LIMA WORLD LIBRARY

പായ്ക്കറ്റിലെ ക്യുആർ കോഡ് സ്കാൻ ചെയ്താൽ നേന്ത്രക്കുലയുടെ ചരിത്രം അറിയാം. ലണ്ടനിലെയും സ്കോട്ട് ലാൻഡിലെയും സൂപ്പർമാർക്കറ്റുകളിലെത്തുന്ന തൃശൂർ നേന്ത്രപ്പഴം ചില്ലറക്കാരനല്ല

ലണ്ടനിൽ നല്ല തൃശൂർ നേന്ത്രപ്പഴം വിൽപ്പനയ്ക്ക് .കേരള മണ്ണിന്റെ രുചിയും മണവും ചന്തവും ഒത്തിണങ്ങിയ നല്ല നേന്ത്രക്കായുടെ ഒരു മാസം നീണ്ട കടൽയാത്ര ഫലിക്കുമോയെന്ന ആശങ്കയിലായിരുന്നു വെജിറ്റബിൾ ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ ഓഫ് കേരള(വിഎഫ്പിസികെ) 25 ദിവസത്തെ കടൽയാത്രയും അതിന്റെ ക്ഷീണവും കഴിഞ്ഞ് ഇന്നലെ പഴുക്കവച്ച കായ്കൾ ഇന്നുമുതൽ ലണ്ടനിലെയും സ് കോട്ട് ലാൻഡിലെയും സൂപ്പർമാർക്കറ്റുകളിൽ എത്തും, മലയാളികൾക്കായി. ഒരു വർഷം മുൻപു വിത്തു തിരഞ്ഞെടുത്തപ്പോൾ മുതൽ വാഴക്കുല പായ്ക്കു ചെയ്യുന്നതുവരെ പ്രത്യേക നിഷ്കർഷയോടെ കൃഷിചെയ്തെടുത്ത കായ്കളാണിത്. […]

ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രി ഡേ​​​​വി​​​​ഡ് കാ​​​​മ​​​​റൂ​​​​ണി​​​​നെ​​​​തി​​​​രേ അന്വേഷണം

ല​​​​ണ്ട​​​​ൻ: ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ സ്വാ​​​​ധീ​​​​നി​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ച്ച കേ​​​​സി​​​​ൽ മു​​​​ൻ ബ്രി​​​​ട്ടീ​​​​ഷ് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഡേ​​​​വി​​​​ഡ് കാ​​​​മ​​​​റൂ​​​​ണി​​​​നെ​​​​തി​​​​രേ അ​​​​ന്വേ​​​​ഷ​​​​ണം പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി സ്ഥാ​​​​ന​​​​ത്തു​​​​നി​​​​ന്നു രാ​​​​ജി​​​​വ​​​​ച്ച​​​​ശേ​​​​ഷം കാ​​​​മ​​​​റൂ​​​​ൺ ജോ​​​​ലി ചെ​​​​യ്ത ഗ്രീ​​​​ൻ​​​​സി​​​​ൽ കാ​​​​പ്പി​​​​റ്റ​​​​ലു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടാ​​​​ണു വി​​​​വാ​​​​ദം. അ​​​​റ്റോ​​​​ർ​​​​ണി ജ​​​​ന​​​​റ​​​​ൽ നി​​​​ജ​​​​ൽ ബ്രോ​​​​ഡ്മാ​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ സ്വ​​​​ത​​​​ന്ത്ര​​​​സ​​​​മി​​​​തി അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തു​​​​മെ​​ന്നു ബ്രി​​​​ട്ടീ​​​​ഷ് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ബോ​​​​റി​​​​സ് ജോ​​​​ൺ​​​​സ​​​​ൻ പ​​​​റ​​​​ഞ്ഞു. ട്ര​​​​ഷ​​​​റി സെ​​​​ക്ര​​​​ട്ട​​​​റി ഋ​​​​ഷി സു​​​​നാ​​​​ക്, ആ​​​​രോ​​​​ഗ്യ​​​​സെ​​​​ക്ര​​​​ട്ട​​​​റി മാ​​​​റ്റ് ഹാ​​​​ൻ​​​​കോ​​​​ക്ക് എ​​​​ന്നി​​​​വ​​​​രെ കാ​​​​മ​​​​റൂ​​​​ൺ സ്വാ​​​​ധീ​​​​നി​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ച്ചെ​​​ന്നാ​​​ണു കേ​​​സ്.

