കൽക്കരി പ്രതിസന്ധി കാരണം കേന്ദ്ര വൈദ്യുതി വിഹിതം കുറഞ്ഞത് ഒരാഴ്ചയിലധികം തുടർന്നാൽ കടുത്ത തീരുമാനം വേണ്ടി വരുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. ദിവസേന മുന്നൂറ് മെഗാവാട്ടിന്റെ കുറവുണ്ട്. പ്രതിസന്ധി പരിഹരിക്കാൻ കഴിയുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. അതിനായില്ലെങ്കിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുമെന്നും മന്ത്രി ചിറ്റൂരിൽ പറഞ്ഞു.













