മലയാള സാഹിത്യത്തിനു പുതിയൊരു സംവേദന ശീലം നൽകുകവഴി മലയാള നോവൽ സാഹിത്യത്തിൽ സർഗാത്മകതയുടെ പുതിയ മാനങ്ങൾ കാഴ്ചവെച്ച പ്രശസ്ത സാഹിത്യകാരൻ ഓട്ടുപുലക്കൽ വേലുപ്പിള്ള വിജയന്‍റെ മാസ്റ്റർപീസ് കൃതി ” ഖസാക്കിന്‍റെ ഇതിഹാസം ” അതിന്‍റെ അൻപതാം വാർഷീകത്തോടടുക്കുന്നു ……………..,
അമ്പതുവർഷം പിന്നിടുമ്പോൾ , നിരവധി സാഹിത്യകാരന്മാർ , സാഹിത്യ വിമർശകർ , സാഹിത്യ വിദ്യാർഥികൾ , ആസ്വാദകർ ജീവിതത്തിന്‍റെ വിവിധ തുറകളിൽ പെട്ടവർ പ്രസ്തുത നോവലിന്‍റെ പശ്ചാത്തലം , അതിലെ ഭാഷ തുടങ്ങിയ നോവലിന്‍റെ എല്ലാ ഘടകങ്ങളെയും പറ്റി മുടിനാരിഴകീറി പരിശോധിച്ചു…….., പഠിച്ചു…….,
ശേഷം ഒരു വേലിയും കെട്ടി ! ” ഖസാക്കിന് മുൻപും ഖസാക്കിന് പിൻപും ! ”
കാലം ഏറെ കടന്നു പോയി …,
മാറ്റങ്ങൾ ഒരുപാടുണ്ടായി .,ചരിത്രപരമായും ., ഭുമിശാസ്ത്രപരമായും ,സാങ്കേതികപരമായും സാംസ്കാരികപരമായും …..,
ഈ പശ്ചാത്തലത്തിൽ ഇതിഹാസകാരൻ ഓ .വി .വിജയൻ തന്‍റെ ഭൂമികയിലേക്കൊന്നു തിരിച്ചുവന്നാലോ …….?
ആ കൗതുകത്തിൽ നിന്നും ഉടലെടുത്ത ഒരു ആസ്വാദനകുറുപ്പാണിത് …,
നമുക്കും ഖസാക്കിന്‍റെ ഈ ഗോൾഡൻ ജൂബിലി വർഷത്തിൽ നമ്മുടെ പ്രിയപ്പെട്ട നോവലിസ്റ്റിനൊപ്പം സഞ്ചരിക്കാം …ഖസാക്കിലേക്ക്…,അല്ല തസ്രാക്കിലേക്കു അള്ളാപിച്ചാ മൊല്ലാക്കയുടെയും , തേവാരത്തു ശിവരാമൻ നായരുടെയും , അപ്പുക്കിളിയുടെയും , മൈമുനയുടെയും ഖദീജയുടെയും ഭൂമികയിലേക്ക് ഒരു തീർഥാടനം ……!
ഇതിഹാസത്തിലേക്കുള്ള എഴുത്തുകാരന്‍റെ
തീർഥാടനം
——————————————————————————————————————-
” ഖസാക്കിന്‍റെ ഭൂമികയിലേക്ക് വീണ്ടും ”
———————————————————————————————————————
” എനിക്കെന്‍റെ പാപവും അസ്വസ്ഥതകളും തിരിച്ചുതരിക ”
– ഹക്സിലി –
ഫീച്ചർ
” ഖസാക്കിന്‍റെ ഭൂമികയിലേക്ക് വീണ്ടും……, ”
– മംഗലം ശിവൻ –
കൂമൻ കാവിൽ ചെന്നിറങ്ങിയപ്പോൾ ആ സ്ഥലം ഓ .വി. വിജയന് അപരിചിതമായി തോന്നിയില്ല .. പടർന്നു പന്തലിച്ച മാവുകൾക്കിടയിലുണ്ടായിരുന്ന നാലഞ്ച് ഏറുമാടങ്ങൾ അപ്പോൾ അവിടെ ഇല്ലായിരുന്നെങ്കിലും താൻ അവിടെ ആ ഭാഗത്തു ഒരിക്കൽ കുടി എത്തുമെന്ന് കരുതിയോ എന്തോ … അറിയില്ലായിരുന്നു
ഒരു ദശാസന്ധി പോലെ ആ ചെറിയ പീടികകളുടെ നടുവിൽ വെട്ടുവഴി അവസാനി ച്ചിടത്തു ആ ഉച്ചനേരത്തു വിജയന്‍റെ ആത്മാവ് വന്നിറങ്ങി ….,
പടർന്നു പന്തലിച്ച മാവുകൾക്കിടയിൽ നാലഞ്ച് ഏറുമടങ്ങളുടെ നടുവിലാണ് അന്ന്, അമ്പതു വർഷങ്ങൾക്കു മുൻപ് രവിയും വന്നിറങ്ങിയത്……,
രവി വന്നതുപോലെ ബസ്സിലായിരുന്നില്ലെന്നു മാത്രം പണ്ടത്തെ പോലെ അരയാലിലകളിൽ കാറ്റു വീശുന്നത റിയാൻ അരയാലിലകളും ആരായാലും അപ്പോൾ അവിടുണ്ടായിരുന്നില്ല ….,
വിജയന്‍റെ ആത്മാവിൽ പണ്ടെങ്ങോ കുടിയിരുത്തപ്പെട്ട അങ്ങാടിയായിരുന്നില്ല ഇന്ന് അത് . പരിഷ്കൃതിയുടെ കെട്ടും മട്ടും…,
വർഷങ്ങൾക്കു മുൻപെഴുതിയതാണ് . ഇന്ന് ആ ദശാസന്ധി പോലെ നിന്നിടം – തണ്ണീർ പന്തൽ – ചെറുപട്ടണമായി വികസിച്ചിരിക്കുന്നു …,
വിജയൻ സന്ദേഹിയായി .. “, ഖസാക്കി ന്‍റെ വഴിയമ്പലം …?
ഭുമുക്ക് മേൽ തിളയ്ക്കുന്ന വെയിൽ ., ക്ഷീണിതനായ വിജയൻ നടന്നു .,
വിജയൻ വഴിയമ്പലം തേടി ചെന്നെത്തിയത് ജരാനരകൾ ബാധിച്ച ആ പഴയ കൂറ്റൻ ആലിന്‍റെ പരിസരത്തു തന്നെയാണ് …….
ആലിന്‍റെ ചോട്ടിൽ നീല ഞരമ്പോടിയ തണലിൽ ഓ വി വിജയൻ
നുറ്റാണ്ടുകളുടെ ക്ഷീണം അതിന്‍റെ തടിയിലും ഞരമ്പുകൾക്കു ബാധിച്ചിട്ടുണ്ടെങ്കിലും അത് പടർന്നു പന്തലിച്ചു നിന്നിരുന്നു …അതിന്‍റെ ചോട്ടിൽ നീല ഞരമ്പോടിയ തണൽ തളം കെട്ടി കിടന്നു….
വിജയൻ നോക്കി അതിനെതിർ വശത്തായി വഴിയമ്പലം എന്ന ബോർഡ് കാണാം ഭൂമിശാസ്ത്രപരമായും ജൈവപരമായും ആ ഭൂമിക തന്‍റെ നോവലിലെ ഒന്നാം
വഴിയമ്പലം ഖസാക്കിലെ ആല്
അധ്യായം ” വഴിയമ്പലം തേടി -യിൽ പറയുന്നതിൽനിന്നും വ്യത്യസ്ഥമായി അന്യം നിന്നുപോയിരിക്കുന്നു….,
തസ്രാക്കിലേക്കു തുടങ്ങുന്ന വഴിയുടെ ആരംഭം…,
അതിനടുത്തുതന്നെ വഴിക്കെതിരെ ഒരു കമാനം പൊക്കത്തിൽ ചെയ്തു അതിൽ തന്‍റെ കഥാപാത്രങ്ങളെ ആലേഖനം ചെയ്തു തസ്രാക്കിലേക്കുള്ള കവാടമാ ക്കിയിരിക്കുന്നു ഒരു തലമുറ . തസ്രാക്കിലേക്കുള്ള വഴിയുടെ ഇരുവശങ്ങളിലും പഴയ അതിർത്തികല്ലുകൾ കൊണ്ട് വേലിപോലെ കുത്തി നിർത്തിയിട്ടുണ്ട്…,
പാലക്കാടു ടുറിസം ടെവേലോപ്മെന്‍റെ കോർപറേഷന്‍റെ കൈകടത്തൽ …
അതൊന്നും അയാളെ സംബന്ധിച്ചു പ്രലോഭനങ്ങളായിരുന്നില്ല അന്നും ഇന്നും..,
അതിനടുത്തായി ഒരു ചെറിയ മാടക്കട . പഴയ ആ മാടക്കടയല്ലിതു . കെട്ടും മട്ടും മാറിയിരിക്കുന്നു … അതിനു മുന്നിലിട്ട ബെഞ്ചിൽ ഏതാനും പേര് ഇരിപ്പുണ്ട് .. വിജയൻ അത് സൂക്ഷിച്ചു നോക്കുന്നതുകൊണ്ടായിരിക്കണം ആരോ ഒരാൾ അവിടെനിന്നു പറയുകയുണ്ടായി …
” ഇരുപത്തി മുന്ന് ലക്ഷം ഉറുപ്യ ചിലവഴിചാണ് ഇതും ശിൽപവനവും നിർമിച്ചിരിക്കുന്നത് . നടന്നു ചെല്ലുമ്പോൾ കാണാം ശിൽപവനവും , കാർട്ടുൺ ഗാലറിയും , ഏകാധ്യാപകവിദ്യാലയവും. രണ്ടു കോടി രൂപ ചില വഴിച്ചു നിർമ്മിച്ച വിജയന്‍റെ നോവ ലുകളെ പറ്റി പഠിക്കാൻ വേണ്ടി യുള്ള റിസർച് സെന്‍റെറും . ക്കെ ങ്ങൾക്ക് കാണാനാകും . ഉള്ളിലോട്ടു ചെന്നോളൂ ”
” ഭാഗ്യം ആരും തിരിച്ചറിയാഞ്ഞതു ..” വിജയൻ ആശ്വസിച്ചു
സ്വന്തം ഭൂമികയിലേക്കെത്തിയ അപരിചിതനായ ആദ്യ എഴുത്തുകാരനായി വിജയൻ …!
അയാൾ വഴിയമ്പലം എന്ന ബോർഡ് വെച്ച കാമനത്തിനു ചുവട്ടിലൂടെ തസ്രാക്കിലേക്കു നടന്നു .കൂമൻ കോവിൽനിന്നും കയറിപ്പോകുന്ന ചവിട്ടടിപ്പാത ഇന്നില്ല. പകരം അത് ടാറ് ചെയ്തിരിക്കുന്നു ….,, നഗര പരിഷ്കൃതിയുടെ അവശിഷ്ടം പോലെ., വിജയന് അത് അസഹ്യമായി തോന്നി …, ഇതല്ലായിരുന്നല്ലോ തന്‍റെ ഭൂമിക. എങ്ങും ടാർ റോഡും കോൺക്രീറ്റും കെട്ടിടങ്ങളും വർണങ്ങൾ വിതറിയ ചവിട്ടടിപാതകളും മിറ്റങ്ങളും ഉള്ള കെട്ടിടങ്ങളും വഴിയോരങ്ങളും …
ഒരു പക്ഷെ ഖസാക്കെന്ന തന്‍റെ സൃഷ്ട്ടി ഏതെങ്കിലും ഉട്ടോപ്യൻ മേഖലയിലെ കാണാ തുരുത്താകാം ഇപ്പോഴത്തെ തലമുറയ്ക്ക് .
വഴിയമ്പലം തസ്രാക്കി ന്‍റെ പ്രവേശനകവാടം
തന്‍റെ ഇതിഹാസരഥ്യയിലൂടെ വിജയൻ നടന്നു ….,
കരിമ്പന പട്ടകളിൽ കാറ്റ് പിടിച്ചാലും ഇനി ഒന്നിലേക്കും നഷ്ടപ്പെടാനുള്ള മനസ്സും ആർജ്ജവവും ഇല്ല എന്ന അറിവിൽ വിജയൻ കൂടുതൽ കൂടുതൽ സാത്വികനായി …………
വിജയൻ ഓർത്തു …,
രവി കൂമൻ കാവിൽ വന്നിറങ്ങിയപ്പോൾ പെട്ടിയെടുക്കാൻ ചുമട്ടുകാരൻ ഉണ്ടായിരുന്നു …,ഇന്ന് ചുമട്ടുകാരൻ എന്ന വർഗം തന്നെ അന്യം നിന്നിരിക്കുന്നു …,
അല്ലെങ്കിൽ തന്നെ നിഷ്കാസിതന്‍റെ ലോകത്തു നിന്നും വരുന്നവനെന്തിനു ചുമട്ടുകാരനെ പ്രതീക്ഷിക്കണം ….?
രവിക്ക് പെട്ടിയും കിടക്കയുമുണ്ടായിരുന്നു . തനിക്കോ….? തോളിൽ തൂങ്ങുന്ന ഒരു പഴയ തുണിസഞ്ചി മാത്രം ..അല്ലെങ്കിലും രവി വന്നതുപോലെ ബോധാനന്ദ സ്വാമികളുടെ ആശ്രമത്തിൽ നിന്നല്ലല്ലോ തന്‍റെ വരവ്. ഉദ്ദേശവും വേറെ ..,
തന്‍റെ കൃതിയിൽ കുടിയിരുത്തപ്പെട്ട ഇമേജുകൾ ….,
.തുമ്പികൾ …., ഓന്തുകൾ …, മയിലുകൾ …, ചിലന്തികൾ ……, ശിവരാമൻ നായരുടെ തേവാരപ്പുര …., ഏകാധ്യാപക വിദ്യാലയം …., ആള്ളാ പിച്ച മൊല്ലാക്കയുടെ ഒത്തു പള്ളി …, അറബികുളം ….
ബലിഷ്ഠകയന്മാരായ മുത്തച്ചൻമാരെപോലെ പടര്‍ന്നു നിന്ന മാവുകള്‍ . നീല ഞരമ്പോടിയ പരന്ന തണലുകള്‍ …,
തനിക്കു പ്രിയപ്പെട്ടതായിരുന്നല്ലോ അതെല്ലാം .
അതൊക്കെ ഒരിക്കൽ കുടിയൊന്നു കാണണം ., തിര്യെ പോകണം …,
പന്ത്രണ്ടു വർഷമാണ് ആ ഇമേജുകളും ഗർഭത്തിൽ പേറി താൻ അസ്വസ്ഥനായത് …,
എം .കെ .ഹരികുമാറിന്‍റെ അത്മായനങ്ങളുടെ ഖസാക്ക് എന്ന പഠന പുസ്തകത്തിൽ കെ.ബി. പ്രസന്നകുമാർ പറയുകയുണ്ടായി …. വിജയൻ ഓർത്തു …,
— ഖസാക്കിന്‍റെതു നഗ്ന സൗന്ദര്യമാണ് . ഉടുപുടവകളഴിഞ്ഞ നഗ്നതയിലൂടെ സത്യസന്ധമായ പ്രയാണം .പ്രകൃതിയുടെയും കഥാപാത്രങ്ങളുടെയും അന്തരീക്ഷത്തിന്‍റെയും സമയത്തിന്‍റെയും നഗ്നതയിലേക്കാണ് വിജയൻ പ്രയാണം നടത്തുന്നത് ….,
പ്രസന്നകുമാർ തുടരുന്നു …..,
— അങ്ങനെ ഉച്ച മയക്കത്തിന്‍റെ ആലസ്യവും മുനിഞ്ഞു നിൽക്കുന്ന കാലവർഷത്തിന്‍റെ ഇരുൾ സമയങ്ങളും ഖസാക്കിന് നൽകുന്ന വിഷാദ സാന്ദ്രതയിലൂടെ ചരാചര പ്രെകൃതിയെ അന്വേഷിച്ചു പോകുന്ന പ്രാണിയായ ഒരു മനുഷ്യൻ , ഖസാക്കിലുടെ , നമ്മുടെ പരിസരങ്ങളിലൂടെ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു .അത് ഓ.വി.വിജയനാണ് …
വിജയൻ നടത്തം തുടർന്നു തന്‍റെ ഭുമികയിലേക് … താസ്രാ ക്കിലേക് …..,,
തസ്രാക്കിലേക്കുള്ള യാത്രയെ പറ്റി അറിഞ്ഞപ്പോൾ പരലോകത്തു അപ്പോഴുണ്ടയിരുന്നവരുടെ പ്രതികരണങ്ങൾ സമ്മി സ്ര ങ്ങളായിരുന്നു …..
