2008മുതൽ എല്ലാ സെപ്റ്റംബർ 15 ഉം അന്താരാഷ്ട്ര ജനാധിപത്യ ദിനമായി ആഘോഷിക്കുന്നു .
മറ്റേതു ജനാധിപത്യ രാഷ്ട്രത്തെപ്പോലെ ഇന്ത്യൻ ജനാധിപത്യത്തിനും അതിന്റേതായ ഹാർഡ്വെയർ ,സോഫ്റ്റ് വെയറുമുണ്ട് .
ജനാധിപത്യത്തിന്റെ ഹാർഡ് വെയർ …
ഫെഡറലിസം
പാർലമെന്റ്
നീതിപീഠങ്ങൾ
ക്യാബിനറ്റ്
അന്വേഷണ ഏജൻസികൾ
RBI
CAG
തെരഞ്ഞെടുപ്പ് കമ്മീഷൻ ..തുടങ്ങിയവ ജനാധിപത്യത്തിന്റെ ഹാർഡ് വെയർ .
ഇതിനെ പ്രവർത്തനക്ഷമമാക്കുന്നത് സോഫ്റ്റ്‌വെയർ ആണ് .ജനങ്ങൾക്ക് ഭരണകൂടത്തിലുള്ള വിശ്വാസവും ,പരസ്പരാശ്രയത്വവും ,പ്രത്യാശയും .
ഇവ രണ്ടും ഹാർഡ് വെയറും ..സോഫ്റ്റ് വെയറും തകർച്ചയെ നേരിട്ടാൽ ജനാധിപത്യം നോക്കുകുത്തിയാണ് ..
ജനാതിപത്യത്തിൽ ഒരു ത്രീത്വം ഉള്ളടങ്ങിയിരിക്കുന്നു .അത് രാഷ്ട്രീയ ജനാധിപത്യം ,സാമൂഹ്യ ജനാധിപത്യം ,സാമ്പത്തിക ജനാധിപത്യം
എന്നിവയാണ് .
രാജ്യത്തിന്റെ ആസ്തിയുടെ 39%വും 1%വരുന്ന അതി സമ്പന്നരുടെ കൈയിൽ .
ഇന്ത്യൻ സമൂഹത്തിൽ ഇന്ന് ശക്തിയാർജ്ജിച്ചു കൊണ്ടിരിക്കുന്ന മൂന്ന് പ്രവണത
അധികാര കേന്ദ്രീകരണവും ,മതാധിഷ്ഠിതമായ സാമൂഹ്യ ബോധവും ,സാംസ്കാരിക സ്വാതന്ത്ര്യ നിഷേധവുമാണ് .
ജനാധിപത്യ ബോധമുള്ള ഒരു തലമുറയെ വാർത്തെടുക്കണമെങ്കിൽ ശരിയായ ചരിത്ര വസ്തുതകളും ആധുനിക ലോകത്തിന്റെ മൂല്യ സങ്കൽപ്പനങ്ങളും കുട്ടികളെ പരിചയപ്പെടുത്തി കൊണ്ടല്ലാതെ സാധ്യമല്ല .
“നമ്മൾ എന്തായിരിക്കുന്നുവോ അതായിരിക്കും ഇന്ത്യ .നമ്മുടെ ചിന്തയും പ്രവൃത്തികളുമാണ് രാഷ്ട്രത്തെ മഹത്തരമാക്കുന്നത് .നമുക്ക് ശരിയായ മഹത്വമുണ്ടെങ്കിൽ രാഷ്ട്രവും മഹത്തരമായിത്തീരും എന്ന് ജവഹർലാൽ നെഹ്‌റു പറഞ്ഞത് എത്ര അർത്ഥവത്താണ് .
അന്താരാഷ്ട്ര ജനാധിപത്യ ദിനാശംസകൾ ..നേരുന്നു .എല്ലാ ജനാധിപത്യ പ്രേമികൾക്കും .
CREDIT – A S INDIRA
About The Author
No related posts.