എണ്ണക്കിണ്ണം മേല്‍ക്കരയില്‍ വച്ച് മെല്ലെമെല്ലെ ഒതുക്കുകളിറങ്ങി. വെള്ളത്തിന് പച്ച നിറം ഇന്നലത്തേക്കാള്‍ കൂടിയിട്ടണ്ട്. ഒരുകുമ്പിള്‍ കയ്യില്‍ കോരിയെടുത്ത് മൂക്കില്‍ ചേര്‍ത്ത് പിടിച്ചു. വെള്ളത്തിനല്പം നാറ്റം കൂടിയുണ്ട്.
‘കുളി മുടങ്ങീലോ… വെള്ളം ചീത്ത്യായീയ്ക്കണൂ… കുളി ഇനി കുളിമുറീലാവാം…’چ
മനസ്സ് മടുത്ത് ഇറങ്ങിയ ഒതുക്കുകല്ലുകള്‍ ചവിട്ടിക്കയറി എണ്ണക്കിണ്ണം കയ്യിലെടുത്ത് പുറം തിരിഞ്ഞപ്പോള്‍ നീലിമ പടിക്കെട്ടുകള്‍ എടുത്തുചാടി വരുന്നു.
അമ്മൂമ്മ കുളിച്ചില്ലേ?
വെള്ളം ചീത്ത്യായീരിക്കണൂ… നാറ്റം!
ഇനീപ്പൊ എന്താ ചെയ്യ്യാ…
ആ… കുളി ഇനി വീട്ടില്. നീ വാ… ഇവിടിരിക്ക്…
അമ്മൂമ്മ കാല് താഴ്ത്തിയിട്ട് പടിയിലിരുന്നു. നീലിമ മൊബൈല്‍ അരികില്‍ വച്ച് അമ്മൂമ്മയോട് ചേര്‍ന്നിരുന്നു.
കുളക്കടവില്‍ വളര്‍ന്ന് പന്തലിച്ചുനിന്ന ഇലഞ്ഞിമരം അവര്‍ക്ക് തണലേകി. മുറ്റി കിളിച്ച് ചുവന്ന പൂക്കള്‍ ചൂടി, തെച്ചിക്കാടുകള്‍ അവരെ മുട്ടിയുരുമ്മി ഇക്കിളികൂട്ടി.
നേര്‍ത്തകാറ്റ് കുളത്തിലെ അല്പം പച്ചപ്പ് പടര്‍ന്ന വെള്ളത്തിനു മുകളില്‍ കുഞ്ഞോളമിളക്കി ചാഞ്ചാടിക്കളിച്ചു.
അമ്മൂമ്മയുടെ വെളുത്തുതടിച്ച കൈത്തണ്ടയില്‍ തലോടി നീലിമയിരുന്നു. പാറിപ്പറക്കുന്ന അവളുടെ കുറുനിരകള്‍ കാറ്റിനൊത്ത് ചലിച്ചു.
അമ്മൂമ്മയുടെ മുടിയിഴകള്‍ കൂടുതല്‍ നരച്ചിരിക്കുന്നു. കഴിഞ്ഞവര്‍ഷം കോളേജ് അടച്ച് വന്ന സമയത്ത് അമ്മൂമ്മ ഇളയ മകനെ സന്ദര്‍ശിക്കാന്‍ അമേരിക്കയില്‍ പോയിരിക്കുകയായിരുന്നു. ഇപ്രാവശ്യം അമ്മൂമ്മ വീട്ടില്‍ തിരിച്ചെത്തിയെന്ന വാര്‍ത്തയാണ് നീലിമയ്ക്ക് ഏറ്റവും സന്തോഷം നല്‍കിയത്.
