അന്വേഷണം – മാത്യു നെല്ലിക്കുന്ന് (അമേരിക്ക)

ഇനിയും തുടരണമോ എന്നുപോലും യാത്രയുടെ ഒരു ഘട്ടത്തില്‍ അയാള്‍ ശങ്കിച്ചു. അത്രമാത്രം ക്ലേശകരമായിരുന്നു അയാളുടെ അന്വേഷണം. വളരെ ദൂരം സഞ്ചരിച്ചപ്പോള്‍ അയാള്‍ പരിക്ഷീണനായി. ഏറിയാല്‍ ആറുമാസം. അതാണ് അയാള്‍ക്കുണ്ടായിരുന്ന ബാക്കി സമയം. വൈദ്യോപദേശങ്ങള്‍ ധിക്കരിച്ചുകൊണ്ടും ബന്ധുക്കളുടെ സമ്മതമില്ലാതെയുമാണ് ഇറങ്ങിത്തിരിച്ചത്. “എല്ലാം അവസാനിക്കുന്നതിനുമുമ്പ് കുറെ പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കണം.” അയാളെ അറിയുന്നവര്‍ക്ക് അതു വിശ്വസിക്കാന്‍ പ്രയാസം തോന്നി. ജീവിതത്തിലുടനീളം ഭൗതികവാദിയോ മതങ്ങളെ പരസ്യമായി വിമര്‍ശിക്കുന്നവനോ ആയിരുന്നു അയാള്‍. അതുകൊണ്ട് ഇപ്പോഴത്തെ മനംമാറ്റം ബന്ധുക്കളെ സന്തോഷിപ്പിച്ചു. ഒറ്റയ്ക്കുള്ള യാത്രയെ പലരും ആദ്യം […]
പുതിയ കോവിഡ് വകഭേദം നായകളിലും പൂച്ചകളിലും; ഒപ്പം ഹൃദ്രോഗവും

കോവിഡ് മഹാമാരിയുടെ ആദ്യ നാളുകളിൽ തന്നെ സാർസ് കോവ് 2 മൃഗങ്ങളിലും പക്ഷികളിലുമെല്ലാം കോവിഡ് ബാധയ്ക്ക് കാരണമാകുമെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇപ്പോൾ ആദ്യമായി കോവിഡിന്റെ പുതിയ യുകെ വകഭേദമായ ബി.1.1.7. എന്ന വൈറസും നായകളിലും പൂച്ചകളിലും സ്ഥിരീകരിച്ചിരിക്കുന്നു. ഇതിൽ ഏറ്റവും ആശങ്കപ്പെടുത്തുന്നത് ഇവയ്ക്കെല്ലാം മയോകാർഡിറ്റിസ് എന്ന ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങളും ഉണ്ടായിരുന്നുവെന്നതാണ്. ഇവ കോറോണ മൂലമാണെന്ന് ഉറപ്പിക്കാൻ സാധിക്കില്ലെങ്കിലും വേണ്ട ജാഗ്രത സ്വീകരിക്കണമെന്ന് ഗവേഷകർ പറയുന്നു. എവിടെനിന്നാണ് പൂച്ചകളും നായകളും കോവിഡ് ബാധിതരാകുന്നത്? യുകെയിലും യുഎസിലും നടത്തിയ […]
ജനസംഖ്യ കണക്കെടുപ്പ്: ടെക്സസിൽ നാല് മില്യൻ വർധനവ്

ഓസ്റ്റിൻ ∙ യുഎസ് സെൻസസ് ബ്യൂറോയുടെ ജനസംഖ്യാ കണക്കെടുപ്പു പൂർത്തിയായതോടെ കലിഫോർണിയ, ന്യുയോർക്ക്, പെൻസിൽവാനിയ, ഇല്ലിനോയ്, മിഷിഗൺ, ഒഹായൊ, വെസ്റ്റ് വെർജിനീയ തുടങ്ങിയ സംസ്ഥാനങ്ങളിൽ ജനസംഖ്യയിൽ കുറവ്. എന്നാൽ കഴിഞ്ഞ പത്തുവർഷങ്ങൾക്കുള്ളിൽ വർധനവ് രേഖപ്പെടുത്തിയ സംസ്ഥാനങ്ങളിൽ ടെക്സസ്, യൂട്ട, ഐഡഹോ എന്നിവ ഉൾപ്പെടുന്നു. ടെക്സസിൽ ജനസംഖ്യ 25 മില്യണായിരുന്നുവെങ്കിൽ ഏപ്രിൽ 26 നു പ്രസിദ്ധീകരിച്ച കണക്കനുസരിച്ചു നാലു മില്യനോളം വർധിച്ചു. ഇപ്പോൾ ടെക്സസ് പോപ്പുലേഷൻ 29183190 ആണ്. പത്തു വർഷത്തിനുള്ളിൽ 16% വർധനവ്. ജനസംഖ്യ വർധിച്ചതോടെ നിലവിലുണ്ടായിരുന്ന […]
മുപ്പത്തി അയ്യായിരവും കടന്ന് കോവിഡ് കുതിപ്പ്; 35,013 പേർക്ക് കോവിഡ് 25.34 ശതമാനത്തിൽ; വലിയ ദുരന്തത്തിലേക്ക് കേരളം വഴുതി വീഴുന്നു, ആശങ്ക

