ഗ്രന്ഥശാല ദിനം – സെപ്റ്റംബർ 14

Facebook
Twitter
WhatsApp
Email

1829–ൽ തിരുവന്തപുരത്തു സ്ഥാപിക്കപ്പെട്ട പബ്ലിക് ലൈബ്രറിയാണ് കേരളത്തിൽ ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കമിട്ടത് .സ്വാതിതിരുനാൾ തിരുവിതാംകൂർ രാജാവായിരുന്ന കാലത്ത് രാജകുടുംബത്തിലെ അംഗങ്ങൾക്ക് വേണ്ടി സ്ഥാപിക്കപ്പെട്ട ഈ ലൈബ്രറി പിന്നീട് പബ്ലിക് ലൈബ്രറിയായി രൂപാന്തരപ്പെടുകയായിരുന്നു .
1934ജൂൺ 14ന് കെ .കേളപ്പന്റെ അധ്യക്ഷതയിൽ കോഴിക്കോട് ഒന്നാം മലബാർ വായനശാല സമ്മേളനത്തിൽ ‘മലബാർ വായനശാല സംഘം ‘രൂപീകരിക്കപ്പെട്ടു .
ഇതേ കാലത്ത് തന്നെ കൊച്ചിയിൽ ‘സമസ്ത കേരള പുസ്തകാലയ സമിതി ‘ എന്ന പേരിൽ ഗ്രന്ഥശാലകളുടെ ഒരു സംഘടന രൂപികരിച്ചു .
തിരുവിതാംകൂറിൽ 1945 സെപ്റ്റംബർ 14 ന് അമ്പലപ്പുഴ പി .കെ .മെമ്മോറിയൽ ഗ്രന്ഥശാലയിൽ പി .എൻ .പണിക്കരുടെ നേതൃത്വത്തിൽ കൂടിയ പുസ്തകപ്രേമികൾ ഗ്രന്ഥശാലകളെ ഏകോപിപ്പിച്ചു കൊണ്ട് അഖില തിരുവിതാംകൂർ ഗ്രന്ഥശാല സമ്മേളനം വിളിച്ചു കൂട്ടി .
തിരുവിതാംകൂർ ഗ്രന്ഥശാല സംഘം പിന്നീട് കൊച്ചിയുമായി സംയോജിപ്പിച്ചു .തിരു -കൊച്ചി ഗ്രന്ഥശാല സംഘമായി .കേരളപ്പിറവിയോടെ ഇത് കേരള ഗ്രന്ഥശാല സംഘമായി .
കേരള ഗ്രന്ഥശാല സംഘം 1989ലെ കേരള പബ്ലിക് ലൈബ്രറീസ് ആക്ട് അനുസരിച്ച് കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ രൂപം കൊണ്ടു .ഇന്ന് കേരളത്തിൽ 9000 ത്തോളം ഗ്രന്ഥശാലകൾ സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ അഫിലിയേഷൻ കിട്ടിയത് ഉണ്ട് .
കേരളം എന്തെങ്കിലും കാര്യത്തിൽ മുന്നിൽ നടക്കുന്നുവെങ്കിൽ ആ മുന്നിൽ നടക്കുന്നതിൽ ശ്രദ്ധേയമായ പങ്ക് വഹിച്ച പ്രസ്ഥാനമാണ് ഗ്രന്ഥശാല പ്രസ്ഥാനം .
കേരളത്തിൽ സംഘടിത ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കമിട്ട സെപ്റ്റംബർ 14.
ഗ്രന്ഥശാല ദിനമായി ആചരിക്കുന്നു .

CREDITS – A S INDIRA

About The Author

Leave a Reply

Your email address will not be published. Required fields are marked *