ഇപ്പോള്‍ പണ്ടത്തേപ്പോലെ വിരസതയൊന്നും അനുഭവപ്പെടാറില്ല. മൊബൈലും ലാപ്പ്ടോപ്പും ഒക്കെ കൂടെയുണ്ടല്ലോ. എത്രയൊക്കെ പറഞ്ഞിട്ടും അച്ഛന്‍ ഇന്‍റര്‍നെറ്റ് കണക്ഷന്‍ എടുക്കാന്‍ തയ്യാറായിട്ടില്ല. വൈഫൈയും മറ്റും കിട്ടണമെങ്കില്‍ ശരണം ഈ കുളക്കടവ് തന്നെയാണ്. ആരോ ഉപയോഗിക്കുന്നതില്‍ തൂങ്ങിപ്പിടിക്കാം.
‘നീ പോയാല്‍ പിന്നെ ഈ കുന്ത്രാണ്ടം ആര്‍ക്ക് വേണം?’چ
അച്ഛന്‍റെ ചോദ്യം അതാണ്. കാര്യം ശരിയാണ്. വീട്ടില്‍ ആര്‍ക്കും ഇതൊന്നും വേണ്ട. അമ്മൂമ്മയ്ക്ക് പറയാന്‍ കുറേ ബാങ്കളൂര്‍ കഥകളും ഇറാന്‍ ഇറാക്ക് യുദ്ധാനുഭവങ്ങളുമാണ്. വാര്‍ത്താ മാദ്ധ്യമങ്ങളും വിവര സാങ്കേതിക വിദ്യകളും ഒന്നും വളര്‍ന്നിട്ടില്ലാത്ത ആ കാലത്ത് തപാല്‍ ആപ്പീസുകളും അവിടെ ‘ട്രങ്ക്’ ബുക്ക് ചെയ്ത് കാത്തിരുന്ന മണിക്കൂറുകളുമൊക്കെയാണ് വലിയ സംഭവങ്ങള്‍! ഇന്ന് ലോകം വിരല്‍തുമ്പിലാണെന്നത് എത്ര ആശ്വാസകരം!ഇതൊന്നുമില്ലാതെ അവരൊക്കെ ചിലവഴിച്ച ആ പഴയ കാലങ്ങള്‍ ഇപ്പോഴും അമ്മുമ്മ അയവിറക്കും
ഇംഗ്ലീഷ് മീഡിയത്തില്‍ മാത്രം പഠിച്ച നീലിമയ്ക്ക് മലയാളം കഷ്ടിച്ച് കൂട്ടിവായിക്കാനറിയാം. എന്നാല്‍ ഭാഷാപാണ്ഡിത്യത്തില്‍ അമ്മൂമ്മ ഒരു വിദുഷിയാണ്. ഇംഗ്ലീഷും, മലയാളവും, തമിഴും, തെലുങ്കും, കന്നഡയും, ഹിന്ദിയും, അറിബിയുമൊക്കെ എഴുതാനും വായിക്കാനും സംസാരിക്കാനുമറിയുകയെന്നത് ഒരു ചെറിയ കാര്യമല്ലല്ലോ. എല്ലാ ഭാഷയിലുമുള്ള കൃതികള്‍ ഇപ്പോഴും വായിച്ചു രസിക്കുന്ന അമ്മൂമ്മ ഒരു എന്‍സൈക്ലോപീഡിയ തന്നെയാണെന്ന് തോന്നിയിട്ടുണ്ട്. ഇപ്പോഴും അത്യാവശ്യം ഇന്‍റര്‍നെറ്റും ലാപ്ടോപ്പുമൊക്കെ അമ്മൂമ്മ കൈകാര്യം ചെയ്യുന്നുമുണ്ട്. ഇത്തരം താല്പര്യങ്ങളൊന്നുമില്ലാത്തത് അച്ഛനാണ്. ഏക്കറുകണക്കിന് ഏലത്തോട്ടവും റബറും പച്ചക്കറി കൃഷിയുമൊക്കെയാണ് അച്ഛനും അമ്മക്കും ഇഷ്ടം. ഈ കാലഘട്ടത്തിലും ഇങ്ങനെ ജീവിക്കുന്നവര്‍ ഉണ്ടോ?
