അനിരുദ്ധന്റെ ചിന്തകൾ – പൂന്തോട്ടത്ത് വിനയകുമാർ (ഖത്തർ)

ഈ കെട്ട കാലത്ത് തനിക്കു എങ്ങനെ പോസിറ്റീവായി ചിന്തിക്കാൻ കഴിയും …? അനിരുദ്ധന്റെ ചിന്തകൾ അങ്ങനെയായിരുന്നു.പലപ്പോഴും ഈ സ്വഭാവം അയാളെ മറ്റുള്ളവരിൽ നിന്നും അകറ്റിയിരുന്നു.പണ്ട് മുതലേ വീട്ടിലുള്ളവരും സ്കൂളിൽ വെച്ച് അദ്ധ്യാപകരും പലവട്ടം അവർത്തിക്കപ്പെരിക്കുന്നു.. “പോസിറ്റിവാവുക….”- എന്ത് കണ്ടാലും നെഗറ്റീവായി ചിന്തിക്കുന്ന അയാളെ ആളുകൾ കാണുന്നത് പോലും തെല്ല് ഈർഷ്യയോടെയായിരുന്നു. നെഗറ്റീവുകൾ തേടുന്നതിൽ അയാൾ ഒരു ഹരം കണ്ടെത്തിയിരുന്നു. എന്തുപറഞ്ഞാലും ആലോചിച്ചാലും നെഗറ്റീവ് ചിന്തകൾ നിറഞ്ഞു കവിഞ്ഞൊഴുകി അയാളുടെ ബൗദ്ധിക മണ്ഡലത്തിൽ. സ്കൂളിൽ പഠിക്കുമ്പോൾ കൂട്ടുകാർക്കെല്ലാം കുറ്റമായിരുന്നു […]
പ്രണയനിരാസത്തിന്‍റെ ഇരകള്‍ – അഡ്വ. ചാര്‍ളി പോള്‍

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്‍റെ പേരില്‍ ഒരു പെണ്‍കുട്ടിയുടെ ജീവന്‍കൂടി പൊലിഞ്ഞു. പ്രണയ നിഷേധ ത്തിന്‍റെയും വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്‍റെയുമൊക്കെ പേരില്‍ ജീവിതം ഹോമിക്കപ്പെട്ട പെണ്‍കുട്ടികളുടെ പട്ടികയിലെ ഒടുവിലത്തെ ഹതഭാഗ്യയാണ് ഏലംകുളം എളാട് കുഴുന്തറ ചെമ്മാട്ടുവീട്ടില്‍ സി.കെ.ബാലചന്ദ്രന്‍റെ മകള്‍ ദൃശ്യ (21). രണ്ടാംവര്‍ഷ എല്‍.എല്‍.ബി വിദ്യാര്‍ത്ഥിയായിരുന്നു ദൃശ്യ. സംഭവത്തില്‍ പെരിന്തല്‍മണ്ണ മുട്ടുങ്ങലിലെ പെതുവയില്‍ കുണ്ടുപറമ്പില്‍ വീട്ടില്‍ വിനീഷിനെ (21) പോലീസ് അറസ്റ്റ് ചെയ്തു. തലേന്ന് രാത്രി പെണ്‍കുട്ടിയുടെ അച്ഛന്‍റെ കട തീയിട്ടശേഷം 13 കിലോമീറ്റര്‍ നടന്ന് കുഴുന്തറയിലെ ദൃശ്യയുടെ വീടിന് സമീപമെത്തി […]
കുറുങ്കഥ അതിഥികൾ – സൂസൻ പാലാത്ര