രാജ്യത്താകെ ഇനി ലോക്ഡൗണ്‍ പ്രഖ്യാപിക്കില്ല: നിര്‍മല സിതാരാമൻ

രാജ്യത്താകെ ഇനി ലോക്ഡൗണ്‍ പ്രഖ്യാപിക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സിതാരാമൻ അറിയിച്ചു‍. പ്രാദേശികമായി നിയന്ത്രണങ്ങള്‍ മാത്രമേ ഉണ്ടാകൂവെന്ന് നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. അതേസമയം, രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന. ഇന്നലെ 1,84,372 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ആറ് മാസത്തിന് ശേഷം ആദ്യമായി ഒരു ദിവസം മരിച്ചവരുടെ എണ്ണം ആയിരം കടന്നു. 13.05 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. ഏറ്റവും കൂടുല്‍ രോഗികളുള്ള മഹാരാഷ്ട്രയില്‍ ഇന്ന് രാത്രിമുതല്‍ നിരോധനാജ്ഞ. രണ്ടാം തരംഗത്തില്‍ കോവിഡ് സംഹാര താണ്ഡവമാടുകയാണ്. […]

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി; പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റി

കോവിഡ് രണ്ടാം തരംഗമായി തുടരുന്ന സാഹചര്യത്തില്‍ സി.ബി.എസ്.ഇ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റി. സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി. പത്താംക്ലാസില്‍ ഇരുവരെയുളള പ്രകടന മികവ് അടിസ്ഥാനമാക്കി സ്കോര്‍ നല്‍കും. സ്കോര്‍ തൃപ്തികരമല്ലെങ്കില്‍ പിന്നീട് പരീക്ഷ എഴുതാം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി, സെക്രട്ടറി, സി.ബി.എസ്.ഇ ഉദ്യോഗസ്ഥര്‍ എന്നിവരുമായി വിഷയത്തില്‍ പ്രധാനമന്ത്രി ചര്‍ച്ച നടത്തിയിരുന്നു. അടുത്ത മാസം മൂന്നിനാണ് സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകള്‍ നിശ്ചയിച്ചിരിക്കുന്നത്. കോവിഡ് വ്യാപനം രൂക്ഷമായതിനാല്‍ പരീക്ഷ മാറ്റണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി […]

കോവിഡ് മുക്തനായ മുഖ്യമന്ത്രി ആശുപത്രി വിട്ടു; ഒരാഴ്ച വീട്ടില്‍ നിരീക്ഷണത്തില്‍

കോവിഡ് മുക്തനായ മുഖ്യമന്ത്രി പിണറായി വിജയന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് ചികില്‍സയ്ക്കുശേഷം മടങ്ങി. എ.പ്രദീപ്കുമാര്‍ എംഎല്‍എ, പി.എ.മുഹമ്മദ് റിയാസ്, ഡോക്ടര്‍മാര്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രി ഒരാഴ്ച വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് മുക്തനായെന്ന് കോഴിക്കോട് മെഡിക്കല്‍കോളജ് ഉച്ചയോടെയാണ് അറിയിച്ചത്. ഈ മാസം എട്ടാം തീയതിയാണ് കോവിഡ് സ്ഥിരീകരിച്ച് മുഖ്യമന്ത്രിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആദ്യഡോസ് കോവിഡ് വാക്്സീന്‍ സ്വീകരിച്ചിരുന്ന മുഖ്യമന്ത്രിക്ക് രോഗലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല.

സംസ്ഥാനത്ത് ഇന്ന് 8778 പേർക്ക് കോവിഡ്; ആശങ്ക കൊടുക്കുന്നു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.45 ശതമാനം

കേരളത്തില്‍ ഇന്ന് 8778 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1226, കോഴിക്കോട് 1098, മലപ്പുറം 888, കോട്ടയം 816, കണ്ണൂര്‍ 748, തിരുവനന്തപുരം 666, തൃശൂര്‍ 544, ആലപ്പുഴ 481, പാലക്കാട് 461, കൊല്ലം 440, കാസര്‍ഗോഡ് 424, പത്തനംതിട്ട 373, ഇടുക്കി 340, വയനാട് 273 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. […]

വിഷു കണി | Instagram പോസ്റ്റ്‌ ചെയ്യ്ത ഫോട്ടോഗ്രഫിയുടെ പിന്നിലുള്ള കഥ | Malayalam comedy🤩

Direction & cinematography ————————— Aaraamdhrishtti ( Anandhakrishnan s ) written by ———- Sreerag k r Editor – colorist ————— Timothy k Abraham ( T media ) cast & crew ———- Sidharth m achari Renjith m j #Instagram​ @Aaraamdhrishtti – post https://www.instagram.com/p/CNmAE_ojY…​ e mail •° aaraamdhrishtti@gmail.com