‘നല്ല അരിയും പച്ചക്കറികളുമൊക്കെത്തിന്ന് ക്യാന്‍സറും ഷുഗറും പ്രഷറുമൊന്നുമില്ലാതെ ഭൂമിയില്‍ ജീവിക്കാം എന്നാണ് അച്ഛന്‍റെ വേദവാക്യം. അമ്മ പിന്നെ രാമന്‍റെ പാതയിലെ സീതാദേവിയാണ്. എന്‍റെ ഒരു കഷ്ടകാലം!’چ چ
എന്താ കുട്യേ…. നീ പിറുപിറുക്കുന്നേ!
ഒന്നൂംല്യ അമ്മൂമ്മേ…. അവിടെ ഇന്‍റര്‍നെറ്റ് കിട്ട്ണില്യാ….
ഓ…. അതാണോ? നിന്‍റച്ഛന് അതിലൊന്നിനും താല്പര്യംല്ലാലോ?
ആ…. അമേരിക്കേല് കൊച്ചച്ഛനും ആന്‍റീം മക്കളുമൊക്കെ സുഖായിരിക്കണൂലോ…. എന്താ അവിടുത്തെ വിശേഷങ്ങള്‍?چ
എന്ത് വിശേഷം കുട്ട്യേ….യന്ത്രം പോലെ ജീവിതം ഓടിത്തീര്‍ക്കുകല്ലേ…..അവരൊക്കെ എല്ലാവരും വല്യേ സന്തോഷത്തിലാ…രാവിലെ അലാറം വച്ചെഴുന്നേല്‍ക്കാ……അത്യാ
വശ്യം ദിനകൃത്യങ്ങള് ചെയ്യാ….ബാക്കിയൊക്കെ കാറില്……ബ്രെയ്ക്ക്ഫാസ്റ്റും മെയ്ക്കപ്പും ഒക്കെ. സ്കൂളില് പോണ ജീവയും ജെയ്ക്കുമൊക്കെ കാറോടിച്ചാണ് പോകുന്നത്.വീട്ടില് വന്നാലോ, എല്ലാവരും സ്വന്തം മുറിയില്‍ അടച്ചിരുന്ന് മൊബൈലും ലാപ്പും ഒക്കെയായി ഒരു ജീവിതം. എനിക്കങ്ങ് ബോറടിക്ക്യായിരുന്നു.
ങേ! സ്കൂളില്‍ പഠിക്കുന്നവരും കാറോടിയ്ക്കോ?!!چ
പിന്നില്ലാണ്ട്.കാറില്ലാതെ അവര്‍ക്ക് ജീവിതമില്ല. പിന്നെ ഈ മൊബൈലും. ഒക്കെ അതില്ണ്ട്. ഹോം വര്‍ക്ക് അടക്കം. ഒറ്റയ്ക്കിരുന്ന് സംസാരം. കുറച്ച് വലുതാവുമ്പോഴേക്കും ഇവറ്റകള്‍ക്കൊക്കെ കാത് കേള്‍ക്കുമോന്നാ സംശയം. ഇതൊന്നും ഉപയോഗിക്കാതിരുന്നിട്ട് എനിയ്ക്കിപ്പഴേ ചെവിയൊക്കെ പതുക്കെയാ….چ
നീലിമ പൊട്ടിച്ചിരിച്ചു. ഈ അമ്മൂമ്മേടെ ഒരു കാര്യം. അവള്‍ അമ്മൂമ്മയുടെ പതുപതുത്ത കൈത്തണ്ടയില്‍ തലോടി. സുഖസമൃദ്ധമായ അമേരിക്കന്‍ ജീവിതം അവള്‍ സ്വപ്നം കണ്ടു. പഠനം കഴിഞ്ഞാല്‍ ആന്‍റിയേയും അങ്കിളിനേയും ‘സോപ്പിട്ട്’ എങ്ങിനേയും അമേരിക്കയില്‍ ചെന്നെത്തണം! ദിവാസ്വപ്നത്തിലേക്ക് ഊളിയിടാന്‍ വിടാതെ അമ്മൂമ്മ അമേരിക്കന്‍ കഥകള്‍ ഒഴുക്കോടെ നിരത്താന്‍ തുടങ്ങിക്കഴിഞ്ഞു.
