LIMA WORLD LIBRARY

യുകെയില്‍ 50 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ഏപ്രില്‍ 15 ഓടെ വാക്‌സിന്‍ നല്‍കിക്കഴിയും

യുകെയില്‍ 50 വയസിന് മേല്‍ പ്രായമുള്ളവരും കോവിഡ് ബാധിച്ചാല്‍ ഏറ്റവും അപകടമുണ്ടാകാന്‍ സാധ്യതയുള്ളവരുമായ എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് പ്രദാനം ചെയ്തുവെന്ന് സ്ഥിരീകരിച്ച് ഗവണ്‍മെന്റ് രംഗത്തെത്തി. ഏപ്രില്‍ 15 ഓടെ ഒമ്പത് മുന്‍ഗണനാ ഗ്രൂപ്പുകള്‍ക്കും ആദ്യ ഡോസ് നല്‍കുമെന്ന ടാര്‍ജറ്റാണ് ഇതിലൂടെ മിനിസ്റ്റര്‍മാര്‍ പാലിക്കാന്‍ പോകുന്നത്. ജൂലൈ അവസാനത്തോടെ എല്ലാ മുതിര്‍ന്നവര്‍ക്കും ആദ്യ ഡോസ് നല്‍കാനുള്ള യജ്ഞത്തിലാണ് സര്‍ക്കാര്‍.

നിലവില്‍ യുകെയിലെ 32 മില്യണിലധികം പേര്‍ക്കാണ് കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് നല്‍കിയിരിക്കുന്നത്. ശനിയാഴ്ച വാക്‌സിന്റെ 4,75,230 രണ്ടാം ഡോസുകള്‍ നല്‍കിയും പുതിയ റെക്കോര്‍ഡ് കുറിക്കപ്പെട്ടിരുന്നു. നിലവില്‍ വാക്‌സിന്റെ രണ്ട് ഡോസുകളും ലഭിച്ചവര്‍ 7.6 മില്യണ്‍ പേരാണ്. നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ 50 വയസിന് താഴെ പ്രായമുള്ളവരോട് വാക്‌സിന്‍ അപ്പോയിന്റ്‌മെന്റുകള്‍ക്കായി ബുക്ക് ചെയ്യാനാവശ്യപ്പെട്ടിട്ടുണ്ട്.

യുകെയിലെ മറ്റ് ഭാഗങ്ങളിലുള്ള ഇതേ ഏയ്ജ് ഗ്രൂപ്പുകളിലുളളവരോടും വാക്‌സിനേഷന്‍ എടുക്കാന്‍ ക്ഷണം അയച്ചിട്ടുണ്ട്. വാക്‌സിനേഷന്‍ ടാര്‍ജറ്റ് നിലവില്‍ നിര്‍ണായകമായ മറ്റൊരു നാഴികക്കല്ലിലെത്തിയെന്നാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ പ്രതികരിച്ചിരിക്കുന്നത്. ജൂലൈ അവസാനത്തോടെ രാജ്യത്തെ മുതിര്‍ന്നവര്‍ക്കെല്ലാം വാക്‌സിന്റെ ഡോസ് നല്‍കുന്ന നടപടി പൂര്‍ത്തിയാക്കുമെന്നും ബോറിസ് പറയുന്നു.വാക്‌സിനേഷനായി നിയോഗിക്കപ്പെട്ട ടീം നല്ലൊരു പ്രവര്‍ത്തനമാണ് കാഴ്ച വച്ചിരിക്കുന്നതെന്ന് ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് പറഞ്ഞു.

40കളിലുള്ളവര്‍ക്ക് ഇംഗ്ലണ്ടില്‍ ഉടന്‍ വാക്‌സിന്‍ ലഭിക്കുന്നതാണ്. രാജ്യത്തെ മിക്ക ഭാഗങ്ങളിലും കോവിഡ് ഭീഷണിയുണ്ടെങ്കിലും ഓരോ ദിവസവും കൂടുതല്‍പേര്‍ വാക്‌സിനേഷനിലൂടെ കോവിഡില്‍ നിന്ന് സുരക്ഷിതരാകുന്നുവെന്നാണ് ഹെല്‍ത്ത് സെക്രട്ടറി പറയുന്നത്. ഒരു ഘട്ടത്തില്‍ ഏപ്രില്‍ മധ്യത്തോടെ വള്‍നറബിളായ ഏവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കുമെന്ന സര്‍ക്കാര്‍ വാഗ്ദാനം പാലിക്കാന്‍ സാധിക്കുമോയെന്നു സംശയമായിരുന്നു. അതാണിപ്പോള്‍ യാഥാര്‍ഥ്യം ആയത്.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px