നാൽപതു പിന്നിട്ട പ്രണയം – വിനീത ബിജു ✍️

നാല്പത് കഴിഞ്ഞ ഒരുവന്റെ പ്രണയനൗകയിൽ ഒരുമിച്ചൊരു യാത്ര പോയിട്ടുണ്ടോ…?v തളിർത്തും പൂത്തും കായ്ച്ചും അറിയാതെ കടന്നുപോയ വാസര ശിഖരങ്ങൾക്കുമേൽ നഷ്ടമോഹങ്ങളാൽ വിള്ളലുകൾ തീർത്ത നെടുവീർപ്പിനെ അകത്തളങ്ങളിൽ കുടിയിരുത്തിയോരവർ… പെങ്ങളെ അയച്ചതും വീടുവെച്ചതും പെങ്ങടെ കൊച്ചിന്റെ നൂലുകെട്ടിയതും ഒക്കെക്കഴിഞ്ഞു ഒന്നും നോക്കാതെ ഒന്നും കരുതാതെ ആദ്യമായി കണ്ട ഒരുവളെ കൈപിടിച്ചൊപ്പം കൂട്ടിയതും നിസ്സഹായനായ ഒരുവന്റെ വരച്ചിടാത്ത ജാതകപ്പിഴയായി കരുതുന്നവരവർ…. കാലം പോകെ പ്രാരാബ്ധച്ചുഴികളിലകപ്പെട്ടു നിറം മങ്ങിയ യവ്വനം തുഴഞ്ഞു നീന്തിക്കടന്നവന്റെ സ്വപ്നങ്ങളിലേക്ക് പ്രണയം ഒലിച്ചിറങ്ങുമ്പോൾ നാളിതുവരെ കാത്തുകെട്ടിവെച്ച മോഹങ്ങളുടെ […]
ചൈനയിൽ 3 വയസ്സിനു മുകളിലുള്ള കുട്ടികൾക്ക് വാക്സീൻ അനുമതി
ബെയ്ജിങ് ∙ മൂന്നു വയസ്സിനു മുകളിലുള്ള കുട്ടികൾക്ക് ചൈനയിൽ കോവിഡ് വാക്സീൻ അടിയന്തര ഉപയോഗ അനുമതി. സിനോവാക് കമ്പനി നിർമിച്ച കൊറോണവാക് എന്ന വാക്സീനാണ് 3 – 17 പ്രായക്കാർക്ക് നൽകുക. എന്നാൽ കുട്ടികളിലെ വാക്സീൻ വിതരണം എന്നാണു തുടങ്ങുകയെന്നു വ്യക്തമാക്കിയിട്ടില്ല. മുതിർന്നവരെപ്പോലെ കുട്ടികളിലും വാക്സീൻ സുരക്ഷിതവും ഫലപ്രദവുമാണെന്നാണ് ആദ്യ രണ്ടുഘട്ടം പരീക്ഷണങ്ങളിലെ ഫലമെന്ന് സിനോവാക് ചെയർമാൻ യിൻ വെയ്ഡോങ് പറഞ്ഞു. ചൈനയുടെ സിനോഫാം വാക്സീന് നേരത്തേ തന്നെ ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുണ്ട്. പുതിയ വാക്സീനും ഈ […]
ആഭ്യന്തര വിമാനയാത്ര; വാക്സിനെടുത്തവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ ഒഴിവാക്കിയേക്കും