‘നിന്‍റെ കൊച്ചച്ചന്‍ ഇപ്പോള്‍ ഒരു പുതിയ വീട് വാങ്ങിയിട്ടുണ്ട്. വീടെന്ന് പറഞ്ഞാല്‍ ഒരു ഇടത്തരം കൊട്ടാരം. വീടിന്‍റെ പിന്‍ഭാഗം മനോഹരമായ ഒരു ജലാശയത്തിന് അഭിമുഖമാണ്. കൃത്രിമമായി നിര്‍മ്മിച്ച ജലാശയത്തെ ചുറ്റി ഏഴ് രമ്യഹര്‍മ്മ്യങ്ങള്‍!! മലയാളം സംസാരിക്കുന്നവര്‍ ആരും അയല്‍വാസികളായി ഇല്ല.’
ഒരു വീട്ടിലും കുട്ടികളുമില്ല. കൊട്ടാര സദൃശ്യമായ ഭവനങ്ങളില്‍ താമസക്കാരെല്ലാം
ഒറ്റയാന്മാരാണ്. പലരും രണ്ടില്‍ കൂടുതല്‍ വിവാഹം കഴിച്ച്, മോചനം നേടിയവരാണ്. എല്ലാവര്‍ക്കും വിവരിക്കാന്‍ കരളുരുക്കും കഥകളുണ്ട്. ഞാനുംകൂടെ ചെന്നപ്പോള്‍ ഞങ്ങളുടെ വീട് മാത്രം ശബ്ദമുഖരിതമായി. രാവിലെ മുതല്‍ പ്രവര്‍ത്തന നിരതമാകുന്ന ടി.വി. നാട്ടില്‍ നിന്നും മറ്റും വരുന്ന ഫോണ്‍ വിളികള്‍, പാചകത്തിനൊരുക്കുന്നതിന്‍റെ തിരക്കുകള്‍,മിക്സിയുടേയും പ്രഷര്‍ കുക്കറിന്‍റെയും സീല്‍ക്കാരങ്ങള്‍! ഇന്ത്യന്‍ പാചകത്തിന്‍റെ മസാലക്കൂട്ടുകള്‍ ഉയര്‍ത്തുന്ന ഗന്ധം!! രാത്രി എല്ലാവരും ഒന്നിച്ചിരുന്നാണ് ഭക്ഷണം. അതെന്‍റെ നിര്‍ബന്ധത്തിന് വഴങ്ങി എല്ലാവരും കൂടി തീരുമാനിച്ചതാണ്. സാധാരണ അത്തരം കൂട്ടായ കാര്യമൊന്നും അവിടെ ഉണ്ടായിരുന്നില്ലത്രെ. ഓരോരുത്തര്‍ക്ക് ഓരോ ഭക്ഷണം. ഫ്രിഡ്ജിലും ഫ്രീസറിലുമൊക്കെ നിറഞ്ഞിരിക്കുന്ന വിഭവങ്ങള്‍ ഓരോരുത്തരും എടുത്ത് ഓവണിലും മൈക്രോവേവിലും ഒക്കെ വച്ച് പാകമാക്കി കഴിക്കുന്നു. ഞായറാഴ്ച ചിലപ്പോള്‍ ഒന്നിച്ചിരിയ്ക്കാറുണ്ടായിരുന്നത്രെ!
