മിണ്ടാതെയേതൊരാൾ
വന്നെന്റെ കണ്ണിണ
പൊത്തിപ്പിടിച്ചുകൊ-
ണ്ടാർദ്രമോതി:
“കണ്ണു തുറക്കു നീ
കാണുക കാലത്തെ¹,
സ്വർണ്ണവർണ്ണ-
മിയലുമീപ്പൂക്കളെ!”
ഒന്നു പകച്ചു ഞാൻ
നോക്കവേ മുറ്റത്തു
കർണ്ണികാരത്തരു
പൂക്കൾ ചൊരിഞ്ഞിതാ,
ഏറെ സ്നേഹത്തോടെ
യാശ്ളേഷിപ്പൂ,വെന്നെ-
യെത്ര കരുണയാൽ
കൈനീട്ടമേകുന്നു!
പാടാതിരിക്കുവാ-
നേറെ ശ്രമിച്ചു ഞാൻ
ആവില്ലെനിക്കിനി,
കേണുപോകുന്നു ഞാൻ!
പ്രണയാതുരയിവൾ
പ്രകൃതി മനോഹരി
ആനന്ദമഗ്നനായ്
പൂരുഷൻ ഞാനുമായ്…
(1-കാലത്തെ- രാവിലെ എന്നും ഈ കാലത്തിനെ എന്നുമർത്ഥം)
സന്തോഷ്‌കുമാർ കെ. എം
About The Author
No related posts.