തണൽ വൃക്ഷത്തിന്‍റെ ചുവട്ടിലിട്ടിരുന്ന ചാരുകസേരയിൽ കിടന്നു കൊണ്ട് ബേപ്പൂർ സുൽത്താൻ പറഞ്ഞു….,
” ഡെ വിജയാ., നീ പാലക്കാട്ടേക്ക് പോകുന്നുണ്ടെങ്കിലേ മ്മടെ പാത്തുമ്മേടെ ആടിനെ ഒന്നന്വേഷിച്ചേര്… ബിടെ ബേപ്പൂരുണ്ടാകും . അതിനു കാടീം വെള്ളോം ക്കെ അവള് കൊടുക്കുന്നുണ്ടോന്നു അറിയാനാ….,”
അത് പറഞ്ഞു തീരാൻ തകഴിച്ചേട്ടൻ സമ്മതിച്ചില്ലല്ലോ… വായിലെ മുറുക്കാൻ നീട്ടി തുപ്പികൊണ്ട് തകഴി ചേട്ടൻ പറഞ്ഞു :
” ന്‍റെ ബഷീറേ ങ്ങടെ ആടിനെപ്പം പിള്ളേര് എപ്പോഴേ മട്ടൻ ബിരിയാണി വെച്ച് കഴിച്ചിട്ടുണ്ടാവണം … അവർക്കിപ്പം ബിരിയാണിച്ചോറിനോടല്ലേ ഇഷ്ടം ..”
അത് കേട്ട് അപ്പോഴവിടുണ്ടായിരുന്ന വൈക്കം ചന്ദ്രശേഖരൻ നായരും എം. പി നാരായണ പിള്ളയും ഈ അടുത്ത കാലത്തെത്തി ചേര്‍ന്ന എം. സുകുമാരനും ചിരിച്ചു …
എം. കൃഷ്ണന്നായർക്കുമാത്രം ഒരു കൂസലും ഇണ്ടായിരുന്നില്ല അതൊക്കെ കേട്ടിട്ട്. അദ്ദേഹം അപ്പോഴും നോബൽ സമ്മാനം കിട്ടിയ ബ്രിട്ടീഷ് എഴുത്തുകാരൻ കസുവോ ഇഷിഗുരോ ( Kazuo ishiguro ) യുടെ നെവർ ലെറ്റ് മി ഗോ ( never Let me go ) എന്ന പുസ്തകത്തിന്‍റെ വായനയിലായിരുന്നു . അടുത്തുതന്നെ ഒരു കൂമ്പാരം പുസ്തകം! നോബൽ സമ്മാനം കിട്ടിയ പാട്രിക് മോദിയാനോയുടെയും ( Patric Modiyano ) ഡോറ ബ്രൂഡറും ( Dora Bruder ) സെവെറ്റലിന അലെക്സിവിച്ചിന്‍റെ ( Sevetlena Alexievich ) സെക്കന്‍റെ ഹാൻഡ് ടൈം ( Second hand time ) തുടങ്ങി ഡെറിക് വാൽകോട്ടിന്‍റെ യും ഒക്ടോവിയോ പാസ്സിന്‍റെ യും ഒക്കെ പുസ്തകങ്ങൾ ഇരിക്കുന്നുണ്ടായിര്ന്നു …..,
വിജയൻ സന്ദേഹിയായി …, . ഇപ്പോൾ സാഹിത്യ വാരഫലം എന്നൊന്നു ഇല്ലല്ലോ …? ഇങ്ങനെ വായിച്ചു കുട്ടൻ ..,..?
കുഞ്ഞബ്ദുള്ള ഇടക്ക് കയറി പറഞ്ഞു ….,
” ഡേയ് നിങ്ങൾ അരിയക്കോട്ടു വഴിയാണ് പോകുന്നതെങ്കിൽ മ്മെടെ സ്മാരകശിലകളിലെ സ്ഥലം ഒന്ന് നോക്കിയേക്കണേ ഞാൻ നോവലിലൂടെ പറഞ്ഞതെല്ലാം പ്പഴും അതേപടി തന്നെ അവിടുണ്ടോന്നറിയാനാ … പുരാതനമായ അറക്കൽ തറവാടും ഖാൻ ബഹാദൂർ പൂക്കോയ തങ്ങളും ഭാര്യ ആറ്റബീയും പൂകുഞ്ഞീബിയും ജീവിച്ച മണ്ണ്.”
അത് കേട്ടപ്പോൾ മാധവികുട്ടിയുടെ കമന്‍റെ മറ്റൊന്നായിരുന്നു …,
” മ്മടെ നീർമാതളം കുടി വെട്ടിയിരിക്കുന്നു പ്പഴാ ങ്ങരു ടെ ഒരു സ്ഥലോം സ്ഥലരാശിം . പറ്റുമെങ്കി ന്‍റെ ചങ്ങാതി ങ്ങള് ഒരു കാര്യം ചെയ്യൂ…, മ്മടെ കമാലുദ്ദീനെ കാണുവാണെങ്കി
ങ്ങേര്ക് ഒരു നന്ദി പറഞ്ഞേര് . ങ്ങേരു ന്നെപ്പറ്റി ഒരു സിനിമാ പടം പിടിച്ചതല്ലേ .. ന്തായാലും ഓന് അത് തോന്നിയല്ലോ .”
” വിജയാ ങ്ങള് പോകുന്നത് കോഴിക്കോട് മിഠായിത്തെരുവ് വഴിയാണെങ്കി മ്മ്‌ടെ ചന്ദ്രകാന്തം വിടുണ്ട് . മറക്കണ്ട ..”
“ നോക്കാം പൊറ്റക്കാട് ചേട്ടാ , “ വിജയൻ ഏറെ സൗമ്യ നായി …
തകഴിച്ചേട്ടന്‍റെ ആവശ്യം മറ്റൊന്നായിരുന്നു ..
” ഡേയ് നീ എനിക്ക് ഒരു കാര്യം ചെയ്തു തരണം അവിടെ നല്ല തെറുപ്പു ബീഡി കിട്ടുമെങ്കിൽ കുറച്ചു വാങ്ങിച്ചോളൂ കാലം കുറച്ച യി ഒന്ന് പുക വലിച്ചിട്ടു ”
” അതിനിപ്പം എവിടാ തകഴിച്ചേട്ടാ തെറുപ്പു ബീഡി . ഇപ്പഴെല്ലാം ചുവട്ടിൽ പഞ്ഞിവെച്ചതല്ലേ …”
” ആരാടാ ആ പറഞ്ഞെ ഓ … പപ്പനോ.., ഡാ ഒന്ന് ചോദിച്ചോട്ടെ . നിന്‍റെ ആ ചെറുകഥയില്ലേ .ന്താ അതിന്‍റെ പേര് …ങാ… ലോല . അത് യഥാർത്ഥ സംഭവമായിരുന്നോടാ ആ കഥ..? .”
“ ന്തിനാ തകഴി ചേട്ടാ ഈ വയസ്സ് കാലത്ത് . ഇതൊക്കെ അറിയുന്നത്. ആതോ ക്കെ കഥയുടെ സീക്രട്ടല്ലെ…? ” തൊട്ടുപിന്നിലെ കസേരയില്‍ അപ്പോ ള്‍ സിനിമാ സംവിധായകൻ ഭരതൻ ഇരുന്നു ചിരിക്കുന്നുണ്ടായിരുന്നു …,
വിജയന്‍റെ ഉള്ളിലും ചിരിയുടെ ഒരു നേരിയ ഉറവ വന്നു പക്ഷേങ്കി അത് അയാൾ അടക്കി . തന്‍റെ സ്വഭാവം അനുസരിച്ചു ചിരിക്കാൻ പാടില്ലല്ലോ ..ങ്കിലും പരലോകെത്തെത്തിയിട്ടും ഓരോരുത്തരുടെ ഓരോ ആഗ്രഹമേ … അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല തനിക്കും അതുള്ളതുകൊണ്ടല്ലേ ഇങ്ങനെ യൊരു യാത്ര തരപ്പെടുത്തിയത് …..,
ആ യാത്രയിൽ കാക്കനാടനെ കൂടെ കൂട്ടാം എന്ന് ആദ്യം വിചാരിച്ചിരുന്നു . യുവാക്കളുടെ ആത്മാവുകളിൽ തന്നേപ്പോലെ തന്നെ അഗ്നിയുടെ നെരിപ്പോടെരിച്ച , അവരുടെ മനസ്സുകളിൽ മസൂരിയുടെ വിത്തുകൾ വിതറിയ നോവലിസ്റ്റായിരുന്നല്ലോ അയാളും . പക്ഷെ അവസാനം വേണ്ടെന്നു വെച്ചു . കാരണം തന്‍റെ ആത്മാവിൽ ജെന്മം കൊണ്ട കഥാപാത്രങ്ങളെ കാണാൻ…, ആ ഭൂമിക കാണാൻ പോകുമ്പോൾ യാതൊരലോസരവും പാടില്ല that means ഒരു നിഴലിന്‍റെ സാന്നിധ്യം പോലും . ആ തിരിച്ചറിവു അങ്ങനെയൊരു തീരുമാനത്തിൽ നിന്നും വിജയനെ പിന്തിരിപ്പിച്ച….,
. അങ്ങനെയാണ് യാത്ര തനിച്ചാക്കിയത്..,
യാത്ര വഴിയിൽ താഴെയായി വിജയൻ ഒരു കാഴ്ച കണ്ടു …
കടലിൽ കുറെ പാറക്കൂട്ടങ്ങൾ …അതിനുചുറ്റും മിന്നാമിനുങ്ങിന്‍റെ ചെറിയ ചെറിയ കുട്ടങ്ങൾ..
” ഓ … അത് മാഹി ! മുകുന്ദന്‍റെ മയ്യഴി ! മുകുന്ദന്‍റെ പ്രിയപ്പെട്ട ഇമേജ് വെള്ളിയാം കല്ലുകളായിരിക്കും ആ കാണുന്നത് . മരിച്ച ആത്മാക്കൾ തുമ്പികളായി ജനിക്കുന്നിടം !. അപ്പോൾ ഓന്‍റെ ചന്ദ്രികയും ദാസനും അവിടുണ്ടാകണമല്ലോ ..?’
വിജയൻ സൂക്ക്ഷിച്ചു നോക്കി ..,
ഇല്ലാ ഒന്നു വ്യക്തമാകുന്നില്ല .. പറന്ന് നടക്കുന്ന കുറെ വെട്ടങ്ങൾ മാത്രം …”
വിജയൻ വീണ്ടും തന്‍റെ യാത്രാപഥങ്ങൾ തേടി … തിക്കോടിയ ന്‍റെ നാടി ന്‍റെ മുകളിലൂടെ….,
രവിയുടെ ഓർമ്മകൾ പോലെതന്നെ ആ ഉച്ചത്തണലിൽ വിജയന്‍റെയും ഓർമ്മകൾ തുടങ്ങുന്നു …,ആ പ്രയാണ ത്തിനിടയിൽ വിജയൻ ആലോചിച്ചു ….
രവി അമ്മയുടെ വയറും ചാരി കിടക്കുമ്പോൾ അവർ പറയുമായിരുന്നു
” നക്ഷത്രകുട്ടാ , കൽപവൃക്ഷത്തിന്‍റെ തൊണ്ടു കാണണോ …?”
വെയിലെറിയുന്ന മാനത്തുനിന്നു ദേവന്മാർ കല്പവൃക്ഷത്തിന്‍റെ ഇളനീര് കുടിച്ചു തൊണ്ടുകൾ താഴോട്ടെറിയുകയാണത്രേ . ചാരിക്കിടന്നുകൊണ്ടു രവി അത് എണ്ണിത്തുടങ്ങും ഒന്ന് …,രണ്ടു….മുന്ന് ….പന്ത്രണ്ടു …,
എന്തിനായിരുന്നു അങ്ങനെയൊക്കെ എഴുതിപിടിപ്പിച്ചത്….? ഇപ്പോഴോർക്കുമ്പോഴും അറിയില്ല അതിനുത്തരം , മലയാള സാഹിത്യത്തിന് അന്യമായ ഭാഷ…, അതിന്‍റെ പ്രയോഗങ്ങൾ….,. അന്നത്തെ തലമുറയെ തെല്ലൊന്നുമല്ല അമ്പരപ്പിച്ചത് ! .കെ പി അപ്പനോ വി. രാജകൃഷ്ണനോ ആണെന്ന് തോന്നുന്നു ആസ്ട്രോ ഫിസിക്‌സി ന്‍റെ രസാവഹമായ കലർപ്പിനെപ്പററി പ്രതിപാദിച്ചത് . അവർ അന്ന് പറഞ്ഞത് താരസ്പർശമുണ്ടായവന് ഇതിൽ നിന്നും മോചനമില്ലെന്നാണ് …., എന്തോ ആർക്കറിയാം….?,
പക്ഷെ ഒരു കാര്യത്തിൽ ബോധ്യമുണ്ടായിരുന്നു .
ഒരു നോവലിസ്റ്റാകാമെന്ന ധാരണയില്ലാതെഴുതിയതു എന്തൊക്കെയോ ആണെന്ന് വരുത്തിതീർത്തതിൽ രാജകൃഷ്ണനും കെ പി. അപ്പനും ആഷാമേനോനും എം. കെ ഹരികുമാറിനും ഒക്കെ കാര്യമായ കൈകടത്തൽ തങ്ങളുടെ എഴുത്തിലൂടെ ഉണ്ടാക്കി എന്നുള്ള സത്യം . ഞാൻ പോലും വിചാരിച്ചിട്ടില്ലാത്തത് അവർ കണ്ടു പിടിച്ചു . ചില ഇമേജുകൾ….., ഭാഷയുടെ വെത്യസ്തത ….,!,… അർഥങ്ങൾ……..,
അവരാണ് ആ തലമുറയ്ക്ക് മലയാള നോവൽ സാഹിത്യത്തിൽ ഒരു വേലികെട്ടി ഖസാക്കി ന്‍റെ ഇപ്പുറവും അപ്പുറവും എന്ന ഒരു ബോർഡ് വെപ്പിച്ചത് …
ഇങ്ങോട്ടുള്ള യാത്രയുടെ കാര്യം സുചിപ്പിച്ചപ്പോ ള്‍ കെ.പി.അപ്പൻ സൂചിപ്പിച്ചിട്ടുണ്ടായിരുന്നു ..