സംഘാടകർ നിരന്തരം ക്ഷണിച്ചതിനാൽ, സാധാരണക്കാരിൽ സാധാരണക്കാരിയായ സൂസൻ ആ കവിയരങ്ങിൽ ഏറ്റവും ആദ്യമെത്തി ഇരിപ്പിടമുറപ്പിച്ചു. ഹാജർ ബുക്കിൽ സംഘാടകർ കാണിച്ചു തന്ന സ്ഥലത്ത് ഒപ്പുമിട്ടു. കവിയരങ്ങിൽ ഏറ്റവും അവസാനമായി പേരു വിളിക്കപ്പെട്ട സൂസൻ കവിതയ്ക്ക് ആമുഖമായി സംസാരിച്ചത് ഇങ്ങനെ. എത്രയും പ്രിയപ്പെട്ട മൈക്കിനും പ്രിയ കസേരകൾക്കും ഒഴിഞ്ഞ ചായക്കപ്പുകൾക്കും എൻ്റെ വിനീതമായ കൂപ്പുകൈ.
ഉറക്ക്‌പാട്ട് – സുമ രാധാകൃഷ്ണൻ

ഓർമ്മതൻ പാതയിൽ ഓടിക്കളിയ്ക്കുന്ന കാലത്തിന് കൈകളിൽ ചാഞ്ഞുറങ്ങാം നോവുന്നചിന്തയിൽ നീറുന്ന വേദന നോവും ഹൃദയമായ് ചേർന്നുറങ്ങാം വീഴാതെ പായയിൽ ചേർന്നു മയങ്ങുന്ന അച്ഛന്റെ പാദത്തിൽ വീണലിയാം പൂവായിനിന്നിൽഅണിയും പുതിയൊരു പൂവാടയായികിടന്നുറങ്ങാം തലചായ്ച്ചുമെല്ലെതിരിഞ്ഞൊന്നുനോക്കാതെ തണലിൽ മയങ്ങി കിടന്നു റങ്ങാം ഒരുരാഗഗീതത്തിനോർമ്മകൾ മേയുന്ന ചെരിവുള്ള തിണ്ണയിൽ ചേർന്നിരിയ്ക്കാം പരിഭവം കാണുകിൽ പഴി ചാരി പോവല്ലേ പുതിയൊരുതലമുറനിന്നിലല്ലേ ഇനിയും വരുമൊരു നവ മുകുളത്തിന്റെ ചുടുനെടുവീർപ്പിൽ കിടന്നുറങ്ങാം കൊതിയോടെ അമ്പിളി മാമനെ കണ്ടങ്ങു പരിതാപകഥകൾപറഞ്ഞുറങ്ങാം പകലിന്റെ പരിഭവം പിരിയാതെ ഇണചേർന്ന ഇരുളിന്റെ മാറിൽ […]
ബുദ്ധിജീവി കൂലിയെഴുത്തുകാർ – ബാലചന്ദ്രൻ അമ്പലപ്പാട്ട്

നഗരങ്ങളിലെ ജനപ്പെരുപ്പം നഗരങ്ങളെ ചേരികളാക്കികൊണ്ടിരിക്കുകയാണ്. രോഗങ്ങളും കഷ്ടപാടുകളും തീര്‍ക്കുന്ന ദാരിദ്രം ഈ ചേരികളുടെ മുഖമുദ്രയായിക്കൊണ്ടിരിക്കുന്നു. ബയോടെക്‌നോളജി, നാനോടെക്‌നോളജി,ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി തുടങ്ങിയവയ്‌ക്കൊന്നും ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവില്ല. ചേരിവല്‍ക്കരണം നഗരങ്ങളില്‍ മാത്രമല്ല ഒഴിവാക്കപ്പെട്ടിരുന്ന ഗ്രാമങ്ങളിലുംh പടര്‍ന്നുകൊണ്ടിരിക്കുകയാണ്. ആഗോളതാപനവും ഊര്‍ജ്ജപ്രതിസന്ധിയും നേരിടാന്‍ ഈ ടെക്‌നോളജികള്‍ക്ക് ആകുമായിരിക്കാം. ഈ നേട്ടങ്ങള്‍ സൃഷ്ടിക്കുന്ന സ്‌ഫോടനാത്മകമായ ജനപ്പെരുപ്പം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ എങ്ങിനെയാണ് പരിഹരിക്കുക. നഗരങ്ങള്‍ മെഗാനഗരങ്ങളാകുന്നു,ഗ്രാമങ്ങള്‍ നഗരങ്ങളാകുന്നു എന്നല്ലാതെ സാമ്പത്തിക വ്യവസ്ഥയെ നിയന്ത്രിക്കേണ്ട പാവപ്പെട്ട ശതകോടികളുടെ ഉന്നമനത്തിനായി ഒന്നും പ്രവര്‍ത്തിച്ചു കാണുന്നില്ല. ഏതു സാമൂഹിക വളര്‍ച്ചയെയും […]
ട്രാൻസ് വേൾഡ് വിമാന റാഞ്ചൽ; സൂത്രധാരൻ അലി അത്‌വ മരിച്ചു