വിഷുക്കണി വിധിക്കണി – ഷീജ ശെൽവം

സ്കൂട്ടർ വീട്ടു മുറ്റത്തേക്ക് ഓടിച്ചു കയറ്റുമ്പോൾ വീടിനുള്ളിൽ നിന്നും നിർത്താതെയുള്ള ലാൻഡ്ഫോൺ മണിയൊച്ച കേൾക്കുന്നുണ്ടായിരുന്നു. ഹർത്താൽദിനമായതു കൊണ്ടാണ് അവൾ അല്പം നേരത്തെ ഓഫീസിൽ നിന്നും ഇറങ്ങിയത്.ഉത്തരവാദിത്വമുള്ള വില്ലേജ് ഓഫിസറാണ് സുജിത. “ലീവ് കിടന്നാൽ ഏട്ടൻ വരുമ്പോൾ എടുക്കാമല്ലോ” കണ്ണ് വിടർത്തി അവളത് പറയുമ്പോൾ മനോഹരമായ മഴവില്ല് അവളുടെ കവിളിൽ പ്രതിഫലിക്കുന്നത് കാണാം. മുത്തങ്ങയിൽ ആദിവാസികളും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു പോലീസ്ഓഫീസർ കൊല്ലപ്പെട്ട ദിവസമാണിത് . കേരളത്തിൽ പൂർണ്ണ ഹർത്താൽ. സ്കൂട്ടറിന്റെ ബോക്സിൽ നിന്നും ചോറ് പാത്രവും […]

ജോണ്‍സണ്‍ വാക്‌സീന്‍ രക്തം കട്ടപിടിപ്പിക്കുമെന്ന പരാതി; വിതരണം നിര്‍ത്തിയേക്കും

ഹുസ്റ്റണ്‍ ∙ അമേരിക്കയിലെ ആറ് സ്വീകര്‍ത്താക്കളിൽ വാക്‌സിനേഷന്‍ കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളില്‍ രക്തം കട്ടപിടിക്കുന്ന അപൂര്‍വ രോഗം കണ്ടെത്തിയതിനെത്തുടര്‍ന്ന് ജോണ്‍സണ്‍ ആന്റ് ജോണ്‍സന്റെ സിംഗിള്‍ഡോസ് കൊറോണ വൈറസ് വാക്‌സീന്‍ ഉപയോഗിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തണമെന്ന് ഫെഡറല്‍ ഹെല്‍ത്ത് ഏജന്‍സികള്‍ ചൊവ്വാഴ്ച ആവശ്യപ്പെട്ടു. ആറ് സ്വീകര്‍ത്താക്കളും 18 നും 48 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളാണ്. ഇതിലൊരു സ്ത്രീ മരിച്ചു, രണ്ടാമത്തെ സ്ത്രീ നെബ്രാസ്‌കയില്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. അമേരിക്കയിലെ ഏഴ് ദശലക്ഷം ആളുകള്‍ക്ക് ഇതുവരെ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ഷോട്ടുകള്‍ ലഭിച്ചു, […]

യുകെയില്‍ സൗത്ത് ആഫ്രിക്കന്‍വേരിയന്റ് ശക്തമാകുന്നു, രോഗവ്യാപനം രൂക്ഷമായേക്കും

ലണ്ടന്‍: സൗത്ത് ആഫ്രിക്കന്‍ വേരിയന്റ് പിടിപെട്ട 70-ലേറെ പേരോട് ലണ്ടനില്‍ സെല്‍ഫ് ഐസൊലേറ്റ് ചെയ്യാന്‍ നിര്‍ദ്ദേശം. കൊവിഡ് വാക്സിന്റെ ശേഷിയെ പരിമിതപ്പെടുത്തുന്നതാണ് ഈ വേരിയന്റ്. വാന്‍ഡ്സ്വര്‍ത്തിലും, ലാംബെത്തിലും താമസിക്കുന്ന എല്ലാവരോടും പിസിആര്‍ ടെസ്റ്റിന് വിധേയമാകാനും ആവശ്യപ്പെട്ടിരിക്കുകയാണ്.44 കേസുകളാണ് ഈ വേരിയന്റുമായി ബന്ധപ്പെട്ട് സ്ഥിരീകരിച്ചിട്ടുള്ളതെന്ന് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹെല്‍ത്ത് വ്യക്തമാക്കി. ഈ സതേണ്‍ ബറോകള്‍ കേന്ദ്രീകരിച്ചാണ് ഈ കേസുകള്‍ പ്രധാനമായും കണ്ടെത്തിയത്. ഇവിടങ്ങളിലെ ജനസംഖ്യ 655,695 ആണ്. സൗത്ത് ആഫ്രിക്കന്‍ വേരിയന്റ് എന്ന് സംശയിക്കുന്ന 30 കേസുകള്‍ കൂടി […]