” അതുവേണോ വിജയൻചേട്ടാ . അന്നത്തെ ആ കാലഘട്ടം പോലൊന്നുമല്ല ഇപ്പോൾ . ഖസാക്കിൽ കുടിയിരുത്തിയ ആ ഇമേജറികൾ എല്ലാം ഒരിക്കൽകൂടി കാണണമെന്ന ആ മോഹം ഇന്നത്തെ സാഹചര്യത്തിൽ വിജയൻ ചേട്ടനെ വേദനിപ്പിക്കുകയെ ഉളളൂ. . ചേട്ടനറിയില്ലേ ഇതു ഇന്‍റെർനെറ്റിന്‍റെയും വാട്ട്സാപ്പിന്‍റെ യും ഫേസ്ബുക്കിന്‍റെ യും ഒക്കെ കാലമാണ്ന്ന് …”
അല്പം നിർത്തി അപ്പൻ ഇതുംകുടി കൂട്ടിച്ചേർത്തു …….,
“ഉദാഹരണത്തിന് കേരളിത്തിലൂടെ ഓടുന്ന ട്രെയിൻ യാത്രയിൽ നമ്മൾ കാണുന്നതല്ലേ തൊട്ടടുത്തിരിക്കുന്നവന്‍റെ സാമിപ്യം പോലും അറിയാതെ സ്മാർട് ഫോണിലൂടെ വാട്സ് ആപ്പിലും ഫേസ്‌ബുക്കിലും തല കുനിച്ചിരിക്കുന്ന യാതക്കാരെ …,അവർക്കെവിടെയാ ചേട്ടാ ബുസ്തകങ്ങള്‍ വായിക്കാനും ഖസാക്കിന്‍റെ ഭൂമിക സംരക്ഷിക്കാനും അതിന്‍റെ ഭാഷ സമൃദ്ധിയിൽ രമിക്കാനും നേരം .. ആ പിന്നെ ചേട്ടൻ ഒരു കാര്യം ഓർമയിൽ വെച്ചോളൂ . ആ വഴിക്കെങ്ങാനും എന്‍റെ പ്രിയ ശിഷ്യൻ മുഞ്ഞനാട് പദ്മകുമാറിനെ കാണുകയാണെങ്കിൽ പറയണം എഴുത്തോക്കെ നന്നാവുന്നുണ്ട് എന്ന്. ഇനിയും അവനിൽ നിന്ന് ചിലതൊക്കെ പ്രതീക്ഷിക്കുന്നുണ്ടെന്നു ”
എല്ലാം കേട്ടിട്ടും വിജയൻ ഒന്നും പറഞ്ഞില്ല…., എന്നും അങ്ങനെ ആയിരുന്നല്ലോ
എന്തായാലും തന്‍റെ ആ ഭൂമിക ഒന്ന് കുടി കാണുക തന്നെ …,
ഡൽഹിയിലെ കൊണാട്ട് പ്ലെയിസിലെ ബില്‍ഡിങ്ങിന്‍റെ മുകളിലെ കുടുസ്സു മുറിയിലിരുന്ന് ഇൻഡ്യനിങ്കിന്‍റെ കളറില്ലായ്മകൊണ്ടു എത്രയെത്ര കാർട്ടുണുകളാണ് ശങ്കേഴ്സ് വീക്കിലിയിലും മറ്റും കോറിയിട്ടിട്ടുള്ളത് …,അപ്പോഴൊക്കെ ധാരാളം അഭിനന്ദനങ്ങളും ലഭിച്ചിട്ടുണ്ടായിരുന്നല്ലോ. അപ്പോഴൊന്നും സത്യത്തില്‍ സന്തോഷം തോന്നിയിരുന്നില്ല. . തെരേസയുടെ സാമിപ്യത്തിലും ഉഷയുടെ കവിഹൃദയത്തിനു മുന്നിലും സന്തോഷിക്കാൻ തോന്നാത്ത മനസ്സായിരുന്നല്ലോ തന്‍റെതു . പിന്നീടാണ് അത് തിരിച്ചറിയുന്നത് . തന്‍റെ സന്തോഷം ഉറഞ്ഞുകിടന്നതു പാലക്കാട് കിഴാണാശ്ശേരിക്ക് സമീപം തസ്രാക്കെന്ന ഭൂമികയിലും ചെതലിമലയുടെ താഴ് വാരത്തുമാണെന്നു .
വിജയൻ ഓർത്തു…., കരിമ്പനപ്പട്ടകളിൽ കാറ്റുപിടിച്ചപ്പോഴൊക്കെ തന്‍റെ മനസിൽ ചേക്കേറിയ തസ്രാക്കിലെ കഥാപാത്രങ്ങളെ എന്‍റെ പ്രിയ പദങ്ങളെ തന്‍റെ മനസ്സിലേക്കാവഹിച്ചു ഖസാക്കിന്‍റെ ഇതിഹാസത്തിൽ കുടിയിരുത്തിയപ്പോൾ മാത്രമാണ്. മനസ്സ് അല്പമെങ്കിലും തണുത്തതു …
എങ്കിലും അറിഞ്ഞു അത് വെറും ആപേക്ഷികം മാത്രമായിരുന്നു എന്ന്
അപ്പുക്കിളിയെന്നു നാമകരണം ചെയ്ത വീട്
അതുകൊണ്ടു തന്നെയാണ് , സാഹിത്യഭാഷയിൽ പറഞ്ഞാൽ ഇഹലോകത്തു നിന്നും നിഷ്കാസിതനായവനെ തസ്രാക് എന്തിനു വീണ്ടും വീണ്ടും മോഹിപ്പിക്കുന്നു … വീണ്ടും വീണ്ടും തസ്രാക്കിനെ സ്പർശിക്കാൻ മനസ്സ് ആഗ്രഹിച്ചതു.., വന്നതും !
ആ പ്രയാണത്തിൽ വിജയന്‍റെ മനസ്സിൽ തസ്രാക്ക് സ്മരണകൾഉണരുകയായിരുന്നു …,
വിജയൻ നടന്നു ചെന്നെത്തിയത് ഒരു വെള്ളതേച്ച മതിൽ കെട്ടുള്ള ഓടിട്ട ഒരു വീടിനു മുന്നിലാണ് . ആ വീടിന്‍റെ മതിൽ കെട്ടിൽ ഇപ്രകാരം എഴുതി വെച്ചിരിക്കുന്നു
” അപ്പുക്കിളി ! ”
‘ ഹെ .. അപ്പുക്കിളിക്കൊരുവീടോ … NEVER , അങ്ങനെയൊന്നു സംഭവിക്കാൻ തരാ വില്ലല്ലോ ….?
ഓർമ്മകൾ തിര്യെ എത്തുകയാണ് മനസ്സിലേക്ക് … സുമാർ അമ്പതു അറുപതു വർഷ ങ്ങൾക്ക് മുൻപുള്ള തസ്രാക്കിലെ സജീവ സാന്നിധ്യമായിരുന്ന അപ്പിക്കിളിയെപ്പറ്റി …കൈതപ്പൊന്തകളുടെ രാജാവായ അപ്പുക്കിളി !
ഖസാക്കിലെ ഊട്ടുപുരയിൽ അഞ്ചു അമ്മമാരുടെ മകനായി ജനിച്ച അപ്പുക്കിളി !!അപ്പുക്കിളി വളർന്നു
കയ്യിനും കാലിനും ഓരം വച്ചു പക്ഷെ പത്താമത്തെ വയസ്സിൽ അവ ന്‍റെ വളർച്ച നിലച്ചു ഉടലും തലയും മാത്രം വലുതായി കയ്യും കാലും മുരടിച്ചു …
എന്തിനായിരുന്നു ഇങ്ങനെയൊരു കഥാപാത്രത്തെ തന്‍റെ നോവലിൽ കുടിയിരുത്തിയത് ….,
അത് പലപ്പോഴും തന്‍റെ മനസാക്ഷി തന്നെ ചോതിച്ചിട്ടുള്ളതാണ് …
അപ്പോൾ ഞാൻ തന്നെ കണ്ടെത്തിയ ഉത്തരം – ഖസാക്കിന്‍റെ സൃഷ്ട്ടി തന്നെ എന്നെസംബന്ധിച്ചു ഒരു ധ്യാനപർവ്വമായിരുന്നു ..
ആ ധ്യാനപർവ്വത്തിന്‍റെ സൃഷ്ഠിയായിരുന്നു അപ്പുക്കിളി . ഖസാക്കിന്‍റെ ഇതിഹാസം മനസ്സിൽ രൂപപ്പെടുന്നതിനും എത്രയോ മുൻപ് അപ്പുക്കിളി തന്‍റെ മനസ്സിൽ പിറന്നിരുന്നു. സമയമായപ്പോൾ അവൻ നോവലിൽ വന്നു ചേക്കേറുകയായിരുന്നു .!
ഒരു നിയോഗംപോലെ താൻ അത് നിർവ ഹിക്കുക മാത്രമാണ് ചെയ്തത്….
അങ്ങനെ താൻ അപ്പുക്കിളിക്ക് വേണ്ടി നോവലിൽ ഇപ്രകാരം ഒരു സങ്കേതം സൃഷ്ട്ടിച്ചു ….,
അലിയാരുടെ ചായപ്പീടികയിൽ വെച്ചു അള്ളാപ്പിച്ചാമൊല്ലാക്ക ചോദിച്ചു …,
” എന്ത് വേണം കിളിയെ …?
” കതല മുതുക്കു ” -കടലമുറുക്കു കഴിഞ്ഞാൽ പിന്നെ ചായ അല്ലെങ്കിൽ നിലവിളി
വിജയന്‍റെ മനസ്സിൽ ഓർമ്മകൾ ഇരമ്പുകയാണ് …, അത് ദർശനസൗഭാഗ്യങ്ങളായി മാറുകയാണ് ……..
ഖസാക്കിലെ കാട്ടുപൊന്തകളി ൽ തന്‍റെ നിയോഗം തിരിച്ചറിഞ്ഞു അപ്പുക്കിളി പിറവിയെടുത്തു
വിജയൻ ഓർത്തു നോക്കി …,ഒന്നും മനപ്പൂർവ്വമായിരുന്നില്ലല്ലോ …….?
സൃഷ്ഠിയുടെ രഹസ്യം …, വേദന ,, പിന്നെ എഴുത്തു ….,
വിജയൻ ആ വീടിനെയും അപ്പുക്കിളിഎന്നെഴുതിയ ബോർഡിനെയും സൂക്ഷിച്ചു നോക്കുന്നതുകൊണ്ടാകാം അതുവഴി കടന്നു പോയ ഒരാൾ വിജയനോടായി പറഞ്ഞു :
” സാർ അത് അപ്പുക്കിളിയുടെ വീടൊന്നുമല്ല. . ഒരു പാവം ചെറുകഥാകൃത്തിന്‍റെ വീടാണ് . കേട്ടുകാണുമോ എന്തോ. …? സുധാകരൻ ! ഖസാക്കിലെ അപ്പുക്കിളിയോടുള്ള പ്രേമം മുത്ത് അദ്ദേഹം തന്‍റെ വീടിനു അങ്ങനെയൊരു പേരിട്ടെന്നേയുള്ളു…….,അല്ലാതെ……, വിജയനും ഏറെ കൗതുകം തോന്നി . അതിലേറെ തൃപ്തിയും !
‘ തന്‍റെ കഥാപാത്രങ്ങളെ അത്രയ്ക്ക് ഇഷ്ടപ്പെട്ടവരും നെഞ്ചിലേറ്റിയവരും ഉണ്ടായിരുന്നോ …?’
വിജയൻ ആ യാത്രാപഥങ്ങളുടെ പരിസരങ്ങളിലേക്കു നോക്കി …,
ഇതു പഴയ തസ്രാക്കല്ല
ടാർ റോഡിലൂടെ മൊബൈൽ ഫോണും സ്മാർട്ട് ഫോണുമായി ടു വീലറിലും ഫോർ വീലറിലും യുവാക്കളും യുവതികളും പ്രയാണങ്ങൾ ചെയ്തു …
തന്നെ ആരേലും തിരിച്ചറിഞ്ഞെന്നു വരുമോ …?
എങ്ങനെ അറിയാൻ ….,
അപ്പൻ പറഞ്ഞതനുസരിച്ചാണെങ്കിൽ തന്‍റെ പേരോ തന്‍റെ ഖസാക്കിന്‍റെ ഇതിഹാസമോ അറിയാൻ ഇടയായിട്ടുള്ളവർ ഈ തലമുറയിൽ ഉണ്ടാകാനിടയില്ല ട്വിറ്ററും വാട്സ് ആപ്പും , എഫ് . സി യും മൊക്കെ അവരെ താനൊക്കെ കടന്നു പോയ ഭൂതകാലത്തെ മറച്ചുപികടിക്കുന്നു …
പിന്നെ പഴയതലമുറയിൽ പെട്ടവരാണെങ്കിൽ തന്നെ തിരിച്ചറിയാൻ വഴിയുമില്ല കാരണം ഡിസി ബുക്ക്സ് പ്രസിദ്ധീകരിച്ച ഇരുപത്തിമൂന്നാം പതിപ്പിലെ പുറംചട്ടയി ലെ ചിത്രത്തേക്കാൾ താൻ എത്രയോ മാറിയിരിക്കുന്നു .. എത്രയോ അവശനായിരുന്നു…
ഇനി എന്ത് ദർശനം ആണാവോ തന്നെ കാത്തിരിക്കുന്നത് ഈ തസ്രാക്കിൽ…വിജയൻ ആലോചിച്ചു…പിന്നേ ആഗ്രഹിച്ചു …,
“ ആരാത് …. ?” നെറ്റിക്ക് കൈയുയർത്തി പിടിച്ചു വെയിലിനെ തടഞ്ഞു കൊണ്ട് ……, ഒരു വൃദ്ധൻ !
“ ഒരു വഴിപോക്കനാണ് ..”
” ഓൻ എവിടെക്കാണാവോ …?”
വിജയൻ സൗമ്യനായി …….,
“അല്ല അത് ഈടൊരു ഏകാധ്യാപക വിദ്യാലയം ഉണ്ടായിരുന്നല്ലോ …? അതൊന്നു കാണാൻ ന്നു വെച്ചു എറങ്ങീതാ …, ..”
വൃദ്ധൻ ചിരിച്ചു …ആ ചിരിയിൽ വാർദ്ധക്യത്തിന്‍റെ ശ്വാസതടസ്സങ്ങൾ ഉണ്ടായിരുന്നു എന്നിട്ടു ചോദിച്ചു ” ഇതിഹാസത്തിൽ പറയുന്ന സ്‌കൂളാണോ…? ”
” തന്നെ ” ആശ്ചര്യം തോന്നി …,
” അതിരിക്കട്ടെ നിങ്ങൾ ..? ”
‘ ഞാൻ വിജയൻ. ഖസാക്കിന്‍റെ സാഹിത്യകാരൻ ….’ പക്ഷെ പറഞ്ഞില്ല. പറഞ്ഞതിതാണ് ..
” ഞാൻ ഖസാക്ക് വായിച്ചിട്ടുണ്ട് . ഖസാക്കിലെ ജീവിത സാക്ഷ്യങ്ങളുടെ കേന്ദ്രമായിരുന്ന തേവാരത്തു ശിവരാമൻ നായരുടെ ഞാറ്റുപുരയും രവിയുടെ ഏകാധ്യാപക വിദ്യാലയവും പരിസരങ്ങളും ഒന്ന് കണ്ടാൽ കൊള്ളാമെന്നു തോന്നി ..”
“ ഇവിടുന്നു ചെല്ലുമ്പോൾ ആദ്യം ഞാറ്റുപുര അത് തന്നെ ആയിരുന്നല്ലോ ആ ഏകാധ്യാപക വിദ്യാലയവും, പിന്നെ അറബികുളം പിന്നെ പള്ളിയും കഴിഞ്ഞു ചെന്നാൽ….”
കാസവലിവിൽ വലിച്ചുകൊണ്ടു ആ വൃദ്ധൻ പറഞ്ഞു ..
” നിങ്ങൾ ….,?” വിജയൻ സന്ദേഹിയായി …
‘ ഞാൻ മജീദ് .. പാലക്കാടു ടുറിസം പ്രൊമോഷൻ എന്നെയാണ് ഇവിടെ ചുമതലപ്പെടുത്തിയിരിക്കുന്നത് . വിജയൻ സ്മാരകം കാണാൻവരുന്നവരെ സഹായിക്കാൻ ….”
