LIMA WORLD LIBRARY

പ്രത്യാശയുണ്ടാകണം ജീവിതത്തിന് – ജോസ് ക്ലെമൻ്റ്

സ്വർണം കൂടുതൽ തിളങ്ങുന്നത് ഉമിത്തീയിൽ വെന്തുരുകുമ്പോഴാണെന്ന് തിരിച്ചറിവില്ലാത്തവരാണ് നമ്മിൽ പലരും .ഇവരാണ് സ്വയം വിലയില്ലാത്തവരായി പ്രത്യാശയറ്റ് മരണക്കയങ്ങളിലേക്ക് സ്വയം വലിച്ചെറിയുന്നത്. ആകാശത്തെക്കുറിച്ച് അവർക്ക് ചിന്തിക്കാനാകുന്നില്ല. പിന്നെങ്ങിനെ ഇവർ നക്ഷത്രങ്ങളെ സ്വപ്നം കാണും? സഹനങ്ങളിലും ഇല്ലായ്മയുടെ ദു:ഖങ്ങളിലും നഷ്ടങ്ങളിലും സധൈര്യം പ്രത്യാശയോടെ പിടിച്ചു നില്ക്കാനാകണം. ജീവിതത്തിൻ്റെ നല്ലതും മോശമായതുമായ അനുഭവങ്ങൾ ഉൾക്കൊണ്ട് ഓജസും തേജസും സ്വീകരിക്കണം.അത് മിഴികളെ പ്രകാശിപ്പിക്കുകയും ശരീരത്തെയും മനസ്സിനെയും ബലപ്പെടുത്തുകയും ചെയ്യും. ദു:ഖിച്ചിരുന്നാൽ അത് നമ്മെ ചിതറിക്കുകയേയുള്ളൂ. പ്രത്യാശയോടെ ഒരു പുതു നദിയായി ഒഴുകണം. അതീവ ലാവണ്യമുള്ള ജീവനദിയായി!

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px