എത്ര നാൾ കൂടി കബളിപ്പിക്കും..- കാരൂർ സോമൻ, ലണ്ടൻ

മുൻ അമേരിക്കൻ പ്രസിഡന്റ് എബ്രഹാം ലിങ്കൺ പറഞ്ഞത് ‘കുറേപ്പേരെ എല്ലാക്കാലവും കബളിപ്പിക്കാം. എല്ലാവരെയും കുറേക്കാലത്തേക്കും കബിളിപ്പിക്കാം. എന്നാൽ എല്ലാവരേയും എല്ലാക്കാലവും കബളിപ്പിക്കാൻ സാധിക്കില്ല’. ഇത് വെറുമൊരു അലങ്കാരപ്രയോഗമല്ല. കേരളത്തിൽ നടക്കുന്ന ജനാധിപത്യ നിയമ വിരുദ്ധപ്രവണതകളെ വിലയിരുത്തേണ്ട കാലമാണ്. ഇന്ന് മനസ്സിനിണങ്ങുന്ന ക്ഷണിക സുഖമായി ജനസേവനത്തേക്കാൾരാഷ്ട്രീയ സേവനം നടക്കുന്നു. വ്യവസായി രവിപിള്ളയുടെ മകന്റെ മധുവിധു മാധുര്യം ഒരല്പം കയ്പ്പ് നിറഞ്ഞതായി മാറി. കൊറോണ പടർത്താൻ വന്നവർക്കെതിരെ പൊലീസ് കേസ്സെടുത്തില്ല. ഗുരുവായൂർ ക്ഷേത്ര പരിസര നടപ്പാതകൾ അലങ്കരിച്ചതിന് കോടതി സ്വമേധയ […]
അവൾ – ദീപു RS

ചുംബനാരാമത്തിന്നിറയത്തു പായിട്ട ചന്ദ്ര നിലാവിലാവാകും ചെമ്പകം പൂത്തനാൾ ചുന്ദരിപ്പെണ്ണവൾ ചാമരം വീശിയെന്നന്തരംഗത്തിലെ ചെന്തീ വിടർത്തി, ചിരിച്ചു നിന്നീടിനാൾ
ഇന്ന് ആഗോള ജനാധിപത്യ സംരക്ഷണ ദിനം സെപ്റ്റംബർ 15.

2008മുതൽ എല്ലാ സെപ്റ്റംബർ 15 ഉം അന്താരാഷ്ട്ര ജനാധിപത്യ ദിനമായി ആഘോഷിക്കുന്നു . മറ്റേതു ജനാധിപത്യ രാഷ്ട്രത്തെപ്പോലെ ഇന്ത്യൻ ജനാധിപത്യത്തിനും അതിന്റേതായ ഹാർഡ്വെയർ ,സോഫ്റ്റ് വെയറുമുണ്ട് . ജനാധിപത്യത്തിന്റെ ഹാർഡ് വെയർ … ഫെഡറലിസം പാർലമെന്റ് നീതിപീഠങ്ങൾ ക്യാബിനറ്റ് അന്വേഷണ ഏജൻസികൾ RBI CAG തെരഞ്ഞെടുപ്പ് കമ്മീഷൻ ..തുടങ്ങിയവ ജനാധിപത്യത്തിന്റെ ഹാർഡ് വെയർ . ഇതിനെ പ്രവർത്തനക്ഷമമാക്കുന്നത് സോഫ്റ്റ്‌വെയർ ആണ് .ജനങ്ങൾക്ക് ഭരണകൂടത്തിലുള്ള വിശ്വാസവും ,പരസ്പരാശ്രയത്വവും ,പ്രത്യാശയും . ഇവ രണ്ടും ഹാർഡ് വെയറും ..സോഫ്റ്റ് വെയറും […]
വിസിറ്റിംഗ് വിസക്കാർ കാലാവധി തിരുന്നതിന് മുമ്പ് രാജ്യം വിടണം: ചട്ടം കടുപ്പിച്ച് സൗദി അറേബ്യ