വിജയൻ ആ വൃദ്ധനോടൊപ്പം നടന്നു ….
തസ്രാക്കിന്‍റെ മണ്ണിൽ സ്പര്ശിച്ചപ്പോൾ തന്നെ അദൃശ്യങ്ങളായ ചില സാമിപ്യങ്ങൾ വിജയനെ സ്പര്ശിക്കുന്നുണ്ടായിരുന്നു ……..
തേവാരത്തു ശിവരാമൻ നായർ, കുട്ടാടൻ പൂശാരി .. കുഞ്ഞാമിന അപ്പുക്കിളി … കളിയച്ഛൻ , മുങ്ങാംകോഴി കുട്ടാപ്പു നരി മാധവൻ നായർ .., കുപ്പുവച്ചാൻ , മുങ്ങാം കോഴി ,അള്ളാപിച്ചാ മൊല്ലാക്ക , നാരായണിയമ്മ , കുഞ്ഞാമിന , ഖദീജ ….., അറബികുളം , ശ്മശാനപ്പള്ളി തുമ്പികൾ …, ഓന്ത് …,മയിലുകൾ ….വെള്ളിക്കുതിരകൾ …,കാറ്റ് അങ്ങനെ …അങ്ങനെ പോകുന്നു ഖസാക്ക് സ്മരണകൾ .. ….
പിന്നെ എന്ന് തന്നെ മോഹിപ്പിച്ച ഖസാക്കിന്‍റെ ജൈവ പ്രകൃതി …,..
എം.കെ ഹരികുമാർ തന്‍റെ ആത്മായനങ്ങളുടെ ഖസാക് എന്ന പുസ്തകത്തിൽ പറയുംപോലെ , പ്രാകൃതമായ മനുഷ്യ ജീവിതത്തിന്‍റെ ദുരന്തങ്ങളെ പ്രവചിക്കാൻ നോവലിലെ ഗ്രാമവും കഥാപാത്രങ്ങളും മുതിരുന്നു എന്നതാണ് വസ്തുത …..,
ഹരികുമാറിന്‍റെ പ്രസ്തുത സ്റ്റേറ്റ്മെന്‍റെ വെച്ചാണ് കാര്യങ്ങളപഗ്രഥിക്കുന്നതെങ്കിൽ പഴയ ഗ്രാമീണതയെപ്പറ്റി അന്വേഷിക്കുന്നതിൽ കാര്യമില്ല . കാരണം അൻപതുവർഷത്തിനു ശേഷം കാലം ഏറെ മാറിയിരിക്കുന്നു. മനുഷ്യനും മനുഷ്യമനസ്സും മാറിയിരിക്കുന്നു. ഇനിയും താൻ സൃഷ്ട്ടിച്ച കഥകളെയും കഥാപാത്രങ്ങളെയും എന്തിനു തന്‍റെ നോവലിൽ കുടിയിരുത്തിയ ജൈവ പ്രകൃതിയെ പോലും തിരയുകയാണെന്ന് വെച്ചാൽ ……..,
വിജയൻ ആ വെളിപാടിൽ കൂടുതൽ കൂടുതൽ വിനയാ ന്വിതനായി .
ഒരുപക്ഷെ യാത്രക്ക് മുൻപുള്ള തന്‍റെ മനസ്സ് വായിച്ചു അപ്പൻ ചിരിച്ചിട്ടുണ്ടാകും ….,
ആകാശം മുട്ടെ വളർന്നു നിൽക്കുന്ന പനകളുടെ കൂട്ടങ്ങൾ ആകാശ ചരുവിലേക്കു തലയുയർത്തുന്നില്ലെങ്കിലും പാലക്കാടിനെ പാലക്കടക്കുന്ന പനകൾ അങ്ങിങ്ങായി
വിജയൻ സ്മാരകത്തിലെ മജീദ് ചിലയിടത്തു കാണുന്നുണ്ട് ! ആശ്വാസം .,
വിജയൻ സ്മാരകത്തി ന്‍റെ പ്രവേശന കവാടം ശിവരാമൻ നായരുടെ ഞാറ്റുപുര
വിജയൻ വൃദ്ധനായ മജീദിനൊപ്പം നടന്നു നടന്നു ചെന്നെത്തിയത് ആ സങ്കേതത്തിലാണ്! ശിവരാമൻ നായരുടെ ഞാറ്റുപുരയിൽ!, രവിയുടെ ജീവിത നാടകങ്ങളുടെ ദൃസാക്ഷിയായ ഏകാധ്യാപക വിദ്യാലയത്തിൽ
ശിവരാമൻ നായരുടെ തേവാരപുരയായ ഏകാധ്യാപക വിദ്യാലയം തന്‍റെ സ്മാരകമാക്കിയിരിക്കുന്നു .., ബോർഡ് വായിച്ചു നോക്കി ….,
“ഓ.വി.വിജയൻ സ്മാരകം ” തസ്രാക്ക് .
തന്‍റെ ജീവിത നാടകങ്ങളുടെ ആലയം ..,
കൂടെ ചേർന്ന വഴികാട്ടയായ മജീദ് തന്‍റെ നാമമാത്രമായ അറിവിൽ പറയുന്നുണ്ടായിരുന്നു : “വിജയൻ സാറിനെ എനിക്ക് നേരിട്ട് പരിചയമില്ല . ഖസാക്ക് ഒകെ എഴുതി ഈ നാട് പ്രസിദ്ധിയാർജിച്ചപ്പോൾ ഞാൻ അദ്ദേഹത്തെ ഫോണിൽ ബെന്ധപെട്ടിട്ടുണ്ട് .. അങ്ങനെ അദ്ദേഹം ഒരിക്കൽ തസ്രാക്ക് കാണാൻ ഇവിടെ വന്നിട്ടുണ്ടെന്നാണ് എന്‍റെ പഴയ ഓര്മ…, ഞാനൊക്കെ കഥാപാത്രമായിട്ടുണ്ടൊന്നും ഒന്നും എനിക്കറിയില്ല. കാരണം . എനിക്ക് വായിക്കാനറിയില്ല വിദ്യാഭ്യാസമൊന്നുമില്ല. അതിനീന്നു എനിക്ക് നിരാശയുമുണ്ട്.”
“പിന്നെ നോവൽ വായിച്ച ആളുകൾ പറഞ്ഞു തന്ന കഥകളിൽ നിന്നാണ് ഞാൻ ഖസാക്കി ന്‍റെ കഥാ പാത്ര ങ്ങളെ പരിചയപ്പെടുന്നത് …”
പരിമിതമെങ്കിലും വൃദ്ധന്‍റെ അറിവിൽ വിജയൻ ഏറെ കൃതാർഥനായി …..
ഒരു മുറിയിൽ ഭിത്തിയിലായി ശങ്കേഴ്സ് വീക്കിയിലും മറ്റും താൻവരച്ച കാർട്ടുണുകൾ മനോഹരമായി ഫ്രെയിം ചെയ്തു വെച്ചിരിക്കുന്നു
അതിന്‍റെ ഇടത്തേയറ്റത്തെ മുറിയിൽ പലർ വരച്ച തന്‍റെ ഫോട്ടോയും മാനോഹരമായി ഫ്രെയിം ചെയ്തു വെച്ചിരിക്കുന്നു … അതിൽ തന്‍റെ ഭാര്യ തെരേസയും സഹോദരി ഓ വി. ഉഷയും ഒക്കെ അടങ്ങുന്ന ഫോട്ടോയും ഉണ്ടായിരുന്നു .. അതിൽ ഒരു ഫോട്ടോയുടെ അടുത്തായി വിജയൻ ഒരു നിമിഷം നിന്നു . ആ ഫോട്ടോയിൽ. ബാലചന്ദ്രൻ ചുള്ളിക്കാടും വിജയലക്ഷ്മിയും മാധവിക്കുട്ടിയും അടങ്ങുന്ന ഒരു ബ്ളാക്ക് ആന്‍റെ വൈറ്റ് ഫോട്ടോയായിരുന്നു അത് . അതുകണ്ടപ്പോൾ ഏതോ സ്മരണകൾ വിജയനിൽ ഉണര്ന്നുണ്ടെന്നു തോന്നി … അൽപം കഴിഞ്ഞാണ് വിജയൻ അവിടെനിന്നിറങ്ങിയതു തന്നെ ….അവിടെനിന്നിറങ്ങുമ്പോൾ ഒരു ദീർഘ നിശ്വാസം അയാളിൽ നിന്നും പുറപ്പെട്ടോ …
നാടുവിലത്തെ മുറിയിൽ തന്‍റെ ഇതിഹാസത്തെയും ചെറുകഥകളെയും പറ്റിയുള്ള ഡോക്യൂമെന്‍റെറികൾ കാണാനുള്ള സൗകര്യം ഒരുക്കിയിരുന്നു …
മുറ്റത്തായി തന്‍റെ അർദ്ധകായ പ്രതിമ കരിങ്കല്ലിൽ കൊത്തി വെച്ചിട്ടുണ്ട് ! താഴെ കരിങ്കല്ലുകൊണ്ടുള്ള തറ പാകി അതിന്‍റെ വിടവിൽ മെക്സിക്കൻ പുല്ലു വള്ർത്തിയിരിക്കുന്നു …വിജയൻ ഇറങ്ങിനടന്നു … തന്‍റെ കഥാപാത്രങ്ങൾ പുനര്ജനിച്ചിരിക്കുന്ന ശിൽപവനത്തിലേക്കു .. എല്ലാം വിവരിച്ചു
“ഓ.വി.വിജയ സ്മാരകം ” തസ്രാക്ക്. കൊണ്ട് ആ വൃദ്ധനും ഒപ്പം ഉണ്ടായിരുന്നു …
വെട്ടിയെടുത്ത കരിങ്കൽ കുത്തി നിർത്തിയ വേലികൾ…അതിൽ ചാരി നിശ്ചിത അകാലത്തിൽ നിരനിരയായി തന്‍റെ പ്രിയപ്പെട്ട കഥാപാതങ്ങളുടെ ശിൽപങ്ങൾ ..,
വിജയൻ മനസ്സിൽ പറഞ്ഞു .. “കൊള്ളാം , മനോഹരമായിരിക്കുന്നു . നല്ല ശില്പ ചാതുര്യം “
അള്ളാപിച്ച മൊല്ലാക്ക – ഖസാക്കിലെ ഓത്തു പള്ളിയിലിരുന്നുകൊണ്ടു റാവുത്തരന്മാരുടെ കുട്ടികൾക്ക് സെയ്തു മിയാൻ ഷെയ്ഖ് തങ്ങള്മാരുടെ കഥ പറഞ്ഞു കൊടുത്ത മൊല്ലാക്ക
-നൈസാമലിയുടെ പരിണാമമായ ഖാലിയാർ…., –കിണറ്റിലേക്ക്കൂപ്പു കുത്തി വെള്ളത്തിന്‍റെ വില്ലിസുപടുതകളിലുടെ മുങ്ങിപ്പോയി സാദനം മുങ്ങിയെടുക്കുന്നു കുട്ടാപ്പു നരി..,
ഖസാക്കിന്‍റെ ആത്മാവായി മാറിയ മാധവൻ നായർ , കൂമൻ കാവിലെ കാട്ടുപൊന്തകളുടെ രാജാവ് അപ്പുക്കിളി ,
-കുഞ്ഞാമിന – തസ്രാക്കിലെ യാഗാശ്വം ,–തേവാരത്തു ശിവരാമൻ നായർ…,
, മൈമുന , ചാത്തുവമ്മ ,കുപ്പുവച്ചൻ , നാരായണിയമ്മ , കുട്ടാടൻ പൂശാരി , നൈജാമലി , വെള്ളി കുതിരകൾ , ചലന്തി , ഓന്ത് … മയില് , എട്ടുകാലി … .അങ്ങനെ അ ങ്ങ നെ എത്രയെത്ര മനുഷ്യർ …, ജീവികൾ ….
അങ്ങനെ നൂറ്റിയാറോളം കരിങ്കൽ ശില്പങ്ങൾ – തന്‍റെ കഥാപാത്രങ്ങളായി പുനര്ജനിച്ചിരിക്കുന്നു ശിൽപവനം !
” വിജയൻ ആ ശിൽ പ ങ്ങളുടെ ഓരോന്നിന്‍റെ യും സമീപം ധ്യാനമഗ്നനായി നിന്നു ….
കുഞ്ഞാമിന കുട്ടാടൻ പൂശാരി അള്ളാപിച്ചാ മൊല്ലാക്ക കുപ്പുവച്ചൻ
” ഈശ്വരാ ഞാൻ എന്താണീക്കാണുന്നതു ….? ” താൻ കഷ്ടപ്പെടുത്തിയ തന്‍റെ കഥാപാത്രങ്ങൾ മുന്നിൽ … ലളിത കലാ അക്കാദമിയും പാലക്കാടു ടുറിസം പ്രൊമോഷനും ചേർന്ന് അവർക്കു മോചനം നൽകിയിരിക്കുന്നു . പുസ്തകത്താളിൽനിന്നും അവർ പ്രപഞ്ചത്തിന്‍റെ വിഹായസ്സിലേക്കു പുനർജനിച്ചിരിക്കുന്നു … ഹാ ! .. തൃപ്തിയായി … തന്‍റെ വരവ് സാർത്ഥകമായിരിക്കുന്നു…!”
കരിങ്കല്ലിൽ തീർത്ത നൂറ്റി ആറോളം ശിൽപങ്ങൾ കഥാപാത്രങ്ങളായി പ്രശസ്ത ശിൽപികളായ വി .കെ . രാജന്‍റെയും , ജോൺസ് മാത്യുവിന്‍റെ യും ഹോചിമി ന്‍റെയും ജോൺസ് വർഗീ സിന്‍റെ യും , വേണുവിന്‍റെ യും മുരുകന്‍റെയും കരവിരുതിനാൽ പുനർജനിച്ചിരിക്കുന്നു …… ശിൽപവനം !
വിജയൻ മനസ്സുകൊണ്ട് ആ ശിൽപികളെ നമിച്ചു !
” ഈശ്വരാ .. മനസ്സിന്‍റെ ഗർഭത്തിൽ കിടന്നു തന്നെ ശ്വാസം മുട്ടിച്ച അസ്വസ്ഥതകൾ …., അത് തളികളിലേക്കു പകർന്നപ്പോൾ ഉള്ള തന്‍റെ ആശ്വാസങ്ങൾ ….”
അടുത്ത ബിൽഡിങ് ഗെവേഷണത്തിനും സാഹിത്യ കൊതുകികൾക്കു വന്നിരുന്നു വിശ്രമിയ്ക്കുന്നതിനും സംവദിക്കുന്നതിനും ഗവേഷണത്തിനുമായി നിർമ്മിച്ചിരിക്കുന്നു. അതിൽ ചെയ്തു വെച്ചിരിക്കുന്ന പെയിന്ടിഗ് പെയിന്റിങ്ങുങ്ങുകളാലും തന്‍റെ കഥാ പാത്രങ്ങൾ പലവർണങ്ങളിൽ ഭിത്തിയിൽ ജീവൻ വെച്ചിരിക്കുന്നു കൃത ഹസ്തരായ ആർട്ടിസ്റ്റുകളുടെ ബ്രെഷുകളാൽ. …
മൈമുന , ഖദീജ , കുട്ടാടൻ പൂശാരി , കുഞ്ഞാമിന അപ്പുക്കിളി, മാധവൻ നായർ , അപ്പിക്കിളി … അങ്ങനെ പോകുന്നു ആ നിരകൾ ., മറുഭാഗത്തും തന്‍റെ പ്രശസ്ത രചനകളായ
ഗുരുസാഗരത്തി ന്‍റെയും , കടൽത്തീരത്തിന്‍റെയും ധര്മപുരാണനത്തി ന്‍റെ യും ചിത്രീകരണങ്ങൾ ..
