കടലാഴങ്ങൾ – സി. ജി. ഗിരിജൻ ആചാരി തോന്നല്ലൂർ

എത്ര മുങ്ങിത്തപ്പിയാലും കടലാഴങ്ങളുടെ തുടിപ്പുകളറിയാനാവില്ല. ആരൊക്കെയോ ബാക്കിവച്ചുപോയ കഥകളിലെല്ലാം കടൽത്തീരത്തെ മണൽപ്പരപ്പിൽ കടലമ്മ കള്ളിയെന്നെഴുതിയവരെക്കുറിച്ചുണ്ടായിരുന്നു…. പലവട്ടം തിരയായ് വന്നവൾ മായ്ച്ചു കളഞ്ഞതും സത്യം… പിന്നെയും എഴുതിയവരെ തൻ കള്ളിയല്ലെന്ന സത്യം അവൾക്ക് ബോധ്യപ്പെടുത്തേണ്ടി വന്നത് അവരെയും കൂട്ടികൊണ്ടുപോയി കടലാഴങ്ങൾ കാണിച്ചുകൊണ്ടായിരുന്നു…. കോടാനുകോടിയുടെ രത്നങ്ങളും പവിഴങ്ങളും സ്വന്തമായുള്ള താനെന്തിനു കള്ളിയാവണമെന്ന ചോദ്യത്തിനു മറുപടിയേകാൻ അവർക്ക് വാക്കുകൾ ഇല്ലായിരുന്നു… മടക്കയാത്ര ആഗ്രഹിച്ചയവരോട് സത്യമറിഞ്ഞിട്ട് പോയാൽ മതിയെന്ന വാക്കുകൾ പറഞ്ഞിട്ട്, അവൾ വീണ്ടും കരയിലേക്ക് തിരയായ് പടർന്നുകയറി തന്നെ ഇനിയും കള്ളിയെന്നുവിളിക്കുന്നവരെ […]
പൂവും പുല്ലും – ബേബി കാക്കശ്ശേരി (സ്വിറ്റ്സർലൻഡ്)

അബുദാബിയിൽ നിന്നും അബ്ദുള്ള നാട്ടിൽ വന്നു അത്തറിൻ സുഗന്ധം പോൽ വാർത്തയെമ്പാടും പൊങ്ങി ! കൂട്ടുകാർ ഓടിക്കൂടി കുപ്പികൾ ഒഴിഞ്ഞാടി കാമിനി നബീസുമ്മ കാമഗാനങ്ങൾ പാടി. അബ്ദുള്ള മേലിൽ അബു – ദാബിയിൽ പോകുന്നില്ല ചാണക ഗന്ധം പോലെ വാർത്തയെമ്പാടും പൊങ്ങി ! കൂട്ടുകാരെല്ലാം മുങ്ങി നാട്ടുകാർ നടുങ്ങിപ്പോയ്! കാമിനി നബീസുമ്മ തേച്ചിട്ട് മടങ്ങിപ്പോയ്! മാനവ മലരിനു മണമാണത്രേ പണം, അല്ലെങ്കിൽ തൃണം; നമ്മേ കാർന്നുതിന്നുന്നീ വ്രണം !!
ഗൽവാൻ: കൂടുതൽ ചൈനീസ് സൈനികർ മരിച്ചെന്നെഴുതിയ ബ്ലോഗർക്ക് തടവുശിക്ഷ

ബെയ്ജിങ് ∙ കിഴക്കൻ ലഡാക്കിലെ ഗൽവാനിൽ ഇന്ത്യയുമായുള്ള ഏറ്റുമുട്ടലിൽ ചൈനയ്ക്കുണ്ടായ ആൾനാശത്തെപ്പറ്റി എഴുതിയ പ്രമുഖ ബ്ലോഗർ ക്വി സിമിങ്ങിന് കോടതി 8 മാസം തടവുശിക്ഷ വിധിച്ചു. രക്തസാക്ഷികളെ അപകീർത്തിപ്പെടുത്തി എന്നാരോപിച്ചാണ് നടപടി. പോർട്ടലുകളിലൂടെയും മാധ്യമങ്ങളിലൂടെയും ക്വി സിമിങ് 10 ദിവസത്തിനകം മാപ്പു ചോദിക്കണമെന്നും നാൻജിങ് കോടതി ഉത്തരവിട്ടു. 25 ലക്ഷത്തിലധികം ഫോളോവേഴ്സുള്ള ബ്ലോഗറാണു 38 വയസ്സുകാരനായ സിമിങ്. വിചാരണയ്ക്കിടെ സിമിങ് കുറ്റസമ്മതം നടത്തുകയും തെറ്റ് ആവർത്തിക്കില്ലെന്ന് ഉറപ്പുനൽകുകയും ചെയ്തതിനാലാണു ലഘുവായ ശിക്ഷ വിധിക്കുന്നതെന്നു കോടതി പറഞ്ഞു. മാർച്ച് […]
ബ്രിട്ടനിൽ കോവിഡ് മരണമില്ലാത്ത ദിനം

