മുറ്റത്തെ കണിക്കൊന്ന പൂത്തുലഞ്ഞു
മുറ്റുന്ന ഹരിതയിലകള്‍ക്കിടയില്‍
വസന്തത്തിന്‍ പൂക്കാലമായി
വിഷുക്കാലവും വരവായി
കണ്ണിണചിമ്മാതെ കണ്ണുകളുഴിഞ്ഞ
കണിക്കൊന്ന പൂവിന്‍ ലാളനയില്‍
കണിവെള്ളരിപ്പൂവിന്‍ തലോടലില്‍
കാലം കാത്തിരുന്ന വിഷു വരവായി
ഐശ്വര്യപ്രതീക്ഷ നിറയും
കണിയൊരുക്കും തലേനാള്‍
വെള്ളോട്ടുരുളിയില്‍ നിറയ്ക്കും
അഷ്ടമംഗല്യത്തികവില്‍ കണി
പ്രഭാതത്തില്‍ കുളിച്ചു നീരാടി
പ്രഭയേറും ചേലയും ചുറ്റി
പ്രസരിപ്പോടെ ഓടും കിടാങ്ങള്‍
പ്രകാശം പരത്തും പൈതങ്ങള്‍
കാണുന്ന കണി നന്നെങ്കില്‍
കാര്‍മുകിലൊഴിയും ജീവിതം
കാണുന്ന കണി കണിശമെങ്കില്‍
കലവറ നിറയ്ക്കും ജീവിതം
കണിക്കുറ്റം പറയും നാരികള്‍
കണവന്റെ മേല്‍ ചീറ്റും വിഷം
കണവനോ പൊത്തും ചെവി
കുട്ടികളോ ഒളിയ്ക്കും ഓടിദൂരെ
പുതുവര്‍ഷപ്പിറവിയാം വിഷു
പുതുതലമുറ അറിഞ്ഞിടട്ടെ
സ്നേഹസാഹോദര്യങ്ങള്‍ നിറഞ്ഞിടട്ടെ
ദാനശീലങ്ങള്‍ പുലര്‍ന്നിടട്ടെ
എങ്കിലും പറയാതെ വയ്യ
തങ്ക പൂക്കണി നല്ലതായിടും
കണികാണുന്ന ലക്ഷണവും
കണിയ്ക്കു തുല്യം കണിതന്നെ