കൊള്ളാം . തൃപ്തിയായി . നഗര പരിഷ്കൃതിയുടെ അടയാളങ്ങൾ ക്കിടയിലും … ആർഭാടങ്ങൾക്കിടയിലും
! മൈമുന നീരാടാനിറങ്ങിയ അറബിക്കുളം
ഇതുപോലൊരു തുരുത്തു …., തന്‍റെ നാട്ടുകാരോട് കൃതജ്ഞത തോന്നി വിജയന് അന്ന് ആദ്യമായി , ഖസാക്കിന്‍റെ വായനക്കാരോട് ആദരം തോന്നി….
എല്ലാം കണ്ടിറങ്ങുമ്പോൾ മജീദ് പറഞ്ഞു നമുക്കിനിഅള്ളാപിച്ചാ മൊല്ലാക്കയുടെ ഓത്തു പള്ളിയും അറബി കുളവും കാണാൻ പോയാലോ .,വിജയനോന്നു മൂളി … തളർന്ന കാലടികളോടെ വിജയൻ അറബി കുളത്തിനടുത്തേക്കു നടന്നു .. പിന്നാലെ മജീദും .,
കുളം അപ്പോഴും അതേ പടിയുണ്ട് . വെള്ളം
ഒരുപെയി ന്റിങ്- -ഖസാക്കിലെയാഗാശ്വ – മൈമുന
വറ്റിയിരിക്കുന്നു .. പായലും ഉണ്ട് … പണ്ട് ഞാറ്റുപുരയിലിരുന്നാൽ ഈ അറബിക്കുളം കാണാമായിരുന്നു … ഇന്ന് ചില വീടുകൾ ആ കുളത്തിലേക്കുള്ള കാഴ്ചകൾ മറച്ചിരിക്കുന്നു … വിജയൻ ഓർത്തു ഈ അറബ് കുളത്തിലാണല്ലോ അന്ന് ….., മൈമുന
എന്തോക്കെയായിരുന്നു മൈമുനയെപ്പറ്റി നോവലിൽ എഴുതിപിടിപ്പിച്ചത് … അതാലോ ചിച്ചപ്പോൾ വിജയന്‍റെ മനസ്സിൽ നേരിയ അസ്വസ്ഥത അനുഭവപ്പെട്ടു . ഒന്നും വേണ്ടായിരുന്നു …
വിജയന്‍റെ മനസ്സിൽ ഓർമകളുടെ പാലക്കാടൻ കാറ്റു വീശാൻ തുടങ്ങി …
ഏതോ ഒരു ശബ്ദം അയാളുടെ കാതുകളിൽ …., ആരോ വിളിക്കുകയാണ് …
“സാർ …”
” ഉം…? .,”
വിജയൻ മെല്ലെ തിരിഞ്ഞു …,
” വിജയൻ സാറല്ലേ …?”
” മനസിലായില്ല …നിങ്ങൾ..?.”
” സാർ ഞാൻ മൈമുന .ഖസാക്കിലെ മൈമുന ”
വിജയന്‍റെ മനസ്സിൽ ഖസാക്കിലെ സ്മരണകൾ നിറഞ്ഞു .
” മൈമുന ! “
മുലക്ക്മീതെ അമർത്തിക്കെട്ടിയ തുണിയിലൂടെ കയ്യിറക്കി സോപ്പ്തേച്ചു പിടിപ്പിച്ചുകൊണ്ടു ആ അറബി കുളത്തിൽ നിന്നിരുന്ന മൈമുന ….!
ഉച്ചവെയിലിൽ നീലയും പച്ചയും പീതയുമായി സോപ്പിൻ കുമിളകൾ ചിമ്മി മിഴിയടച്ചു അപ്പൊൾ ആ അറബികുളത്തിൽ ….,
” എന്നെ ഓർമയില്ലേ സാർ……? ”
” ഓ മൈമുന .. ഖസാക്കിലെ യാഗാശ്വം ”
ഓർമ്മകൾ തിരിച്ചുവരികയാണ് ….,
ഇതിഹാസത്തിന്‍റെ താളുകളിൽ അന്ന്വിജയൻ ഇങ്ങനെ എഴുതി ………,
വസൂരി കഴിഞ്ഞു കുളി കഴിഞ്ഞ ഒരു ദിവസം !
അന്ന് കിഴക്കൻ കാറ്റു പുതിയൊരു ലാഘവത്തോടെ വീശി. അറയുടെ മുലയിൽ ചാരിവെച്ച സ്പടിക കുപ്പിയിൽ നിന്നും അയാൾ (രവി) ഒരു കവിൾ കുടിച്ചു വേനലുപോലെ സ്വച്ഛമായ വാറ്റുചാരായം….!
” മൈമുനക്കു വേണോ ?…”അയാൾ ചോദിച്ചു
“ച്ചി ”
“ശരി വേണ്ട . പിന്നെ….? ”
സുഖത്തിന്‍റെ ഉമിത്തീപോലെ ചാരായം നീറിപ്പിടിച്ചു
” നീ നീലഞരമ്പു ” അയാൾ ചോദിച്ചു “കൈയിലങ്ങോളമുണ്ടോ ..?”
മൈമുന കുപ്പായത്തിന്‍റെ കൈ ആവോളം തെറുത്തു കേറ്റി കാണിച്ചു കൈത്തണ്ടയുടെ മുകൾപര പ്പുവരെ. ഇനിയുമങ്ങോട്ടു പോകാൻ വയ്യ….,
കാറ്റില്ല. വേനൽച്ചൂട്…,
” ഈ മുറുകിയ കുപ്പയ ട്ടാ ല് ഉഷ്ണിക്കില്ലേ ..?” അയാൾ ചോദിച്ചു
മൈമുന മറുപടി പറഞ്ഞില്ല അവളെണീറ്റു അറബിക്കുളത്തിലേക്കു നടന്നു ആ നീരോട്ടം നോക്കികൊണ്ട് രവി അറയുടെ തണുവിൽ കിടന്നു . നട്ടുച്ചയുടെ മയക്കത്തിൽ അവൾ ഈറനുമുടുത്തു തിരിച്ചുവന്നു …
” ഇതാ എവിടെയങ്ട് ഉണങ്ങാന്ടാ ” രവി പറഞ്ഞു
അറയിലെ അയക്കോലിൽ അവൾ ഒന്നൊന്നായി കായാ നിട്ടു എല്ലാമിട്ട് കഴിഞ്ഞപ്പോൾ അവൾ അയാളുടെ മുൻപിൽ വന്നുനിന്നു . നീല ഞരമ്പോടിയ അരക്കെട്ടിനെ ചുറ്റിയ കറുത്ത പട്ടു ചരടിലെ രക്ഷാ യന്ത്രം ഊരിവെച്ചു . അന്ന് രണ്ടുപേരും എണീറ്റപ്പോൾ ഉച്ച തിരിയാൻ തുടങ്ങിയിരുന്നു….,
“ അതാണ് സാർ പള്ളി അള്ളാപിച്ചാ മൊല്ലാക്കയുടെ ……”
മജീദിന്‍റെ ക്ഷീണിത സ്വരം മൈമുനയുടെ ഓര്മകളിൽനിന്നും വിജയനെ ഉണർത്തി ….
എവിടെ മൈമുന …? എല്ലാം തന്‍റെ തോന്നൽ. അയാളോർത്തു ഖസാക്ക് കാലത്തിനും വളരെ ദൂരെയാണ് താനിപ്പോൾ …., സുമാർ അമ്പതു വർഷം …..,
വിജയൻ നോക്കി …., അതാ അള്ളാപിച്ചാ മൊല്ലാക്കയുടെ ഓത്തു പള്ളി
ആകാശത്തിൽ രണ്ടു മിനാരങ്ങൾ പച്ചച്ചായമടിച്ചതു നരച്ചിരിക്കുന്നു ..അള്ളാപിച്ച മൊല്ലാക്ക റാവുത്തന്മാരുടെ കുട്ടികൾക്ക് ഒരു പൗർണമി രാത്രിയിൽ ആയിരത്തൊന്നു കുതിരകളുടെ ഒരു പട ഖസാക്കിലേക്കു വന്ന കഥ പറഞ്ഞുകൊടുത്തിരുന്ന ഓത്തു പള്ളി .
അള്ളാപിച്ചാ മൊല്ലാക്കയുടെ ഓത്തുപളളി
റബ്ബറുൽ ആലമിനായ തമ്പുരാന്‍റെയും മുത്തുനബിയുടെയുംബദരീങ്ങളുടെയും ഉടയ വനായ സെയ്ദുമിയാന്‍ ഷെയ്ക് തങ്ങന്മാരുടെയും അവരുടെ വെള്ളക്കുതിരകളുടെയും കഥ പറഞ്ഞു കൊടുത്ത അള്ളാപിച്ച മൊല്ലാക്കയും ഓത്തുപള്ളിയും !
കുഞ്ഞാമിനാ ഓത്തു പള്ളിയിൽ എണീറ്റ് നിൽക്കുകയാണ് . മൊല്ലാക്ക അവളുടെ അടുത്ത് ചെന്ന് നിന്നു. അവൾ മയിലുകളുടെ കഥ പറഞ്ഞില്ല . ഒന്നും പറഞ്ഞില്ല . ഇപ്പോൾ തല്ലു വീഴുമെന്നു കുട്ടികൾ നിശ്ചയിച്ചു . പക്ഷെ മൊല്ലാക്ക ഒന്നും ചെയ്തില്ല . അയാൾ എന്തോ ഓർത്തു നിൽക്കുകയായിരുന്നു അപ്പോൾ ..
തസ്രാക്കിലെ ദർശനങ്ങളുടെ തൃപ്തിയിൽ ഇതിഹാസകാരം നടന്നു …
അപ്പോൾ അവിടേ ഒരു ബസ്സ് വന്നു നിന്നു . അതിൽനിന്നും രണ്ടു കന്യാ സ്ത്രീകളും അവർക്കു പിന്നാലെ കലപില കുട്ടി കുറെ വിദ്യാർത്ഥികളും ഇറങ്ങി.., ചിലരുടെ കയ്യിൽ ഇതിഹാസത്തിന്‍റെ പഴയതും പുതിയതുമായ എഡിഷനുകളുണ്ട് …
അവർ ഖസാക്കിന്‍റെ ഭൂമിക കാണാൻ വന്നവരാണ് …വൃദ്ധനായ മജീദ് അവരോടൊപ്പം കുടി …
നടന്നു നടന്നു ചെന്നെത്തപ്പെട്ടതു ഒരു കിണറ്റു വക്കിലാണ്
മുങ്ങാം കോഴി കുട്ടാപ്പുനരി ആത്മഹത്യ ചെയ്ത കിണറു
ആ സന്ദർഭം എഴുതിപ്പിടിപ്പിച്ചതിന്‍റെ സ്മരണകൾ വിജയനിലേക്കു തിരിച്ചു വരികയാണ് …
” അയാൾ കിണറ്റിലേക്ക് കൂപ്പു കുത്തി , കിണറു കടന്നു ഉൾക്കിണറ്റിലേക്കു വെള്ളത്തി ന്‍റെ വില്ലീസു പാടുകളിലൂടെ അയാൾ നീങ്ങി .ചില്ലു വാതിലുകൾ കടന്നു , സ്വപ്നത്തിലൂടെ , സാന്ധ്യ പ്രജ്ഞ യിലൂടെ , തന്നെ കൈനീട്ടി വിളിച്ച പൊരുളിന്‍റെ നേർക്കു അയാൾ യാത്രയായി . അയാൾക്കുപിന്നിൽ ചില്ലുവാതിലുകൾ ഒന്നൊന്നായടഞ്ഞു ..”
വയ്യ , ഇവിടേ നിൽക്കാൻ തന്നെ ക്കൊണ്ടാവില്ല . മുങ്ങാംകൊഴിയുടെ ആത്മാവ് ………..,
വിഹ്വലനായ വിജയൻ നടത്തിത്തിന്‍റെ വേഗം ത്തിരി കൂട്ടി , ആ പോക്കിൽ അയാൾ ചുറ്റിനും നോക്കി .,..മറ്റൊരു ദുരന്തത്തിന്‍റെ സാക്ഷ്യം കാണാനില്ലല്ലോ …,? ഇവിടെ എങ്ങാണ്ടായിരുന്നല്ലോ അത് ….? . ചാന്തുവമ്മേടെ റാവുത്തരുടെ മരണത്തിനു കാരണമായ പുളിമരം !
ഒരുച്ചക്കാണ് ചാന്തുവമ്മയുടെ രാവുത്തർ ആ പുളിച്ചോട്ടിൽനിന്നുകൊണ്ടു മേലോട്ട് നോക്കിയത് .വിളഞ്ഞ കണ്ഠം പോലെ പുളി കായ്ച്ചിരിക്കുന്നു . തെറ്റത്തെ പുളിച്ചില്ലകളിൽ മേഘങ്ങൾ വിശ്രമിക്കുകയാണെന്നു തോന്നി . ചൂടി തളപ്പിട്ടു അയാൾ കേറി ..
പിറ്റേന്ന് ഖസാക്കുകാർ പുളീംച്ചോട്ടിലെത്തിയപ്പോൾ അയാൾ അവിടെ ചിതറി കിടക്കുകയായിരുന്നു . പാ മ്പുറുമ്പുകളുടെ വിഷമേറ്റു കയ്യും കാലും തലയും വീങ്ങിയിരുന്നു . മലർക്കെ മിഴിച്ച കണ്ണിലും ഗുഹ്യപ്രദേശത്തും അപ്പോഴും പാമ്പറുമ്പുകൾ തടിച്ചു പറ്റി നിന്നു.
ആ വൈവിധ്യം അങ്ങനെ ചാന്തുവമ്മയെ ഒറ്റപ്പെടുത്തി…….,
ആ ദുരന്തന്തിന്‍റെ സ്മരണ വർഷങ്ങൾ കഴിഞ്ഞിട്ടും അയാളിൽ ഒരു ഇമ്പ്രഷ നിസ്റ്റു ചിത്രം പോലെ നിറം മങ്ങാതെ നിന്നു …….,
അത് അയാളെ ഏറെ അസ്വസ്ഥനാക്കി. . നാക്ക് വരളുന്നത് പോലെ തോന്നി
തോളിലെ തുണിസഞ്ചിയിലെ കുപ്പിയിൽ കരുതിയിരുന്ന വെള്ളം ഒരിറക്ക് കുടിച്ചു …വീണ്ടും നടത്തം തുടർന്നു … അപ്പോഴേക്കും സൂര്യൻ പടിഞ്ഞാറേക്ക് ചാഞ്ഞിരുന്നു …ക്ഷീണിതനായ അയാൾ ദൂരേക്കു നോക്കി ….,
അങ്ങകലെ ചേത്തലിയുടെ താഴ്‌വാരം ദൂരെയായി കാണാം….
യാത്രകളും ഓർമകളും നൽകിയ ക്ഷീണം വിജയനെ അവിടെക്കുള്ള പ്രയാണത്തെ തടഞ്ഞു … എങ്കിലും ഖസാക്ക് കാലത്തേ ഓർമകൾ അയാളിൽ സമൂർത്തങ്ങളായി …
ചെതലിയുടെ അടിവാരം . അന്ന് ഒരു കാവും നാലഞ്ച് കുടികളുമുണ്ടായിരുന്നു . അവിടെയായിരുന്നു കൊടച്ചിയുടെ വീട്
മലകേറിപ്പോകുന്ന വഴിപോക്കൻ മാർക്കുള്ള വിശ്രമസ്ഥാനമായിരുന്നു കൊടച്ചിയുടെ കുടി
അവിടേക്കാണ് മാധവൻനായരും രവിയുമായി ഒരീസം കടന്നു ചെന്നത് ..,അലപം വാറ്റുചാരായം കുടിക്കാൻ …,
ജെമന്തിയുടെ മണമുള്ള ആ മുറിയിൽ വെച്ചാണ് അന്ന് രവി കൊടച്ചിയുടെ ഉടലിൽ നിന്നും വിയർപ്പു ഒപ്പിയെടുത്തത്..ആ സമാഗമത്തിൽ രവിക്ക് കിട്ടിയത് അവളുടെ ഉടലിന്‍റെ സമൃദ്ധിയിൽ ഒളിച്ചുവെച്ച മസൂരിയുടെ ജെമേന്തി പൂക്കൾ ആയിരുന്നു.