ലണ്ടൻ ∙ ഒരു വർഷത്തിനിടെ ബ്രിട്ടനിൽ കോവിഡ് ബാധിച്ചു മരണമൊന്നും റിപ്പോർട്ട് ചെയ്യാത്ത ദിവസമായി ചൊവ്വാഴ്ച. 2020 മാർച്ചിലായിരുന്നു ഇതിനു മുൻപ് മരണമില്ലാത്ത ദിനം. അതിനു ശേഷമുള്ള എല്ലാ ദിവസവും ആളുകൾ മരിച്ചു. ഇതുവരെ 1.27 ലക്ഷം പേരാണ് ബ്രിട്ടനിൽ ആകെ മരിച്ചത്. ഏറ്റവും കൂടുതൽ ആളുകൾ മരിച്ച രാജ്യങ്ങളിൽ അഞ്ചാമതാണ് ബ്രിട്ടൻ. English Summary: Covid Britain updates
ഡിസംബറോടെ ലോക്ഡൗണ്‍ പൂര്‍ണമായി പിന്‍വലിക്കാനാകും
രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ ഡിസംബറാകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. മെയ് ഏഴ് മുതൽ രാജ്യത്ത് കോവിഡ് കേസുകളിൽ കുറവ് തുടരുന്നുണ്ട്. മെയ് 28 മുതൽ പ്രതിദിനം രണ്ടു ലക്ഷത്തിന് താഴെ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഏറ്റവും ഉയർന്ന കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിന് ശേഷം മെയ് ഏഴ് മുതൽ 69 ശതമാനത്തോളം കേസുകൾ കുറഞ്ഞെന്നും ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു. കോവിഡ് കേസുകൾ കുറയുമ്പോൾ നിയന്ത്രണങ്ങൾ വളരെ ജാഗ്രതയോടെ മാത്രമേ […]
രണ്ടാം തരംഗത്തിൽ പൊലിഞ്ഞത് 594 ഡോക്ടര്‍മാരുടെ ജീവനുകൾ; മുന്നിൽ ഡൽഹി

വിദേശ വാക്സീനുകള്‍ക്ക് ഇളവുമായി ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍. ലോകാരോഗ്യസംഘടന അംഗീകരിച്ച വിദേശ വാക്സീനുകള്‍ക്ക് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയ ശേഷം ഇന്ത്യയില്‍ മനുഷ്യപരീക്ഷണം തുടരണമെന്ന മാനദണ്ഡം ഒഴിവാക്കി. രാജ്യത്ത് 24 മണിക്കൂറിനിടെ 1.32 ലക്ഷം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ടാംതരംഗത്തിനിടെ 594 ഡോക്ടര്‍മാര്‍ മരിച്ചെന്ന് ഐ.എം.എ അറിയിച്ചു. അമേരിക്കന്‍ വാക്സീനുകളായ ഫൈസറിനും മോഡേണയ്ക്കും അനുമതി നല്‍കുന്നത് പരിഗണനയിലിരിക്കെയാണ് വിദേശ വാക്സീനുകള്‍ക്കുള്ള മാനദണ്ഡങ്ങളില്‍ ഇളവുവരുത്തിയത്. വിദേശവാക്സീനുകള്‍ക്ക് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയ ശേഷം മനുഷ്യപരീക്ഷണം പൂര്‍ത്തിയാക്കണമെന്ന മാനദണ്ഡം ഡ്രഗ്സ് […]
സംസ്ഥാനത്ത് ഇന്ന് 19,661 പേര്‍ക്ക് കോവിഡ്, പ്രതിദിന കോവിഡ് മരണം 200 കടന്നു; ടെസ്റ്റ് പോസിറ്റിവിറ്റി 15.3%; ആശങ്ക
സംസ്ഥാനത്ത് ഇന്ന് 19,661 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പ്രതിദിന കോവിഡ് മരണസംഖ്യ 200 കടക്കുന്നത് ഇതാദ്യം. ആകെ മരണം 9,222 ആയി. 29,708 പേര്‍ക്ക് രോഗമുക്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,28,525 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.3 ആണ്. തിരുവനന്തപുരം 2380, മലപ്പുറം 2346, എറണാകുളം 2325, പാലക്കാട് 2117, കൊല്ലം 1906, ആലപ്പുഴ 1758, കോഴിക്കോട് 1513, തൃശൂര്‍ 1401, ഇടുക്കി 917, കോട്ടയം 846, കണ്ണൂര്‍ 746, പത്തനംതിട്ട 638, കാസര്‍ഗോഡ് […]
ദേവികുളം എം.എല്‍.എ രാജ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: ദേവികുളം എം.എല്‍.എ അഡ്വ. എ രാജ ഇന്നു വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. സ്പീക്കറുടെ ചേംബറിലായിരുന്നു സത്യപ്രതിജ്ഞ. തമിഴിലായിരുന്നു എ.രാജയുടെ സത്യപ്രതിജ്ഞ. ആദ്യ സത്യപ്രതിജ്ഞയില്‍ സഗൗരവമെന്നോ ദൈവനാമത്തിലെന്നോ പറഞ്ഞിരുന്നില്ല. നിയമവകുപ്പ് തര്‍ജിമ ചെയ്തപ്പോഴുണ്ടായ പിഴവുമൂലമായിരുന്നു ഇത്. ഇതേ തുടര്‍ന്നാണ് രാജ ബുധനാഴ്ച വീണ്ടും സത്യപ്രതിജ്ഞ ചെയ്തത്. ആദ്യ സത്യപ്രതിജ്ഞ പ്രോടേം സ്പീക്കര്‍ പി.ടി.എ റഹീമിന് മുമ്പാകെ ആയിരുന്നെങ്കിലും സ്പീക്കറായ എംബി രാജേഷിന് മുമ്പാകെ ആണ് ഇന്ന് രാജ രണ്ടാമത്തെ സത്യപ്രതിജ്ഞ ചൊല്ലിയത്. ദേവികുളത്ത് നിന്ന് 7848 വോട്ടിന്റെ […]



