നിൻ മിഴികളിൽ
നിത്യ സ്വപ്നത്തിന്
എത്ര വർണ്ണങ്ങൾ
ഞാൻ കണ്ടു.
വെണ്ണിലാവിലെ
വർണ്ണരാജിയിൽ
സ്വർണ്ണമാനായി
മാറി ഞാൻ
സ്വർണ്ണതേരിലായ് ചേക്കേറാൻ
സ്വർണ്ണമേഘമായ്
മാറീടാൻ
വെണ്ണിലാപ്പട്ടുചുറ്റി
ഞാനൊരു
വെള്ളിമേഘമായ്
ചാഞ്ചാടി
ഇന്ദ്രനീലിമകണ്ടുണരാൻ
ചന്ദ്രസീമയിലാറാടാൻ
പൊൻകിരീടവും വച്ചു നിന്നിലെ
പൊൻകിനാക്കളെ
താരാട്ടാം
നിന്റെ ഉള്ളിലെ നിത്യ സ്വപ്നത്തിൽ
നിർന്നിമേഷയായ്
വീണലിയാം
പ്രിയതമയ്ക്ക്
തരുന്നസ്നേഹമായ്
പകരംനൽകിയ
ഞാനാകാം
ഉണരും ഉഷസിന്റെ
പ്രണയ മഴയിലെ
കുളിരണിഞ്ഞങ്ങു
നീരാടാം
സുമ രാധാകൃഷ്ണൻ












വീണലിയാം. കവിത ഒത്തിരി ഇഷ്ടമായി
പ്രണയ മഴ ഇവിടെയും. കവിത നന്നായിട്ടുണ്ടെന്നു പ്രത്യേകം പറയണ്ടാല്ലോ! സുമ കാവ്യഭംഗിയോടെയാണ് കവിതകളെഴുതുന്നതു്.