കോവിഡ് മുക്തനായ മുഖ്യമന്ത്രി പിണറായി വിജയന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് ചികില്‍സയ്ക്കുശേഷം മടങ്ങി. എ.പ്രദീപ്കുമാര്‍ എംഎല്‍എ, പി.എ.മുഹമ്മദ് റിയാസ്, ഡോക്ടര്‍മാര്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രി ഒരാഴ്ച വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് മുക്തനായെന്ന് കോഴിക്കോട് മെഡിക്കല്‍കോളജ് ഉച്ചയോടെയാണ് അറിയിച്ചത്. ഈ മാസം എട്ടാം തീയതിയാണ് കോവിഡ് സ്ഥിരീകരിച്ച് മുഖ്യമന്ത്രിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആദ്യഡോസ് കോവിഡ് വാക്്സീന്‍ സ്വീകരിച്ചിരുന്ന മുഖ്യമന്ത്രിക്ക് രോഗലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല.