ആഭ്യന്തര വിമാനയാത്രയ്ക്ക് ആര്‍.ടി.പി.സി.ആര്‍ പരിശോധനഫലം വേണമെന്ന വ്യവസ്ഥയില്‍ നിന്ന് കോവിഡ് വാക്‌സിൻ രണ്ട് ഡോസും സ്വീകരിച്ച യാത്രക്കാരെ ഒഴിവാക്കിയേക്കുമെന്ന് റിപ്പോർട്ട്. ഇതുസംബന്ധിച്ച് വൈകാതെ തീരുമാനമുണ്ടാകുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദിപ് സിങ്പുരി അറിയിച്ചു. ആരോഗ്യ മന്ത്രാലയവുമായി ചര്‍ച്ച ചെയ്താകും അന്തിമ തീരുമാനം എടുക്കുക. യാത്രക്കാരുടെ താത്പര്യത്തിന് മുന്‍ഗണന നല്‍കുമെന്നും വ്യോമയാന മന്ത്രി കൂട്ടിച്ചേര്‍ത്തു. നിലവില്‍ കോവിഡ് കേസുകള്‍ കൂടുതലുള്ള സംസ്ഥാനങ്ങളില്‍നിന്ന് ആഭ്യന്തര വിമാനയാത്ര നടത്തിയവരോടാണ് ആര്‍.ടി.പി.സി.ആര്‍ പരിശോധനാഫലം ചോദിക്കുന്നത്. അതേസമയം, രാജ്യാന്തര യാത്രകള്‍ നടത്തുന്നവര്‍ക്ക് വാക്‌സിന്‍ പാസ്‌പോര്‍ട്ട് […]
ഗോപാലകൃഷ്ണന്‍ നമ്പ്യാര്‍ അന്തരിച്ചു

കോട്ടത്തറ (വയനാട്): കവിയും, എഴുത്തുകാരനും, പ്രഭാഷകനും, സംസ്‌കൃതപണ്ഡിതനുമായ പൊന്നങ്കോട് ഗോപാലകൃഷ്ണന്‍ നമ്പ്യാര്‍ (89) അന്തരിച്ചു.* *സംസ്കാരം ഇന്ന് (07-06-2021- തിങ്കൾ) കോഴിക്കോട് പുതിയ പാലം ശ്മശാനത്തിൽ നടക്കും.* *ദീര്‍ഘകാലം തമിഴ്‌നാട്ടില്‍ പന്തലൂരില്‍ മലയാളം പണ്ഡിറ്റായിരുന്നു.* *വയനാട്ടിലെ കോട്ടത്തറ പൊന്നങ്കോട് കുടുംബാംഗമാണ്.* *ഭാര്യ: കെ.ജി വിനോദിനി.* *മക്കള്‍: കെ.ജി ശ്രീവല്ലഭന്‍, കെ.ജി ശ്രീരഞ്ജിനി, കെ.ജി.ശ്രീകാന്തന്‍.* *മരുമക്കള്‍: ജയ, വിശ്വനാഥന്‍, സ്വപ്ന.*
സംസ്ഥാനത്തു പെട്രോൾ വില ‘സെഞ്ചുറി’യിൽ; നാലു ജില്ലകളിൽ 100 കടന്നു

കേരളത്തിലും സെഞ്ചുറിയടിച്ച് പെട്രോള്‍ വില. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, പാലക്കാട്, വയനാട്, കാസര്‍കോട് ജില്ലകളില്‍ പ്രീമിയം പെട്രോളിന് വില നൂറ് കടന്നു. 37 ദിവസത്തിനിടെ 21 തവണയാണ് ഇന്ധനവില കൂട്ടിയത്. ഒടുവില്‍ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേത് പോലെ കേരളത്തിലും അത് സംഭവിച്ചു. സെഞ്ചുറിയും പൂര്‍ത്തിയാക്കി ഫ്യുവല്‍ ഫില്ലിങ് നോസില്‍ ആകാശത്തേക്ക് ഉയര്‍ത്തി സാധാരണക്കാരന്റെ നടുവൊടിക്കുകയാണ് ഇന്ധനവില. പെട്രോളിനും ഡീസലിനും ഇന്ന് 28 പൈസ വീതം കൂടിയതോടെയാണ് പ്രീമിയം പെട്രോള്‍ വില നൂറ് കടന്നത്. തിരുവനന്തപുരം പാറശാലയില്‍ ഒരു […]
കേരളത്തില്‍ ലോക്ഡൗണ്‍ ജൂണ്‍ 16 വരെ നീട്ടി