ബെയ്റൂട്ട് ∙ അമേരിക്കയിലെ ട്രാൻസ് വേൾഡ് എയർലൈൻസ് വിമാന റാഞ്ചലിന്റെ സൂത്രധാരനായ അലി അത്‌വ (60) അർബുദം ബാധിച്ച് മരിച്ചു. ലോകത്തെ മുൾമുനയിൽ നിർത്തിയ റാഞ്ചൽ നടന്നത് 1985 ലാണ്. വിവിധ രാജ്യങ്ങളിലായി നടന്ന ബന്ദി നാടകങ്ങൾ 16 ദിവസമാണ് നീണ്ടത്. വിമാനത്തിലുണ്ടായ ഏറ്റുമുട്ടലിൽ റാഞ്ചികൾ ഒരു അമേരിക്കൻ നാവികസേനാ ഉദ്യോഗസ്ഥനെ വധിച്ചിരുന്നു. 1985 ജൂൺ 14 ന് ഗ്രീസിലെ ആതൻസിൽ നിന്ന് റോമിലേക്കു 153 യാത്രക്കാരുമായി പറന്ന വിമാനമാണ് ഹിസ്ബുൽ അംഗമായ അലി അത്‍വയും കൂട്ടാളികളും […]
വീണ്ടും നിശ്ചലമായി ഫെയ്സ്ബുക്

കലിഫോർണിയ ∙ ആഴ്ചയിൽ രണ്ടാം തവണയും പ്രവർത്തനം തടസ്സപ്പെട്ടതിന് ഉപയോക്താക്കളോടു ഫെയ്സ്ബുക് മാപ്പ് ചോദിച്ചു. കോൺഫിഗറേഷൻ പ്രശ്നങ്ങൾ കാരണമാണു ഇത്തവണയും ഫെയ്സ്ബുക്കും കമ്പനിയുടെ മറ്റു സമൂഹ മാധ്യമങ്ങളായ ഇൻസ്റ്റഗ്രാം, മെസഞ്ചർ, വർക്സ്പേസ് തുടങ്ങിയവയും നിശ്ചലമായത്. കഴിഞ്ഞ തിങ്കളാഴ്ച 7 മണിക്കൂർ ഫെയ്സ്ബുക്കിന്റെ ആപ്പുകൾ നിലച്ചിരുന്നു. ഫെയ്സ്ബുക്കിനെ പരിഹസിച്ചുള്ള ട്വീറ്റുകളും മീമുകളും ട്വിറ്ററിൽ നിറഞ്ഞു. സ്വന്തമായി ഒരു സമൂഹമാധ്യമം ഉണ്ടാകേണ്ടതിന്റെ ആവശ്യമാണിതു കാണിക്കുന്നതെന്നു റഷ്യ പ്രതികരിച്ചു. ഒരു വൻശക്തിയെ മാത്രം ആശ്രയിച്ചു മുന്നോട്ടു പോകുന്നതിന്റെ പ്രശ്നങ്ങളാണു ലോകം നേരിട്ടതെന്നു […]
സംസ്ഥാനത്ത് ഇന്ന് 10,691 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു, ടിപിആർ കൂടി; 85 മരണം; 1,11,083 പേർ ചികിത്സയിൽ