യുകെയില്‍ 50 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ഏപ്രില്‍ 15 ഓടെ വാക്‌സിന്‍ നല്‍കിക്കഴിയും

യുകെയില്‍ 50 വയസിന് മേല്‍ പ്രായമുള്ളവരും കോവിഡ് ബാധിച്ചാല്‍ ഏറ്റവും അപകടമുണ്ടാകാന്‍ സാധ്യതയുള്ളവരുമായ എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് പ്രദാനം ചെയ്തുവെന്ന് സ്ഥിരീകരിച്ച് ഗവണ്‍മെന്റ് രംഗത്തെത്തി. ഏപ്രില്‍ 15 ഓടെ ഒമ്പത് മുന്‍ഗണനാ ഗ്രൂപ്പുകള്‍ക്കും ആദ്യ ഡോസ് നല്‍കുമെന്ന ടാര്‍ജറ്റാണ് ഇതിലൂടെ മിനിസ്റ്റര്‍മാര്‍ പാലിക്കാന്‍ പോകുന്നത്. ജൂലൈ അവസാനത്തോടെ എല്ലാ മുതിര്‍ന്നവര്‍ക്കും ആദ്യ ഡോസ് നല്‍കാനുള്ള യജ്ഞത്തിലാണ് സര്‍ക്കാര്‍. നിലവില്‍ യുകെയിലെ 32 മില്യണിലധികം പേര്‍ക്കാണ് കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് നല്‍കിയിരിക്കുന്നത്. ശനിയാഴ്ച വാക്‌സിന്റെ […]

സംസ്ഥാനത്ത് 7515 പേര്‍ക്കുകൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.23%

സംസ്ഥാനത്തു ഇന്ന് 7515 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1162, കോഴിക്കോട് 867, തൃശൂര്‍ 690, മലപ്പുറം 633, കോട്ടയം 629, തിരുവനന്തപുരം 579, കണ്ണൂര്‍ 503, ആലപ്പുഴ 456, കൊല്ലം 448, കാസര്‍ഗോഡ് 430, പാലക്കാട് 348, പത്തനംതിട്ട 312, ഇടുക്കി 259, വയനാട് 199 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. […]

വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം: ഹോം ഡെലിവറി ഒരുക്കും

കോവിഡ് നിയന്ത്രണത്തിന് കൂടുതല്‍ നിര്‍ദേശങ്ങള്‍. വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം നിലവില്‍വരും. ‌മില്‍മ, സിവില്‍ സപ്ലൈസ്, ഹോര്‍ട്ടികോര്‍പ് സംയുക്തമായി ഹോം ഡെലിവറി ഒരുക്കും. ടെലിമെഡിസന്‍ സംവിധാനങ്ങളില്‍ കൂടുതല്‍ സേവനം ഉറപ്പാക്കും. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും സമര്‍പ്പിച്ചു. കടകളും ഹോട്ടലുകളും രാത്രി ഒന്‍പത് മണിക്ക് അടയ്ക്കണം, തുറന്ന വേദികളിലെ പരിപാടികളില്‍ 200പേരില്‍ കൂടാന്‍ പാടില്ല, പൊതുപരിപാടികള്‍ രണ്ടുമണിക്കൂറില്‍ കൂടുതല്‍ നീട്ടാന്‍ പാടില്ല തുടങ്ങിയ നിയന്ത്രണങ്ങളാണ് ഇന്നലെ പ്രഖ്യാപിച്ചത്. എന്നാൽ ഉത്തരവ് ഇറങ്ങാത്തതിനാല്‍ […]

കോവിഡ് ചികിത്സയിലുള്ള സ്പീക്കര്‍ക്ക് ന്യുമോണിയ: ഐസിയുവിലേക്ക് മാറ്റി

കോവിഡ് ബാധിച്ച് ചികിത്സയിലുള്ള സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് ന്യുമോണിയ. ശ്രീരാമകൃഷ്ണനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി ഐസിയുവിലേക്ക് മാറ്റി. ചികിത്സയ്ക്കായി വിദഗ്ദ്ധ ഡോക്ടര്‍മാരുടെ പ്രത്യേക സംഘത്തെ നിയോഗിച്ചു.