അപകടകരമായ മസൂരിയെ പോലും രതി നിർവ്വേദത്തിന്‍റെ ജമന്തി പൂക്കളാകാൻ കഴിഞ്ഞ തന്‍റെ ഭാവനയുടെ ശക്തി ഇന്ന് ആദ്യമായി വിജയൻ ഉൾകൊള്ളുകയാണ് …കുറ്റ ബോധം തോന്നി അന്നാദ്യമായി.. .അങ്ങനെയൊക്കെ ഏഴുതിയതിൽ…
.
എത്രയും പെട്ടെന്ന് ഇവിടം വിടണം ഇവിടെ കൂടുതൽ നിന്നാൽ താൻ സൃഷ്ട്ടിച്ച കഥാപാത്രങ്ങൾ , സംഭവങ്ങൾ തന്നെ കൂടുതൽ അസ്വസ്ഥനാക്കുകയേയുള്ളു . തന്‍റെ കഥാപാത്രങ്ങളുടെ സാമിപ്യങ്ങളെ ഉൾക്കൊള്ളാനുള്ള ആരോഗ്യം തനിക്കു ഇപ്പോഴില്ല …
വിജയൻ ആ യാഥാർഥ്യം തിരിച്ചറിയുകയായിരുന്നു …
കരിമ്പനകൾ കറുത്ത് തുടങ്ങിയ ചക്രവാളത്തിലും സന്ധ്യ കറുത്ത് തുടങ്ങിയിരുന്നു അസ്തമയത്തിലൂടെ പനംതത്തകളുടെ ധനുസ്സുകൾ പറന്നകന്നുകൊണ്ടിരുന്നു ….
ഏതാനും ബൈക്കുകൾ അയാളെ കടന്നു പോയി ….
അരോചകമായ ശബ്ദങ്ങൾ ….അവർ അപ്പോഴും കയ്യിലുണ്ടായിരുന്ന മൊബൈലിൽ ആരൊക്കെയുമായോ സംസാരിക്കുന്നുണ്ടായിരുന്നു ..
ഒരു വാട്സ് ആപ് മെസ്സേജിന്‍റെ യോ ഒരു എസ. എം. എസ്സിന്‍റെ യോ അതുമല്ലെങ്കിൽ ഒരു ഇമെയ്‌ലിന്‍റെയോ സഹായമില്ലാതെയായിരുന്നല്ലോ പ്രിസ്റ്റണിൽ നിന്ന് വന്നപത്മ രവിയെ കണ്ടെത്തിയത് …
ആറുമാസത്തെ ഗെവേഷണം വേണ്ടിവന്നുന്നു മാത്രം രവിയെ പത്മക്ക് കണ്ടെടുക്കാൻ
അതാണ് കാലത്തി ന്‍റെ നിയോഗമെന്നൊക്കെ പറയുന്നത് …
ആ യാത്രയിൽ രവിയേയും പത്മയെയുംകൂട്ടിമുട്ടിച്ച ആ കാലത്തിലേക്ക് വിജയൻ ഒരിക്ക ൽ കൂടി തിരിഞ്ഞു നോക്കി …
മലമ്പുഴ അണക്കെട്ടിന്‍റെ പരന്ന ജലരാശിയിലേക്കു തുറന്നിട്ട ജനാലക്കൽ അവർ ഇരുന്നു . രവിയും പത്മയും . അരികിലായി സ്ക്കോച്ചു വിസിസ്‌കിയുടെ നുരഞ്ഞു പൊന്തുന്ന രണ്ടു ഗ്ലാസ്സുകൾ …
എന്നെപ്പറ്റി രവി ഒന്നും ചോതിച്ചില്ലല്ലോ …?’
” ഇല്ല ”
” ഞാൻ പ്രിസ്റ്റണിൽ പോയി ”
” എന്നിട്ടു..? ”
” ഗെവേഷണം നടത്തി ”
” ഈ ഏഴുകൊല്ലവും ഞാനവിടെയായിരുന്നു ”
” ഉം ”
” തിരിച്ചെത്തിയതുമുതൽ ഞാൻ രവിയെ തേടിനടന്നു ”
” നന്നായി ”
ആ യാത്രയിൽ വിജയൻ അതെല്ലാം ഓർത്തെടുക്കുകയാണ് …ഒരു സിനമ പോലെ അത് അയാളുടെ മനോമുകുരത്തിൽ തെളിഞ്ഞു……….,
വർഷങ്ങൾക്കു മുൻപുള്ള ഒരു രാത്രി
വിജയൻ ആ സന്ദർഭത്തെ പ്പറ്റി എഴുതുകയാണ് …..
കരിമ്പടം പുതച്ച രാത്രി ! കഠിനമായ ചുടിന്മേൽ പാലക്കാടൻ പിഷരൻ കാറ്റു…., . രവിയേയും പത്മയെയും കുട്ടിമുട്ടിച്ച ആ സന്ദർഭത്തെപറ്റി എഴുതുകയാണ് വിജയൻ .
ആ പാതിരാത്രിയിൽ….., ആ നിശബ്ദതയിൽ … .
രവി വീണ്ടു ഗ്ലാസ്സുകൾ നിറച്ചു . ആ ജനാലയിലൂടെ മദ്യത്തിന്‍റെ സ്പടികത്തിലൂടെ , തെളിമയേറിയ ആകാശം . വെള്ളി മേഘങ്ങൾ തടാകത്തിനപ്പുറത്തെ മലമുടിയിലേക്കു . കല്പവൃക്ഷത്തിന്‍റെ കരിക്കിൻ തോണ്ടുകൾ ഉതിർന്നുവീണു
മദ്യം പൊട്ടിച്ചിതറി ഗ്ലാസ്സിലേക്കു വീണു . ഉച്ച തിരിഞ്ഞിരുന്നു, കാറ്റുവീശി ..കിഴക്കൻ കാറ്റല്ല. തടാകത്തിന്‍റെ മാത്രം കാറ്റ്
കുന്നുകൾക്കിടയിൽ കരിമ്പനകൾക്കിടയിൽ അസ്തമയം. കാറ്റുകൾ തണുത്തു . തടാകം തണുത്തു ജനാലയിൽ നക്ഷത്രങ്ങൾ ഉദിച്ചു
” രവി ”
” പത്മേ ”
“എന്‍റെ കൂടെ വരൂ ”
ശരീരങ്ങളിൽ തണുത്ത കാറ്റു തട്ടി .വിയർപ്പിൽ കാറ്റു തട്ടി തണുത്തു
” എനിക്ക് പ്രിസ്റ്റണിൽ ജോലിയുണ്ട് . രവിക്ക് പഠിപ്പു തുടരാം . ഗെവേഷണം തുടരാം ”
‘ എന്ത് ഗെവേഷണം …?’
ഒരുപാടു നേരം രണ്ടുപേരും ഒന്നും പറഞ്ഞില്ല
“രവി ”
” എന്താ ”
” എന്നെ വേണ്ടേ …? ‘
രവി അവളെ പൊക്കിയെടുത്തു .മലർന്നുകിടന്ന് ,ഉറച്ച കൈകളിൽ അവളെയുയർത്തി ചുവപ്പു പ്രസരിച്ച ശരീരം മാറിടവും അരക്കെട്ടും മാത്രം തളിരുപോലെ വിളറിയിരുന്നു…
” രവി ”
“ഓ ..”
” രവി ഖസാക്ക് വിടാമെന്ന് പറയു ”
പൊടുന്നനെ ലാഘവത്തോടെ രവി പറഞ്ഞു
“വിടാം ”
” സത്യം ”
” സത്യം ”
” എന്നിട്ടു എന്‍റെ കൂടെ വരും . വരില്ലേ …?’
” അറിഞ്ഞുകൂടാ ”
അവൾ കരയാൻ തുടങ്ങി . ധാരമുറിയാതെ കണ്ണുനീരൊഴുകി . ഒരു മരുഭൂമിയെ പോലെ രവി അതേറ്റു വാങ്ങി
” രവി ” അവൾ ചോദിച്ചു
” രവി ആരിൽ നിന്നാണ് ഒഴിഞ്ഞോടാൻ ശ്രമിക്കുന്നത് …?’
ആ പൊരുളിലേക്കു നോക്കികൊണ്ടു രവിനിന്നു നോക്കി നോക്കി കണ്ണുകടഞ്ഞു . കൺതടം ചുവന്നു മുഖം അഴിഞ്ഞു ലയനം പ്രാപിച്ചു ……,
_ ഒരു എൻഫീൽഡ് 350 ബൈക്കിന്‍റെ ശബ്ദം വിജയനെ ഓർമകളിൽ നിന്നുണർത്തി
ഓർമ്മകൾ ദർശൻങ്ങളാകുന്ന മുഹൂർത്തങ്ങൾ ….!
കൺതടങ്ങളിൽ കണ്ണീരു പൊടിഞ്ഞുവോ …
പക്ഷെ ഖസാക്കിന്‍റെ ഓർമയിൽ നിന്ന് വിജയന് ഓടിയൊളിക്കാനാവുമോ ഒപ്പം രവിക്കും…?
വിജയൻ നടന്നു നടനെത്തിയത് വീണ്ടും ആ വൃദ്ധനാ ലി ന്‍റെ ചുവട്ടിലാണ് ..
പെട്ടന്നാണ് വഴിയോരത്തു നിന്നും ഒരു പാമ്പു റോഡിന്‍റെ അടുത്ത സൈഡിലേക്ക് ഇഴഞ്ഞു മാറിയത് ….
വിജയന് ഏറെ സന്തോഷമായി …,തൻ കാണാൻ ഏറെ ഇഷ്ടപ്പെട്ട സ്വപ്നം ! പാമ്പ് . ഇതിന്‍റെ പേരിലാണല്ലോ താൻ ഏറെ പഴികേട്ടതും … എന്നും കേട്ടുകൊണ്ടിരിക്കുന്നതും .,
ആളനക്കം കേട്ട പാമ്പു ഇഴഞ്ഞു അടുത്തുകണ്ട ഒരു മൺപുറ്റിലേക്കു കയറി അപ്രത്യക്ഷമായി .
‘ രവിയെ സ്പർശിച്ച പാമ്പോ അതിന്‍റെ പിൻഗാമിയോ….? ഈശ്വരാ…..! ബിംബങ്ങളും കഥാപാത്രങ്ങളും ഒന്നൊന്നായി ദർശനങ്ങളാകുകയാണല്ലോ………….’
അന്നും, ആ സന്ദർഭം എഴുതിയ കാലത്തും മഴയുണ്ടായിരുന്നു …,
പത്മയുടെ സാമിപ്യം രവിയുടെ അസ്വസ്ഥതകൾ വളർത്താനെ ഉപകരിച്ചുള്ളു . ഒരു തെറ്റുകുടി …..,. മനസ്സിൽ കുറ്റബോധത്തിന്‍റെ കനം വെച്ചപ്പോൾ രവി ഖസാക്ക് വിടാനൊരുങ്ങി …,ചിതലിയുടെ താഴ്വാരത്തിൽ അപ്പുക്കിളി ഉറങ്ങിയ നേരം രവി അടുത്ത യാത്ര തുടങ്ങി …ഇടിയും മിന്നലുമില്ലാത്ത കാലവർഷത്തിന്‍റെ വെളുത്ത മഴയിലൂടെ രവി നടന്നു കൂമൻ കാവിലെത്തി …
കനത്ത മഴ..! വെളുത്ത മഴ !
കാറ്റിൽ നിലം പൊത്തിയ ഏറുമാടങ്ങളുടെ അങ്ങാടിയിൽ രവി നിന്നു . ഒരു മൺപുര ഇടിഞ്ഞു വീണിരുന്നു മൻചുമരിന്‍റെ വലിയ കട്ടകൾ കുമിഞ്ഞു കിടന്നു …..
എങ്ങും ആരും ഇല്ല . ഒന്നും അവിടവശേഷിച്ചില്ല
വിജയന്‍റെ മനസ്സിൽ ഖസാക്കിലവതരിപ്പിച്ച ആ സംഭവങ്ങൾ തിരികെയെത്തുകയാണ്…വിജയന്‍റെ മനസ്സു ആ പഴയകാലാവർഷത്തിന്‍റെ നിമിഷത്തിലേക്കു പരിണമിക്കുകയാണ് …,
വിജയൻ ഖസാക്കിന്‍റെ താളുകളിൽ തന്‍റെ പ്രീയ പദങ്ങളെ ഇങ്ങനെ നിരത്തി ….,
ബസ്സുവരാൻ ഇനിയും നേരമുണ്ട് . രവി , കട്ടകളെ പതുക്കെ കാലുകൊണ്ട ലർത്തി
. നീല നിറത്തിലുള്ള മുഖമുയർത്തി അവൻ മേൽപ്പോട്ടു നോക്കി . ഇണർപ്പു പൊട്ടിയ കറുത്ത നാക്ക് പുറത്തേക്കു വെട്ടിച്ചു പാമ്പിന്‍റെ പത്തിവിടരുന്നത് രവിയും കൗതുകത്തോടെ നോക്കി. വാത്സല്യത്തോടെ. കാൽപ്പടത്തിൽ പല്ലുകൾ അമർന്നു പല്ലുമുളക്കുന്ന ഉണ്ണിക്കുട്ടന്‍റെവികൃതിയാണു. . കാൽപ്പാദത്തിൽ വീണ്ടും വീണ്ടും അവ പതിഞ്ഞു . പത്തി ചുരുക്കി. കൗതുകത്തോടെ ,വാത്സല്യത്തോടെ രവിയെ നോക്കിയിട്ടു അവൻ വീണ്ടും മൺകട്ടകൾക്കിടയിലേക്കു നുഴഞ്ഞുപോയി.
മഴ പെയ്യുന്നു . മഴ മാത്രമേയുള്ളു .കാലവർഷത്തിന്‍റെ വെളുത്ത മഴ. മഴ ഉറങ്ങി .മഴ ചെറുതായി . രവി ചാഞ്ഞുകിടന്നു .
ആ ദർശനത്തിന്‍റെ നിറവിൽ വിജയൻ ഏറെ അസ്വസ്ഥനായി . അടുത്തുകണ്ട വഴിമ്പലത്തിൽ കെട്ടിയുണ്ടാക്കിയ തറമേൽ അയാളിരുന്നു …,
കുറ്റബോധം തോന്നി . അങ്ങനെയെഴുതി മലയാള സാഹിത്യ പ്രേമികളെ അസ്വസ്ഥരാക്കേണ്ടിയിരുന്നില്ല . വിമർശകരുടെ ചിന്തകളിൽ അഗ്നി നിറക്കേണ്ടിയിരുന്നില്ല …,
ചിലർ പറഞ്ഞു രവി എക്‌സിസ്റ്റൻ ഷ്യ ലിസത്തി ന്‍റെ വക്താവാണെന്നു .
മറ്റു ചിലർ പറഞ്ഞു രവി നിഹലിസത്തി ന്‍റെ പ്രവാചകനാണെന്ന് .,.
ഡാനീഷ് തത്വചിന്തകനായ സോയറാൻ ഒബ്യു കീർക്കഗാർ ഉദ്ഘോഷിച്ച , പിന്നീട് ഹൈഡഗറിലൂടെ , മാർസൽ ജാസ്‌പേഴ്‌സണിലൂടെ , ഴാങ് പോൾ സാർത്രിലൂടെ വളർന്ന ചിന്ത പദ്ധതിയായ ” അസ്തിത്വവാദപരമായ ( Sorrow for Existence ) ചി ന്താപദ്ധതിയുമായി ബന്ധപ്പെടുത്തിയാണ് ഖസാക്കിന്‍റെ ഇതിഹാസത്തെ അവർ നിർ വചിച്ചതു .
