LIMA WORLD LIBRARY

യുകെയിലെ ശരാശരി വീട്ട് വാടക 1000 പൗണ്ടിനടുത്ത്; സൗത്ത് വെസ്റ്റില്‍ 8.6% വര്‍ധന

യുകെയിലെ ശരാശരി വീട്ട് വാടക 1000 പൗണ്ടിനടുത്ത്. രാജ്യത്തെ വീട്ട് വാടക തുടര്‍ച്ചയായി അഞ്ച് മാസങ്ങളില്‍ വര്‍ധനവ് രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണ് ഇതെന്ന് ഹോംലെറ്റ് വെളിപ്പെടുത്തുന്നു. ഏപ്രിലിലെ ശരാശരി വാടക ഏപ്രിലില്‍ 996 പൗണ്ടായിരുന്നു ഇക്കാര്യത്തില്‍ വാര്‍ഷിക വര്‍ധന റെക്കോര്‍ഡിലെത്തി 2.9 ശതമാനമാണ് കഴിഞ്ഞ മാസം രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ലണ്ടനിലെ വാടക തുടര്‍ച്ചയായി 11 മാസങ്ങള്‍ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇത് പ്രകാരം ലണ്ടനില്‍ വാടക ഒരു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ 5.3 ശതമാനം താഴുകയും വാടക 1580 പൗണ്ടിലെത്തുകയും ചെയ്തിട്ടുണ്ടെന്ന് പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഇത്തരത്തില്‍ വാടക താഴ്ന്ന ലണ്ടനെ കണക്കുകളില്‍ നിന്നും മാറ്റി നിര്‍ത്തിയാല്‍ യുകെയിലെ വാടകയില്‍ 6.2 ശതമാനം വാര്‍ഷിക വര്‍ധനവാണ് രേഖപ്പെടുത്തി 853 പൗണ്ടിലാണെത്തിയിരിക്കുന്നത്. വാടക വര്‍ധനവിന്റെ കാര്യത്തില്‍ സൗത്ത് വെസ്റ്റിലാണ് ഏറ്റവും കൂടുതല്‍ വാര്‍ഷിക വര്‍ധനവുണ്ടായിരിക്കുന്നത്.

ഇതിനെ തുടര്‍ന്ന് ഇവിടെ വാടകയില്‍ 8.6 ശതമാനം വര്‍ധനവുണ്ടാവുകയും വാടക 955 പൗണ്ടിലെത്തുകയും ചെയ്തു. ഇക്കാര്യത്തില്‍ 8.1 ശതമാനം പെരുപ്പവുമായി ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സാണ് രണ്ടാം സ്ഥാനത്തുള്ളത്. ഇവിടുത്തെ വാടക 709 പൗണ്ടായാണ് വര്‍ധിച്ചിരിക്കുന്നത്. ലണ്ടന്‍ ഒഴികെയുള്ള മറ്റെല്ലാ റീജിയണുകളിലും വാടകയുടെ കാര്യത്തില്‍ വാര്‍ഷിക വര്‍ധനവുണ്ടായിട്ടുണ്ട്.വാടക വീടുകള്‍ക്കും പ്രോപ്പര്‍ട്ടികള്‍ക്കും സ്ഥിരമായി ഡിമാന്റേറുന്ന പ്രവണതയാണ് ദൃശ്യമാകുന്നതെന്നാണ് ഹോംലെറ്റ് ആന്‍ഡ് ലെറ്റ് അലയന്‍സ് ചീഫ് എക്‌സിക്യൂട്ടീവായ ആന്‍ഡി ഹാല്‍സ്റ്റെഡ് പറയുന്നത്.

എന്നാല്‍ ഡിമാന്റിനനുസരിച്ച് വാടക വീടുകള്‍ ലഭ്യമല്ലാത്തത് വാടക വര്‍ധിക്കുന്നതിന് പ്രധാന കാരണമായിത്തീര്‍ന്നിരിക്കുന്നുവെന്നും അദ്ദേഹം എടുത്ത് കാട്ടുന്നു. വാടക വീടുകളുടെ ഉടമകള്‍ നിലവിലെ സാഹചര്യത്തില്‍ വര്‍ധിച്ച ചെലവുകളാണ് നേരിടേണ്ടി വരുന്നതെന്നും ഈ മേഖലയിലെ നിയമങ്ങള്‍ നിരന്തരം മാറുന്നതില്‍ അവര്‍ക്ക് ആശങ്കകളേറെയുണ്ടെന്നും ഹാല്‍സ്റ്റെഡ് എടുത്ത് കാട്ടുന്നു. കോവിഡ് പ്രമാണിച്ച് വാടകക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന സംരക്ഷണങ്ങളും ഇളവുകളും അവസാനിക്കാനിരിക്കേ സമ്മറോടെ വാടകകളില്‍ കുത്തനെ വര്‍ധനവുണ്ടാകുമെന്നും അദ്ദേഹം പ്രവചിക്കുന്നു.

from – Uk malayalam news

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px