LIMA WORLD LIBRARY

18 വയസിന് മുകളിലുള്ളവർക്ക് വാക്സീൻ റജിസ്ട്രേഷൻ ഇന്നുമുതൽ; മാർഗരേഖ പുറത്തിറക്കും

18 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷനുള്ള റജിസ്ട്രേഷൻ ഇന്ന് വൈകിട്ട് 4 മുതൽ തുടങ്ങും. ഇവർക്കുള്ള മാർഗരേഖയും ആരോഗ്യ വകുപ്പ് ഇന്ന് പുറത്തിറക്കും. രോഗികൾക്കായിരിക്കും മുൻഗണന എന്നാണ് വിവരം. രണ്ട് ലക്ഷത്തി ഇരുപതിനായിരം ഡോസ് വാക്സീൻ കൂടി എത്തി. കൊവിഷീൽഡ് വാക്സീനാണ് എത്തിച്ചത് . ഇതോടെ 2,79,275 ഡോസ് വാക്സീൻ സ്റ്റോക്കുണ്ട്. കൂടുതല്‍ വാക്സീനെത്തിയ സാഹചര്യത്തില്‍ കൂടുതല്‍ കേന്ദ്രങ്ങളില്‍ കുത്തിവയ്പ് നടക്കും. വാക്സീൻ വില കൊടുത്ത് വാങ്ങാനുള്ള ചർച്ച വിതരണ കമ്പനികളുമായി പുരോഗമിക്കുകയാണ്.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px