റിയാദ്: സന്ദർശകവിസയിൽ രാജ്യത്ത് എത്തിയവർക്ക് പുതിയ നിർദേശവുമായി സൗദി അറേബ്യ. വിസയുടെ കാലാവധി അവസാനിക്കുന്നതിന് സൗദിയിൽ നിന്ന് തിരിച്ചുപോകണമെന്നാണ് സൗദി ജവാസാത്ത് അറിയിച്ചു. ഈ നിർദേശം പാലിക്കാത്തവർ മറ്റ് നിയമനടപടികൾ നേരിടേണ്ടതായി വരുമെന്ന് ട്വിറ്ററിലുള്ള ഒരു ചോദ്യത്തിന് ഉത്തരമായി ജവാസാത്താണ് പ്രതികരിച്ചത്. കൊവിഡ് വ്യാപനത്തോടെ രാജ്യാന്തര വിമാന സർവീസുകൾ നിർത്തിവെച്ചതോടെ വിദേശികൾക്കുണ്ടായിരുന്ന നിയന്ത്രണങ്ങൾ സൗദി അറേബ്യ അടക്കമുള്ള ഗൾഫ് രാജ്യങ്ങൾ എടുത്ത് നീക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പരിഷ്കാരങ്ങൾ കൊണ്ടുവരുന്നത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച മുതൽ ഫാമിലി സന്ദർശക […]
സാമ്പത്തിക പ്രതിസന്ധി രൂക്ഷം; അഫ്ഗാന് 2 കോടി ഡോളർ യുഎൻ സഹായം

ജനീവ ∙ അഫ്ഗാനിസ്ഥാനിലെ സഹായ പ്രവർത്തനങ്ങൾക്കു യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് 2 കോടി ഡോളർ സഹായം പ്രഖ്യാപിച്ചു. യുഎന്നിന്റെ അടിയന്തര സഹായ ഫണ്ടിൽനിന്നാണു തുക അനുവദിച്ചത്. 60 കോടി ഡോളർ രാജ്യാന്തര സഹായം വേണമെന്നും യുഎൻ അഭ്യർഥിച്ചു. ഭക്ഷ്യക്ഷാമത്തിനൊപ്പം കടുത്ത പണക്ഷാമവും നേരിടുന്ന അഫ്ഗാനിൽ പലരും വീട്ടുസാധനങ്ങൾ വരെ വിറ്റുതുടങ്ങിയെന്നാണ് റിപ്പോർട്ട്. താലിബാൻ ഭരണം പിടിച്ചതിനു പിന്നാലെ ലോകബാങ്ക്, ഐഎംഎഫ് എന്നിവയുടേത് അടക്കം വിദേശസഹായങ്ങൾ നിലച്ചതു സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കി. യുഎൻ സന്നദ്ധ പ്രവർത്തനങ്ങൾക്ക് […]
കണ്ടിട്ടും ജീപ്പിൽ നിന്നിറങ്ങിയില്ല; എസ്.ഐയെ കൊണ്ട് സല്യൂട്ട് ചെയ്യിച്ച് സുരേഷ് ഗോപി എം.പി

തൃശൂർ: ഒല്ലൂർ എസ്.ഐയെ കൊണ്ട് സല്യൂട്ട് ചെയ്യിപ്പിച്ച് സുരേഷ് ഗോപി എം.പി. കണ്ടിട്ടും ജീപ്പിൽ നിന്നിറങ്ങാതിരുന്ന എസ്.ഐയെ വിളിച്ചുവരുത്തിയാണ് സല്യൂട്ട് ചെയ്യിച്ചത്. പുത്തൂരിൽ ചുഴലിക്കാറ്റ് ഉണ്ടായ പ്രദേശം സന്ദർശിക്കുന്നതിനിടെയാണ് സംഭവം. ‘ഞാന്‍ എംപിയാ കേട്ടോ, മേയറല്ല. ഒരു സല്യൂട്ടാവാം. ശീലങ്ങളൊന്നും മറക്കരുത്’ എന്നാണ് സുരേഷ് ഗോപി പറഞ്ഞത്. ഇതോടെ, എസ്.ഐ സല്യൂട്ട് അടിക്കുകയും ചെയ്തു. ആദിവാസി മേഖലയിലെ റോഡുപണിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കാനാണ് സുരേഷ് ഗോപി എത്തിയത്. അപ്പോഴാണ് വിളിച്ചുവരുത്തി സല്യൂട്ട് ചെയ്യിച്ചത്. ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ […]
സംസ്ഥാനത്ത് 17,681 പേര്‍ക്കുകൂടി കോവിഡ്; ഇന്ന് മരണം 208, വാക്സിനേഷന്‍ പൂര്‍ണതയിലേക്ക്,

