LIMA WORLD LIBRARY

സംസ്ഥാനത്തു പെട്രോൾ വില ‘സെഞ്ചുറി’യിൽ; നാലു ജില്ലകളിൽ 100 കടന്നു

കേരളത്തിലും സെഞ്ചുറിയടിച്ച് പെട്രോള്‍ വില. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, പാലക്കാട്, വയനാട്, കാസര്‍കോട് ജില്ലകളില്‍ പ്രീമിയം പെട്രോളിന് വില നൂറ് കടന്നു. 37 ദിവസത്തിനിടെ 21 തവണയാണ് ഇന്ധനവില കൂട്ടിയത്.

ഒടുവില്‍ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേത് പോലെ കേരളത്തിലും അത് സംഭവിച്ചു. സെഞ്ചുറിയും പൂര്‍ത്തിയാക്കി ഫ്യുവല്‍ ഫില്ലിങ് നോസില്‍ ആകാശത്തേക്ക് ഉയര്‍ത്തി സാധാരണക്കാരന്റെ നടുവൊടിക്കുകയാണ് ഇന്ധനവില. പെട്രോളിനും ഡീസലിനും ഇന്ന് 28 പൈസ വീതം കൂടിയതോടെയാണ് പ്രീമിയം പെട്രോള്‍ വില നൂറ് കടന്നത്. തിരുവനന്തപുരം പാറശാലയില്‍ ഒരു ലിറ്റര്‍ പ്രീമിയം പെട്രോള്‍ ലഭിക്കണമെങ്കില്‍ 101 രൂപ 14 പൈസയും കാസര്‍കോട് 100 രൂപ 92 പൈസും നല്‍കണം. ഇടുക്കിയില്‍ 100 രൂപ 40 പൈസ, വയനാട് 100 രൂപ 24 പൈസ, പാലക്കാട് 100 രൂപ 68 പൈസ എന്നിങ്ങനെയാണ് വില.

കൊല്ലത്ത് ഐഒസി പമ്പുകളില്‍ പ്രീമിയം പെട്രോളിന് 100 രൂപ 79 പൈസയാണ്. എച്ച്.പി പമ്പുകളില്‍ 100 രൂപ 29 പൈസയാണ് വില. കോവിഡ് കാലത്തും മയമില്ലാതെ നടത്തുന്ന വില വര്‍ധനവില്‍ വലയുകയാണ് പൊതുജനം. ഇതേരീതിയില്‍ വില ഉയര്‍ന്നാല്‍ ഉപഭോക്താക്കള്‍ കൂടുതലുള്ള സാധാരണ പെട്രോളും വൈകാതെ 100 കടക്കും. പെട്രോളിനോട് മല്‍സരിച്ച് കുതിച്ചുയരുന്ന ഡീസല്‍ വിലയും കുടുംബ ബജറ്റുകളെ തകിടം മറിക്കുകയാണ്.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px