LIMA WORLD LIBRARY

കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലുള്ള സ്മാരകങ്ങളും മ്യൂസിയങ്ങളും അടച്ചിടും

ന്യൂഡൽഹി∙ കോവിഡ് കേസുകൾ വർധിക്കുന്നതിനാൽ കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലുള്ള സ്മാരകങ്ങളും മ്യൂസിയങ്ങളും മേയ് 15 വരെ അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (എഎസ്ഐ) കീഴിലുള്ള എല്ലാ കേന്ദ്ര സംരക്ഷിത സ്മാരകങ്ങളും മ്യൂസിയങ്ങളും മേയ് 15 വരെ അടച്ചിടുമെന്ന് കേന്ദ്ര സാംസ്കാരിക, ടൂറിസം സഹമന്ത്രി പ്രഹ്ലാദ് സിങ് പട്ടേൽ പറഞ്ഞു.രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ വൻ വർധനവാണ് രേഖപ്പെടുത്തുന്നത്. വ്യഴാഴ്ച രണ്ടു ലക്ഷം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. യുഎസ് കഴിഞ്ഞാൽ ലോകത്ത് ഏറ്റവും […]

സൗജന്യ ഓക്സിജൻ എത്തിക്കാൻ അംബാനി

ന്യൂഡൽഹി∙ മഹാരാഷ്ട്രയിലെ ആശുപത്രികളിലേക്ക് ആവശ്യമായ ഓക്സിജൻ സൗജന്യമായി എത്തിക്കുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. മഹാരാഷ്ടയിലെ ഏറ്റവും വലിയ പെട്രോളിയം റിഫൈനറി സ്ഥാപനമായ അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഇതിനകം തന്നെ ഗുജറാത്തിലെ ജാംനഗര്‍ മുതല്‍ മഹാരാഷ്ട വരെയുള്ള മേഖലയില്‍ സൗജന്യമായി ഓക്‌സിജന്‍ വിതരണം ആരംഭിച്ചിട്ടുണ്ടെന്ന് റിലയന്‍സ് വക്താവ് വ്യക്തമാക്കി. രാജ്യത്ത് കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച സംസ്ഥാനമാണ് മഹാരാഷ്ട്ര. സംസ്ഥാനത്ത് ഇതുവരെ 35,78,160 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച 58,952 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. […]

ഹൈദരാബാദിനെ എറിഞ്ഞിട്ട് ബാംഗ്ലൂർ; തുടർച്ചയായ രണ്ടാം ജയം

ഹൈദരാബാദിനെ ആറുറണ്‍സിന് തോല്‍പിച്ച് ബാംഗ്ലൂര്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 150 റണ്‍സ് പിന്തുടര്‍ന്ന ഹൈദരാബാദിന് 28 റണ്‍സെടുക്കുന്നതിനിടെയാണ് ഏഴുവിക്കറ്റുകള്‍ നഷ്ടമായത്. അവസാന നാലോവറില്‍ വീണത് ഏഴുവിക്കറ്റ്. രണ്ടുവിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സ് എന്ന നിലയില്‍ നിന്ന് 143ന് ഒന്‍പത് വിക്കറ്റ് എന്ന് സ്കോറിലേയ്ക്ക് ഹൈദരാബാദ് തകര്‍ത്തടിഞ്ഞു. 54 റണ്‍സെടുത്ത് പുറത്തായ വാര്‍ണര്‍ ഡഗൗട്ടിലിരുന്ന് ടീം തകര്‍ന്നടിയുന്നത് കണ്ടു. 17ാം ഓവറില്‍ ഷഹബാസ് അഹമദ് വീഴ്ത്തിയത് മൂന്നുവിക്കറ്റ്. ബെയര്‍സ്റ്റോയും പാണ്ഡെയും സമദും പുറത്ത്. വഴങ്ങിയത് ഒരു റണ്‍. […]

കണികാണാന്‍ – ജോസ് കുമ്പിളുവേലില്‍ (ജർമ്മനി)

മുറ്റത്തെ കണിക്കൊന്ന പൂത്തുലഞ്ഞു മുറ്റുന്ന ഹരിതയിലകള്‍ക്കിടയില്‍ വസന്തത്തിന്‍ പൂക്കാലമായി വിഷുക്കാലവും വരവായി കണ്ണിണചിമ്മാതെ കണ്ണുകളുഴിഞ്ഞ കണിക്കൊന്ന പൂവിന്‍ ലാളനയില്‍ കണിവെള്ളരിപ്പൂവിന്‍ തലോടലില്‍ കാലം കാത്തിരുന്ന വിഷു വരവായി ഐശ്വര്യപ്രതീക്ഷ നിറയും കണിയൊരുക്കും തലേനാള്‍ വെള്ളോട്ടുരുളിയില്‍ നിറയ്ക്കും അഷ്ടമംഗല്യത്തികവില്‍ കണി പ്രഭാതത്തില്‍ കുളിച്ചു നീരാടി പ്രഭയേറും ചേലയും ചുറ്റി പ്രസരിപ്പോടെ ഓടും കിടാങ്ങള്‍ പ്രകാശം പരത്തും പൈതങ്ങള്‍ കാണുന്ന കണി നന്നെങ്കില്‍ കാര്‍മുകിലൊഴിയും ജീവിതം കാണുന്ന കണി കണിശമെങ്കില്‍ കലവറ നിറയ്ക്കും ജീവിതം കണിക്കുറ്റം പറയും നാരികള്‍ കണവന്റെ […]

Happy Vishu 2021 to my dear friends and family!

