ഗ്രാമം – പി എൻ ഇന്ദ്രസേനൻ

Facebook
Twitter
WhatsApp
Email

കായലും കടലും കരകവിഞ്ഞൊഴുകുന്ന
കരമദ്ധ്യഭാഗത്താണെന്റെ ഗ്രാമം
കൃഷിപ്പണിക്കാരൻ കുറുമ്പൻ മൂപ്പൻ
കൃത്യമായി നാട്ടൊരതൈതെങ്ങുകൾ
തടംവെട്ടീ വളമിട്ട് വെള്ളംകോരി
തളരാതെ തെങ്ങു കുലപ്പിച്ചു ഞാൻ.

കാലിനും കൈക്കും കരുത്തു കിട്ടി-
രോഗവിമുക്തനായി കഴിഞ്ഞിരുന്നന്നുഞാൻ
ഇന്നിതാ പ്രെഷറും കുടവയറും വന്നെന്നെ ഷുഗറും തളർത്തീടുന്നു .

ആകാരരൂപങ്ങളാകെമാറി -ഇന്ന്
അമ്മിയും കല്ലും ഉപേക്ഷിച്ച നാം
അരക്കെട്ടു തടിച്ചു കൊഴുപ്പിച്ചില്ലേ ?
വയറാണെൽ കേരള മാപ്പു പോലെ

തെങ്ങു കയറാനും തേങ്ങാ പൊതിക്കാനും
നെല്ല് വിതക്കാനും കതിര് കൊയ്തിടാനും
കൃത്രിമ യന്ത്രങ്ങൾ വന്നൊരാനാൾമുതൽ
വാടിത്തളർന്നല്ലോ ഞാനും എൻ ഗ്രാമവും

മാരക രോഗങ്ങൾക്കടിമയായി കഴിയാതെ
പണിചെയ്യാം ഗ്രാമപുരോഗതിക്കായി
വരൂ വരൂ സോദരാ കൃഷി ചെയ്തു ജീവിക്കാം
മാരക രോഗങ്ങൾ പറക്കും തീർച്ച.

About The Author

Leave a Reply

Your email address will not be published. Required fields are marked *