LIMA WORLD LIBRARY

ചെറുകാട് ജന്മ വാർഷിക ദിനം ഓഗസ്റ്റ് 26

മലയാളത്തിലെ നോവലിസ്റ്റും നാടകകൃത്തും കവിയും പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ നായകനുമായിരുന്ന ചെറുകാട് മലപ്പുറം ജില്ലയിലെ പെരുന്തൽമണ്ണ താലൂക്കിലെ ചെമ്മലശ്ശേരിയിലെ ചെറുകാട് പിഷാരത്തു 1914ഓഗസ്റ്റ് 26 നാണ് ജനിച്ചത് .ഗോവിന്ദപിഷാരടി എന്നായിരുന്നു യഥാർത്ഥ പേര് . സ്കൂളുകളിലും കോളേജുകളിലും അധ്യാപകനായി പ്രവർത്തിച്ചിട്ടുണ്ട് . പുരോഗമന സാഹിത്യ പ്രസ്ഥാനത്തിലെ ആദ്യകാല നേതാക്കളിൽ ഒരാളായിരുന്നു ചെറുകാട് . “സമൂഹത്തിന്റെ പുരോഗതിയെ ത്വരിതപ്പെടുത്തുന്നതായിരിക്കണം സാഹിത്യ രചന ” എന്നതായിരുന്നു ചെറുകാടിന്റെ വിശ്വാസ പ്രമാണം . തന്റെ ചുറ്റിലും നടക്കുന്നതും തനിക്ക് സുപരിചിതവുമായ ജീവിതത്തെയാണ് […]

നിൻ മിഴികളിൽ – സുമ രാധാകൃഷ്ണൻ

നിൻ മിഴികളിൽ നിത്യ സ്വപ്നത്തിന് എത്ര വർണ്ണങ്ങൾ ഞാൻ കണ്ടു. വെണ്ണിലാവിലെ വർണ്ണരാജിയിൽ സ്വർണ്ണമാനായി മാറി ഞാൻ സ്വർണ്ണതേരിലായ് ചേക്കേറാൻ സ്വർണ്ണമേഘമായ് മാറീടാൻ വെണ്ണിലാപ്പട്ടുചുറ്റി ഞാനൊരു വെള്ളിമേഘമായ് ചാഞ്ചാടി ഇന്ദ്രനീലിമകണ്ടുണരാൻ ചന്ദ്രസീമയിലാറാടാൻ പൊൻകിരീടവും വച്ചു നിന്നിലെ പൊൻകിനാക്കളെ താരാട്ടാം നിന്റെ ഉള്ളിലെ നിത്യ സ്വപ്നത്തിൽ നിർന്നിമേഷയായ് വീണലിയാം പ്രിയതമയ്ക്ക് തരുന്നസ്നേഹമായ് പകരംനൽകിയ ഞാനാകാം ഉണരും ഉഷസിന്റെ പ്രണയ മഴയിലെ കുളിരണിഞ്ഞങ്ങു നീരാടാം സുമ രാധാകൃഷ്ണൻ

എനിക്കു പ്രണയം വർദ്ധക്യത്തിനോട് – ലീലാമ്മതോമസ് ബോട്സ്വാന

എന്റെ പ്രണയത്തിൽ വിവരക്കേടില്ല. വാർദ്ധക്യത്തിന്റെ പേരിൽ എനിക്കു കിട്ടുന്ന ഈ ആനുകൂല്യത്തിൽ പുന്നാരച്ചുവ കലരുന്നു. എല്ലാഋതുക്കളും ഒന്നിച്ചു പുണരും. വർദ്ധക്യം, എവിടെചെന്നാലും കിട്ടുന്ന ഈ പരിഗണയിലുംഅനുകൂല്യത്തിലും ഞാൻ കൊച്ചു കുട്ടിയായി. എനിക്കു ജീവിതം തിരിഞ്ഞു നോക്കുന്നതിഷ്ടമില്ല.കഴിഞ്ഞ കാലത്തിനു കൈപ്പുരുചിയുണ്ട്. അതിനാൽ ഞാൻ എന്റെ പഴയ ഓർമ്മകളെ കല്ലെറിഞ്ഞോടിച്ചു. ബോട്സ്വാന എന്നെ കൂക്കു ” (അമ്മച്ചി )യെന്നു വിളിക്കും..ഞാൻ ബോട്സ്വാനയിലുള്ള അധികാരിയുടെ വീട്ടിൽ പൂ മുഖത്തിരിക്കുന്ന സന്തോഷം. പോലീസ് കാവൽ ഉള്ള ഒരു അധികാരിയാണിത്.എന്നാൽ “ൻകൂക്കു ” മാരേ […]

