LIMA WORLD LIBRARY

മുത്തശ്ശിയുടെ ഗദ്ഗദങ്ങള്‍ – സിസിലി ജോര്‍ജ് (ഇംഗ്ലണ്ട്)

എണ്ണക്കിണ്ണം മേല്‍ക്കരയില്‍ വച്ച് മെല്ലെമെല്ലെ ഒതുക്കുകളിറങ്ങി. വെള്ളത്തിന് പച്ച നിറം ഇന്നലത്തേക്കാള്‍ കൂടിയിട്ടണ്ട്. ഒരുകുമ്പിള്‍ കയ്യില്‍ കോരിയെടുത്ത് മൂക്കില്‍ ചേര്‍ത്ത് പിടിച്ചു. വെള്ളത്തിനല്പം നാറ്റം കൂടിയുണ്ട്. ‘കുളി മുടങ്ങീലോ… വെള്ളം ചീത്ത്യായീയ്ക്കണൂ… കുളി ഇനി കുളിമുറീലാവാം…’چ മനസ്സ് മടുത്ത് ഇറങ്ങിയ ഒതുക്കുകല്ലുകള്‍ ചവിട്ടിക്കയറി എണ്ണക്കിണ്ണം കയ്യിലെടുത്ത് പുറം തിരിഞ്ഞപ്പോള്‍ നീലിമ പടിക്കെട്ടുകള്‍ എടുത്തുചാടി വരുന്നു. അമ്മൂമ്മ കുളിച്ചില്ലേ? വെള്ളം ചീത്ത്യായീരിക്കണൂ… നാറ്റം! ഇനീപ്പൊ എന്താ ചെയ്യ്യാ… ആ… കുളി ഇനി വീട്ടില്. നീ വാ… ഇവിടിരിക്ക്… അമ്മൂമ്മ […]

ബോട്സ്വാന മനുഷ്യകുലത്തിന്റെ മാതൃരാജ്യം – ലീലാമ്മ തോമസ് (ആഫ്രിക്ക)

പ്രകൃതി അണിയിച്ചൊരുക്കിയ ബോട്സ്വാന. ഏതുയാത്രക്കും ഒരുതുടക്കമുണ്ട്. എന്നാൽ ഭൂമി എന്നുമെന്നെ കൊതിപ്പിച്ചിട്ടുണ്ട്.അതാണ് ബോട്സ്വാനയെപ്പറ്റികൂടുതൽ അറിയാനുള്ള അതുല്യ അവസരം എനിക്ക്ലഭിച്ചത്. .പൊന്നുതമ്പുരാൻ അണിയിച്ചൊരുക്കിട്ടും മതിവരാതെ പിന്നെപ്രകൃതിയും അണിയിച്ചു സുന്ദരിയാക്കി ഈ ബോട്സ്വാനയെ, അപ്പോൾ ഈ ഉപ്പു മരുഭൂമിക്കു വേറിട്ട അഴകുണ്ടായി.. കുലമഹിമയുള്ളതും അല്ലാത്തതുമായ ഒരുപാടുകാട്ടുചെടികൾ വീടിന്റെ തിരുമുറ്റം കയ്യടക്കി.. അതാണ് ബോട്സ്വാനയെന്ന ഉപ്പുമരുഭൂമിലോകമഹാരാജ്യത്തിന്റെ തറവാടതു. ആഫ്രിക്കൻഭൂഖണ്ഡത്തിൽ ബോട്സ്വാനയെന്ന രാജ്യം ആഫ്രിക്കക്കൊരു മാതൃകയാണ്. മിക്കആളുകളും ആഫ്രിക്കയെന്നു കേട്ടാൽ പിടിച്ചുപറിയും കലഹങ്ങളുംദാരിദ്ര്യവുമു ള്ളനാടാണന്നു കരുതും. നമ്മുടെ പിതാക്കന്മാരുടെ ഉത്ഭവ സ്ഥലമെന്നു ലോകംവെളിപ്പെടുത്തി. […]

തൊഴിലില്ലായ്മയ്‌ക്കെതിരെ ഒമാനില്‍ വ്യാപക പ്രതിഷേധം; 32,000 പേര്‍ക്ക് ജോലി നല്‍കുമെന്ന് സര്‍ക്കാര്‍

