LIMA WORLD LIBRARY

ഹൈദരാബാദിനെ എറിഞ്ഞിട്ട് ബാംഗ്ലൂർ; തുടർച്ചയായ രണ്ടാം ജയം

ഹൈദരാബാദിനെ ആറുറണ്‍സിന് തോല്‍പിച്ച് ബാംഗ്ലൂര്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 150 റണ്‍സ് പിന്തുടര്‍ന്ന ഹൈദരാബാദിന് 28 റണ്‍സെടുക്കുന്നതിനിടെയാണ് ഏഴുവിക്കറ്റുകള്‍ നഷ്ടമായത്. അവസാന നാലോവറില്‍ വീണത് ഏഴുവിക്കറ്റ്. രണ്ടുവിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സ് എന്ന നിലയില്‍ നിന്ന് 143ന് ഒന്‍പത് വിക്കറ്റ് എന്ന് സ്കോറിലേയ്ക്ക് ഹൈദരാബാദ് തകര്‍ത്തടിഞ്ഞു. 54 റണ്‍സെടുത്ത് പുറത്തായ വാര്‍ണര്‍ ഡഗൗട്ടിലിരുന്ന് ടീം തകര്‍ന്നടിയുന്നത് കണ്ടു. 17ാം ഓവറില്‍ ഷഹബാസ് അഹമദ് വീഴ്ത്തിയത് മൂന്നുവിക്കറ്റ്. ബെയര്‍സ്റ്റോയും പാണ്ഡെയും സമദും പുറത്ത്. വഴങ്ങിയത് ഒരു റണ്‍.

വാര്‍ണര്‍ – പാണ്ഡെ രണ്ടാം വിക്കറ്റ് അര്‍ധസെഞ്ചുറി കൂട്ടുകെട്ട് വെറുതെയായി. ഡിവില്ലിയേഴ്സ് നിരാശപ്പെടുത്തിയ മല്‍സരത്തില്‍ ഗ്ലെന്‍ മാക്്സ്വെല്ലാണ് ബാംഗ്ലൂരിന്റെ ഫിനിഷറായത്. 2016ന് ശേഷം ബിഗ് ഷോയുടെ ആദ്യ ഐപിഎല്‍ അര്‍ധസെഞ്ചുറി. വിരാട് കോലി 33 റണ്‍സെടുത്തു. കൊല്‍ക്കത്തയ്ക്കെതിരെ ഞായറാഴ്ചയാണ് ബാംഗ്ലൂരിന്റെ അടുത്തമല്‍സരം.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px