പ്രത്യാശയുണ്ടാകണം ജീവിതത്തിന് – ജോസ് ക്ലെമൻ്റ്

സ്വർണം കൂടുതൽ തിളങ്ങുന്നത് ഉമിത്തീയിൽ വെന്തുരുകുമ്പോഴാണെന്ന് തിരിച്ചറിവില്ലാത്തവരാണ് നമ്മിൽ പലരും .ഇവരാണ് സ്വയം വിലയില്ലാത്തവരായി പ്രത്യാശയറ്റ് മരണക്കയങ്ങളിലേക്ക് സ്വയം വലിച്ചെറിയുന്നത്. ആകാശത്തെക്കുറിച്ച് അവർക്ക് ചിന്തിക്കാനാകുന്നില്ല. പിന്നെങ്ങിനെ ഇവർ നക്ഷത്രങ്ങളെ സ്വപ്നം കാണും? സഹനങ്ങളിലും ഇല്ലായ്മയുടെ ദു:ഖങ്ങളിലും നഷ്ടങ്ങളിലും സധൈര്യം പ്രത്യാശയോടെ പിടിച്ചു നില്ക്കാനാകണം. ജീവിതത്തിൻ്റെ നല്ലതും മോശമായതുമായ അനുഭവങ്ങൾ ഉൾക്കൊണ്ട് ഓജസും തേജസും സ്വീകരിക്കണം.അത് മിഴികളെ പ്രകാശിപ്പിക്കുകയും ശരീരത്തെയും മനസ്സിനെയും ബലപ്പെടുത്തുകയും ചെയ്യും. ദു:ഖിച്ചിരുന്നാൽ അത് നമ്മെ ചിതറിക്കുകയേയുള്ളൂ. പ്രത്യാശയോടെ ഒരു പുതു നദിയായി ഒഴുകണം. അതീവ […]

വെറുതെ ഒരുസ്വപ്നം – സൂസൻ പാലാത്ര

     എന്തൊരു നടപ്പായിരുന്നു. നടപ്പ് അല്ല, ഓട്ടം. ഓട്ടം അവസാനിച്ചപ്പോൾ ചെന്നുനിന്നത് ഒരു ഇടവഴിയിലാണ്. ഇsവഴി, തൊണ്ട്, ഒറ്റയടിപ്പാത എന്നൊക്കെപ്പറയാം. ഇടവഴിയ്ക്കിരുവശത്തും ഫലഭൂയിഷ്ഠമായ ഭൂമി. തെക്കുവടക്കായി ഒറ്റയടിപ്പാത നീണ്ടു വളഞ്ഞു കിടക്കുന്നു. കിഴക്കുവശം ഒരാൾ പൊക്കത്തിലെ കാട്ടുകല്ലുകയ്യാലയാണ്. കയ്യാലയിൽ മൈസൂർ ചീരയും നിറയെ പൂത്തു നില്ക്കുന്ന മുല്ലവള്ളികളും കോഴിവാലൻചെടികളും മറ്റു കാട്ടുചെടികളും നിയന്ത്രണമില്ലാതെ വളർന്നു കെട്ടുപിണഞ്ഞു കിടക്കുന്നു. ഒരു മഞ്ഞച്ചെമ്പരത്തി ഒന്നു രണ്ടു പുഷ്പങ്ങളുമായി ചിരിച്ചു നില്ക്കുന്നു. ഒരു മൈലാഞ്ചിച്ചെടി കുലച്ചു നില്ക്കുന്നു. പൊളിച്ചെടുത്ത ഒരു […]

Interview – Karoor Soman, London

Central London was shining bright as ever on that blissful morning, a touch of breeze held the place. Dr. Benny stood at the bus stop waiting for the bus to Romford. He could see a flock of birds flying over his head, and thought to himself if they were flying away in pity of him. He […]

പരമാവധി സൂക്ഷിച്ചാല്‍ മനുഷ്യന് 150 വയസ്സുവരെ ജീവിക്കാമെന്ന് ഗവേഷകർ, പഠന റിപ്പോർട്ട് പുറത്ത്

അര്‍ബുദം, ഹൃദയസംബന്ധിയായ പ്രശ്‌നങ്ങള്‍, രക്തസമ്മര്‍ദം, പ്രമേഹം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലാതെ മധ്യവയസ് പൂര്‍ത്തിയാക്കിയാലും എത്രകാലം കൂടി ഒരു മനുഷ്യന് ജീവിക്കാനാകും? പരമാവധി സൂക്ഷിച്ചാല്‍ 150 വയസ്സുവരെ മനുഷ്യായുസ് നീട്ടിക്കിട്ടുമെന്നാണ് പുതിയ പഠനങ്ങള്‍ കാണിക്കുന്നത്. നേച്ചുര്‍ കമ്മ്യൂണിക്കേഷന്‍സില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഗവേഷകര്‍ മനുഷ്യന് പരമാവധി 150 വയസ്സുവരെ ജീവിക്കാനാകുമെന്ന വാഗ്ദാനമുള്ളത്. ജെറോ എന്ന സിംഗപ്പൂര്‍ ആസ്ഥാനമായുള്ള ബയോടെക് കമ്പനിയിലെ മുതിര്‍ന്ന ഗവേഷകനായ തിമോത്തി പൈക്കോവാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. ഗുരുതര രോഗങ്ങളുടേയും പ്രായമേറുന്നതിന്റേയും ഉള്ളറ രഹസ്യങ്ങള്‍ തിരിച്ചറിയുക എന്നതാണ് ജെറോയുടെ […]