യുവാക്കള്‍ രാജ്യത്തിന്റെ ഏറ്റവും വലിയ സമ്പത്താണെന്നും അവരുടെ ആവശ്യങ്ങള്‍ക്ക് ചെവി കൊടുക്കുകയും പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ചെയ്യാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും സുല്‍ത്താന്‍ ഹൈത്തം ബിന്‍ താരീഖ് അല്‍ സെയ്ദ് അറിയിച്ചു മസ്‌ക്കറ്റ്: തൊഴില്ലായ്മയ്ക്കും സാമ്പത്തിക തകര്‍ച്ചയ്ക്കുമെതിരേ പ്രതിഷേധിക്കാന്‍ തെരുവിലിറങ്ങി ഒമാനികള്‍. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ഒമാനിന്റെ വിവിധ പ്രദേശങ്ങളില്‍ ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമാണ്. സൊഹാര്‍, റുസ്താഖ്, നിസ്‌വ, സൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നടക്കുന്ന പ്രതിഷേധങ്ങളുടെ ദൃശ്യങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. […]

കോവിഷീൽഡ് അവിടെ അസ്ട്രാസെനക; പേരിൽ കുരുങ്ങി പ്രവാസികൾ

അബുദാബി ∙ ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെ ഇന്ത്യയിൽ നിർമിക്കുന്ന കോവിഡ് വാക്സീന്റെ വ്യത്യസ്ത പേരുകൾ പ്രവാസികൾക്കു വിനയാകുന്നു. ഇന്ത്യയിൽ കോവിഷീൽഡ് എന്നും വിദേശത്ത് അസ്ട്രാസെനക എന്നും അറിയപ്പെടുന്ന വാക്സീൻ എടുത്തവർക്കാണു പ്രതിസന്ധി. സൗദി അറേബ്യ, യുഎഇ, കുവൈത്ത്, ഖത്തർ, ബഹ്റൈൻ, ഒമാൻ രാജ്യങ്ങളിൽ അസ്ട്രാസെനക എന്ന പേരിലാണു വാക്സീൻ റജിസ്റ്റർ ചെയ്തിരിക്കുന്നത്. കോവിഷീൽഡ് ഈ രാജ്യങ്ങളുടെ അംഗീകൃത പട്ടികയിലില്ല. അസ്ട്രാസെനക വാക്സീൻ 2 ഡോസ് എടുത്തവർക്കും ഒരു ഡോസ് എടുത്ത് 14 ദിവസം പിന്നിട്ടവർക്കുമാണ് സൗദി ഉൾപ്പെടെ […]

ഭക്ഷണക്കിറ്റ് ഹിറ്റായി; മലയാളിയെ വിരുന്നിന് ക്ഷണിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി

തൃശ്ശൂർ:കഴിഞ്ഞ വർഷം മാർച്ച് ആദ്യം പ്രഭു നടരാജൻ എന്ന മലയാളി ഇംഗ്ലണ്ടിലേക്ക് ചേക്കേറിയത് മെച്ചപ്പെട്ട ജോലി തേടിയാണ്. അവിടെയെത്തി പത്താംനാൾ ലോക് ഡൗൺ ആരംഭിച്ചു. ജോലിപ്രതീക്ഷ അസ്തമിച്ചെങ്കിലും ആ ലോക്ഡൗൺ പ്രഭുവിന്റെ ജീവിതം മാറ്റിമറിച്ചു. കോവിഡ്കാല സേവനത്തിലൂടെ ഈ 34-കാരൻ ഇപ്പോൾ അവിടെ താരമാണ്. നേടിയത് നാല് പുരസ്കാരങ്ങൾ. ഒപ്പം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനോടൊപ്പം അത്താഴവിരുന്നിനുള്ള ക്ഷണവും. ഒാക്‌സ്‌ഫോർഡ് മെയിൽ എന്ന മാധ്യമസ്ഥാപനം നടത്തിയ മേൻ ഓഫ് ദ ഇയർ എന്ന നോമിനേഷൻ പരിപാടിയിൽ ഒന്നാമതെത്തിയതാണ് […]

സംസ്ഥാനത്ത് ജൂൺ ഒന്നിന് സ്‌കൂളുകൾ തുറക്കും

തിരുവനന്തപുരം : ജൂൺ ഒന്നിന് സംസ്ഥാനത്തെ സ്‌കൂളുകൾ തുറക്കാൻ തീരുമാനം. കൊവിഡ് സാഹചര്യത്തിൽ ഇത്തവണയും ഓൺലൈനിലൂടെ തന്നെയാകും ക്ലാസുകൾ നടത്തുക. ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഇന്നുണ്ടാകും. പ്രവേശനോത്സവം സംബന്ധിച്ച തീരുമാനവും ഇന്നുണ്ടാകും. അധ്യായന വർഷം സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഇന്ന് രാവിലെ 11.30ന് വാർത്താസമ്മേളനം നടത്തും. ഒന്നു മുതൽ പത്ത് വരെയുള്ള ക്ലാസുകളാണ് ജൂൺ ഒന്നിന് തുറക്കുക. പ്ലസ്ടു ക്ലാസുകൾ സംബന്ധിച്ച് വൈകാതെ തീരുമാനമുണ്ടാകും. അതേസമയം പ്ലസ് വൺ പരീക്ഷകൾ പൂർത്തിയാകാത്തതിനാൽ തീരുമാനം വൈകും. […]

