അബുദാബിയിൽ നിന്നും
അബ്ദുള്ള നാട്ടിൽ വന്നു
അത്തറിൻ സുഗന്ധം പോൽ
വാർത്തയെമ്പാടും പൊങ്ങി !
കൂട്ടുകാർ ഓടിക്കൂടി
കുപ്പികൾ ഒഴിഞ്ഞാടി
കാമിനി നബീസുമ്മ
കാമഗാനങ്ങൾ പാടി.
അബ്ദുള്ള മേലിൽ അബു –
ദാബിയിൽ പോകുന്നില്ല
ചാണക ഗന്ധം പോലെ
വാർത്തയെമ്പാടും പൊങ്ങി !
കൂട്ടുകാരെല്ലാം മുങ്ങി
നാട്ടുകാർ നടുങ്ങിപ്പോയ്!
കാമിനി നബീസുമ്മ
തേച്ചിട്ട് മടങ്ങിപ്പോയ്!
മാനവ മലരിനു
മണമാണത്രേ പണം,
അല്ലെങ്കിൽ തൃണം; നമ്മേ
കാർന്നുതിന്നുന്നീ വ്രണം !!
About The Author
No related posts.