രക്ഷാദൗത്യത്തിൽ ഉറച്ച് യുഎസ്: വീണ്ടും ഐഎസ് ആക്രമണ സാധ്യത മുന്നറിയിപ്പ്

ഐ.എസ് ആക്രമണത്തിന് സാധ്യതയെന്ന സുരക്ഷാ മുന്നറിയിപ്പുണ്ടായിട്ടും അവസാന നിമിഷം വരെ കാബൂള്‍ രക്ഷാദൗത്യം തുടരാനുറച്ച് യു.എസ്. ഇന്നലെ അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 170 ആയി. കാബൂള്‍ വിമാനത്താവളത്തില്‍ ഇപ്പോഴും സുരക്ഷാഭീഷണിയുണ്ടെന്നാണ് പെന്റഗണ്‍ വിലയിരുത്തല്‍. അഫ്ഗാനില്‍ നിന്നുള്ള ഒഴിപ്പിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ നാല് ദിവസം ശേഷിക്കുന്നുണ്ടെങ്കിലും വിമാനത്താവളത്തിന്റെ ചില ഭാഗങ്ങളുടെ നിയന്ത്രണം താലിബാന്‍ ഏറ്റെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്.  എന്നാല്‍ പെന്റഗണ്‍ ഇത് തള്ളി. അയ്യായിരത്തിലധികം പേരാണ് അഫ്ഗാന്‍ വിടാനുറച്ച് കാബൂള്‍ വിമാനത്താവളത്തില്‍ തുടരുന്നത്. രണ്ടാഴ്ച മുന്‍പ് […]

നീന്തിത്തുടിച്ച് പിങ്ക് ഡോള്‍ഫിനുകള്‍; വീഡിയോയുടെ യാഥാര്‍ത്ഥ്യമിതാണ്

സമൂഹമാധ്യമങ്ങളായ ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം എന്നിവയിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും ഇപ്പോള്‍ തരംഗമായിക്കൊണ്ടിരിക്കുന്ന വീഡിയോയാണ് പിങ്ക് നിറത്തിലുള്ള ഡോള്‍ഫിനുകളുടേത്. രണ്ട് പിങ്ക് ഡോള്‍ഫിനും ഒപ്പം സാധാരണ കണ്ടുവരുന്ന ഡോള്‍ഫിനും ജലോപരിതലത്തില്‍ നീന്തിത്തുടിക്കുന്നതിന്റെ ദൃശ്യങ്ങളാണിത്. ഒഡീഷ കേഡറിലുള്ള ഐഎഫ്എസ് ഓഫീസറായ സുസാന്ത നന്ദ  ട്വീറ്റ് ചെയ്ത വീഡിയോയ്ക്ക് 5300 ലൈക്കുകളും ആയിരത്തോളം റീട്വീറ്റുകളും ഇതിനോടകം തന്നെ ലഭിച്ചു. കഴിഞ്ഞ ഏപ്രില്‍ 19-ന് അപ്ലോഡ് ചെയ്തിരിക്കുന്ന ഈ ദൃശ്യങ്ങളുടെ വസ്തുതാ പരിശോധനയാണ് നടത്തുന്നത്. നന്ദയുടെ പോസ്റ്റ് ആര്‍ക്കൈവ് ചെയ്തിരിക്കുന്നത് ഇവിടെ കാണാം ഈ […]

31,265 പേര്‍ക്കുകൂടി കോവിഡ്; ഓണക്കാലം വ്യാപനം കൂട്ടി; മൂന്നാം തരംഗം ആഞ്ഞടിക്കും, ജാഗ്രത

സംസ്ഥാനത്ത് 31,265 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 2,04,896 പേര്‍ കോവിഡ് ചികില്‍സയില്‍ കഴിയുന്നു. 24 മണിക്കൂറിനിടെ 1,67,497 സാംപിളുകള്‍ പരിശോധിച്ചു. ഇന്ന് 153 കോവിഡ് മരണം സ്ഥിരീകരിച്ചു. മൂന്നാം തരംഗത്തിനുള്ള സാധ്യത നിലനിൽക്കുന്നതായും കൂടുതൽ ജാഗ്രത ആവശ്യമാണെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. അധികം വൈകാതെ കേരളം സാമൂഹിക പ്രതിരോധശേഷി കൈവരിക്കും. ഓണക്കാലം കോവിഡ് വ്യാപനം വര്‍ധിപ്പിച്ചു. ചികില്‍സാസൗകര്യങ്ങള്‍ ശക്തിപ്പെടുത്തിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.