ആദ്യത്തെ ആഴ്ച കഴിഞ്ഞതോടെ അയല്‍ വാസികള്‍ ഇടയ്ക്കും തലയ്ക്കും വീട് വിസിറ്റിനെത്തി. ഒരമ്മൂമ്മയുടെ സാന്നിദ്ധ്യം ഒരു വീട്ടിലുണ്ടാക്കിയ മാറ്റം അവരൊക്കെ ശ്രദ്ധിക്കുന്നുണ്ടെന്നറിഞ്ഞപ്പോള്‍ എനിയ്ക്കും ആശ്വാസമായി. പിന്നെ പല ദിവസങ്ങളിലായി ഞാനും നിന്‍റെ ആന്‍റിയും കുട്ടികളും ചേര്‍ന്ന് ആ ഓരോ ഭവനങ്ങളിലും സന്ദര്‍ശകരായി. പിന്നെപ്പിന്നെ ഏതെങ്കിലും വീട്ടില്‍ ആള്‍പ്പെരുമാറ്റം കണ്ടാല്‍ ഞാനവിടെ ഒറ്റയ്ക്കെത്തി ബന്ധം ഉറപ്പിക്കാന്‍ തുടങ്ങി.അങ്ങിനെയാണ് വൈവിധ്യമുള്ള ജീവിതാനുഭവങ്ങള്‍ കേട്ട് ഞാന്‍ തരിച്ചിരിക്കാന്‍ തുടങ്ങിയത്.
ڇ ‘അതെന്താ അമ്മൂമ്മേ…. അത്രയ്ക്കും ഭീകരമായ അനുഭവങ്ങള്‍?چ
അതൊക്കെണ്ട്…. ഞാനൊക്കെ നിനക്ക് പറഞ്ഞുതരാം. നീയും ഇതൊക്കെ അറിഞ്ഞിരിക്കേണ്ടത് തന്യാ….. പണ്ടത്തെ കാലമല്ല്ലോ ഇന്ന്.’چ
പറയ്…. എനിക്ക് കേള്‍ക്കാന്‍ ധൃതിയായി.
പക്ഷെ, മോളെ…..’ലോകം വളരെയധികം പുരോഗമിച്ചിരിക്കുന്നെന്ന് നമ്മളൊക്കെ അഭിമാനിക്കുന്നു. അന്നന്നത്തെ വിഭവങ്ങള്‍ വിരല്‍തുമ്പില്‍ എത്തിനില്‍ക്കുമ്പോഴും ഒരു ഭയാശങ്കയുടെ നിഴലിലാണ് ഇന്ന് ലോകം.’چ
‘ഭയാശങ്കയോ…. അതെന്താ… വല്ല സുനാമിയുമാണോ?’چ
അതിനേക്കാള്‍ ഭയാനകം! ലോകം മുഴുവന്‍ തകര്‍ക്കാന്‍ കരുത്തുള്ള സൈബര്‍ സെക്സ് അഡിക്ഷന്‍!
അമ്മൂമ്മേ….!
അതെ മോളേ. കേട്ടിട്ട് നീ ഞെട്ടേണ്ട. നിന്‍റെ പ്രായത്തിലുള്ള കുട്ടികളെ മുഴുവന്‍ തകര്‍ക്കാന്‍ ശക്തിയുള്ള ബോംബാണത്. വരും തലമുറയെ ഈ മലവെള്ളപ്പാച്ചിലില്‍ നിന്ന് തടയണ കെട്ടി രക്ഷിക്കുകയെന്നത് എളുപ്പമല്ല.
