ചെറുകാട് ജന്മ വാർഷിക ദിനം ഓഗസ്റ്റ് 26

Facebook
Twitter
WhatsApp
Email

മലയാളത്തിലെ നോവലിസ്റ്റും നാടകകൃത്തും കവിയും പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ നായകനുമായിരുന്ന ചെറുകാട് മലപ്പുറം ജില്ലയിലെ പെരുന്തൽമണ്ണ താലൂക്കിലെ ചെമ്മലശ്ശേരിയിലെ ചെറുകാട് പിഷാരത്തു 1914ഓഗസ്റ്റ് 26 നാണ് ജനിച്ചത് .ഗോവിന്ദപിഷാരടി എന്നായിരുന്നു യഥാർത്ഥ പേര് .
സ്കൂളുകളിലും കോളേജുകളിലും അധ്യാപകനായി പ്രവർത്തിച്ചിട്ടുണ്ട് .
പുരോഗമന സാഹിത്യ പ്രസ്ഥാനത്തിലെ ആദ്യകാല നേതാക്കളിൽ ഒരാളായിരുന്നു ചെറുകാട് .
“സമൂഹത്തിന്റെ പുരോഗതിയെ ത്വരിതപ്പെടുത്തുന്നതായിരിക്കണം സാഹിത്യ രചന ”
എന്നതായിരുന്നു ചെറുകാടിന്റെ വിശ്വാസ പ്രമാണം .
തന്റെ ചുറ്റിലും നടക്കുന്നതും തനിക്ക് സുപരിചിതവുമായ ജീവിതത്തെയാണ് അദ്ദേഹം സാഹിത്യത്തിലേയ്ക്ക് പിടിച്ചു കയറ്റിയത് .മണ്ണിനെ അറിഞ്ഞു കൊണ്ട് സാഹിത്യ രചന നടത്തിയ അദ്ദേഹം ആത്മകഥയായ
“ജീവിതപ്പാത “യിലൂടെ മലയാള സാഹിത്യത്തിൽ തന്റേതായ സ്ഥാനം നേടി .
കൃതികൾ
നോവലുകൾ
———————
*മുത്തശ്ശി .
*മണ്ണിന്റെ മാറിൽ .
*ഭൂപ്രഭു .
*മരണപത്രം .
*ശനിദശ .
*ദേവലോകം .

നാടകങ്ങൾ
—————–
സ്നേഹ ബന്ധങ്ങൾ .
മനുഷ്യഹൃദയങ്ങൾ .
കുട്ടിത്തമ്പുരാൻ .
വാൽനക്ഷത്രം .
വിശുദ്ധനുണ .
ചിറ്റുവിളക്ക് .
തറവാടിത്തം .
മുളങ്കുട്ടം .
ജന്മഭൂമി
അണക്കെട്ട്
രക്തേശ്വരി .
കൊടുങ്കാറ്റ് .
കുട്ടിത്തമ്പുരാട്ടി .
ഡോക്ടർ കചൻ .
ഒടുക്കത്തെ ഓണം .

ചെറു കഥകൾ
———————
ചെകുത്താന്റെ കൂട്
തെരുവിന്റെ കുട്ടി .
മുദ്രമോതിരം .
ചുട്ടൻ മൂരി .
ഒരു ദിവസം .
ചെറുകാടിന്റെ കഥകൾ .

കവിതകൾ
—————-
മനുഷ്യനെ മാനിക്കുക .
അന്തഃപ്പുരം .
മെത്താപ്പ് .
ആരാധന .
തിരമാല .
തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികൾ .
ജീവിതപ്പാത എന്ന ആത്മകഥയ്ക്ക് സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട് .
(1914 —1976)

A.S.Indira .
☘️🌹🌾☘️🌹🌾

About The Author

Leave a Reply

Your email address will not be published. Required fields are marked *