സംസ്ഥാനത്ത് 17,681 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 1,90,750 പേര്‍ കോവിഡ് ചികില്‍സയില്‍. 24 മണിക്കൂറിനിടെ 97,070 പരിശോധനകള്‍ നടത്തി. 208 മരണം ഇന്ന് സ്ഥിരീകരിച്ചു. 2507 വാര്‍ഡുകളില്‍ കര്‍ശനനിയന്ത്രണം. 678 തദ്ദേശസ്ഥാപനങ്ങളില്‍ പ്രതിവാര രോഗവ്യാപനനിരക്ക് (WIPR) എട്ടിന് മുകളില്‍. 18 വയസിന് മുകളിലുള്ള 80.17 % ശതമാനം പേര്‍ക്ക് (2,30,09,295) ഒരു ഡോസ് വാക്സീന്‍ നല്‍കി. ഈമാസം തന്നെ 100 ശതമാനം പേര്‍ക്ക് ഒന്നാം ഡോസ് നല്‍കുമെന്നു മുഖ്യമന്ത്രി പറഞ്ഞു. 18 വയസിന് മുകളിലുള്ള 32.17 ശതമാനം […]
ആപ്പിളിൽ നിന്ന് പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറങ്ങി

`ഐ ഫോണ്‍ പ്രേമികള്‍ കാത്തിരുന്ന ഐ ഫോണ്‍ 13 സീരീസ് പുറത്തിറങ്ങി. 5 ജി കരുത്തുമായാണ് പുതിയ ഐ ഫോണ്‍ സീരീസ് പുറത്തിറങ്ങിയിരിക്കുന്നത്. സെറാമിക് ഷീല്‍ഡ്, ഫ്‌ലാറ്റ് എഡ്ജ് ഡിസൈനില്‍ പിങ്ക്, നീല, മിഡ്‌നൈറ്റ്, സ്റ്റാര്‍ലൈറ്റ്, പ്രൊഡക്‌ട് റെഡ് എന്നി നിറങ്ങളിലാണ് ഐ ഫോണ്‍ 13 സീരീസ് വിപണിയില്‍ എത്തുക. ട്വിന്‍ റിയര്‍ ക്യാമറയോടൊപ്പം മികച്ച വാട്ടര്‍ റെസിസ്റ്റ് പ്രത്യേകതയും കമ്പനി വാഗ്ദാനം ചെയ്യുന്നു. ഐ ഫോണ്‍ 13 മിനി, ഐ ഫോണ്‍ 13 പ്രോ, ഐ […]
പന്ത്രണ്ടിനും പതിനേഴിനും ഇടയിൽ പ്രായമുള്ളവർക്ക് നവംബറോടെ വാക്സിൻ