കേരളത്തിൽ 11 ജില്ലകളിൽ യെലോ അലർട്ട്; ശനിയാഴ്ച വരെ മഴ

തിരുവനന്തപുരം ∙ സംസ്ഥാനത്ത് പരക്കെ മഴയും കടല്‍കയറ്റവും. 11 ജില്ലകളില്‍ യെലോ  അലര്‍ട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച വരെ മഴ തുടരുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ചുഴലിക്കാറ്റും കാലവര്‍ഷത്തിന് അനുകൂലമായ സാഹചര്യവുമാണു സംസ്ഥാനത്ത് മഴ കനക്കാന്‍ ഇടയാക്കിയത്. മലപ്പുറം, വയനാട്, കാസര്‍കോട് ജില്ലകളിലൊഴികെ മറ്റെല്ലായിടത്തും ശക്തമായ മഴ ലഭിക്കുന്നുണ്ട്.  തിരുവനന്തപുരം തിരുവനന്തപുരത്ത് കഴിഞ്ഞദിവസം രാത്രി ആരംഭിച്ച മഴ തുടരുകയാണ്. വിതുരയിൽ നിർമാണത്തിലിരുന്ന പാലത്തിന്റെ മുകൾഭാഗം ഒലിച്ചുപോയി. മണലിയിൽ വാമനപുരം നദിക്കു കുറുകെ നിർമിച്ചുകൊണ്ടിരുന്ന പാലമാണ് […]

ഇനി സ്കൂള്‍തല തല്‍സമയ ഓണ്‍ലൈന്‍ ക്ലാസും; സാധ്യത ആരാഞ്ഞ് സർക്കാർ

സംസ്ഥാനത്തെ സ്കൂളുകളില്‍ തല്‍സമയ ഒാണ്‍ലൈൻ ക്ലാസുകള്‍ ആരംഭിക്കാന്‍ ആലോചിക്കുന്നു. വിക്ടേഴ്സ് ചാനല്‍വഴിയുള്ള സംപ്രേഷണത്തിന് പുറമെ, അധ്യാപകര്‍ അതാത് ക്ലാസുകള്‍ക്കായി ഒാണ്‍ലൈനായി ക്ലാസുകള്‍ നല്‍കുന്നതാണ് പരിഗണനയില്‍. ഇതിനായി ഗൂഗിള്‍ മീറ്റ്,  സൂം തുടങ്ങിയ ആപ്പുകളുപയോഗിക്കുന്നത് സര്‍ക്കാര്‍ആലോചിക്കുന്നു. കൂടാതെ കൈറ്റ്, വിക്ടേഴ്സ് എന്നീ സ്ഥാപനങ്ങളോട് ഏത് സാങ്കേതിക സംവിധാനം സാധ്യമാകുമെന്ന് വിദ്യാഭ്യാസ വകുപ്പ് ചോദിച്ചിട്ടുണ്ട്. സ്കൂളടിസ്ഥാനത്തില്‍ ഒാരോ ക്ലാസിലെയും ഒാരോ ഡിവിഷനും പ്രത്യേകമായി ക്ലാസ് നല്‍കുന്നതാണോ, ക്ലാസുകളുടെയോ സ്കൂളുകളുടെയോ ക്ലസ്റ്ററാണോ പ്രായോഗികം എന്ന് വിലയിരുത്തും. വിദ്യാഭ്യാസ ജില്ലാ അടിസ്ഥാനത്തില്‍ ഏകോപനം […]

സംസ്ഥാനത്ത് ഇന്ന് 28,798 പേർക്ക് കോവിഡ്; 151 മരണം

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 28,798 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.   മലപ്പുറം 4751 എറണാകുളം 3444 പാലക്കാട് 3038 കൊല്ലം 2886 തിരുവനന്തപുരം 2829 തൃശൂർ 2209 ആലപ്പുഴ 2184 കോഴിക്കോട് 1817 കോട്ടയം 1473 കണ്ണൂർ 1304 ഇടുക്കി 1012 പത്തനംതിട്ട 906 കാസർഗോഡ് 572 വയനാട് 373 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,44,372 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.95 ആണ്. റുട്ടീൻ സാമ്പിൾ, […]