ڇ ‘നല്ല അറിവുള്ള മാതാപിതാക്കളും അധ്യാപകരുമൊക്കെ ഇതിനെപ്പറ്റിയൊക്കെ പറഞ്ഞുതരാനുണ്ടല്ലോ…. പിന്നെന്താ?’چ چ
ڇ ‘അവര്‍ക്കൊക്കെ ഒരു പരിധിയുണ്ട് മോളേ….. നമ്മുടെ നാട്ടിലൊക്കെ വളരുന്ന കുട്ടികള്‍ക്ക് ഈ കാലത്ത് ഒരല്പം നിയന്ത്രണമുണ്ട്. പക്ഷേ അമേരിക്ക പോലെയുള്ള രാജ്യങ്ങള്‍ ഈ സീമയൊക്കെ ലംഘിച്ചിരിക്കുന്നു. ആര്‍ക്കും ആരേയും സംരക്ഷിക്കാന്‍ സാധിക്കാത്ത അവസ്ഥയാണിന്ന്.چ
‘അമ്മൂമ്മേ…. നമ്മുടെ സംസ്കാരം ഇതില്‍ നിന്നൊക്കെ വ്യത്യസ്ഥമല്ലേ?’چچ
‘അത് ശരിയായിരുന്നു. പക്ഷെ ഞാന്‍ കണ്ട അനുഭവങ്ങളാണ് എന്നെ ഞെട്ടിച്ചത്. ഞാന്‍ കണ്ട അയല്‍വാസി കുടുംബങ്ങളില്‍ മൂന്നുപേര്‍ മലയാളി പെണ്‍കുട്ടികളായിരുന്നു. അമേരിക്കയില്‍ വളര്‍ന്നവര്‍. നമ്മുടെ കള്‍ച്ചറൊന്നും അവര്‍ക്കറിയില്ല. വേറെ രണ്ടുപേര്‍ മെക്സിക്കന്‍സും പിന്നെ ഒന്ന് ചൈനാക്കാരിയുമായിരുന്നു. മെക്സിക്കന്‍സ് രണ്ടുപേരും രണ്ടുപ്രാവശ്യം വീതം വിവാഹം കഴിച്ചവരായിരുന്നു. ചൈനാക്കാരി വിവാഹമേ ചെയതിട്ടില്ല. അവളുടെ ബോയ്ഫ്രണ്ട് ഈയിടെ പരിചയപ്പെട്ട ഒരു ഇന്ത്യന്‍ വംശജനാണ്. മുമ്പ് ഉണ്ടായിരു ന്നതും ഒരു ഗുജറാത്തിയായിരുന്നത്രെ. രണ്ടാമത്തവനേയും അവള്‍ തഴയാന്‍ തീരുമാനിച്ചിരിയ്ക്കയാണെന്ന് പറഞ്ഞു. ഏഴാമത്തെ വീട്ടില്‍ ഒരു ഫ്രഞ്ചുകാരന്‍ മധ്യവയസ്കനാണ്. ഒരു ഒറ്റയാനാണെന്നാണ് എനിക്ക് തോന്നിയിരുന്നത്. പിന്നെയാണ് മനസ്സിലായത് അവന്‍ ഇണകളെ മാറിമാറി പരീക്ഷിച്ചുകൊണ്ടിരിയ്ക്കയാണെന്ന്. അവന്‍ പുറത്തുപോകുമ്പോഴും വരുമ്പോഴും എന്നെ വിഷ് ചെയ്യും. എന്നും ഓരോ പുതിയ പെണ്‍കുട്ടികളെ കൂടെ കാണാം. പുതിയ പുതിയ പൂക്കള്‍!
ڇ ആദ്യം പറഞ്ഞ ‘മലയാളി’- അങ്ങനെ പറയാന്‍ പറ്റില്ല – അവരുടെ മാതാപിതാക്കളുടെ ജന്മസ്ഥലം കേരളമായിരുന്നെന്ന് മാത്രം. ആ!! ആ മലയാളി പെണ്‍കുട്ടികള്‍ രണ്ടുപേരും ചേര്‍ന്നാണ് ആ വീട് വാങ്ങിയിരിക്കുന്നത്. അവരുടെ സംസാരവും പെരുമാറ്റവും ഒരല്പം പിഴച്ചതാണെന്ന് എനിയ്ക്ക് തോന്നി. രണ്ടുപേരും ഏതാണ്ട് ഭാര്യാഭര്‍ത്താക്കന്മാരേപ്പോലെ….!!