തിരുവനന്തപുരം ∙ കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി കേരളത്തിൽ ഏർപ്പെടുത്തിയ ലോക്ഡൗൺ വീണ്ടും നീട്ടി. ജൂൺ 16 വരെയാണു ലോക്ഡൗൺ നീട്ടിയത്. നിലവിലുള്ള നിയന്ത്രണങ്ങളെല്ലാം തുടരും. വെള്ളിയാഴ്ച കൂടുതൽ കടകൾ തുറക്കാം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണു തീരുമാനം. രോഗസ്ഥിരീകരണ നിരക്ക് (ടിപിആർ) 10ൽ താഴെയെത്തിയ ശേഷം ലോക്ഡൗൺ പൂർണമായി പിൻവലിച്ചാൽ മതിയെന്നാണു വിദഗ്ധോപദേശം. എന്നാൽ, രോഗലക്ഷണങ്ങളുള്ളവർ മാത്രം പരിശോധനയ്ക്കു വരുന്നതിനാലാണു ടിപിആർ കൂടുന്നത് എന്നതിനാൽ ലോക്ഡൗണിൽ ഇളവുകൾ നൽകാമെന്ന നിർദേശവുമുയർന്നു. ജനജീവിതം […]
എല്ലാവർക്കും സൗജന്യ വാക്സീൻ, നയം മാറ്റി മോദി; 80 കോടി ആളുകള്‍ക്ക് സൗജന്യ റേഷന്‍

ന്യൂഡൽഹി ∙ രാജ്യത്ത് 18 വയസ്സിനു മുകളിലുള്ള എല്ലാവർക്കും സൗജന്യ വാക്സീൻ ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജൂൺ 21 മുതൽ എല്ലാവർക്കും സൗജന്യ വാക്സീൻ ലഭ്യമാക്കും. കുട്ടികളിലുള്ള വാക്സീൻ പരീക്ഷണം ഇന്ത്യയിൽ പുരോഗിക്കുകയാണ്. വൈകാതെ അക്കാര്യത്തിലും സന്തോഷ വാർത്തയുണ്ടാകും. വാക്സീൻ നയത്തിൽ മാറ്റം വരുത്തിയിരിക്കുകയാണ്. വാക്സീന്റെ സംഭരണം പൂർണമായി ഇനി കേന്ദ്ര സർക്കാരിനു കീഴിലായിരിക്കുമെന്നും രാജ്യത്തെ അഭിസംബോധന ചെയ്തു കൊണ്ട് മോദി വ്യക്തമാക്കി. വാക്സീൻ സംഭരണത്തിനുള്ള മാർഗരേഖ രണ്ടാഴ്ചയ്ക്കുള്ളിൽ പുറത്തിറക്കും. വാക്സീൻ നിർമാതാക്കളിൽനിന്ന് 75% വാക്സീനും […]
സംസ്ഥാനത്ത് 9313 പേര്‍ക്കുകൂടി കോവിഡ്, ആകെ മരണം പതിനായിരം കടന്നു; ഇന്ന് 221 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി 13.2 %
സംസ്ഥാനത്ത് 9313 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 221 കോവിഡ് മരണം സ്ഥിരീകരിച്ചു, ആകെ മരണം 10,157 ആയി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.2 %. 24 മണിക്കൂറിനിടെ 70,569 പരിശോധനയാണ് നടത്തിയത്. തിരുവനന്തപുരം 1481, പാലക്കാട് 1028, എറണാകുളം 968, തൃശൂര്‍ 925, മലപ്പുറം 908, കൊല്ലം 862, ആലപ്പുഴ 803, കോഴിക്കോട് 659, കോട്ടയം 464, കണ്ണൂര്‍ 439, ഇടുക്കി 234, കാസര്‍ഗോഡ് 215, പത്തനംതിട്ട 199, വയനാട് 128 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് […]