സംസ്ഥാനത്ത് ഇന്ന് 10,691 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 81,914 സാമ്പിളുകളാണ് പരിശോധിച്ചത്. ടി.പി.ആര്‍ 13.05 ശതമാനമാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 85 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 26,258 ആയി. എറണാകുളം 1639, തൃശൂര്‍ 1378, തിരുവനന്തപുരം 1197, കോഴിക്കോട് 976, കോട്ടയം 872, കൊല്ലം 739, മലപ്പുറം 687, കണ്ണൂര്‍ 602, പത്തനംതിട്ട 584, പാലക്കാട് 575, ഇടുക്കി 558, ആലപ്പുഴ 466, വയനാട് 263, കാസര്‍ഗോഡ് […]
പ്രതിസന്ധി തുടര്‍ന്നാല്‍ പവര്‍കട്ട് വേണ്ടിവരും: വൈദ്യുതിമന്ത്രി

കൽക്കരി പ്രതിസന്ധി കാരണം കേന്ദ്ര വൈദ്യുതി വിഹിതം കുറഞ്ഞത് ഒരാഴ്ചയിലധികം തുടർന്നാൽ കടുത്ത തീരുമാനം വേണ്ടി വരുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. ദിവസേന മുന്നൂറ് മെഗാവാട്ടിന്റെ കുറവുണ്ട്. പ്രതിസന്ധി പരിഹരിക്കാൻ കഴിയുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. അതിനായില്ലെങ്കിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുമെന്നും മന്ത്രി ചിറ്റൂരിൽ പറഞ്ഞു.
ഉത്തരേന്ത്യയില്‍ വൈദ്യുതി പ്രതിസന്ധി; ഡല്‍ഹിയില്‍ ബ്ലാക്ക് ഔട്ട് മുന്നറിയിപ്പ്

കല്‍ക്കരി ക്ഷാമം രൂക്ഷമായതോടെ ഉത്തരേന്ത്യയില്‍ വൈദ്യുതി പ്രതിസന്ധി. ഡല്‍ഹിയില്‍ ബ്ലാക്ക് ഔട്ട് മുന്നറിയിപ്പ് നല്‍കി. പഞ്ചാബിലും രാജസ്ഥാനിലും യുപിയിലും പവര്‍കട്ട് പ്രഖ്യാപിച്ചു. കഴിഞ്ഞമാസം ഉത്തരേന്ത്യയില്‍ ഉണ്ടായ കനത്തമഴ കല്‍ക്കരിയുടെ ആഭ്യന്തര ഉല്‍പ്പാദനത്തെ സാരമായി ബാധിച്ചു.
കോവിഡ് മരണം; അപ്പീലിനും സര്‍ട്ടിഫിക്കറ്റിനും നാളെ മുതല്‍ അപേക്ഷിക്കാം,

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് 19 മരണത്തിനുള്ള അപ്പീലിനും സര്‍ട്ടിഫിക്കറ്റിനുമായുള്ള അപേക്ഷ ഒക്‌ടോബര്‍ 10 മുതല്‍ നല്‍കാനാകുമെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കേരള സര്‍ക്കാര്‍ കോവിഡ് മരണ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നുണ്ടെങ്കിലും സുപ്രീം കോടതിയുടെ നിര്‍ദേശ പ്രകാരം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റേയും ഐസിഎംആറിന്റേയും പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനമാക്കിയാണ് പുതിയ സംവിധാനം നിലവില്‍ വരുന്നത്. ഐസിഎംആര്‍ പുറത്തിറക്കിയ പുതുക്കിയ നിര്‍ദ്ദേശ പ്രകാരം കോവിഡ് മരണമായി പ്രഖ്യാപിക്കാവുന്ന മരണങ്ങളും, കേരള സര്‍ക്കാര്‍ ഇതുവരെ കോവിഡ് മരണമായി പ്രഖ്യാപിച്ചിട്ടുള്ള കോവിഡ് മരണ […]



