തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന ഡെന്നിസ് ജോസഫ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം..
1985-ൽ ജേസി സംവിധാനംചെയ്ത ‘ഈറൻ സന്ധ്യയ്‌ക്ക്’ എന്ന ചിത്രത്തിനു തിരക്കഥ എഴുതി ചലച്ചിത്രരംഗത്ത് പ്രവേശിച്ചു. 1985-കളിലും 1990-കളുടെ തുടക്കത്തിലും അദ്ദേഹം സിനിമാ രംഗത്തു വളരെ സജീവമായിരുന്നു. മനു അങ്കിൾ എന്ന ചലച്ചിത്രത്തിലൂടെ ആദ്യമായി സംവിധായകനായി. സംവിധായകരായ ജോഷി, തമ്പി കണ്ണന്തനം എന്നിവരുമായി കൂട്ടു ചേർന്ന് നിരവധി ചിത്രങ്ങൾ ഒരുക്കി.
നിറക്കൂട്ട് (1985), രാജാവിന്റെ മകൻ (1986), ശ്യാമ (1986), ന്യൂഡൽഹി (1987), നമ്പർ 20 മദ്രാസ് മെയിൽ (1990), കോട്ടയം കുഞ്ഞച്ചൻ (1990), ആകശദൂത് (1993), പാളയം (1994), എഫ്ഐആർ (1999). മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര അവാർഡ് നേടിയ മനു അങ്കിൾ ഉൾപ്പെടെ അഞ്ച് ചിത്രങ്ങൾ ഡെന്നിസ് ജോസഫ് സംവിധാനം ചെയ്തിട്ടുണ്ട്. 1988-ൽ മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടി.
കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിൽ 1957 ഒക്ടോബർ 20-ന് എം എൻ ജോസഫിന്റെയും ഏലിയാമ്മ ജോസഫിന്റെയും മകനായി ജനിച്ച ഇദ്ദേഹം ഏറ്റുമാനൂർ ഗവൺമെന്റ് ഹൈസ്കൂളിൽനിന്ന് സ്കൂൾ വിദ്യാഭ്യാസവും കുറവിലങ്ങാട് ദേവമാതാ കോളെജിൽ നിന്നും ബിരുദവും നേടി. പിന്നീട് ഫാർമസിയിൽ ഡിപ്ലോമയും കരസ്ഥമാക്കിയിരുന്നു.
ചലച്ചിത്രങ്ങൾ
2021 പവ്വർ സ്റ്റാർ (ഒമർ ലുലു ) പ്രീപ്രൊഡക്ഷൻ
2013 ഗീതാജ്ഞലി (പ്രീയദർശൻ )
2010 കന്യാകുമാരി എക്സ്പ്രസ് (ടി എസ് സുരേഷ് ബാബു)
2009 പത്താം നിലയിലെ തീവണ്ടി (ജോഷി മാത്യു)
2009 കഥ സംവിധാനം കുഞ്ചാക്കോ (ഹരിദാസ് കേശവൻ)
2008 ആയുർരേഖ (ജി എം മനു)
2006 ചിരട്ടക്കളിപ്പാട്ടങ്ങൾ (ജോസ് തോമസ് )
2005 തസ്കര വീരൻ (പ്രമോദ് പപ്പൻ)
2004 വജ്രം (പ്രമോദ് പപ്പൻ)
2002 ഫാൻറം ( ബിജു വർക്കി)
1998 എഫ് ഐ ആർ (ഷാജി കൈലാസ് )
1997 ഭൂപതി ( ജോഷി )
1997 ശിബിരം (ടി എസ് സുരേഷ് ബാബു)
1995 ഇന്ത്യൻ മിലിട്ടറി ഇൻറലിജൻസ് (ടി എസ് സുരേഷ് ബാബു)
1995 അഗ്രജൻ ( ഡെന്നീസ് ജോസഫ്)
1994 പാളയം (ടി എസ് സുരേഷ് ബാബു)
1993 അർത്ഥന (ഐ വി ശശി )
1993 സരോവരം (ജേസ്സി)
1993 ഗാന്ധർവ്വം ( സംഗീത് ശിവൻ )
1993 ആകാശദൂത് ( സിബി മലയിൽ)
1992 കിഴക്കൻ പത്രോസ് (ടി എസ് സുരേഷ് ബാബു)
1992 മഹാനഗരം (ടി കെ രാജീവ് കുമാർ)
1992 മാന്യൻമാർ ( ടി എസ് സുരേഷ് ബാബു)
1991 തുടർക്കഥ (ഡെന്നീസ് ജോസഫ്)
1990 ഒളിയമ്പുകൾ (ഹരിഹരൻ )
1990 ഇന്ദ്രജാലം (തമ്പി കണ്ണന്താനം)
1990 കോട്ടയം കുഞ്ഞച്ചൻ (ടി എസ് സുരേഷ് ബാബു )
1990 നമ്പർ 20 മദ്രാസ് മെയിൽ (ജോഷി )
1989 നായർ സാബ് (ജോഷി )
1988 ദിനരാത്രങ്ങൾ (ജോഷി )
1988 മനു അങ്കിൾ ( ഡെന്നീസ് ജോസഫ് )
1988 തന്ത്രം (ജോഷി )
1988 സംഘം (ജോഷി )
1987 വഴിയോരക്കാഴ്ചകൾ (തമ്പി കണ്ണന്താനം)
1987 ന്യൂഡൽഹി (ജോഷി)
1987 കഥയ്ക്കു പിന്നിൽ (കെ ജി ജോർജ്ജ്)
1986 പ്രണാമം (ഭരതൻ)
1986 സായംസന്ധ്യ (ജോഷി )
1986 വീണ്ടും (ജോഷി )
1986 ആയിരം കണ്ണുകൾ (ജോഷി )
1986 ഭൂമിയിലെ രാജാക്കൻമാർ (തമ്പി കണ്ണന്താനം)
1986 രാജാവിൻ്റെ മകൻ (തമ്പി കണ്ണന്താനം)
1986 ന്യായവിധി (ജോഷി )
1986 ശ്യാമ (ജോഷി)
1985 നിറക്കൂട്ട് (ജോഷി )
1985 ഈറൻ സന്ധ്യ (ജേസ്സി)
About The Author
No related posts.