LIMA WORLD LIBRARY

ഒരു ഡോസ് ഓക്സ്ഫോര്‍ഡ്-അസ്ട്രസെനക്ക വാക്സിന്‍ 80% ശതമാനം മരണ സാധ്യത കുറയ്ക്കും

ഒറ്റ ഡോസ് ഓക്സ്ഫോര്‍ഡ്-അസ്ട്രസെനക്ക വാക്സിന് കോവിഡ് മരണത്തില്‍ നിന്ന് 80% സംരക്ഷണം പ്രദാനം ചെയ്യാന്‍ കഴിയുമെന്ന് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട്. ഒറ്റ ഡോസ് ഫിസര്‍ ബയോന്‍ട്ടെക്ക് വാക്സിന്‍ ഏകദേശം 80% കൊവിഡ് മരണത്തില്‍ നിന്ന് സംരക്ഷണം നല്കുമ്പോള്‍ രണ്ടു ഡോസ് 97% സംരക്ഷണമാണ് പ്രദാനം ചെയ്യുന്നത്.

അസ്ട്രസെനക്ക വാക്സിന്‍ എത്രത്തോളം പ്രതിരോധകരമാണെന്ന് യഥാര്‍ഥ ഡാറ്റകള്‍ വിശകലനം ചെയ്ത് പഠനം നടത്തുന്നത് ഇതാദ്യമാണെന്ന് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് വ്യക്തമാക്കി. 2021 ഡിസംബറിനും ഏപ്രിലിനും ഇടയില്‍ ലക്ഷണത്തോടെ കൊവിഡ് ബാധിതരായവര്‍, വാക്സിന്‍ എടുത്തവരില്‍ കൊവിഡ് പോസിറ്റീവായി 28 ദിവസത്തിനുള്ളില്‍ മരണം സംഭവിച്ചവര്‍ എന്നിവരുടെ ഡാറ്റ വിശകലനം ചെയ്തതാണ് പഠനം നടത്തിയതെന്ന് PHE വ്യക്തമാക്കി.

ഒറ്റ ഡോസ് അസ്ട്രസെനക്ക എടുത്തവരില്‍ 55% പേരുടേയും ജീവന്‍ സംരക്ഷിക്കപ്പെട്ടപ്പോള്‍ ഫിസര്‍ വാക്സിന്‍ എടുത്തവരില്‍ 44 % പേരുടെ ജീവനാണ് സംരക്ഷിക്കാനായത്. വാക്സിന്‍ എടുക്കാത്തവരുമായി വാക്സിന്‍ എടുത്തവരെ താരതമ്യം ചെയ്യ്താണ് പഠനം നടത്തിയത്. ഫിസര്‍ വാക്സിന്റേയോ അസ്ട്രസെനിക്ക വാക്സിന്റേയോ ഒറ്റ ഡോസ് എടുത്തവര്‍ 80% കോവിഡ് മരണത്തില്‍ നിന്ന് പ്രതിരോധിക്കപ്പെട്ടപ്പോള്‍ വാക്സിന്‍ എടുക്കാത്തവരില്‍ മരണ നിരക്ക് വര്‍ദ്ധിച്ചു. അസ്ട്രസെനക്ക വാക്സിനാണു കോവിഷീല്‍ഡ്‌ ആയി ഇന്ത്യയില്‍ കൂടുതലായി കുത്തിവയ്ക്കുന്നത്.

from uk malayalam news

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px