തിരുവനന്തപുരം: ദേവികുളം എം.എല്‍.എ അഡ്വ. എ രാജ ഇന്നു വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. സ്പീക്കറുടെ ചേംബറിലായിരുന്നു സത്യപ്രതിജ്ഞ.
തമിഴിലായിരുന്നു എ.രാജയുടെ സത്യപ്രതിജ്ഞ. ആദ്യ സത്യപ്രതിജ്ഞയില്‍ സഗൗരവമെന്നോ ദൈവനാമത്തിലെന്നോ പറഞ്ഞിരുന്നില്ല. നിയമവകുപ്പ് തര്‍ജിമ ചെയ്തപ്പോഴുണ്ടായ പിഴവുമൂലമായിരുന്നു ഇത്. ഇതേ തുടര്‍ന്നാണ് രാജ ബുധനാഴ്ച വീണ്ടും സത്യപ്രതിജ്ഞ ചെയ്തത്.
ആദ്യ സത്യപ്രതിജ്ഞ പ്രോടേം സ്പീക്കര്‍ പി.ടി.എ റഹീമിന് മുമ്പാകെ ആയിരുന്നെങ്കിലും സ്പീക്കറായ എംബി രാജേഷിന് മുമ്പാകെ ആണ് ഇന്ന് രാജ രണ്ടാമത്തെ സത്യപ്രതിജ്ഞ ചൊല്ലിയത്.
ദേവികുളത്ത് നിന്ന് 7848 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സിപിഎം സ്ഥാനാര്‍ഥിയായി എ.രാജ ജയിച്ച് നിയമസഭയിലെത്തിയത്.