കുട്ടികൾക്കുള്ള കോവിഡ് വാക്സിനേഷൻ ഒക്ടോബറിലോ നവംബറിലോ ആരംഭിക്കും. 12-നും 17-നുമിടയിൽ പ്രായമുള്ളവർക്കായിരിക്കും മുൻഗണന. ഇവരിൽ അനുബന്ധരോഗമുള്ളവർക്ക്് ആദ്യം വാക്സിൻ നൽകും. ഹൃദ്രോഗം, പ്രതിരോധശേഷിക്കുറവുമായി ബന്ധപ്പെട്ട രോഗങ്ങൾ, അമിതവണ്ണം തുടങ്ങിയവ അനുബന്ധരോഗങ്ങളിൽ ഉൾപ്പെടും. മൂന്നുഡോസ് കുത്തിവെക്കേണ്ട ‘സൈക്കോവ്-ഡി’ വാക്സിനാണ് കുട്ടികൾക്ക് നൽകുക. കുട്ടികളിൽ പ്രതിരോധകുത്തിവെപ്പിന് ഇപ്പോൾ അനുമതി ലഭിച്ചിട്ടുള്ളത് സൈഡസ് കാഡിലയുടെ ഈ വാക്സിനുമാത്രമാണ്. 18 വയസ്സിൽത്താഴെയുള്ള 44 കോടി കുട്ടികൾ രാജ്യത്തുണ്ട്. ഇവരിൽ 12-നും 17-നുമിടയിലുള്ളവരുടെ എണ്ണം 12 കോടിയോളംവരും. അനുബന്ധ രോഗങ്ങളുള്ള കുട്ടികൾ ഏതാണ്ട് 30 […]
മലയാളം കവിത
ഗ്രന്ഥശാല ദിനം – സെപ്റ്റംബർ 14

1829–ൽ തിരുവന്തപുരത്തു സ്ഥാപിക്കപ്പെട്ട പബ്ലിക് ലൈബ്രറിയാണ് കേരളത്തിൽ ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കമിട്ടത് .സ്വാതിതിരുനാൾ തിരുവിതാംകൂർ രാജാവായിരുന്ന കാലത്ത് രാജകുടുംബത്തിലെ അംഗങ്ങൾക്ക് വേണ്ടി സ്ഥാപിക്കപ്പെട്ട ഈ ലൈബ്രറി പിന്നീട് പബ്ലിക് ലൈബ്രറിയായി രൂപാന്തരപ്പെടുകയായിരുന്നു . 1934ജൂൺ 14ന് കെ .കേളപ്പന്റെ അധ്യക്ഷതയിൽ കോഴിക്കോട് ഒന്നാം മലബാർ വായനശാല സമ്മേളനത്തിൽ ‘മലബാർ വായനശാല സംഘം ‘രൂപീകരിക്കപ്പെട്ടു . ഇതേ കാലത്ത് തന്നെ കൊച്ചിയിൽ ‘സമസ്ത കേരള പുസ്തകാലയ സമിതി ‘ എന്ന പേരിൽ ഗ്രന്ഥശാലകളുടെ ഒരു സംഘടന രൂപികരിച്ചു . […]
നഴ്സിങ് മേഖലയിൽ സ്വദേശികൾക്ക് അവസരം; 50 വർഷത്തേക്കുള്ള 50 പദ്ധതികളുടെ രണ്ടാം പട്ടിക പ്രഖ്യാപിച്ച് യുഎഇ

കൊവിഡ് നിയന്ത്രണ വിധേയമായി കൊണ്ടിരിക്കുന്ന ദുബായ് കൂടുതല്‍ പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ ആരംഭിച്ചു.സ്വകാര്യ മേഖലയിൽ ആണ് ഇത്തവണ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നത്. 75,000 സ്വദേശികൾക്ക് തൊഴിലവസരമൊരുക്കാനുള്ള വലിയ പദ്ധതിയാണ് ഇപ്പോള്‍ യുഎഇ മുന്നോട്ട് വെച്ചിരിക്കുന്നത്. കൂടുതല്‍ അനുകൂല്യങ്ങളോടെയാണ് ഇത്തരം പദ്ധതികള്‍ എത്തുന്നത്. നഴ്സിങ് മേഖലയിൽ സ്വദേശികൾക്ക് അവസരം നല്‍കി കൊണ്ടാണ് ഈ പദ്ധതി യുഎഇ നടപ്പിലാക്കുന്നത്. 50 വർഷത്തേയ്ക്കുള്ള 50 പദ്ധതികളുടെ രണ്ടാം പട്ടികയാണ് യുഎഇ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത്തവണ കൂടുതലും സ്വദേശികളുടെ ഉന്നമനം ലക്ഷ്യമിട്ടുള്ളതാണ് പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികൾ […]
വിദേശികളുടെ ചികിത്സ ചെലവ് ചുരുക്കാൻ നടപടിയുമായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം

കുവെെറ്റ്: കുവൈറ്റില്‍ താമസിക്കുന്ന വിദേശികളുടെ ചികിത്സ ചെലവ് കുറക്കാൻ നടപടിയുമായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം. കുവൈറ്റ് പ്രദേശിക ദിനപത്രം ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. ആരോഗ്യ മന്ത്രാലയം ഇതുസംബന്ധിച്ച പഠനം നടത്താന്‍ തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. മാധ്യമം ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇപ്പോള്‍ ആശുപത്രിയില്‍ വിതരണം ചെയ്യുന്ന മരുന്നുകളുടെ കണക്ക് എടുക്കും. മരുന്നുകള്‍ വിതരണം ചെയ്യുന്നതിന്‍റെ സാധ്യതകളെ കുറിച്ച് പഠിക്കും. ആവശ്യമുള്ളതിനേക്കാൾ അധികം മരുന്ന് വിതരണം നടക്കുന്നുണ്ടോ എന്ന കാര്യവും പരിശോധിക്കും.പത്തു ശതമാനമെങ്കിലും ചെലവ് ചുരുക്കാനാണ് അധികൃതര്‍ […]
കേരളത്തില്‍ ഇന്ന് 15,876 പേര്‍ക്ക് കോവിഡ്; ടിപിആര്‍ 15.12 %; 129 മരണം കൂടി

കേരളത്തില്‍ ഇന്ന് 15,876 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1936, എറണാകുളം 1893, തിരുവനന്തപുരം 1627, പാലക്കാട് 1591, മലപ്പുറം 1523, കൊല്ലം 1373, ആലപ്പുഴ 1118, കോഴിക്കോട് 1117, കണ്ണൂര്‍ 1099, കോട്ടയം 1043, പത്തനംതിട്ട 632, ഇടുക്കി 367, വയനാട് 296, കാസര്‍ഗോഡ് 261 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,05,005 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.12 ആണ്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ […]
പരിസ്ഥിതിക്ക് ദോഷം; ഗ്രോബാഗ് കൃഷി ഒഴിവാക്കുന്നു

പത്തനംതിട്ട: പ്ലാസ്റ്റിക് ഗ്രോബാഗ് ഉപയോഗിച്ചുള്ള പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നത് ഒഴിവാക്കാന്‍ ആലോചന. പരിസ്ഥിതിക്ക് നാശം വരുത്തുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്. പ്ലാസ്റ്റിക് ഉപയോഗിച്ച് നിര്‍മിച്ചിട്ടുള്ള ഗ്രോബാഗ് ആറു മാസം മുതല്‍ ഒരു വര്‍ഷംവരെ ഉപയോഗിക്കാനേ പൊതുവേ കഴിയൂ. സംസ്ഥാനത്ത് തദ്ദേശസ്ഥാപനങ്ങളുടെ വിഹിതവുമുപയോഗിച്ചുള്ള ഗ്രോബാഗ് പച്ചക്കറി കൃഷിയും വ്യാപകമാണ്. ലക്ഷക്കണക്കിന് ഗ്രോബാഗുകളാണ് വിതരണം ചെയ്തിട്ടുള്ളത്. ഗ്രോബാഗ് പകരമായി പുനരുപയോഗിക്കാന്‍ കഴിയുന്ന ചട്ടികള്‍ ഉപയോഗപ്പെടുത്താനാണ് ആലോചന. പോളി എഥിലിന്‍ ചട്ടികള്‍ അഞ്ചുവര്‍ഷത്തിലധികം ഉപയോഗിക്കാന്‍ കഴിയുമെന്ന നിര്‍ദേശം വികേന്ദ്രീകൃതാസൂത്രണസമിതി ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. […]