ڇ ‘അതൊക്കെ ഇന്ന് നമ്മുടെ പട്ടണങ്ങളിലും തുടങ്ങീട്ടുണ്ട് അമ്മൂമ്മേ….. ഇന്നാള് എന്‍റെ ഫ്രണ്ട്സൊക്കെ പങ്കുവച്ച ചില കാര്യങ്ങള്‍.’چ
ڇ ‘ആ….. ലോകത്തിന്‍റെ കീഴ്മേല്‍ മറിച്ചില്‍ അവിടെ ആരംഭിക്കുന്നു മോളെ….ദൈവസൃഷ്ടിയെ മനുഷ്യന്‍ വെല്ലുവിളിക്കുന്നു.چ
ڇ ‘ഇനി മറ്റ് അയല്‍വാസികളും തഥൈവ…’چ
ڇ ‘എന്നുപറഞ്ഞാല്‍ എന്താണ് അമ്മൂമ്മേ….’چ
ڇ ‘ഓ….. സീഡികളും വീഡിയോ ക്ലിപ്പുകളും പോണ്‍ വീഡിയോയുടെ അതിപ്രസരവുമൊക്കെ അവരെയെല്ലാം തകിടം മറിച്ചിരിക്കുന്നു. ഈ കാരണം പറഞ്ഞ് പങ്കാളികളെ ഉപേക്ഷിച്ചവര്‍ ഇപ്പോള്‍ അതിനൊക്കെ അടിമകളായിരിക്കുന്നെന്നാണ് ഞാന്‍ മനസ്സിലാക്കിയത്. ചിലര്‍ വീഡിയോ ഗെയിമുകളില്‍ മുഴുകുന്നു. ഈ ഗെയിമുകള്‍ പോലും ടാര്‍ഗറ്റ് ചെയ്യുന്നത് സെക്സാണ്. നീ ചെറിയ കുട്ടിയാണെന്നൊന്നും ഇപ്പോള്‍ എനിക്ക് തോന്നുന്നില്ല. ഓരോ കുട്ടിയും കരുതുന്നത് ഞാനെന്തുചെയ്താലും മറ്റാരും ഒന്നും അറിയുകയില്ലെന്നാണ്. നമ്മുടെ വീട് തന്നെ നോക്ക്! നിന്‍റെ മാതാപിതാക്കള്‍ ഇതൊന്നും അറിയുന്നില്ല….. ജൈവക്കൃഷിയും ആരോഗ്യസംരക്ഷണവുമൊക്കെയായി അവര്‍ ജീവിതം ആസ്വദിക്കുന്നു.’چ
ڇ ‘അമ്മൂമ്മ എന്നെ സംശയിക്കുകയാണോ?’چ
ڇ ‘അല്ല മോളേ….. മാതാപിതാക്കള്‍ പോലും വഴിതെറ്റുന്ന ഇന്നത്തെ കാലഘട്ടം എന്നെ ഭയപ്പെടുത്തുന്നു.’چ
ڇ ‘ശരിയാണ്….പ്രതിവിധി ഇല്ലാത്ത മാറ്റങ്ങള്‍!’چ
ڇ ‘ആ…..നേരം കുറെയായി. വാ മോളേ…..നമുക്ക് പോവാം. ടിവിയില്‍ സീരിയലുകള്‍ തുടങ്ങിക്കാണും.’
ڇ’അതും അമ്മായിയമ്മയും മരുമകളും കൂടെയുള്ള മത്സരമല്ലെ?’چ
ڇ’ആ…ശരിയാണ് മോളേ…എന്നാലും അതൊക്കെ കണ്ടിരിക്കാം. വയസ്സായവര്‍ക്ക് വേറെന്ത് സന്തോഷം!നേരം കൊല്ലണ്ടെ?!’چ
چ
About The Author
No related posts.