രവി അസ്തിത്വാന്വേഷിയായ പുതിയ തലമുറയുടെ പ്രതിബിംബമാണെന്നു അവർ വാദിച്ചു …,
മറ്റുചിലർ ആൽബേർ കമ്യു , ഫ്രാൻസ് കാഫ്ക എന്നിവരുടെ ചിന്താധാരകളുമായി ബന്ധപ്പെടുത്തി രവിയേയും നോവലിസ്റ്റിനെയും വിലയിരുത്തി
മറ്റുചിലരുടെ അഭിപ്രായത്തിൽ ഖസാക്ക് മറാത്തി നോവലായ ബങ്കർ വ വാടിയുടെ അനുകരണമാണെന്നാണ്
എന്തോ എനിക്കൊന്നും മനസ്സിലായില്ല ..,
എന്തുതന്നെയായാലും ഖസാക്ക് ഏറെ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിതെളിച്ചു
അന്ന് ഞാൻ ചിന്തിച്ചത് മറ്റൊന്നായിരുന്നു …,
വിശ്വ വിഘ്യാതനായ വില്യം ഷേക്സ്പിയർ തന്‍റെ “ആന്‍റെണി . ആൻഡ് ക്ലെ ക്ലിയോപാട്ര ” എന്ന നാടകത്തിൽ ക്ലിയോപാട്ര എന്ന വിശ്വസുന്ദരിയുടെ മരണം അവതരിപ്പിച്ചത് ആഫ്രിക്കൻ വനന്തരത്തിൽ മാത്രം കണ്ടുവരുന്ന കൊടും വിഷമുള്ള പാമ്പിനെ സ്വന്തം മാറിലേക്ക് പ്രേമഭാജനമെന്ന പോലെ എടുത്തുവെച്ചു തന്‍റെ പവിഴാധരം പോലെയുള്ള ചുണ്ടുകളിൽ കൊത്തിചാണ് ആത്മഹത്യ ചെയ്തത് . അന്നൊന്നും ഉണ്ടായിട്ടില്ലാത്ത സംസാരമായിരുന്നല്ലോ തന്‍റെ ഖസാക്കിലെ രവിക്കു സർപ്പ ദെംശനം ഉണ്ടായപ്പോൾ സാഹിത്യലോകം അഴിച്ചുവിട്ടത്..
പ്രസിദ്ധ ആസ്വാദകനും വിമർശകനുമായിരുന്ന കൊല്ലം എസ .എൻ കോളേജിലെ കെ. പി അപ്പൻ ക്ലിയോപാട്രയുടെ മരണത്തെപ്പറ്റി ( Suicide ) അന്ന് പറഞ്ഞത് ഇപ്രകാരമാണ്…
” പ്രിയദർശിനിയായ മരണത്തിന്‍റെ മറ്റൊരു അഭിജാത വേദി ..പുഷ്പ സുന്ദരിയായ താൽപത്തിൽ നഗ്നയായ ഒരു ഉടൽ . ഒരു കോമള സർപ്പം അവളുടെ നഗ്നതയിലേക്കു ഫണം വിരിക്കുന്നു . തളിർത്ത അധരങ്ങളാൽ അവൾ സർപ്പ പൗരുഷ്യത്തെ ക്ഷണിക്കുന്നു .
” നൈൽ നദിയിലെ കോമള സർപ്പമേ , എന്നെ വന്നു കൊത്തു ..”
നിലാവിന്‍റെ രജത ധുളിക്കപ്പുറം നിന്ന് നാം ക്ലിയോപാട്രയുടെ മരണം കാണുന്നു മൃത്യുവി ന്‍റെ സർപ്പസൗന്ദര്യം അവിടെ സഹസ്ര ഫണങ്ങൾ വിടർത്തി നിൽക്കുന്നു ”
അന്ന് ആ നോവൽ അങ്ങനെ ഖസാക്കിന്‍റെ താളിലേക്ക് പകർന്നപ്പോൾ പന്ത്രണ്ടു വര്ഷങ്ങൾക്കുമുൻപ് മനസ്സിൽ ഉരുണ്ടുകൂടിയ ഒരു അസ്വസ്ഥതയെ പകർത്തിയ ലാഘവമായായിരുന്നു മനസ്സിന് ! ഒരു മഴ പെയ്തൊഴിഞ്ഞപോലെ …….,
കയ്യിൽ കരുതിയിരുന്ന ബോട്ടിൽ വെള്ളം സഞ്ചിയിൽ നിന്നെടുത്തു അയാൾ ഒരിറക്ക് കുടിച്ചു . അൽപം ആശ്വാസം തോന്നി ..,വടക്കു കിഴക്കുനിന്നും കടന്നു വന്ന പാലക്കാടൻ കാറ്റിന് അപ്പോഴും അയാൾക്കു ദർശനം നൽകിയ ചുടിൽനിന്നും, പൂർണമായും തണുപ്പിക്കാൻ കഴിഞ്ഞിരുന്നില്ല
ആ കല്ലിൽ നിന്നും എഴുന്നേൽക്കുമ്പോൾ അയാൾ തീർച്ചപ്പെടുത്തി . ഇനി ഇവിടേക്ക് ഒരു വരവ് ഉണ്ടാവില്ല .., അത്രമാത്രം തന്‍റെ കഥാപാത്രങ്ങൾ തന്നെ അസ്വസ്ഥനാക്കിയിരിക്കുന്നു …
മടക്കയാത്രയിൽ വിജയൻ ഓർത്തു …,
തന്‍റെ നോവലിനെ അധികരിച്ചു എം .കെ. ഹരികുമാർ ” ആത്മായനങ്ങളുടെ ഖസാക്ക് ” എന്നൊരു പുസ്തകവും കെ.ജെ.ജോൺ ” ആധുനികത ഖസാക്കിന്‍റെ ഇതിഹാസത്തിൽ ” എന്നൊരു പുസ്തകവും എഴുതി പുറത്തിറക്കി
പാമ്പു രവിയുടെ കാലിൽ കൊത്തിയപ്പോൾ അത് പല്ലു മുളക്കുന്ന ഉണ്ണിക്കുട്ടന്‍റെ വികൃതിയായി അനുഭവപ്പെട്ട രവിയുടെ മാനസീകനിലയെ മുടിനാരിഴ കീറി പഠിച്ചവർ വേറെയും ധാരാളമുണ്ടായിരുന്നു അന്ന് വിമർശനസാഹിത്യത്തിൽ..,
വി.രാജകൃഷ്ണനെയും ,കെ.പി.അപ്പനെയും ആഷാമേനോനെയും നരേന്ദ്രപ്രസാദിനെയും എം.ജി.എസ നാരായണനെയും, നരേന്ദ്ര പ്രസാദിനെയും കൂടാതെ എന്തോരം സാഹിത്യ വിമർശകരും ആസ്വാദകരുമാണ് പ്രസ്തുത നോവലിന്‍റെ മുടിനാരിഴ കീറി പരോശോധിച്ചതു . അങ്ങനെ ആ പുതിയ ലാവണ്യത്തിന്‍റെ അന്തർധാരകളിൽ കുടി അലഞ്ഞു അലിഞ്ഞു അവസാനം അത് ഡാക്ടർ മുഞ്ഞനാട് പത്മകുമാറിൽ എത്തി നിൽകുമ്പോൾ തീർച്ചയായും സംശയിച്ചു പോകുന്നു ” എന്‍റെ ഖസാക്ക് ” എന്തായിരുന്നുവെന്ന് !
എന്ത് വിമർശനപദ്ധതിയിട്ടു വിളിച്ചാലും ഖസാക്ക് എ ന്‍റെ ദൗർബല്യമായിരുന്നു.
ഞാനനുഭവിച്ച പേറ്റുനോവാണത്…, എന്‍റെ പ്രിയപദങ്ങൾക്കുകാരണഭൂമിയായ ഭൂമികവിട്ടു ഞാൻ മടങ്ങുകയാണ് .,
ആരോടാണ് ഞാൻ ഇതിനു നന്ദി പറയേണ്ടത് …..?
മൈമുന , അപ്പുക്കിളി, ശിവരാമൻനായർ , കു ട്ടാപ്പുനരി , മാധവൻനായർ അള്ളാ പിച്ച മൊല്ലാക്ക, ആമിന, ചാന്തുവമ്മ ,രാമകുട്ടി നിങ്ങൾക്കു ഏവർകും നന്ദി ! നിങ്ങളാണ് ആ മഹാസംഭവത്തിനു ” ഇതിഹാസത്തിന്റെ സൃ ഷ്ടിക്ക് കാരണക്കാർ ”
ചിറ്റമ്മയെ ഉപയോഗിച്ചതിന്‍റെ മനസാക്ഷികുത്തുമായി അലഞ്ഞ രവി മറ്റനേകം മനസ്സാക്ഷി കുത്തും തജ്ജന്യമായുണ്ടായ അസ്വസ്ഥതയുമായി ഖസാക്ക് വിടാൻ തയ്യാറായതുപോലെ ഞാനും ഇവിടം വിടുകയാണ് ..നന്ദി എല്ലാത്തിനും …
ഇവിടേക്ക് വരുമ്പോൾ ചിലരെ കാണണമെന്ന് നിരീച്ചതാണ് .., എം .മുകുന്ദൻ , ആഷാമേനോൻ , വി രാജകൃഷ്ണൻ എം .ടി . കൂടാതെ കെ പി. അപ്പൻ പറഞ്ഞേൽപ്പിച്ച ഡോക്ടർ മുഞ്ഞനാട് പത്മകുമാർ പിന്നെ ബാലനെയും ……
പക്ഷെ …..,
ഈ ദർശനങ്ങൾ തന്നെ തളർത്തിയിരിക്കുന്നു .
ഇവരുടെ സാമീപ്യത്തിൽ ഇനി ഖസാക്കിലെ പുതിയ കണ്ടുപിടുത്തങ്ങളെക്കുറിച്ചു……., വീണ്ടും പുതിയ വാചാലതകൾ അവർ കണ്ടെത്തുമോയെന്ന ഭയം വിജയനെ ആ ഉദ്യമത്തിൽ നിന്നും പിന്തിരിപ്പിച്ചു ..,
തിരിച്ചിറങ്ങി സമതലത്തിലെത്തി …,
തീർഥാടനം കഴിഞ്ഞുള്ള മടക്കയാത്രയാണ് …,അരൂപിയായ ഈ മടക്കയാത്രയിൽ ഓർക്കുവാനെന്തുണ്ട് ..,ദർശനം നൽകിയ മനസ്സിന്‍റെ കനത്തിൽ നിന്നും മോചനം നേടണം . അല്ലെങ്കിൽ അവിടെ ചെല്ലുമ്പോൾ അപ്പനും കാക്കനാടനും മാധവിക്കുട്ടിയും എം. സുകുമാരനും ഓ . എൻ . വി ..കുറുപ്പും എസ.കെ പൊറ്റക്കാടും ഒക്കെ ചോദിക്കും ., എന്തിനായിരുന്നു വിജയാ ഈ സാഹസം…? !
മറുപടിക്കുവേണ്ടി മനസ്സിനെ പരുവപ്പെടുത്തേണ്ടതുണ്ട് . എന്താണതിനൊരു മാർഗം…?
പെട്ടെന്നാണ് ആ സംഭവം ഓർമ്മ വന്നത് …,വർഷങ്ങൾക്കു മുൻപ് തന്‍റെ ഗുരുസാഗരം എന്ന നോവലിന് കിട്ടിയ വയലാർ അവാർഡു വാങ്ങി വരുമ്പോൾ അവിടുത്തെ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികളുമായി ഒരു സർഗ്ഗസവാദം ഉണ്ടായിരുന്നു . അന്ന് ചോദ്യങ്ങളുടെ കുട്ടത്തിൽ മിടുക്കനായ ഒരു വിദ്യാർത്ഥി ഖസാക്കിന്‍റെ നോവലിലെ അവസാന ഭാഗത്തെപ്പറ്റി സന്ദേഹിയായതു ഓർമയിൽ തെളിയുന്നുണ്ട് …
എഞ്ചിനീയറിംഗ് കോളേജിന്‍റെ സദസ്സ് !
വിദ്യാർഥികൾ ..
അവൻചോദിച്ചു.,
” സാർ , ഖസാക്കിലെ രവിക്ക് പാമ്പു കൊത്തിയുള്ള മരണം ഒരിക്കലും വിധിക്കരുതായിരുന്നു . ഞങ്ങൾ അതിനോട് വിയോജിക്കുന്നു . അത് ഒരുതരം ആത്മഹത്യയായിരുന്നില്ലേ….? ജീവിതത്തെ എല്ലാ അർഥത്തിലും ആഘോഷിച്ച ഒരാൾ അങ്ങനെ ചെയ്തത് ….?
വിജയന് ആ പ്രയോഗം ഇഷ്ടപ്പെട്ടു ജീവിതത്തെ ആഘോ ഷ മാക്കിയ ഒരാൾ …,
അതെ രവി മറ്റൊരർഥത്തിൽ പറഞ്ഞാൽ ജീവിതം ആഘോഷിക്കുകതന്നെയായിരുന്നു അയാളുടെ എല്ലാ ദുർബലതകളോടും കുടി ..ആ കുട്ടിയുടെ ചോദ്യത്തിനുത്തരം പറയണം …,
നോവൽ ആസ്വദിച്ച ഏറെ പേർക്കും ഈ സംശയം തന്നെയുണ്ടായിരുന്നു ..വിമർശകർ ക്കാകട്ടെ വാത്സല്യത്തോടെയു;ള്ള പല്ലു മുളക്കുന്ന ഉണ്ണിക്കുട്ടന്‍റെ വികൃതിയായി പാമ്പി ന്‍റെ ദംശനത്തെ ചിത്രീകരിച്ചതിന്‍റെ പൊരുൾ ഉത്തരമില്ലാതെ കിടന്നു നീറി …അവർക്കും ഒരു ഉത്തരം ആവശ്യമാണ് .
അതിനു മറുപടി പറയേണ്ടുന്ന സമയം സമാഗതമായിരിക്കുന്നു…
വിജയനിൽ ഒരുതരം ഋഷി തുല്യമായ സാത്വിക ഭാവം വന്നു നിറഞ്ഞു .. ആ അറിവിൽ അയാൾ കൂടുതൽ വിനയാന്വിതനായി . അയാൾ പറഞ്ഞു …,
” കുട്ടി.. അതിനു ഖസാക്കിലെ രവി മരിച്ചുന്നു ആരാ എഴുതിയത് ….? “
“ അപ്പോൾ രവി മരിച്ചിട്ടില്ല …? “
അതൊരു പുതിയ അറിവായിരുന്നു ഇതിഹാസത്തെ ഉൾകൊണ്ട വിദ്യാർത്ഥികൾ ക്കും അപ്പോഴവിടെ കൂടിയിരുന്നവർക്കും
” ഇല്ല്യ … രവി പാമ്പിന്‍റെ ദംശനം ഏറ്റു വീഴുമ്പോൾ എന്താ സംഭവിക്കുന്നത് …?’ മഴ ! അനാദിയായ മഴ വെള്ളത്തിന്‍റെ സ്പർശം അയാൾക്കുമേൽ ! അപ്പോൾ ചുറ്റും പു പുൽക്കൊടികൾ മുളപൊട്ടി.. ന്താ ..? ഇനിയും മനസ്സിലായില്ല്യേ കുട്ട്യോൾക് ….? രോമകൂപങ്ങളിലൂടെ പുൽക്കൊടികൾ വളർന്നു…? ”
കുട്ടികൾ പരസ്പരം നോക്കി.., അവർ വിജയന്‍റെ വാക്കുകൾ പൂർണ്ണമാക്കി …,
— മുകളിൽ , വെളുത്ത കാലവർഷം പെരുവിരലോളം ചുരുങ്ങി.
