ന്യൂഡൽഹി∙ കോവിഡ് കേസുകൾ വർധിക്കുന്നതിനാൽ കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലുള്ള സ്മാരകങ്ങളും മ്യൂസിയങ്ങളും മേയ് 15 വരെ അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു.
ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (എഎസ്ഐ) കീഴിലുള്ള എല്ലാ കേന്ദ്ര സംരക്ഷിത സ്മാരകങ്ങളും മ്യൂസിയങ്ങളും മേയ് 15 വരെ അടച്ചിടുമെന്ന് കേന്ദ്ര സാംസ്കാരിക, ടൂറിസം സഹമന്ത്രി പ്രഹ്ലാദ് സിങ് പട്ടേൽ പറഞ്ഞു.രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ വൻ വർധനവാണ് രേഖപ്പെടുത്തുന്നത്. വ്യഴാഴ്ച രണ്ടു ലക്ഷം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. യുഎസ് കഴിഞ്ഞാൽ ലോകത്ത് ഏറ്റവും അധികം കോവിഡ് രോഗബാധിതരുള്ളത് ഇന്ത്യയിലാണ്.
പല സംസ്ഥാനങ്ങളും കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കിയിരുന്നു. ഡല്‍ഹിയില്‍ വാരാന്ത്യ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ഉത്തര്‍പ്രദേശിലെ പല ജില്ലകളിലും രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍ അവശ്യസര്‍വീസുകള്‍ക്ക് മാത്രമാണ് പ്രവര്‍ത്തനാനുമതിയുള്ളത്. രാജസ്ഥാനിൽ എല്ലാ നഗരങ്ങളിലും വെള്ളിയാഴ്ച മുതൽ 11 മണിക്കൂർ രാത്രികാല കർഫ്യൂ നിലവിൽ വരും.
English Summary: Monuments Under Central Government Closed Till May 15 Due To Covid Spike
NEWS FROM – https://www.manoramaonline.com/news/latest-news/2021/04/15/monuments-and-museums-under-central-government-to-be-closed-till-may-15-due-to-covid-spike.html













