LIMA WORLD LIBRARY

രണ്ടാം തരംഗത്തിൽ പൊലിഞ്ഞത് 594 ഡോക്ടര്‍മാരുടെ ജീവനുകൾ‍; മുന്നിൽ ഡൽഹി

വിദേശ വാക്സീനുകള്‍ക്ക് ഇളവുമായി ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍. ലോകാരോഗ്യസംഘടന അംഗീകരിച്ച വിദേശ വാക്സീനുകള്‍ക്ക് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയ ശേഷം ഇന്ത്യയില്‍ മനുഷ്യപരീക്ഷണം തുടരണമെന്ന മാനദണ്ഡം ഒഴിവാക്കി. രാജ്യത്ത് 24 മണിക്കൂറിനിടെ 1.32 ലക്ഷം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ടാംതരംഗത്തിനിടെ 594 ഡോക്ടര്‍മാര്‍ മരിച്ചെന്ന് ഐ.എം.എ അറിയിച്ചു.

അമേരിക്കന്‍ വാക്സീനുകളായ ഫൈസറിനും മോഡേണയ്ക്കും അനുമതി നല്‍കുന്നത് പരിഗണനയിലിരിക്കെയാണ് വിദേശ വാക്സീനുകള്‍ക്കുള്ള മാനദണ്ഡങ്ങളില്‍ ഇളവുവരുത്തിയത്. വിദേശവാക്സീനുകള്‍ക്ക് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയ ശേഷം മനുഷ്യപരീക്ഷണം പൂര്‍ത്തിയാക്കണമെന്ന മാനദണ്ഡം ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഒഴിവാക്കി.  അമേരിക്കയുടെ എഫ്.ഡി.എ, യൂറോപ്യന്‍ യൂണിയന്റെ ഇഎംഎ, ബ്രിട്ടന്റെ എം.എച്ച്.ആര്‍.എ, ജപ്പാന്റെ പി.എം.ഡി.എ എന്നിവയോ ലോകാരോഗ്യസംഘടനയോ അംഗീകരിച്ച വാക്സീനുകള്‍ക്കാണ് ഇളവ്. അടിയന്തര ഉപയോഗത്തിനു അനുമതി തേടുന്നതിന് മനുഷ്യപരീക്ഷണം നടത്തണമെന്ന വ്യവസ്ഥ ഏപ്രിലില്‍ തന്നെ ഒഴിവാക്കിയിരുന്നു. രാജ്യത്ത് 24 മണിക്കൂറിനിടെ 1,32,788 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 2,31,456 രോഗികള്‍ സുഖംപ്രാപിച്ചു.

3,207 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ആകെ മരണം 3,35,102 ആയി. ചികില്‍സയിലുള്ളവരുടെ എണ്ണം 18 ലക്ഷത്തില്‍ താഴെയായി. പ്രതിദിന ടെസ്റ്റ് പോസറ്റിവിറ്റി നിരക്ക് 6.57 ശതമാനമാണ്. കോവിഡ് രണ്ടാംതരംഗത്തിനിടെ രാജ്യത്ത് 594 ഡോക്ടര്‍മാര്‍ മരിച്ചെന്ന് ഐ.എം.എ അറിയിച്ചു. കേരളത്തില്‍ അഞ്ചു ഡോക്ടര്‍മാരാണ് കോവിഡിന് കീഴടങ്ങിയത്. 107 ഡോക്ടര്‍മാര്‍ മരിച്ച ഡല്‍ഹിയാണ് പട്ടികയില്‍ ഏറ്റവും മുന്നിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ച 346 മാധ്യമപ്രവര്‍ത്തകര്‍ക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് സന്നദ്ധസംഘടന സുപ്രീംകോടതിയെ സമീപിച്ചു. മാധ്യമപ്രവര്‍ത്തകരെ കോവിഡ് മുന്നണി പോരാളികളായി കേന്ദ്രം പ്രഖ്യാപിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px