സംസ്ഥാനത്ത് കോവിഡ് ആശങ്ക താഴോട്ടില്ല. ഇന്ന് 35,013 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. ഇന്ന് 41 മരണവും സ്ഥിരീകരിച്ചു. വലിയ തോതിലുള്ള വ്യാപനത്തിന്റെ ഘട്ടമാണിതെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. നിയന്ത്രണങ്ങള്‍ കടുപ്പിക്കും, ആള്‍ക്കൂട്ടം അനുവദിക്കില്ല– അദ്ദേഹം പറഞ്ഞു. എറണാകുളം 5287, കോഴിക്കോട് 4317, തൃശൂര്‍ 4107, മലപ്പുറം 3684, തിരുവനന്തപുരം 3210, കോട്ടയം 2917, ആലപ്പുഴ 2235, പാലക്കാട് 1920, കണ്ണൂര്‍ 1857, കൊല്ലം 1422, ഇടുക്കി 1251, പത്തനംതിട്ട 1202, […]
ഭയക്കേണ്ടത് ഇന്ത്യൻ വകഭേദത്തെ: ആഫ്രിക്കനും അപകടകാരി: വ്യാപനം ഏറുന്നു

കോട്ടയം, ആലപ്പുഴ, പാലക്കാട് ജില്ലകളിലെ അതിതീവ്ര വൈറസിന്റെ ഇന്ത്യന്‍ വകഭേദം വ്യാപിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. പത്തനംതിട്ട ഒഴികെ എല്ലാ ജില്ലകളിലും ബ്രിട്ടിഷ് വകഭേദം റിപ്പോർട്ട് ചെയ്തു. ജനുവരി മുതലുള്ള സാംപിളുകൾ പരിശോധിക്കുന്നുണ്ട്. വ്യാപിക്കുന്ന വൈറസിൽ ഏറ്റവും അപകടകാരി ഇന്ത്യൻ വകഭേദമാണ്. മരണസംഖ്യ ഉയരാനും സാധ്യതയുണ്ട്. ഇന്ത്യന്‍ വകഭേദം കോട്ടയം – 30 പാലക്കാട് –17.14 മലപ്പുറം – 13.89 ആലപ്പുഴ– 13.33 കാസര്‍കോട് – 12.5 കോഴിക്കോട് – 10 പത്തനംതിട്ട – 6.67 വയനാട്– 6.25 ബ്രിട്ടിഷ് […]
18 വയസിന് മുകളിലുള്ളവർക്ക് വാക്സീൻ റജിസ്ട്രേഷൻ ഇന്നുമുതൽ; മാർഗരേഖ പുറത്തിറക്കും

18 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷനുള്ള റജിസ്ട്രേഷൻ ഇന്ന് വൈകിട്ട് 4 മുതൽ തുടങ്ങും. ഇവർക്കുള്ള മാർഗരേഖയും ആരോഗ്യ വകുപ്പ് ഇന്ന് പുറത്തിറക്കും. രോഗികൾക്കായിരിക്കും മുൻഗണന എന്നാണ് വിവരം. രണ്ട് ലക്ഷത്തി ഇരുപതിനായിരം ഡോസ് വാക്സീൻ കൂടി എത്തി. കൊവിഷീൽഡ് വാക്സീനാണ് എത്തിച്ചത് . ഇതോടെ 2,79,275 ഡോസ് വാക്സീൻ സ്റ്റോക്കുണ്ട്. കൂടുതല്‍ വാക്സീനെത്തിയ സാഹചര്യത്തില്‍ കൂടുതല്‍ കേന്ദ്രങ്ങളില്‍ കുത്തിവയ്പ് നടക്കും. വാക്സീൻ വില കൊടുത്ത് വാങ്ങാനുള്ള ചർച്ച വിതരണ കമ്പനികളുമായി പുരോഗമിക്കുകയാണ്.
ബാലസാഹിത്യകാരി സുമംഗല അന്തരിച്ചു

ബാലസാഹിത്യകാരി സുമംഗല തൃശൂര്‍ വടക്കാഞ്ചേരിയില്‍ അന്തരിച്ചു. എണ്‍പത്തിയെട്ട് വയസായിരുന്നു. മകന്റെ വസതിയിലായിരുന്നു അന്ത്യം. കുട്ടികള്‍ക്കായി ഒട്ടേറെ കഥകളും ലഘുനോവലുകളും രചിച്ചു. ‘നടന്ന് തീരാത്ത വഴികള്‍’ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് രാവിലെ പതിനൊന്നിന് പാറമേക്കാവ് ശാന്തിഘട്ടില്‍.