I would like to thank God for fulfilling a dream beyond my imagination. I humbly present to you my debut musical album “Chinmayam” under the label Kavya Musics. It is a collection of 3 devotional songs written by me. I’m very honoured and privileged to have had the Legendary P. Jayachandran impart his melodious and […]

ജയമോള്‍ വര്‍ഗീസിന്റെ കാവ്യസമാഹാരങ്ങള്‍ പ്രകാശനം ചെയ്തു

Saturday, April 10, 2021 കോട്ടയം: ജയമോള്‍ വര്‍ഗീസിന്റെ രണ്ട് കാവ്യസമാഹാരങ്ങളുടെ പ്രകാശനം കോട്ടയം പ്രസ് ക്ലബ് ഹാളില്‍ നടന്നു. ഔസേപ്പ് ചിറ്റക്കാടിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഗവണ്‍മെന്റ് പ്‌ളീഡര്‍ അഡ്വ. നിധിന്‍ പുല്ലുകാടന്‍ ഉദ്ഘാടനം ചെയ്തു. ‘പ്രണയബുദ്ധന്റെ ഭൂപടങ്ങളെ മോഹിക്കുന്നവള്‍’ എന്ന പുസ്തകം ശ്രീ പവിത്രന്‍ തീക്കുനി ടി.ജി വിജയകുമാറിനും ‘മോക്ഷം തേടുന്ന വിശുദ്ധ പാപങ്ങള്‍’ ബി. ശശികുമാര്‍ ,അനില്‍ കുര്യാത്തിക്ക് നല്‍കി കൊണ്ടും പ്രകാശനം ചെയ്തു. സിജിത അനില്‍, ശരത് ബാബു പേരാവൂര്‍ എന്നിവര്‍ […]

BIBLE READING PROGRAMME.📖

Dear Friends, We are going to complete the reading and study of God’s Word in our 270 days Bible reading programme. Let us together thank the LORD who is the founder of our programme and the one who is running it. Let me take this opportunity to thank all those who joined the programme to […]

ശിഖണ്ഡിയുടെ ഭാരത പർവ്വം – ദീപു RS ചടയമംഗലം

ശ്രീ സുബ്രഹ്മണ്യൻ കുറ്റിക്കോൽ രചിച്ച ‘ഭീഷ്മരും ശിഖണ്ഡിയും’ എന്ന നോവൽ  മലയാളസാഹിത്യത്തിൽ പ്രത്യേക സ്ഥാനമർഹിക്കുന്ന കൃതിയാണ് എന്ന് അതിന്റെ ആദ്യ വായനയിൽ തന്നെ അനുവാചകർക്ക് മനസ്സിലാകുന്ന വസ്തുതയാണ് .. മഹാ ഭാരതത്തിലെ കഥാപാത്രങ്ങളെയും സംഭവങ്ങളെയും തന്റെതായ ശൈലിയിൽ പുന:സൃഷ്ടിക്കാനും വ്യാഖ്യാനിക്കാനും നോവലിസ്റ്റ് ശ്രമിച്ചിട്ടുണ്ട്.  വിപ്ലവാത്മകമായ രചനാ രീതി എന്ന അവകാശവാദമില്ലെങ്കിലും കഥാഗതിയോട് തികച്ചും നീതിപുലർത്തുന്നതാണ് ഈ കൃതിയുടെ രചനാ സങ്കേതങ്ങൾ . കഥാപാത്രങ്ങളെ  കൃത്യമായി കഥാഗതിയോട് വിളക്കിച്ചേർത്ത് രസച്ചരട് മുറിയാതെ കഥ പറയാൻ നോവലിസ്റ്റ് ശ്രമിച്ചിരിക്കുന്നു എന്നത് […]

വിഷു – സന്തോഷ്‌കുമാർ കെ. എം

മിണ്ടാതെയേതൊരാൾ വന്നെന്റെ കണ്ണിണ പൊത്തിപ്പിടിച്ചുകൊ- ണ്ടാർദ്രമോതി: “കണ്ണു തുറക്കു നീ കാണുക കാലത്തെ¹, സ്വർണ്ണവർണ്ണ- മിയലുമീപ്പൂക്കളെ!” ഒന്നു പകച്ചു ഞാൻ നോക്കവേ മുറ്റത്തു കർണ്ണികാരത്തരു പൂക്കൾ ചൊരിഞ്ഞിതാ, ഏറെ സ്നേഹത്തോടെ യാശ്ളേഷിപ്പൂ,വെന്നെ- യെത്ര കരുണയാൽ കൈനീട്ടമേകുന്നു! പാടാതിരിക്കുവാ- നേറെ ശ്രമിച്ചു ഞാൻ ആവില്ലെനിക്കിനി, കേണുപോകുന്നു ഞാൻ! പ്രണയാതുരയിവൾ പ്രകൃതി മനോഹരി ആനന്ദമഗ്നനായ് പൂരുഷൻ ഞാനുമായ്… (1-കാലത്തെ- രാവിലെ എന്നും ഈ കാലത്തിനെ എന്നുമർത്ഥം) സന്തോഷ്‌കുമാർ കെ. എം