— ബസ്സു വരാനായി രവി കാത്തുകിടന്നു .
വിജയൻ നിസ്സംഗതയോടെ തുടർന്നു …..,
” അനാദിയായ മഴവെള്ളം അമൃതാണ് . അമൃത്! അമൃതെന്നു പറഞ്ഞാൽ മൃത സഞ്ജീവനി . അത് സർപ്പ വിഷത്തെ അയാളിൽ നിന്നും അകറ്റി അതുകൊണ്ടാണ് ചുറ്റിനും മുളപൊട്ടിയെന്ന സൂചന ഞാൻ നൽകിയത്. . ജീവന്‍റെ ആദ്യ തുടിപ്പും ജലത്തിൽ നിന്നായിരുന്നല്ലോ . അങ്ങനെ രവി പുനർജനിച്ചു …., ബൈബിൾ വായിച്ചിട്ടില്ലേ നിങ്ങൾ .വേണ്ട നിങ്ങൾ ഡാർവിന്‍റെ പരിണാമ സിദ്ധാന്തം പഠിച്ചിട്ടുണ്ടല്ലോ ..? ജീവന്‍റെ ആദ്യ കണം എവിടുന്നുണ്ടായീന്നാ അതിൽ പറേണത് . ജലത്തിൽ നിന്ന് .
” രവി പുനർജനി ച്ചിട്ട് …..?”
കുട്ടികൾക്ക് ആകാംക്ഷ അടക്കാനായില്ല….,
” ആ രവിയാണ് ഗുരുസാഗരം എന്ന എന്‍റെ നോവലിലെ കുഞ്ഞുണ്ണി .. ആ രവി പുനർജനി ച്ചതാണ് കുഞ്ഞുണ്ണി ”
കുട്ടികൾക്കാശ്ചാര്യം ..! ചിലരെങ്കിലും പറഞ്ഞു കാണും…,
” എത്ര കൗശലക്കാരനാണിയാൾ…… ”
മറ്റുചിലർ അടക്കം പറഞ്ഞു..,
” കൊള്ളാം തന്ത്രശാലി . നോവലെഴുതിയാൽ ഇ ങ്ങനെ വേണം ”
വിജയന്‍റെ കാതുകൾ അത് കേട്ടു . അതയാൾക്കിഷ്ട്ടപെട്ടു .
ഖസാക്കിൽനിന്നു പരലോകത്തേക്കുള്ള ആ മടക്കയാത്രയിൽ രവി കുഞ്ഞുണ്ണിയായി പരിണമിക്കുന്ന ദർശനത്തിനുവേണ്ടി വിജയന്‍റെ മനസ്സു ആഗ്രഹിച്ചു …
തന്‍റെ തറവാട് വീട് ! മേലെക്കാട് തറവാടിന്‍റെ ആസ്ഥാനമുറ്റത്തേക്കു വർഷ ങ്ങളുടെ നീണ്ട യാത്രക്ക് ശേഷം അവിടെ തിരിച്ചെത്തിയ കുഞ്ഞുണ്ണി പൊലിഞ്ഞുപോയ തലമുറകളുടെ അവശിഷ്ടങ്ങൾക്കിടയിൽ സ്ഥലം പിടിച്ചു . വിജാഗിരികളിൽ തുരുമ്പു .തട്ടിൻനിരകളിൽ ചിതല് , ചുമരിന്‍റെ കോണുകളിൽ സ്മൃതി മാലിന്യങ്ങളെ പോലെ മാറാല . കുഞ്ഞുനി ഒന്നിനെയും അനക്കിയില്ല
” കുട്ടി എന്നാ വന്നേ ….?’ തെക്കേതിലെ നാണിയമ്മ അന്വേഷിക്കാനെത്തി .
” ഇന്നലെ ” കുഞ്ഞുണ്ണി പറഞ്ഞു
” കുട്ടിയെ കണ്ടിട്ട് കാലം ശ്ശി ആയീലോ . ന്നി എന്ന തിരിച്ചു പോക്ക് …,?’
” പോണില്ല്യ ”
” അതെന്ന കുട്ട്യേ …/’
” ജോലി വേണ്ടെന്നു വെച്ചു ”
ഖസാക്കിലെ നിന്ന് അരങ്ങൊഴിഞ്ഞു വന്നതാണെന്ന് നാണിയമ്മയോടു പറഞ്ഞാൽ മനസ്സിലാവില്ലല്ലോ …”
ദില്ലിയിൽ, പുരാണാകിലയുടെ പരിസരങ്ങളിൽ , മധുര റോഡിൽ കൊണാട്ട് പ്ളേസിൽ ഡംഡം . ഹൂഗ്ലി ഗാംഗുലി ബഗാനിൽ അരതുൺസിൽ ,പിന്നെ പാലക്കാട്ടെ കിഴാണാശ്ശേരിക്കടുത്തുള്ള തസ്രാക്കിൽ ഒക്കെ തന്‍റെ നിയോഗം കാത്തുവെച്ചിരുന്ന കാലം …,
കാലാന്തരങ്ങളിലൂടെ നീണ്ട ഒരു പടക്കളത്തിന്‍റെ വിസ്മൃതി താണ്ടി വീണ്ടും വീണ്ടും ആയുധം പണിഞ്ഞു വീണ്ടും വീണ്ടും ആയുധമെടുത്ത ഒരു ജനസമൂഹത്തിലൂടെ അന്ധാളിച്ചുള്ള യാത്രയിൽ അവസാനം മുക്തി നേടാൻ തന്നെ തീരുമാനിച്ചു കുഞ്ഞുണ്ണി .. വിപ്ലവവും യുദ്ധവും വ്യക്തിയുടെ നിസ്സഹായതയും മാനസീക സംഘർഷ ങ്ങളും എല്ലാം എവിടെങ്കിലും ഇറക്കി വെക്കണം…..,
തൂതപ്പുഴയിൽ കുളിച്ചു ശുദ്ധീകരിക്കണം..,ഗുരുസാഗരത്തിലെ കുഞ്ഞുണ്ണിയുടെ സ്മരണ വിജയനിലേക്കു തിരികെയെത്തുകയാണ് ആ മടക്കയാത്രയിൽ ….,
സി.വി. ബാലകൃഷ്ണന്‍റെ പ്രശസ്ത നോവലായ കാമമോഹിതത്തിലെ ജാജലിയുടെ ജീവൻ അകത്തു പ്രവേശിച്ച സാഗരദത്തനെപ്പോലെ കുഞ്ഞുണ്ണിയുടെ ആത്മാവ് ഓ.വി.വിജയനിലേക്കു പരകായ പ്രവേശം നടത്തി….,
തൂതപ്പുഴയുടെ വഴിത്താരകളിലൂടെ നടന്നു അവർ . കടലായി തീർന്ന തടാകത്തിന്‍റെ സന്നിധിയിൽ ഇരുന്നു അവർ. കുഞ്ഞുണ്ണിയും നിർമ ലാനന്ദനും
സഹ നൗ ദു ന ക്ത്
ആ മടക്കയാത്രയിൽ രവിയുടെ പുനർജെനി അനുഭവിക്കുകയാണ് കുഞ്ഞുണ്ണിയിലൂടെ ഓ.വി.വിജയൻ ….,
കുഞ്ഞുണ്ണി വിളിച്ചു ആർദ്രതയോടെ …,
” ബാലാ ‘
” പറയു ഉണ്ണി ”
” ബാലാ , എ ന്‍റെ കുട്ടി – ”
” പറയു ”
” അവൾ എന്‍റെ ആയിരുന്നില്ല ” ഗുരുസാഗരത്തിലെ കുഞ്ഞുണ്ണി ചത്രകാര ന്‍റെ ഭാവനയിൽ
ഇപ്പോൾ ഉൾപുഴ സംഗമത്തിന് മീതെ തിമിർത്തൊഴുകി . അത് കടലിലേക്ക് ഒഴുകിപ്പരന്നു . ഇപ്പോൾ ശിവാനിയുടെ ഏറ്റുപറയലിന്‍റെ കനിവ് കടലാകുന്നത് അറിയുകയാണ് , കനിവി ന്‍റെ കടലിൽ നിരാസത്തിന്‍റെ ഖേദം
ശിവാനിയുടെ ജന്മ രഹസ്യം കുഞ്ഞുണ്ണിയിൽ ഒരു കടൽപോലെ വന്നു നിറയുകയാണ് …കുഞ്ഞുണ്ണി ഒരു തിരയായി നിലവിളിച്ചു.
അദ്ധ്യയനത്തിന്‍റെ പ്രളയജലത്തിൽ മുങ്ങിപൊങ്ങി നിലവിളിച്ചു , സതീർഥ്യ എന്നെ കരകയറ്റുക , സതീർഥ്യ നീയെനിക്കു ദീക്ഷ തരിക …,
ഉണ്ണീ … നീ… ഗുരുവിനെ തേടുകയല്ലേ …?
അതെ
നോക്കു, ഏതാ നി ന്‍റെ ഗുരു –
കടലിന്‍റെ വിസ്തൃതിയിൽ ഇപ്പോൾ ഗുരു പ്രസാദം നിറഞ്ഞു. കടലിനു മുകളിൽ കല്യാണിയുടെ ശബ്ദം കേട്ടു….,
” അച്ഛാ , അച്ഛൻ ഖേദിക്കുന്നുവോ …?”
” അതെ മകളെ ”
“ ജൈവധാരയുടെ നിരന്തരതയെ കുറിച്ച് അച്ചന്‍റെ പൂച്ച, പരീക്ഷിത്തു അച്ഛന് ഉപദേശം തന്നില്ലേ ..?”
‘തന്നു”
” ഈ ജന്മത്തിലല്ലേ ഞാൻ അച്ഛന്‍റെ മകളല്ലാത്തതായിരുന്നിട്ടുള്ളു ? പുറകോട്ടു തിരിഞ്ഞു നോക്കു. അച്ഛന് ഓർമയില്ലേ, ഞാൻ ശുകനും അച്ഛൻ വ്യാസനുമായിരുന്നത് ?”
അറിവ് നേടി ശുകൻ ജനകന്‍റെ കൊട്ടാരത്തിലെത്തി . തേജസ്വിയായ ബ്രഹ്മചാരിയെക്കണ്ടു ജനകൻ ആർദ്രനായി. ശുക പിതാവായ വ്യാസനെ സമീപിച് ജനകൻ പറഞ്ഞു ,
” ഈ അറിവ് നേടിയാൽ അങ്ങയുടെ മകൻ അവ ന്‍റെ ശരീരം വെടിയും ”
” എന്‍റെ മകനെ തടയാൻ എനിക്കവകാശമില്ല ” വ്യാസൻ പറഞ്ഞു …,
” എന്നാൽ ബ്രഹ്മഹിതം പോലെ ”
ജനകൻ ശുകന് അറിവ് പകർന്നുകൊടുത്തു. ശുകൻ അറിവിൽ ജ്വലിച്ചു . ജ്വാലയുടെ പാരമ്യത്തിൽ ശുകൻ ബന്ധനമേറ്റു ആദി ഭൂതങ്ങളിൽ ങ്ങളിൽ ലയിച്ചു.
സാക്ഷാത്കൃതനായ വ്യാസ മഹർഷി വീണ്ടും അച്ഛനായി . അച്ഛന്‍റെ ദുഃഖം അയാളിലേക്ക് തിരിച്ചുവന്നു . ശുകനെത്തേടി അയാൾ പ്രപഞ്ച ധാതുക്കളിലൂടെ അലഞ്ഞു…………,
നിസ്സ്വാന്തനമായ തന്‍റെ മടക്കയാത്രയിൽ കുഞ്ഞുണ്ണി അല്ല ഓ. വി.വിജയൻ പ്രലപിച്ചു , ” ശുകാ മകനെ ..,അല്ല .,രവി മകനെ , കുഞ്ഞുണ്ണി മകനെ ……….., !”
വിശ്വപ്രേകൃതി ചെകിടോർത്തു ശതകോടി ദലസ്വരങ്ങൾ ഇപ്പോൾ സമൂർത്തങ്ങളായി ; ജലധാരകൾ , ശിഖിര സ്പന്ദങ്ങൾ , സാക്ഷരങ്ങളായി , മരങ്ങളും ചെടികളും നീരുറവുകളും കാലത്തിട്ടുകളും കല്യാണിയുടെ അഥവാ പദ്മയുടെ അഥവാ മൈമുനയുടെ ശബ്ദത്തിൽ വിളികേട്ടു ..,
” അച്ഛാ ! അച്ഛാ ! “ആ ഉൾവിളി വിജയൻ തിരിച്ചറിഞ്ഞു . തന്‍റെ കഥാപാത്രങ്ങളുടെ സ്നേഹസ്വരങ്ങൾ ..,
രവിയേയും കുഞ്ഞുണ്ണിയെയും സൃഷ്ട്ടിച്ച തന്‍റെ പേനയുടെ ശക്തി
അല്ല തന്‍റെ മനസ്സിന്‍റെ ശക്തി ഭാവനയുടെ ശക്തി !……,
അത് കാലത്തിന്‍റെ ആവശ്യമായിരുന്നു .. അല്ലെങ്കിൽ ഖാസിക്കിന് മുൻപും അതിനു ശേഷവും എന്ന് വേർതിരിക്കാൻ ഒരു അടയാളം ഇല്ലാതാ കുമായിരുന്നു …
അതായിരുന്നു തന്‍റെ നിയോഗം എന്ന് ഇപ്പോൾ താനറിയുന്നു….,
മതി .! ഇതു എന്‍റെ തീർഥ യാത്രയാണ് . ഈ തീർഥ യാത്രയിൽ എനിക്ക് ദ ർശനങ്ങളായി തീർന്ന മലയാളത്തിലെ എന്‍റെ പ്രിയ പദ ങ്ങൾ..,
പ്രിയ കഥാപാത്രങ്ങൾ ..,
പ്രിയപ്പെട്ട സ്ഥലരാശികൾ , ചെറു ജീവികൾ …, തൃപ്തിയായി ഇനി വേണ്ട ഇവിടെക്കൊരു യാത്ര …,
വിജയന്‍റെ ആത്മാവിന് ചിറകു മുളക്കുകയാണ് ..,
മുന്നിൽ ഒരു യാത്രാമുഖം … വഴിത്താരയിൽ അകമ്പടി സേവിക്കാൻ തയ്യാറായ മേഘ കൂട്ടങ്ങൾ ….,..
യാത്രതുടങ്ങി .. അതാ പരലോകത്തിൽ തന്‍റെ വിശേഷങ്ങളറിയാൻ ആകാംക്ഷ ഭ രിതര യിനിൽക്കുന്നവർ ആരൊക്കെ …….,?
ചിലരെ വ്യക്തമാകുന്നുണ്ട് …,
എം . കൃഷ്ണൻ നായർ , വൈക്കം ചന്ദ്രശേഖരൻ നായർ , വൈക്കം മുഹമ്മദ് ബഷീർ , കെ.പി. അപ്പൻ , ഓ.എൻ .വി കുറുപ്പ് , മാധവികുട്ടി , കാക്കനാടൻ ,കുഞ്ഞബ്ദുള്ള ,നിത്യ ചൈതന്യ യതി , എ. അയ്യപ്പൻ, എ . പി. നാരായണപിള്ള, , പിന്നെയും ആൾകാർ ഒരുപാടു പേരുണ്ടല്ലോ ആ നിൽക്കുന്നത് ശേഷക്രിയ എഴുതിയ സുകുമാരൻ അങ്ങനെ അങ്ങനെ …വിജയൻ അങ്ങനെ പരലോകെത്തെ ക്കെത്തികൊണ്ടിരുന്നു …
ഖസാക്കിലെ കഥാപാത്രങ്ങൾ
അനവദ്യ സുന്ദരമായ തൃപ്തിയുടെ സംഗീതം അപ്പോൾ സമൂർത്തങ്ങളായി
About The Author
No related posts.