ചയിൽ
ഒത്തിരി കാര്യങ്ങൾ പറയാതെ അറിഞ്ഞ്
നിന്നിൽ എന്നെ കണ്ട്
മിഴികളിൽ നിന്നെ നിറച്ച്
തമ്മിൽ അലിഞ്ഞ് അലിഞ്ഞ് …

കൂട്ടുകാരാ …..
ഇരട്ട മഴവില്ല് പോലെ
അസാധാരണമാണ്
നീയും, ഞാനും ,
നമ്മുടെ പ്രണയവും

About The Author

Leave a Reply

Your email address will not be published. Required fields are marked *