ബാലസാഹിത്യകാരി സുമംഗല തൃശൂര്‍ വടക്കാഞ്ചേരിയില്‍ അന്തരിച്ചു. എണ്‍പത്തിയെട്ട് വയസായിരുന്നു. മകന്റെ വസതിയിലായിരുന്നു അന്ത്യം. കുട്ടികള്‍ക്കായി ഒട്ടേറെ കഥകളും ലഘുനോവലുകളും രചിച്ചു. ‘നടന്ന് തീരാത്ത വഴികള്‍’ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് രാവിലെ പതിനൊന്നിന് പാറമേക്കാവ് ശാന്തിഘട്ടില്‍.













